നവംബർ 8, അതായത് ഇന്നലെ, രാത്രി 8 മണിക്ക് ഒരു ന്യൂസ് ഫ്ലാഷ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടനെതന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു! കുറച്ചു ദിവസം മുൻപ് നടന്ന ചരിത്രം തിരുത്തിയ ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് പോലെ, പ്രാധാന്യമുള്ള ഒരു സംഭവം ആണെന്ന് കരുതിയവർക്ക് തെറ്റി! ഇന്ത്യൻ സാമ്പത്തിക രംഗത്തിനും സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ലോകത്തെ മുഴുവൻ മാധ്യമപ്പടകൾക്കും ഒരു ചെറുസൂചന പോലും നല്‍കാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിക്കുകയായിരുന്നു!
നിലവിൽ സർക്കുലേഷനിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ 4 മണിക്കൂറിനുള്ളിൽ എന്നെന്നേക്കുമായി പിൻവലിക്കപ്പെടും. അടുത്ത ദിവസം ബാങ്കുകളും എടിഎമ്മുകളും അടഞ്ഞു കിടക്കും. നവംബർ പതിനൊന്നോടെ പുതിയ 2000 രൂപയുടെയും 500 രൂപയുടെയും ഇലക്ട്രോണിക് ട്രാക്കിങ് ഉള്ള നൂതന കറൻസി നിലവിൽ വരും.
ആദ്യം അമ്പരന്ന ഇന്ത്യൻ ജനതയും ഈ നൂറ്റാണ്ടിലെ വിപ്ലവകരമായ ആ സാമ്പത്തിക തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. സാമ്പത്തിക രംഗവും സാമ്പത്തിക വിദഗ്ധരും മോദിയെ പ്രശംസകൾ കൊണ്ട് മൂടി. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാഷ്ട്രീയ ഭേദമന്യേ മോദിയുടെ കള്ളപ്പണത്തിനെതിരായ ധീരമായ തീരുമാനത്തെ പ്രകീർത്തിച്ചു. എന്താണ് യഥാർത്ഥത്തിൽ 8 മണിക്ക് സംഭവിച്ചത്. ?അത് പൊടുന്നനെ എടുത്ത ഒരു തീരുമാനം ആയിരുന്നോ ? എന്തിനാണ് അതിനു ഇത്ര മാത്രം രഹസ്യ സ്വഭാവം നിലനിർത്തിയത് ? എന്താണ് അത് കൊണ്ട് പൊതുജനത്തിന് ഉള്ള ഗുണം? ആരെയൊക്കെയാണ് മോദിയുടെ ഈ തീരുമാനം അക്ഷരാർത്ഥത്തിൽ കൊട്ടാരത്തിൽ നിന്നും കുടിലിൽ എത്തിച്ചത്?
കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ കടന്നാക്രമണം ഒരിക്കലും അപ്രതീക്ഷിതമല്ല. മറിച്ച്, 2014 ൽ അധികാരത്തിൽ വന്ന അന്നേ ദിവസം മുതൽ തുടങ്ങിയ ചിട്ടയായ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഒരു ഘട്ടം മാത്രം ആണ് നിങ്ങൾ ഇന്ന് ടെലിവിഷനിലൂടെ അറിഞ്ഞത് .
2014 ലെ ലോക സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലെ മോദിയുടെയും ബിജെപിയുടെയും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം. കണക്കുകൾ എടുത്തു പരിശോധിച്ചാൽ ഇന്ന് ഇന്ത്യൻ സാമ്പത്തിക സംവിധാനത്തിൽ 4000 കോടി രൂപയുടെ കള്ളപ്പണം സർക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഓരോ വർഷവും പുതുതായി 70 കോടിയുടെ കള്ളപ്പണം നമ്മുടെ സാമ്പത്തിക രംഗത്ത് എത്തിപ്പെടുന്നു. 2011ൽ UPA ഭരണകാലത്തു ധനമന്ത്രി ചിദംബരം അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ ഉൾപ്പെടെ ഉള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കള്ളപ്പണം 1000 നോട്ടുകളിൽ ഏതാണ്ട് 4 എണ്ണം കള്ളനോട്ടുകൾ എന്ന കണക്കിൽ ആയിരുന്നു. എന്നാൽ ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് പടി ഇറങ്ങുമ്പോഴേക്കും അത് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് കുപ്രസിദ്ധ തീവ്രവാദി ദാവൂദിന്റെയും പാകിസ്ഥാൻ ചാര സംഘടന ISI യുടെയും കള്ള കറൻസികൾ വ്യാപകമായി വരുന്നുണ്ട് എന്നത് അന്ന് സർക്കാർ തന്നെ സമ്മതിച്ച കാര്യമാണ്.
