ഷണ്ഡത്വമല്ല ഹിന്ദുത്വമാണാവശ്യം


— ബി അയ്യപ്പൻ —

 അങ്ങനെ അത് സംഭവിച്ചിരിക്കുന്നു ,ജാതിഹിന്ദുവിന്റെ നിസ്സംഗതയും ഷണ്ഢത്വവും മുതലെടുത്തു  കോടിക്കണക്കിനു അയ്യപ്പഭക്തരുടെ ,വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി  കമ്മ്യൂണിസ്റ്റ് മാടമ്പി  പിണറായി വിജയൻ  മാവോയിസ്റ് അനുഭാവമുണ്ടെന്നു ആരോപിക്കപ്പെടുന്ന അവിശ്വാസികളായ രണ്ടു ആക്ടിവിസ്റ് സ്ത്രീകളെ ശബരിമലയിൽ എത്തിച്ചിരിക്കുന്നു….പക്ഷെ അധികാരവും ,രാഷ്ട്രീയ പിൻബലവും  വനിതാമതിലിൽ പർദ്ദധാരിണികളെ നിറച്ചു കൊടുത്ത ഇസ്ലാമിക തീവ്രവാദികളുടെയും ,അബുൽ ആല മൗദീദിയുടെ ഇസ്ലാമിക രാജ്യം ഇന്ത്യയിൽ സ്ഥാപിതമാകുന്നത് സ്വപ്നം കാണുന്ന ജമാ അതെ ഇസ്ലാമിയുടെയൊക്കെ പിന്തുണയുണ്ടായിട്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം ഭയന്ന്    പിൻവാതിലൂടെ മുഖം മറച്ചു ഒളിപ്പിച്ചു കടത്തേണ്ടി വന്നു എന്നത് ഇരട്ടചങ്കിൽ ഒരു പാട് ചോർച്ചകളുണ്ടെന്നു തെളിയിച്ചു   ..
വൃതം നോറ്റ്  കറുപ്പുടുത്തു   ഓരോ വിശ്വാസികുടുംബത്തിന്റെയും  പ്രതിനിധിയായി  ശബരീശ ദർശനത്തിനായി  മലകയറിയെത്തിയ     കൂടിയിരിക്കുന്ന ഭക്തരുടെ ഇടയിലൂടെ    ഹിന്ദുവിശ്വാസങ്ങളെയും ആചാരങ്ങളെയും   കളങ്കപ്പെടുത്താൻ  അച്ചാരം  വാങ്ങിയ ഈ    യുവതികളെ സന്നിധാനത്തു എത്തിക്കുക അസാധ്യമാണെന്ന് പിണറായിക്കും ,റാൻ മൂളികളായ ചില പോലീസ് ഏമാന്മാർക്കുമറിയാം.മാലയിട്ടു വരുന്ന ഭക്തർ മാത്രമല്ല വ്രതശുദ്ധിയോടെ  ശബരിമല ഡ്യൂട്ടിക്കു വന്നു ഭക്തർക്ക് താങ്ങായി നിൽക്കുന്ന  പോലീസ് സാമിമാർ പോലും അത്തരമൊരു ആചാര ലംഘനം  ആ പുണ്യ ഭൂമിയിൽ അനുവദിച്ചു   തരില്ല.ആ ബോധമുള്ളതു  കൊണ്ടാണ് ഒരാളെ പോലുമറിയിക്കാതെ ,പാർട്ടി അടിമകളായ പൊലീസുകാരെ മഫ്ത്തിവേഷത്തിൽ അകമ്പടി വിട്ടു പതിനെട്ടാം പടിയിലൂടെയല്ലാതെ  സ്റ്റാഫ് ഗേറ്റ് വഴി ആക്ടിവിസ്റ്റുകളെ  പരമപവിത്രമായ ശബരിമല സന്നിധിയിൽ ആചാരലംഘനം നടത്തിച്ചു കളങ്കപ്പെടുത്താനായി എഴുന്നെള്ളിച്ചു കൊണ്ട് പോയത്….
