അർബൻ നക്സലിസം – രാജ്യത്തിൻറെ അടിത്തറ മാന്തുന്ന ഭീമൻ ചിതലുകൾ


— ജിതിൻ ജേക്കബ് —

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

മത തീവ്രവാദം? പാകിസ്ഥാൻ? ചൈന? കാലാവസ്ഥാ വ്യതിയാനം? അടിസ്ഥാന സൗകര്യ വികസനകളുടെ അപര്യാപതത? ആരോഗ്യം?കാശ്മീർ വിഷയം?…..

ഇതൊന്നുമല്ല. അർബൻ നക്സലിസം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദം ആണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ആദ്യം തുറന്നു പറഞ്ഞത് കമ്പിട്ട് കുത്തിയാൽ പോലും വാ തുറക്കാത്ത മുൻ പ്രധാനമന്ത്രി ആയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ ഏറ്റവും രൗദ്രമായ ഭാഗമാണ് അർബൻ നക്സലിസം. തോക്കെടുത്തു പോരാടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ ഇന്ത്യയുടെ സെക്യൂരിറ്റി ഏജൻസികൾ ഉടലോടെ പരലോകത്തേക്ക് അയക്കുന്നുണ്ട്. പക്ഷെ ഉള്ളിൽ നിറയെ കമ്മ്യൂണിസ്റ്റ് തീവ്രവാദ ചിന്തയും പുറമെ ജനാധിപത്യവും പ്രസംഗിച്ചു നടക്കുന്ന അർബൻ നക്സലുകളെ ഉന്മൂലനം ചെയ്യാൻ നമ്മുടെ സെക്യൂരിറ്റി ഏജൻസികൾക്കു കഴിയുന്നില്ല.

അർബൻ നക്സലുകൾ പല രൂപത്തിലുണ്ട്. മിക്കവരും സമൂഹത്തിൽ വലിയ പദവികളിൽ ആയിരിക്കും. അധ്യാപകർ, മാധ്യമ പ്രവർത്തകർ, സാംസ്ക്കാരിക നായകർ, എഴുത്തുകാർ, മനുഷ്യാവകാശ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിങ്ങനെ അവർ നമ്മുടെ ഇടയിൽത്തന്നെ ഉണ്ട്. ജനാധിപത്യം എന്നത് ഇക്കൂട്ടർക്ക് എല്ലാത്തിനുമുള്ള മറയാണ്. രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, പരിസ്ഥിതി പ്രേമം പറഞ്ഞു സാധാരണക്കാരെ പേടിപ്പിച്ച് സർക്കാരിനെതിരെ തിരിക്കുക, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കുക, നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന അനാചാരങ്ങൾ ഇപ്പോഴും പ്രസംഗിച്ചു ജാതി വ്യവസ്ഥ ആളിക്കത്തിക്കുക, സവർണ്ണൻ അവര്ണൻ എന്നൊക്കെ പറഞ്ഞു ജനങ്ങളെ വിഘടിപ്പിക്കുക എന്നതൊക്കെയാണ് ഇവരുടെ രീതികൾ.  ഈ വിഭാഗങ്ങളിൽ ഏറ്റവും വലിയ ഭീഷണി എന്നത് കമ്മ്യൂണിസ്റ്റ് മാധ്യമ തീവ്രവാദമാണ്. ജനാധിപത്യത്തിന്റെ 4 ആം തൂണ് എന്നൊക്കെ പറഞ്ഞു രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം ജനിപ്പിക്കുക എന്നതാണ് ഇവർ ചെയ്യുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുക അല്ല വാർത്തകൾ സൃഷ്ട്ടിക്കുകയാണ് ഇക്കൂട്ടർ.

ചില ഉദ്ദാഹരണങ്ങൾ നോക്കാം:-

ആസാമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ഏറ്റവും വലിയ railroad പാലം നിർമിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് മാധ്യമ സ്ഥാപനമായ NDTV ക്ക് സഹിച്ചില്ല. അന്നുവരെ പാലം ഇല്ലാത്തതുകൊണ്ട് കുട്ടികൾ സ്കൂളിൽ പോകാൻ ബുദ്ധിമുട്ടുന്നു എന്ന് കരഞ്ഞുകൂവിയ NDTV പാലം വന്നപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് കടത്തുകാരുടെ ജീവിതമാർഗം തകർന്നു എന്നതാണ്! അതേസമയം, ചൈന ഒരു പാലം നിർമിച്ചപ്പോൾ അത് ആനയാണ് കൂനയാണ് എന്നൊക്കെ പറഞ്ഞു വാഴ്ത്തിപ്പാടി.