ആ രംഗത്തേക്കാണ് നരേന്ദ്ര മോഡി എന്ന ആ പാവപ്പെട്ട ചായക്കടക്കാരനായ ബിജെപിക്കാരൻ ഒരു ഉറച്ച ലക്ഷ്യത്തോടെ നടന്നു കയറിയത്. ലക്ഷം കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിന്ന കോൺഗ്രസിനെ പടി അടച്ചു പിണ്ഡം വച്ച് ഇന്ത്യൻ ജനത മോദിയുടെ വാക്കുകളോട് വിശ്വാസം കാണിച്ചു. മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ അവരോധിച്ചു. അടുത്ത ഊഴം മോഡി നയിച്ച ബിജെപി സർക്കാരിന് വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കി കാണിക്കാനുള്ള അവസരം ആയിരുന്നു.
അധികാരത്തിന്റെ ആലസ്യത്തിലേക്ക് കൂപ്പു കുത്തി ജനങ്ങളെ മറക്കുന്ന, ഭരണം മറക്കുന്ന പതിറ്റാണ്ടുകളുടെ ദുർ:ഭരണം കണ്ട ഇന്ത്യൻ ജനതയെ ഞെട്ടിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം കള്ളപ്പണം തിരികെ പിടിക്കാനുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ തെരെഞ്ഞെടുത്ത മോഡി അവർക്ക് വേണ്ട കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയാണ് അഭിസംബോധന ചെയ്തു സംസാരിച്ചത്. ആദ്യം പഠനം നടത്താനുള്ള ടീo പിന്നെ അവലോകനം തുടങ്ങിയ സാധാരണ ചുവപ്പൻ നാട ശൈലി ആയിരുന്നില്ല മോഡിയുടെ എന്നത് പിന്നീട് നാം കണ്ടു. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന കിറു കൃത്യമായ നിർദേശം! നാടിന്റെ നാഡീ വ്യൂഹത്തെ തൊട്ടറിഞ്ഞ തീരുമാനങ്ങളെ ശരി വക്കും വിധം നാടിന്റെ നാനാ ഭാഗത്തു നിന്നും, വിദേശത്തു നിന്ന് പോലും കള്ളപ്പണത്തിന്റെ പെരും ഭണ്ഡാരങ്ങളിൽ മോദിയുടെ സൈന്യം കൈവച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് വിവിധ NGO കളുടെ പേരിൽ മതം മാറ്റത്തിനും ജിഹാദി പ്രവർത്തനത്തിനും മറ്റുമായി ഒഴുകിയിരുന്ന കോടികളുടെ വിദേശ നാണ്യത്തിനു മോഡി തടയിട്ടു. ഏറ്റവും എളുപ്പമായിരുന്നു ആ തീരുമാനം. വിദേശ പണം കൈപ്പറ്റുന്ന എല്ലാ NGO കളോടും മൂന്നു വർഷത്തെ കൃത്യമായ ഫണ്ടിന്റെ കണക്കു ഹാജരാക്കാൻ ആഭ്യന്തര മന്ത്രലയം വഴി നോട്ടീസ് അയച്ചു. കണക്കു കാണിച്ചവരെ എല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കി 10000 അനധികൃത പണം പറ്റുന്ന NGO കളുടെ ലൈസൻസ് റദ്ദ് ചെയ്തു . പള്ളിയും പട്ടക്കാരും കന്യാസ്ത്രീകളും മൗലവിയും മുജാഹിദും ജിഹാദിയും ഒക്കെ അസഹിഷ്ണുത കാർഡ് ഇറക്കി മോഡിക്കെതിരെ യുദ്ധം നയിച്ചെങ്കിലും മോഡി കുലുങ്ങിയില്ല. തികച്ചുംനിയമത്തിന്റെ കെട്ടുപാടുകളിൽ നിന്ന് കൊണ്ട് കള്ളപ്പണത്തിന്റെ വിദേശ സ്രോതസ്സ് അടച്ചു പൂട്ടി അരക്കിട്ടു സീൽ വച്ചു …
ഒരു ഘട്ടം പൂർത്തിയായി.