ഇവിടെയാദ്യം  ആരാണ് ഈ ആക്ടിവിസ്റ്റുകൾ എന്ന് ചിന്തിക്കേണ്ടതുണ്ട് ,ഒരു കാലത്തു കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിദേശ ഏജെൻസികളാണ് ഈ പറയുന്ന ആക്ടിവിസ്റ്റുകൾക്കു ചെല്ലും ചിലവും കൊടുത്തു പോന്നതെങ്കിൽ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ അന്ത്യം അത്തരം ഫണ്ട് വരവുകൾ ഇല്ലാതാക്കി..പിന്നെ കണ്ടത് ഇസ്ലാമിക തീവ്രവാദികളും ,ക്രിസ്ത്യൻ മിഷനറിമാരും ഇവരെ വിലയ്ക്കെടുക്കുന്നതാണ്.   ജമാ അതെ ഇസ്ലാമിയുടെയും ,പോപ്പുലർ ഫ്രോന്റിന്റെയും വേദികളിൽ ഇരവാദ ഇസ്ലാമിക രാഷ്ട്രീയത്തിന് കുടപിടിക്കലായി പിന്നീടിവരുടെ ജോലി.ഈ വിഭാഗത്തിൽ പെടുന്നവർ പങ്കെടുക്കുന്ന പ്രോഗ്രാമുകൾ  ,അവരുടെ എഴുത്തു ,രാഷ്ട്രീയം ഒക്കെ നോക്കിയാൽ ഒറ്റ നോട്ടത്തിൽ നമുക്കിത്  മനസിലാക്കാം   .
സുപ്രീം കോടതി വിധി വന്ന ശേഷം  നോക്കിയാലറിയാം ഈ പറഞ്ഞതിന്റെ  ബാക്കിപത്രം തന്നെയാണ് ശബരിമല വിഷയത്തിൽ ആക്ടിവിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ  ഇടപെടലുകളിൽ   കാണുവാൻ കഴിയുക   ,മീഡിയ വൺ പോലുള്ള  ജമാ അത് ഇസ്ലാമിയുടെ ചാനലൊക്കെ  ഇവർക്ക് കുടപിടിച്ചു  മുന്നിലേക്കിറക്കി വിടുന്നതൊക്കെ എന്ത് രാഷ്ട്രീയമാണ്  എന്ന് ഏതു സാധാരണക്കാരനും  എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും .ജനുവരി ഒന്നിന്      കമ്മ്യൂണിസ്റുകാർക്കും ,ആക്ടിവിസ്റ്റുകൾക്കും തോളോട് ചേർന്ന് വനിതാമതിലിൽ  ഉയർന്ന പർദ്ദാ മതിൽ കൂടി അതിനോട് കൂട്ടിവായിക്കുമ്പോൾ  പകൽ പോലെ കാര്യങ്ങൾ വ്യക്തമാണ്  ..സ്വന്തം ശരീരത്തിൽ കണ്ണൊഴികെയുള്ളതൊക്കെ   മറച്ചു പുറം ലോകത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ട   ആ പർദ്ദ ധാരിണികൾക്കു വേണ്ടാത്ത എന്ത് നവോത്ഥാനമാണ് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് വേണ്ടത് ? തികച്ചും പുരുഷ കേന്ദ്രീക്രതമായ  ഇസ്ലാമിക സമൂഹത്തിൽ നിന്ന് കൊണ്ട്   ഹിന്ദു സ്ത്രീകളോട്  നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്ന കാഴ്ച അങ്ങേയറ്റം പരിഹാസ്യമാണ് ,പക്ഷെ അത് മനസ്സിലാക്കാനുള്ള ചിന്ത പോലും അവർക്ക് വിലക്കപ്പെട്ടിരിക്കുന്നു  എന്നതാണ് സത്യം  ,.
