എനിക്ക് ശേഷവും ഞാൻ പിന്തുടരുന്ന മഹത്തായ ആശയം ഈ നാടിനും അത് വഴി ഈ ലോകത്തിനും വിളക്കാവണം . അല്ലാതെ എനിക്കും എന്റെ കുടുംബക്കാർക്കും ശേഷം ശേഷം പ്രളയം എന്ന ചിന്താഗതി നാശത്തിലേക്ക് മാത്രമുള്ള വഴിയാണ്..
ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുന്നേ ആണെങ്കിലും ഒരു ബാങ്ക് ഒരാൾക്ക് ലോൺ കൊടുക്കുന്നതിനു മുന്നേ പോലും അതിന്റെ/ അയാളുടെ ” Successsion Plan ” മനസിലാക്കിയ ശേഷമേ മുന്നോട്ട് നീങ്ങൂ… ബിജെപി എന്ന പാർട്ടിയെ സംബന്ധിച്ച് Succession എന്നത് ഒരു പ്രശ്നമേ അല്ല.നൂറു കണക്കിന് മോദിമാരെയും അമിത് ഷാ മാരെയും ഏതു സമയത്തും അണിനിരത്താൻ കഴിയുന്ന കാര്യകർത്തൃ നിർമ്മാണ ശൈലിയുള്ള സംഘടന ആണ് RSS . മികച്ച സംഘാടകർ RSS ന്റെ ആവനാഴിയിൽ ഒരു പഞ്ഞവുമില്ല. അതിനാൽ തന്നെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ ബിജെപിക്ക് ആശങ്ക ഇല്ല. പക്ഷെ ഒരു കുടുംബത്തെ മാത്രം ആശ്രയിച്ചു കൊണ്ട് ജനാധിപത്യത്തെ നാലാക്കി മടക്കി കക്ഷത്തിൽ വച്ച് കുടുംബാധിപത്യത്തിനു ഏകാധിപത്യത്തിൽ ജനിച്ച സന്തതി പരമ്പരയെ ചുമക്കേണ്ട ഗതികേടുള്ള കോൺഗ്രസ്സ് പാർട്ടിക്ക് തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.
ബിജെപി ഓരോ തവണയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഭാവിയിൽ വാഗ്ദാനങ്ങൾ ആയി മാറിയേക്കാവുന്ന പുതിയ മുഖങ്ങളെ പരിചയപ്പെടുത്താറുണ്ട്. അവരാണ് നാളെയുടെ മോദിയും നിർമ്മല സീതാരാമനും സുഷമ സ്വരാജുമായി നിങ്ങൾക്ക് മുന്നിൽ ജന സേവനത്തിനായി അണിനിരക്കുക… അവരിൽ വ്യത്യസ്തരായ ചിലരെ നിങ്ങൾക്ക് മുന്നിൽ ഒന്ന് പരിചയപ്പെടുത്താനുള്ള ശ്രമം ആണ്…
അപരാജിത സാരംഗി.
1994 ബാച്ച് ഐഎഎസ് ഓഫിസർ ആയിരുന്നു അപരാജിത സാരംഗി.
മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റ് ജോയിൻ സെക്രട്ടറി ആയിരുന്ന അപരാജിത സാരംഗി 2018 നവംബറിൽ ജോലിയിൽ നിന്നു രാജിവെച്ചു ബിജെപിയിൽ ചേരുകയായിരുന്നു.ഇത്തവണ
തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ലാത്ത കഴിഞ്ഞ തവണ 2 ലക്ഷത്തിൽ അധികം വോട്ടിനു ബിജെപി തോറ്റ ഭുവനേശ്വർ മണ്ഡലം കൈക്കലാക്കാൻ അമിത് ഷാ നിയോഗിച്ചത് ബീഹാർ സ്വദേശിയായ ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥയെയാണ്.
ഭുവനേശ്വർ ലോകസഭാ മണ്ഡലം.
1977,1989,1991 സിപിഎം സ്ഥാനാർഥി വിജയിച്ചു എംപിയായ മണ്ഡലം ആണ്
1999 മുതൽ 2014 വരെ തുടർച്ചയായി 4 തവണ ബിജെഡി ആണ് അവിടെ വിജയിച്ചുകൊണ്ടിരുന്നത്..!
ഒരുകാലത്ത് ഉദ്യോഗസ്ഥതലത്തിൽ ഭുവനേശ്വർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അപരാജിത സാരംഗിയെ ഒരിക്കലും വിജയിക്കാത്ത ആ മണ്ഡലം ഏല്പിച്ച അമിത ഷായുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.
കടുത്ത മത്സരത്തിനൊടുവിൽ 23839 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അപരാജിത സാരംഗി വിജയിച്ചു.