കഴിഞ്ഞ ആഴ്ച നോർവെയുടെ പ്രധാനമന്ത്രി ഇന്ത്യ സന്ദർശന വേളയിൽ NDTV ക്ക് അഭിമുഖം നൽകി. അവർ പറയാത്ത കാര്യങ്ങൾ NDTV വാർത്തയായി നൽകി. അവസാനം നോർവെയുടെ അംബാസിഡർ തന്നെ ഇക്കാര്യം വെളിപ്പെടുത്തി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമ എക്കോസിസ്റ്റത്തെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ ഒരു പുസ്തകം തന്നെ എഴുതാനുണ്ടാകും. സംഘ്പരിവാറുകാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്നാരോപിച്ചു ബിജെപിയെ ബഹിഷ്‌ക്കരിച്ച മാധ്യമ സഖാക്കളെ കാസർഗോഡ് വെച്ച് CITU സഖാക്കൾ പഞ്ഞിക്കിട്ടു. എത്രവേണമെങ്കിലും ഇനിയും തല്ലിക്കൊ എന്നുപറഞ്ഞു കിട്ടിയതും വാങ്ങി മാധ്യമ സഖാക്കൾ വീട്ടിൽ പോയി. ആർക്കും ഒരു പ്രതിഷേധവുമില്ല.

“കടക്കൂ പുറത്ത്” എന്ന് തമ്പ്രാൻ സഖാവ് കല്പിച്ചപ്പോൾ, തലകുനിച്ചു അടിയങ്ങൾ അപ്രകാരം ചെയ്തോളാം എന്നുപറഞ്ഞു ഇറങ്ങിപ്പോയ ഊളകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമ സഖാക്കൾ.

സിസ്റ്റർ ലൂസി നടത്തിയ വിവാദ വെളിപ്പെടുത്തലുകൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഖാക്കൾ കൂട്ടബലാത്സംഗം ചെയ്ത വാർത്ത, ശശിയുടെ പീഡനം, പാർട്ടി ഊരുവിലക്കുമൂലം ദിവസങ്ങളോളം പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള സ്ത്രീകൾ പള്ളിയിൽ അഭയം തേടിയ വാർത്ത , പള്ളി ആക്രമിച്ച വാർത്ത , ഹിന്ദു – മുസ്ലിം കലാപം ഉണ്ടാക്കാൻ സഖാക്കൾ മുസ്ലിം പള്ളിക്കു നേരെ കല്ലെറിഞ്ഞത്, അലൻസിയറിന്റെ പീഡന വാർത്തകൾ, ദി ഹിന്ദു പത്രത്തിന്റെ കേരള തലവനും മൂത്ത അന്തംകമ്മി മാധ്യമ പ്രവർത്തകനുമായ സഖാവ് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മീ ടൂ ആരോപണം. . കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമ സഖാക്കൾ ഈ വർത്തകളൊക്കെ നൈസ് ആയി മൂലക്ക് ഒതുക്കി.

ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ നിസ്സാര പ്രശ്നങ്ങൾ പോലും പർവതീകരിച്ച് 8 കോളം വാർത്തയാക്കുന്നവർ കേരളത്തിലെ വാർത്തകൾ വളച്ചൊടിച്ചു ജനങ്ങളിൽ എത്തിക്കുന്നു. തലശ്ശേരി കലാപത്തിൽ 33 മുസ്ലിം പള്ളികൾ തകർത്തത് സഖാക്കൾ ആണെന്ന് ഒരു മുസ്ലിം മൗലവി ഈയിടെ വെളിപ്പെടുത്തിയിട്ടും മാധ്യമ സഖാക്കൾ ആ വാർത്ത മുക്കി. ഇതേ ആളുകളാണ് ബാബരി മസ്ജിദ് വിഷയം ആളിക്കത്തിക്കുന്നത്.

Parliament passes Bill to provide 10% quota for poor എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം എന്ന തലക്കെട്ടിൽ നെഗറ്റീവ് വാർത്തകൾ പെടച്ചുവിട്ടു കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങൾ.

സിബിഐ തലവനെ മോഡി പുറത്തക്കി എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. സിബിഐ തലവനെ നീക്കിയത് ശരിയായ രീതിയിലല്ല എന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോൾ അദ്ദേഹത്തെ Procedure അനുസരിച്ചു തന്നെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തു. എന്തിനാണ് അദ്ദേഹത്തെ നീക്കം ചെയ്തത്? മോഡി മാത്രമാണോ അത് ചെയ്തത്?