അടുത്ത ഘട്ടം, കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ പണത്തിന്റെ നീക്കം നിർദ്ദിഷ്ട അംഗീകൃത മാർഗ്ഗങ്ങളിലൂടെ ആക്കുക എന്നതായിരുന്നു. അതായത് പണം കറൻസി ആയി സർക്കുലേറ്റ് ചെയ്യപ്പെടാതെ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ട്കളിലേക്ക് എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നം. ഇത്തരം സംവിധാനം നിലവിൽ വന്നാൽ കിട്ടാനുള്ള പണത്തിനു വേണ്ടി അവകാശത്തിനു വേണ്ടി ഏതു പാവപ്പെട്ടവനും ആരുടെ മുന്നിലും പോയി കൈ നീട്ടാതെ, പങ്കു കൊടുക്കാതെ, കമ്മീഷൻ വേണ്ടാതെ, അവനവന്റെ പേരിലുള്ള ബാങ്ക് അകൗണ്ടുകളിലേക്ക് കൃത്യമായി പണം വന്നു ചേരും. പക്ഷെ അതിനായി ഇന്ത്യയിലെ മുഴുവൻ ആളുകളെയും ബാങ്കിങ് ശൃംഖലയുമായി ബന്ധിപ്പിക്കണം. കേൾക്കുമ്പോൾ അസാധ്യം എന്ന് ഉറപ്പുള്ള ഇതിനു മുൻപുള്ള പല സർക്കാരുകളും യത്‌നിച്ചു പരാജയപ്പെട്ട ഒരു കടമ്പ ആണത്. അതിൽ എല്ലാവരും പരാജയപ്പെട്ട ഭാഗം കണ്ടെത്തി അത് ഒഴിവാക്കി കൊണ്ട് മോഡി വീണ്ടും ജയിച്ചു കയറി. മുഴുവൻ വ്യക്തികൾക്കും ബാങ്ക് അക്കൗണ്ട് എന്നത് മാറ്റി ഒരു കുടുംബത്തിൽ ഒരു അക്കൗണ്ട് എങ്കിലും എന്ന രീതിയിൽ പരിഷ്കരിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന ഉദയം കൊള്ളുന്നു. രാജ്യത്തെ മുഴുവൻ ബാങ്കിങ് രംഗത്തെ തലവന്മാരെ പ്രധാനമന്ത്രി സ്വയം ഇതിനായി അഭിസംബോധന ചെയ്യുന്നു. ബാങ്കുകൾ ആ ലക്‌ഷ്യം ഏറ്റെടുക്കുന്നു. എണ്ണയിട്ട യന്ത്രം പോലെ ബാങ്കുകൾ പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ജൻ ധൻ യോജനയുടെ പ്രവർത്തനം വിലയിരുത്തി ഭേദഗതികൾ ഉടനടി നടത്തിക്കൊണ്ടിരുന്നു.
2014 അഗസ്റ്റ് 15 നു ആരംഭിച്ച ജൻ ധൻ യോജന ഗിന്നസ് റെക്കോർഡോടെ 125 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ പുതിയ 20 കോടി അക്കൗണ്ടുകൾ തുറന്നപ്പോൾ അതിൽ 70 ശതമാനം അക്കൗണ്ടുകളിലും ക്രയവിക്രയം നടക്കുന്നു. ഇന്ത്യൻ ബാങ്കുകൾ 6000 കോടി രൂപ ജൻ ധൻ യോജനയിലൂടെ മാത്രം ബാങ്കിങ് രംഗത്തേക്ക് കൊണ്ട് വന്നു. കടുക് പത്രത്തിലും മുളക് ഭരണിയിലും ഇരുന്ന കണക്കിൽ പെടാത്ത 6000 കോടി രൂപ പാവപ്പെട്ട ഭാരതീയൻ മോദിയുടെ ജൻ ധൻ അക്കൗണ്ടുകളിൽ എത്തിച്ചു. കൂടാതെ ഈ അക്കൗണ്ടുകളിൽ എല്ലാം തന്നെ ആധുനികതയുടെ കയ്യൊപ്പിട്ടു കൊണ്ട്, കരിമ്പ് കൃഷിക്കാരനും കൽപ്പണിക്കാരനും എല്ലാം രൂപേ എടിഎം കാർഡുകൾ വിതരണം ചെയ്തു, അതിനു സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തി കൊടുത്തു.