2014 ൽ ബിജെപിക്ക് കിട്ടിയ വോട്ട് 2,49,775. ഇത്തവണ കിട്ടിയത് 486991
സ്ഥാനാർഥി നിർണയം ബിജെപി മൂന്നോ നാലോ ഘട്ടമായി ആണ് നടത്തിയത്.
അതും ഓരോ മണ്ഡലങ്ങളും കൃത്യമായി വിശകലനം ചെയ്ത് ആ മണ്ഡലത്തിന് ചേരുന്ന സ്ഥാനാർത്ഥികളെ തന്നെ കണ്ടുപിടിച്ചുകൊണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങൾ പലപ്പോഴും നേരം വെളുക്കുവോളം നീണ്ടു നിന്നു അപ്പോൾ നമ്മുടെ മാധ്യമങ്ങൾ വാർത്ത കൊടുത്തു വൻതർക്കങ്ങൾ ആണെന്ന്. കണക്ക് കൂട്ടൽ ആയിരുന്നു.
അമിത് ഭായിയുടെയും നരേന്ദ്ര ഭായിയുടെയും കണക്ക് കൂട്ടൽ.. !
ഫലം വന്നപ്പോൾ കണക്ക് പിഴച്ചില്ല. പുതുമുഖ സ്ഥാനാർഥികളായ ഗൗതം ഗംഭീറിനും , സണ്ണി ഡിയോളിനും , തേജസ്വി സൂര്യക്കുമടക്കം വൻവിജയം നേടിക്കൊടുത്തു..
.ലോക്കറ്റ് ചാറ്റർജി.
വെസ്റ്റ് ബംഗാൾ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് ആണ് ഇവർ.
ഇപ്പോൾ ഹൂഗ്ലി ലോകസഭാ മണ്ഡലത്തിലെ എംപി…
“തൃണമൂൽ ഗുണ്ടകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് ഇവരുടെ വീട് അടിച്ചു തകർത്തിരുന്നു.. !”
ബംഗാളി സിനിമാ നടിയും നർത്തകിയുമായിരുന്ന ഇവർ ഇടക്കാലത്ത് തൃണമൂൽ കോൺഗ്രസ്സിൽ ചേരുകയും ബംഗാൾ വനിതാ കമ്മീഷൻ അംഗമാവുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2015 ൽ തൃണമൂലിൽ നിന്നും പദവികളിൽ നിന്നും രാജിവെച്ചു ബിജെപിയിൽ ചേരുന്നത്.
ഹൂഗ്ലി മണ്ഡലം.
കഴിഞ്ഞ തവണ 1,89,084 ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച മണ്ഡലം ആയിരുന്നു.
2014 ൽ ബിജെപി മൂന്നാം സ്ഥാനത്ത് , രണ്ടാം സ്ഥാനത്ത് സിപിഎം ആയിരുന്നു. അന്ന് ബിജെപിക്ക് കിട്ടിയ വോട്ട് 221,271
ഇത്തവണ ബിജെപിക്ക് വിജയിച്ചത് 73,362 വോട്ടിനാണ്. മൂന്നാം സ്ഥാനത്ത് പോയ സിപിഎമ്മിന് 2014 ൽ കിട്ടിയ വോട്ടിൽ (425,228) നിന്നു 1,21,588 വോട്ട് ആയി കുറഞ്ഞു.
വീട് അടിച്ചു തകർത്തിട്ടും മണ്ഡലം മുഴുവൻ തൃണമൂൽ ഗുണ്ടകൾ അക്രമങ്ങൾ കൊണ്ട് അഴിഞ്ഞാടിയിട്ടും തളരാതെ പോരാടിയതിന്റെ ഫലം ആണ് നമ്മൾ ബംഗാളിൽ കണ്ടത്.
ത്യാഗത്തിന്റെ ഫലം……
ജമാങ് സെറിങ് നാംയ
ഇദ്ദേഹം അറിയപ്പെടുന്നത് ” ജെ റ്റി എൻ ” എന്ന ചുരുക്കപ്പേരിലാണ്.
കഴിഞ്ഞ തവണ മോദി തരംഗത്തിൽ കേവലം ’36’ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് അന്ന് ബിജെപി സ്ഥാനാർഥി ലഡാക്കിൽ ജയിച്ചു കയറിയത്.
36ൽ നിന്ന് മോദി സുനാമിയിൽ 10930 എന്ന ഭൂരിപക്ഷത്തിലേക്ക് മാറ്റി 34 കാരനായ ഈ ചെറുപ്പക്കാരൻ.