അദ്ദേഹത്തെ നീക്കം ചെയ്യാൻ നിർദേശിച്ച സമിതിയിൽ സുപ്രീം കോടതി ജഡ്‌ജി കൂടി ഉണ്ടായിരുന്നു എന്നതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്കു വലിയ വാർത്തയല്ല. ഭരണഘടനാസ്ഥാപനമായ കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു സിബിഐ ഡയറക്ടർ കൈക്കൂലി വാങ്ങിച്ചു എന്ന്. ഭരണഘടനാസ്ഥാപനമായ CVC പറയുന്നതുപോലും സർക്കാർ വകവെക്കേണ്ട എന്നാണോ പറയുന്നത്?

ഇനി ഇന്നത്തെ സിബിഐ തലവനെ മാറ്റിയപ്പോൾ പ്രതിഷേധിച്ചത് കോൺഗ്രസ്. ഇതേ ആളെ ആദ്യം നിയമിച്ചപ്പോഴും കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ആ ഇരട്ടത്താപ്പും തുറന്നു കാട്ടാതിരിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.

സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ഇവറ്റകൾ ഇങ്ങനെ ചെയ്യുന്നു എങ്കിൽ ഇതിന് മുമ്പുള്ള കാലത്തെ വാർത്തകൾ എങ്ങനെയാണ് നമ്മളിൽ എത്തിയിരുന്നത് എന്നാലോചിക്കണം.  ശബരിമല വിഷയം ഉൾപ്പെടെ പല സംഭവങ്ങളിലും ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ സഖാക്കൾ ശ്രമിച്ചതിന്റെ വാർത്തകൾ സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് പുറത്തുവരുന്നുണ്ട്. CCTV ഉള്ളതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സഖാക്കളേ ആകെ വലയ്ക്കുന്നത്. അല്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ സ്റ്റേറ്റ് ബാങ്ക് ആക്രമണം ഒന്നും പുറം ലോകം അറിയില്ലായിരുന്നു.

ജനങ്ങൾ വിഭജിച്ചു നിൽക്കുമ്പോൾ നഗരങ്ങളിൽ വിപ്ലവം നടത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ലക്‌ഷ്യം വെക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈ നഗരത്തിലേക്ക് പോലും കർഷക മാർച്ച് , ദളിത് മാർച്ച് എന്നൊക്കെപറഞ്ഞു സാധാരണ ജനങ്ങളെ ഇളക്കിവിടുന്നത്. മൂന്നു നേരത്തെ ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത പാവങ്ങളാണ് ചുവപ്പിൽ മുങ്ങി ദിവസങ്ങളോളം പണിയും കളഞ്ഞു ലോങ്ങ് മാർച്ച് എന്നൊക്കെ പറഞ്ഞു മാർച്ച് ചെയ്യുന്നത്. അവരെ രക്തസാക്ഷികളാക്കുക എന്നതാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അർബൻ നക്സലുകളുടെ ലക്‌ഷ്യം. അതൊക്കെ വലിയ രീതിയിൽ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ജനവികാരം ഇളക്കിവിടുകയും ചെയ്യും. സിംഗൂരും നന്ദിഗ്രാമും കർഷകരെ വെടിവെച്ചുകൊന്ന അതെ ആളുകളാണ് ഇന്ന് കർഷക പ്രേമം പറയുന്നത്.

അടുത്ത് കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും ആദ്യം ചെയ്യേണ്ടത് അർബൻ നക്സലുകളെ അടിച്ചമർത്തുകയാണ്. ഇസ്രായേൽ മോഡൽ അടിച്ചമർത്തൽ നടത്തിയില്ലെങ്കിൽ ഇവറ്റകൾ ഈ രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയും , അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും എന്നുറപ്പ്.

ഇവരുടെ കുതന്ത്രങ്ങളിൽ ജനം വീഴരുത്. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും ഇവർ സൃഷ്ട്ടിക്കും. CCTV ഇല്ലാത്ത സ്ഥലങ്ങൾ കണ്ടുവെച്ച് ആക്രമണം നടത്തും. സഖാക്കൾ കല്ലെറിയും, മാധ്യമസഖാക്കൾ അത് ആളിക്കത്തിക്കും. മതമേലധ്യക്ഷന്മാരും ജനങ്ങളും ജാഗ്രത പുലർത്തണം. ഈ നാടിനെ നശിപ്പിക്കാൻ ഇവറ്റകളെ അനുവദിക്കരുത്..