രണ്ടാം ഘട്ടവും വിജയത്തിൽ …
ബാങ്കുകളിൽ ഇപ്പോൾ ഉള്ള അക്കൗണ്ടുകളിൽ ഏറ്റവും പുതിയ KYC അപ്‌ഡേഷൻസ് നടത്താനായി രാജ്യത്തെ ബാങ്കുകൾക്ക് റിസർവ്വ് ബാങ്ക് വഴി ധനകാര്യ മന്ത്രലയം നിർദ്ദേശം കൊടുത്തു. അതായത് ഏറ്റവും പുതിയ തിരിച്ചറിയൽ രേഖ ബാങ്കുകളിൽ സമർപ്പിച്ചില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളിൽ തടസ്സം നേരിട്ടേക്കാം എന്ന മെസ്സേജ് നമുക്ക് എല്ലാവര്ക്കും തന്നെ ബാങ്കുകൾ അയച്ചിട്ടുണ്ടാവും. അതിന് പ്രകാരം ഇടപാടുകാർ അവരുടെ ഏറ്റവും പുതിയ രേഖകൾ ബാങ്കിൽ സമർപ്പിച്ചു. ബാങ്കുകളെ ഞെട്ടിച്ചു കൊണ്ട് മരണപ്പെട്ടവരുടെ അക്കൗണ്ടുകൾ പോലും ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായി കണ്ടെത്തി. ഉടനെ അത്തരം അക്കൗണ്ടുകൾ, അതായത് രേഖകൾ സമർപ്പിക്കാതെ അക്കൗണ്ടുകൾ മരവിപ്പിച്ചു. വീണ്ടും കള്ളപ്പണത്തിനു വേറൊരു പൂട്ട് കൂടി. ലക്ഷക്കണക്കിന് അക്കൗണ്ടുകൾ രേഖകൾ കിട്ടാതെ മരവിപ്പിച്ചു കൊണ്ട് മറ്റൊരു സാമ്പത്തിക സ്വച്ഛ് ഭാരത്. ആ ഘട്ടവും വിജയം.
അടുത്തതായി ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി വഴി സർക്കാരിൽ നിന്ന് ജനങ്ങളിലേക്ക് പോകുന്ന മുഴുവൻ ആനുകൂല്യങ്ങളും പണമായി കൊടുക്കാതെ നേരിട്ട് അക്കൗണ്ട് വഴി ഗുണഭോക്താവിന്റെ കൈകളിലേക്ക്, പക്ഷെ കൃത്യമായ ഔദ്യോഗിക ബാങ്കിങ് ചാനലിലൂടെ തന്നെ. സർക്കാർ കൊടുക്കുന്ന പണവും ബാങ്കിൽ തന്നെ വന്നു വീഴുകയും, ആവശ്യത്തിന് മാത്രം റുപ്പേ എടിഎം ഉപയോഗിച്ച് ഇടപാടുകൾ നടക്കുകയും ചെയ്യുന്നു.