2014 ൽ 36 വോട്ടിനു ജയിച്ച ബിജെപി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജെ റ്റി എൻ
പ്രവർത്തന മികവ് കണ്ട ഷാ – മോദി തന്ത്രജ്ഞന്മാർക്ക് ഇത്തവണ അവിടുത്തെ സ്ഥാനാർഥി ആരാവണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല.
അതിന്റെ ഫലം കിട്ടുകയും ചെയ്തു.. !
അങ്ങനെ ഈ ചെറുപ്പക്കാരൻ എംപി ആയി.
ഇനി ജമ്മു കശ്മീരിലെ , കാര്യം എടുത്താൽ കഴിഞ്ഞതവണ മോദി തരംഗത്തിൽ വിജയിച്ച 3 മണ്ഡലങ്ങൾ ബിജെപി ഇത്തവണയും നിലനിർത്തി.
അതിൽ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ജയിച്ചത് 357252
വോട്ടിനാണ് ഉദ്ധംപൂരിലെ സ്ഥാനാർഥി ആയിരുന്നു അദ്ദേഹം.
ജമ്മുവിലെ , സ്ഥാനാർഥി ജുഗൽ കിഷോർ വിജയിച്ചത് 302875 വോട്ടുകൾക്കാണ്.
2014 ലെ , തരംഗത്തിൽ ജിതേന്ദ്ര സിങ്ങിന് കിട്ടിയ ഭൂരിപക്ഷം 60,976 വോട്ട് ആയിരുന്നു..!
കേന്ദ്ര മന്ത്രിയുടെ ,പ്രവർത്തനഗുണംകൊണ്ടും, മോദി സുനാമി രാജ്യമൊട്ടാകെ ആഞ്ഞടിച്ചതുകൊണ്ടും മൂന്ന് ലക്ഷത്തിൽ അധികമായി ഭൂരിപക്ഷം വർദ്ധിപ്പിച്ചു.
തരംഗത്തിനേക്കാൾ ,ബിജെപി സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം കൂടിയത് സുനാമിയിലാണ്
.
ധർമപുരി അരവിന്ദ്.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകളും പാർലമെന്റിലെ ടിആർഎസിന്റെ ശബ്ദവുമായിരുന്ന ശക്തയായ വനിതാ സ്ഥാനാർഥി കവിതയെ തോൽപ്പിച്ച ചെറുപ്പക്കാരൻ.. !
42 വയസുകാരനായ ഇദ്ദേഹം ടിആർഎസിനെ പ്രതിനിധീകരിച്ചു രാജ്യസഭാ എംപിയായിട്ടുള്ള ഡി ശ്രീനിവാസിന്റെ മകൻ ആണ്. അരവിന്ദിന്റെ മുത്തച്ഛൻ ജനസംഘം പ്രവർത്തകനായിരുന്നു.
അരവിന്ദ് മുത്തച്ഛന്റെ പാത പിന്തുടർന്ന് 2017 ൽ ബിജെപിയിൽ ചേർന്നു പ്രവർത്തിച്ചു.
മാത്രമല്ല , രാഷ്ട്രീയത്തിന് വളരെ മുൻപ് 1995 കാലഘട്ടത്തിൽ ക്രിക്കറ്റ് താരമായിരുന്ന ഇദ്ദേഹം ഹൈദരാബാദ് ക്രിക്കറ്റ് ടീമിൽ വലംകൈ ബാറ്റ്‌സ്മാനായി കളിച്ചിട്ടുമുണ്ട്.
നിസാമാബാദ് ലോകസഭാമണ്ഡലം.
ബിജെപി ഇതുവരെ ജയിക്കാതിരുന്ന മണ്ഡലം ആണ് നിസാമാബാദ്.
കഴിഞ്ഞതവണ. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ അവിടെ വിജയിച്ചത് 1,67,184 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ്. അന്ന് , ബിജെപി മൂന്നാം സ്ഥാനത്ത് ആയിരുന്നു.
ബിജെപിയിൽ ചേർന്നതിനു ശേഷം നിസാമാബാദ് മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ധർമപുരി അരവിന്ദിനെ തന്നെ കവിതയെ തോൽപ്പിക്കാനുള്ള ദൗത്യം ഏൽപ്പിക്കുകയായിടുന്നു അമിത് ഭായ് ഷാ.
ഫലം : റിസൾട്ട് വന്നപ്പോൾ ധർമപുരി അരവിന്ദിന്റെ ഭൂരിപക്ഷം 70875 വോട്ട്
അമിത് ഭായ് ഷായുടെ ലക്ഷ്യം തെറ്റിയില്ല അങ്ങനെ ആദ്യമായി നിസാമാബാദിൽ താമര വിരിഞ്ഞു..
ഡോക്ടർ കെപി യാദവ്.