ഒന്ന് ചിന്തിച്ചു നോക്കുക   , ,ശബരിമലയുടെ പ്രതേകത  ,ആചാരങ്ങൾ എന്നിവയെ സംബന്ധിച്ച്   ശരിയായ രീതിയിൽ  പരമോന്നത നീതിപീഠത്തെ  ബോധിപ്പിക്കുന്നതിൽ  കമ്മ്യൂണിസ്റ്റ് സർക്കാർ   മനഃപൂർവം  വരുത്തിയ വീഴ്ചയാണ്   സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടു  ഇങ്ങനെയൊരു വിധി  ഉണ്ടാകുന്നതിനു  കാരണമായത്  .  എങ്കിൽ പോലും ശബരിമലയെ സംബന്ധിച്ച്   സുപ്രീം കോടതിയിൽ നിന്ന് പുറത്തു വന്ന   വിധി വിശ്വാസികളായ ഹിന്ദു സ്ത്രീകൾക്കു പോകാമെന്നാണ്   .   വിശ്വാസിയായ ,ശബരിമല ശ്രീ അയ്യപ്പന്‍റെ ചൈതന്യത്തെ ആരാധിക്കുന്ന ഏതു ഹിന്ദു സ്ത്രീയാണ് ആചാരം ലംഘിച്ചു ശബരിമലയെ കളങ്കപ്പെടുത്താൻ തയ്യാറാവുക.അത് കൊണ്ട് തന്നെ പ്രായോഗികമായി   ശബരിമലയിൽ  യുവതിപ്രവേശനം അടഞ്ഞ അധ്യായമാണ്  . കാരണം  ശബരിമലയിലെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും  അംഗീകരിക്കാത്തവർ എങ്ങനെ വിശ്വാസികളാകും   .ശബരിമല മാത്രമല്ല   സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം  നിയന്ത്രിക്കപ്പെട്ട  നിരവധി അമ്പലങ്ങൾ കേരളത്തിലുണ്ട്   . കമ്മ്യൂണിസ്റ്കാർക്ക് മൃഗീയ ഭൂരിപക്ഷമുള്ള  മലബാറിൽ  ഓരോ ജാതിക്കാർക്കും പ്രതേക കാവുകളും  ആചാരങ്ങളുമുണ്ട്   .അവയൊക്കെ പരിപാലിച്ചു കൊണ്ട് നടക്കുന്നത് ശബരിമലയിൽ ആചാരലംഘനത്തിനു   കരാറെടുത്ത കമ്മ്യൂണിസ്റ് പാർട്ടിയുടെ അണികൾ തന്നെയാണ്   .രാത്രി എട്ടുമണിക്ക് ശേഷം മാത്രം സ്ത്രീകൾക്ക് പ്രവേശനമുള്ള   തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രവും  ,ഒരു ഘട്ടം കഴിഞ്ഞാൽ  സ്ത്രീ പ്രവേശനം വിലക്കിയ കൊട്ടിയൂരും  പിണറായി വിജയ്‌നറെ കണ്ണൂർ ജില്ലയിൽ തന്നെയാണ്   .അപ്പോൾ പിന്നെ  ആചാരമൊന്നുമല്ല  ലക്‌ഷ്യം  എന്ന് വ്യക്തം  ,
ഒരു വാദത്തിനു  വേണ്ടി   സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌താൽ പോലും  ഹിന്ദു ക്ഷേത്രമായ  ശബരിമലയിൽ വിശ്വാസികളായ  ഹിന്ദു യുവതികൾക്ക് വേണ്ടിയാണ്    പ്രസ്തുത വിധി   .പക്ഷെ