കള്ളപ്പണത്തിനെതിരെ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്
അടുത്തതായി മോദിയുടെ മാസ്റ്റർ സ്ട്രോക്ക് നീക്കം ആയിരുന്നു. സുപ്രധാനമായ ആ അന്തിമ ഘട്ടം Undisclosed Income Declaration scheme എന്ന പേരിൽ ആയിരുന്നു. കള്ളപ്പണക്കാർക്ക് അത് നിയമപരമായി നികുതി അടച്ചു സാമ്പത്തിക രംഗത്തേക്ക് കൊണ്ട് വരാൻ ഉള്ള സുവർണ്ണാവസരം. നിശ്ചിത ആദായനികുതിയും പിഴയും ഒടുക്കി പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണം സർക്കാരിന് കണക്കു സഹിതം വെളിപ്പെടുത്തുക. പിഴയും നികുതിയും അടച്ചു പുറത്തു വന്നാൽ വരാനിരിക്കുന്ന കടുത്ത നടപടികളിൽ നിന്ന് രക്ഷപെടാം. സെപ്റ്റ് 30 വരെയായിരുന്നു അതിന്റെ അവസാന തീയതി. സെപ്റ്റ് 30 നു ശേഷം ചില കടുത്ത തീരുമാനങ്ങൾ നേരിടാൻ ഒരുങ്ങിക്കോളാൻ മോഡി മുന്നറിയിപ്പും നൽകിയിരുന്നു. ഭാരതത്തെ ഞെട്ടിച്ചു കൊണ്ട് 65000 കോടി രൂപയുടെ കള്ളപ്പണം ആണ് സർക്കാരിന്റെ സാമ്പത്തിക സംവിധാനത്തിലേക്ക് നികുതിയിനത്തിൽ ഒഴുകിയെത്തിയത്. പതുക്കി വച്ചിരുന്ന നല്ലൊരു ഭാഗം കള്ളപ്പണം ജനങ്ങൾ സ്വമേധയാ വെളിപ്പെടുത്തി നികുതി അടച്ചു കുറ്റം ഏറ്റു പറഞ്ഞു. പിന്നീട് ഒരു മാസം കേന്ദ്ര സർക്കാരിന്റെ ധനകാര്യം മന്ത്രലയവും നികുതി വകുപ്പും എല്ലാം ചേർന്നുള്ള അവസാന വട്ട ഒരുക്കത്തിലേക്ക് തയ്യാറാവുകയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട് ചെയ്ത പോലെ വെളിപ്പെടുത്താത്ത സമ്പത്ത് പൂഴ്ത്തി വച്ചിരിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനുള്ള ആസൂത്രണവും അതിനുള്ള നടപടികളും ആയിരിക്കും വരാൻ പോകുന്നത് എന്ന് മുഴുവൻ ഭാരതവും വിശ്വസിച്ചിരിക്കുകയായിരുന്നു…
നവംബർ 8 2016, രാത്രി 8 PM – കള്ളപ്പണത്തിനു നേരെ മോദിയുടെ അപ്രതീക്ഷിതമായ സർജിക്കൽ സ്ട്രൈക്ക് ::
രാവിലെ മുതൽ കേന്ദ്ര ധനകാര്യ മന്ത്രിയും, ധനകാര്യ സെക്രട്ടറിമാരും റിസർവ്വ് ബാങ്ക് ഗവർണ്ണറും പിന്നെ മോദിയുടെ വലം കയ്യും മൂന്നാം കണ്ണും ഒക്കെ ആയ അജിത് ഡോവലും ഉൾപ്പെടുന്ന ടീമുമായി മാരത്തോൺ ചർച്ചകൾ. പിന്നീട് സുരക്ഷാ സേനയുടെ തലവന്മാരുമായി ചർച്ചകൾ , ഏറ്റവും ഒടുവിൽ നേരത്തെ നിശ്ചയിച്ച പ്രകാരം പ്രധാനമന്ത്രി മോഡി പ്രസിഡണ്ട് പ്രണബ് മുഖർജിയെ നേരിട്ട് കാണാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തുന്നു. വളരെ പെട്ടന്ന് തന്നെ വാർത്ത പ്രചരിക്കുന്നു. പ്രധാനമന്ത്രി ഇന്ത്യൻ പ്രസിഡന്റും ആയി സുപ്രധാന കൂടിക്കാഴ്ചയിൽ. കുറച്ചു സമയത്തിന് ശേഷം പ്രധാനപ്പെട്ട ന്യൂസ് ചാനലിൽ ഫ്ലാഷ് ന്യൂസ്. പ്രധാനമന്ത്രി ഉടനെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്. പ്രസിഡന്റിനെ കണ്ട പ്രധാനമന്ത്രിക്ക് എന്തായിരിക്കും വളരെ പെട്ടെന്ന് രാജ്യത്തെ അറിയിക്കാൻ ഉണ്ടാകുക. ??? ലേഖനത്തിന്റെ ആദ്യ ഖണ്ടികയിൽ വായിച്ച എല്ലാ സംശയങ്ങളും ജനങ്ങൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. ആകാംഷയുടെ നിമിഷൾ അവസാനിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇന്ത്യൻ ജനത ശ്രവിച്ചു.