( കൃഷ്ണപാൽ സിങ് യാദവ് )
രാജകുമാരനെ, തോൽപിച്ച ഉറ്റ തോഴൻ..
ഉത്തർപ്രദേശ് ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ച വീരൻ.
ഗുണ മണ്ഡലം.
പരമ്പരാഗതമായി സിന്ധ്യകുടുംബത്തിന്റെ പ്രതിനിധി വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലം ആണ് ഗുണ മണ്ഡലം !
1971ൽ ജ്യോതിരാദിത്യസിന്ധ്യയുടെ , അച്ഛൻ മാധവ് റാവു സിന്ധ്യ ജനസംഘത്തിന് വേണ്ടി മത്സരിച്ച് വിജയിച്ചു.
പിന്നീട് , സ്വതന്ത്രനായും കോൺഗ്രസിൽ ചേര്ന്നും രണ്ടു തവണകൂടി മത്സരിച്ചു ജയിച്ചു.
പിന്നീട് 1989 മുതൽ , തുടർച്ചയായ 4 തവണ വിജയിച്ചത്
അന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രാജാമാതാ വിജയരാജെ സിന്ധ്യ ആണ്.
പിന്നീട് അവരുടെ മകൻ കൂടിയായ മാധവ് റാവു സിന്ധ്യ വീണ്ടും കോൺഗ്രസിന് വേണ്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
2002 മുതൽ തുടർച്ചയായി 4 തവണ അദ്ദേഹത്തിന്റെ മകൻ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചുകൊണ്ട് മണ്ഡലം തങ്ങളുടേതാണ് എന്ന് ഉറപ്പിച്ചു.
പക്ഷെ, ഇത്തവണ അടിതെറ്റി വീണു സിന്ധ്യ. തോറ്റത് പഴയ ചങ്ങാതിയായ കെപി യാദവിനോട്.
കെപി യാദവ് , 20 വർഷക്കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. മറ്റൊരു വാർത്ത ഉള്ളത് ഉറ്റ ചങ്ങാതിമാർ ആയിരുന്നെങ്കിലും ഇടക്കാലത്ത് കെപി യാദവ് രാജകുമാരനോടൊത്ത് സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ രാജകുമാരൻ സെൽഫിക്ക് മുഖം കാണിക്കാൻ തയ്യാറായില്ല എന്നുള്ളതാണ്..
2018 ൽ കെപി യാദവ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നു.
പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു ലോകസഭാ മണ്ഡലത്തിൽ കെപി യാദവിനെ ബിജെപി സ്ഥാനാർത്ഥിയായി നിർത്തുകയും കുറഞ്ഞ വോട്ടുകൾക്ക് അദ്ദേഹം അവിടെ പരാജയപ്പെടുകയും ചെയ്തു.
ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ അമിത് ഭായ് ഷാ പ്രതീക്ഷ കൈവിടാതെ രണ്ടാമതൊന്നാലോചിക്കാതെ സിന്ധ്യക്ക് എതിരെ കെപി യാദവിനെ മത്സരിപ്പിക്കുകയാണ്.
അതിന്റെ ഗുണം ഗുണയിൽ കണ്ടു. കെപി യാദവ് എന്ന പോരാളി വിജയിച്ചത് 12,55,49 വോട്ടിനു.
അങ്ങനെ , എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവും ആയ ജ്യോതിരാദിത്യ സിന്ധ്യ വന്പിച്ച ഭൂരിപക്ഷത്തിൽ തന്നെ തോറ്റു.. !
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ വലംകൈ ആയി മോഡിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന സിന്ധ്യ ഇത്തവണ പാർലമെന്റിൽ ഇല്ല.. !
ഇത് ഏതാനും പേരുകൾ മാത്രമാണ്. . ഇത് പോലെ എണ്ണിയാൽ ഒടുങ്ങാത്ത നൂറു കണക്കിന് പുലിക്കുട്ടികളെ ആണ് അമിത് ഷാ ഇത്തവണ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങളുടെ ആശീർവാദം കൊണ്ട് ലോകസഭയിൽ മോദിക്ക് വേണ്ടി ശബ്ദം ഉയർത്താനും ജനാധിപത്യത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനും നിയോഗിച്ചിരിക്കുന്നത്.. ബിജെപി യുടെ Succession പ്ലാനിങ് വച്ച് നോക്കിയാൽ അടുത്ത ഒരു 15 വർഷത്തേക്ക് എങ്കിലും വേറെ ഒരു ഭരണം ഇന്ത്യയിൽ ഉണ്ടാവും എന്ന് രാജ്യവിരുദ്ധ ശക്തികൾ സ്വപ്നം കാണേണ്ട..