 മലകയറി   നവോത്ഥാനമെന്നു പേരിട്ടു ആചാര ലംഘനം നടത്താൻ വരുന്നത്  വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളും ,പിന്തുണ നൽകുന്നത്   കമ്മ്യൂണിസ്റ്റ് സർക്കാരും  ,പണ്ടത്തെ കാലമല്ല  ഇത്  വിശ്വാസിയെന്നു പറഞ്ഞു മലകയറാൻ പോകുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം നിരീക്ഷിച്ചാൽ മതി ശബരിമലയിൽ സംഭവിക്കുന്നതിന്റെ  സത്യം മനസ്സിലാക്കാൻ.ദൈവത്തെ നിഷേധിച്ചു സ്വതന്ത്ര ലൈംഗികതയെയൊക്കെ ആഘോഷമാക്കി കൊണ്ട് നടക്കുന്നവർ ഒറ്റ ദിവസം കൊണ്ട് കറുപ്പുടുത്തു മാലയിട്ടു വ്രതം നോറ്റ് ശബരീശനെ കാണാൻ വരുമെന്ന് ചിന്തിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് കഴിയില്ല.മറ്റാരോ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാൻ ,പേരിനും പ്രശസ്തിക്കും വേണ്ടിയാണ്  അവർ ശ്രമിക്കുന്നത്   . കോടിക്കണക്കിനു ഹിന്ദു വിശ്വാസികളുടെ  വികാരത്തെ മാനിക്കാതെ  അവന്റെ നെഞ്ചിൽ ചവിട്ടി  അവന്റെ വിശ്വാസം  തകർക്കാൻ  ആരിൽ  നിന്നൊക്കെയോ  അച്ചാരം വാങ്ങിയിരിക്കുന്നു   .
പിന്നിലാരെന്നു  അധികം ചിന്തിക്കേണ്ട  കാര്യമില്ല  ,ജമാ അത് ഇസ്ലാമിക്കും ,പോപ്പുലർ ഫ്രോണ്ടിനും വിഭജിക്കപ്പെട്ടു ,  വിശ്വാസം തകർന്നു നിലനില്പില്ലാതായ ഹിന്ദുവിന്റെ തലയിൽ  ചവിട്ടി നിന്നു  ഇസ്ലാമിക രാജ്യം സ്ഥാപിക്കാനെങ്കിൽ ,കമ്മ്യൂണിസ്റ്റുകാരന്റെ  മനസ്സിൽ ബംഗാളും  ത്രിപുരയുമാണ് ,  അവശേഷിക്കുന്ന കേരളമെന്ന തുരത്തും അധികകാലമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അവർക്കുണ്ട് ,അതിനു മുന്നേ   ശബരിമലയെ  ചുറ്റി കോടാനുകോടികളുടെ  തീർത്ഥാടന  ടൂറിസം തന്നെയാണ്  അവരുടെ ഉള്ളിൽ   .വൃതം നോറ്റു  കറുപ്പുടുത്ത വരുന്ന അറുപതു ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ   സ്വാമിമാർ  കേരളത്തിന് നേടി തരുന്നത്  ഒരു സീസണിൽ ആയിരക്കണക്കിന്  കോടികളാണെങ്കിൽ  വർഷം  മൊത്തം  തുറന്നിരിക്കുന്ന  ആർക്കും കയറി ഇറങ്ങാവുന്ന    ശബരിമലയെ  വാണിജ്യവൽക്കരിച്ചാൽ       അതിന്റെ പതിന്മടങ്ങു  വരുമാനമായിരിക്കും ബിനാമി ബിസിനെസ്സിലൂടെ  ഈ നേതാക്കളുടെ  കീശയിലേക്കെത്തുക   , അതിനു  പുറമെ         ലോകസഭാ തിരെഞ്ഞെടുപ്പിൽ വരും ലോകസഭാ   തിരെഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ  സംഘടിത ന്യൂനപക്ഷങ്ങൾ     യു ഡി എഫ് നു പിന്നിൽ അണിനിരക്കുമ്പോൾ  പിടിച്ചു നിൽക്കേണ്ടതുണ്ട്  ,ഹിന്ദുവിനെ  ജാതിപറഞ്ഞു വിഘടിപ്പിച്ചു ,കൂട്ടത്തിൽ   മുസ്ലിം തീവ്രവാദികളുടെ പിന്തുണ കൂടിയാകുമ്പോൾ  തല്ക്കാലം പിടിച്ചു നിൽക്കാമെന്ന്  അവർ കണക്കു കൂട്ടുന്നു .ബംഗാളും ,ത്രിപുരയും വട്ടപൂജ്യമായ സ്ഥിതിക്ക് കേരളത്തിൽ ഇസ്ലാമിക തീവ്രവാദികളുടെ അടിയുടുപ്പ് കഴുകി കൊടുത്തിട്ടായാലും കുറച്ചു സീറ്റുകൾ സംഘടിപ്പിച്ചില്ലെങ്കിൽ  ദേശീയ തലത്തിൽ വട്ടപൂജ്യമാകും ഫലം .ശബരിമല കൊണ്ട്  രണ്ടുണ്ട് കാര്യം ജാതിമതിൽ  സൃഷ്ട്ടിച്ചു   ഹിന്ദുവിനെ  നായരും ഈഴവനും പുലയനുമാക്കി  വേർതിരിച്ചു  അതിലെ കുറച്ചു നേതാക്കൾക്ക് എല്ലിൻകഷ്ണങ്ങൾ  എറിഞ്ഞു കൊടുത്തു കൂടെ നിർത്താം ,ഹിന്ദ്‌വിന്റെ ആചാരങ്ങളെ  ചവിട്ടി മെതിയ്ക്കുന്നതു കണ്ടു  തുള്ളിച്ചാടുന്ന  ന്യൂനപക്ഷ വർഗീയ വാദികളുടെ  പിന്തുണ വേറെ   ..
കനകദുർഗയും ബിന്ദുവും   കമ്മ്യൂണിസ്റ്റ് -മൗദീദിയൻ  രാഷ്ട്രീയക്കാർ വക  ഹിന്ദുവിന് നേരെയുള്ള   ഒരു   സാമ്പിൾ വെടിക്കെട്ടാണ്  ,തികഞ്ഞ വെല്ലുവിളിയും   ,നിന്റെ ആചാരം ഇത്രയേ ഉള്ളുവെന്ന് അവർ നമ്മളോട് പറഞ്ഞു കഴിഞ്ഞു   .പാപ്പാത്തിച്ചോലയിലെ കുരിശിലും ,പിറവം പള്ളിയിലുമൊക്കെ മുട്ടുകുത്തി നിന്നവർ    ഇന്ന്  ഹിന്ദുവിനെ നോക്കി ആർത്തുചിരിക്കുന്നു   .ഇത്തരം ചിരികൾ  കമ്മ്യൂണിസ്റ്റുകാർ ഒരുപാടിടത്തു  ചിരിച്ചിട്ടുണ്ട് ,താൽക്കാലത്തെ നിസ്സഹായത കൊണ്ട്   അതൊക്കെ സഹിച്ചു നിന്ന ജനതകൾ  പിന്നീടതിനു പലിശ സഹിതം മറുപടി കൊടുത്തിട്ടുമുണ്ട്   ,അങ്ങ് സോവിയറ്റ് റഷ്യയായാലും   ,ഇന്ത്യ മഹാരാജ്യത്തെ  ബംഗാളായാലും  ത്രിപുരയായാലും   ,വെടി വച്ച് കൊന്നു സൈബീരിയൻ കാടുകളിൽ കുഴിച്ചിട്ട  സാർ ചക്രവർത്തിയുടെയും  ,കുടുംബത്തിന്റെയും  അവശിഷ്ട്ടങ്ങളെ   റഷ്യയിലെ  ജനം തോണ്ടിയെടുത്തു  ഇന്ന് വിശുദ്ധ രക്തസാക്ഷികളായി  ആരാധിക്കുന്നു എന്ന് പറയുന്നിടത്തു   ആ തിരിച്ചടിയുടെ ശക്തി  ഊഹിക്കാവുന്നതേയുള്ളു   .ഓരോ ഹിന്ദുവിശ്വാസിയും  ഒന്നാലോചിക്കുക ,   നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് ,എത്ര ഉയരത്തിൽ മതിൽ കെട്ടിയാലും  വോട്ടു യാചിച്ചവൻ  മുന്നിൽ വന്നേ പറ്റു   ..നമ്മുടെ വിശ്വാസത്തെ തകർക്കാൻ കാവൽ നിന്നവന് ഇനിയൊരവസരം  കൊടുക്കണമോ എന്ന്  മനസ്സിരുത്തി ചിന്തിക്കുക   ,,,വിശ്വാസങ്ങളുടെ  പിൻബലമില്ലാതെ   വിഭജിക്കപ്പെട്ട്   ആത്മാഭിമാനമില്ലാത്തവരായി  നിങ്ങളുടെ മക്കളീ  മണ്ണിൽ ജീവിക്കണോ ,ഇത്രയും നാളത്തെ ഷണ്ഡത്വം മാറ്റി വച്ച് വരും തലമുറയെ കുറിച്ച് ചിന്തിച്ചു നോക്കുക ,,,വായിച്ചു കാണും ആടുകളെ പോലും കാമപൂരണത്തിനുപയോഗിക്കുന്ന  ഐസിസ് തീവ്രവാദികളെ   കുറിച്ച്   ,,,അവരെ പോലുള്ള   മത തീവ്രവാദികളുടെ മുന്നിൽ  നമ്മുടെ പെൺമക്കളും  ലൈംഗിക ഉപകരണങ്ങളായി നിൽക്കാതിരിക്കാൻ ഇന്ന് കൈകോർക്കുക   .ഉറച്ച തീരുമാനമെടുക്കുക   ഇനിയൊരു തവണ കൂടി ഇത് പോലൊരു സർക്കാർ കേരളം ഭരിക്കരുത്    ,,
ഒരു ചെറിയ വാൽകഷ്ണം  കൂടി ബാക്കിയുണ്ട് ,അത് കൂടി പറഞ്ഞു നിർത്താം , മുത്തങ്ങ സമരത്തിന്റെ മറ്റൊരു പതിപ്പ് ശബരിമലയിൽ ആവർത്തിക്കാനുള്ള സാധ്യതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്    ,ദിവസങ്ങൾ   കനകദുര്ഗ്ഗയെയും ,ബിന്ദുവിനെയും  അജ്ഞാത കേന്ദ്രത്തിൽ  താമസിപ്പിച്ചു  കുടുംബാംങ്ങളുമായി പോലും ആശയവിനിമയം  നടത്താതെ  ആൺവേഷമൊക്കെ കെട്ടിച്ചു ഈ  ദർശന നാടകം നടത്തിയത്  സമാധാന പ്രിയരായ  അയ്യപ്പഭക്തരെ പ്രകോപിപ്പിച്ചു  നിർത്താനെങ്കിൽ ,  അവരുടെ മുന്നിലേക്ക് വില്ലുവണ്ടി യാത്രയെന്ന പേരിൽ  സണ്ണി കപിക്കാടിനെ ഉപയോഗിച്ച്   കുറച്ചു ദളിത് ആദിവാസി സ്ത്രീകളെ എറിഞ്ഞിട്ടു കൊടുത്താൽ എന്താകും അവസ്ഥയെന്ന്  ഊഹിക്കാവുന്നതേയുള്ളു   കാര്യങ്ങൾ …….പാവപെട്ട ആദിവാസികളെ  പ്രകോപിപ്പിച്ചു  ഒരു പോലീസുകാരനെ ബന്ദിയാക്കി ശേഷം സ്വന്തം തടി രക്ഷിച്ചു പോയ നേതാക്കൾ ഇന്നും  ആ സമരത്തിന്റെ  പേരിൽ ഞെളിഞ്ഞു   നടക്കുന്നുണ്ട് ,ജോഗിയെന്ന ആദിവാസി യുവാവിന്റെ രക്ത സാക്ഷിത്വം വിറ്റ് ഇന്നുമവർ ജീവിക്കുന്നുണ്ട്  ……