ഇന്ത്യൻ സാമ്പത്തിക സംവിധാനത്തിൽ നിന്ന് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ വരുന്ന 3 മണിക്കൂറിനുള്ളിൽ പിൻവലിക്കുന്നു. ആശുപത്രി, വിമാനത്താവളം, ശവസംസ്കാര കേന്ദ്രം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ഏറ്റവും ആവശ്യമായ സ്ഥലങ്ങളിൽ മാത്രം ഇത്തരം കറൻസികൾ ഉപയോഗിക്കാൻ രണ്ടു ദിവസം കൂടി സമയം നൽകി കൊണ്ട് ഈ നൂറ്റാണ്ടിലെ ഏറ്റവും ധീരമായ വിപ്ലവകരമായ ഒരു സാമ്പത്തിക നയം പ്രധാനമന്ത്രി മോഡി നടപ്പിലാക്കുകയായിരുന്നു. ഒന്ന് അന്ധാളിച്ചു പോയ സാധാരണക്കാരായ ഇന്ത്യക്കാരൻ കള്ളപ്പണത്തിനെതിരെ മോഡി എടുത്ത മികച്ച തീരുമാനത്തെ അഭിനന്ദിക്കാൻ മത്സരിക്കുകയായിരുന്നു പിന്നീട് . സോഷ്യൽ മീഡിയകളിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ മോദിക്ക് അഭിനന്ദന പ്രവാഹം തന്നെയായിരുന്നു . പ്രമുഖ സാമ്പത്തിക വിദഗ്ധർ, രാജ്യത്തെ ബിസിനെസ്സ് വമ്പന്മാർ എല്ലാം പ്രധാനമന്ത്രിയുടെ കള്ളപ്പണത്തിനെതിരെ ഉള്ള പോരാട്ടത്തെ വാനോളം പുകഴ്ത്തുന്നു . സ്വാതത്ര്യത്തിനു ശേഷം ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ ആയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കം അനേകം പേർ എടുക്കാൻ മടിച്ച ആ തീരുമാനം ആണ് മോഡി ഇന്നലെ രഹസ്യാത്മകത അവസാന നിമിഷം വരെ കൈവിടാതെ എടുത്തത്.. തീർച്ചയായും ഓരോ ഭാരതീയനും ഉള്ളു തുറന്നു അദ്ദേഹത്തെ അഭിനന്ദിക്കും ..
തീരുമാനത്തിന്റെ പ്രത്യാഘാതം ::
വർഷങ്ങളായി രാഷ്ട്രീയക്കാർ അടക്കമുള്ള വമ്പൻ സ്രാവുകൾ അനധികൃതമായി പൂഴ്ത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ഇതോടെ വെറും കടലാസ്സ് കഷണങ്ങൾ ആയി മാറുകയാണ്. അർദ്ധരാത്രി വരെ മൂന്നര മണിക്കൂർ സമയം കൊണ്ട് എത്ര ശ്രമിച്ചാലും നിലവറക്കുള്ളിൽ നിന്നും കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ നിന്നും മറ്റു രഹസ്യ സങ്കേതങ്ങളിലും എന്തിനു മാലിന്യ കുഴികളിൽ പോലും നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പുറത്തെടുക്കാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ടുള്ള ബുദ്ധിപരമായ തീരുമാനം.. രാജ്യത്തെ മുഴുവൻ ബാങ്കുകളും പ്രവർത്തനം അവസാനിപ്പിക്കുന്ന 8 മണി തെരഞ്ഞെടുക്കാൻ അതാവും കാരണം. നാളെത്തെ ബാങ്ക് അവധി കഴിഞ്ഞുള്ള ദിവസം മുതൽ സാധാരണ ജനങ്ങൾക്ക് അവരുടെ കൈവശം ഉള്ള 500 , 1000 നോട്ടുകൾ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ദിവസം 4000 രൂപ വരെ നേരിട്ട് കൈമാറ്റം ചെയ്യാം. കൂടാതെ ബാങ്കിങ് രംഗത്തെ ഇലക്ട്രോണിക് ഇടപാടുകൾ യാതൊരു തടസ്സവും ഇല്ലാതെ അത് പോലെ തന്നെ നടക്കുകയും ചെയ്യും. അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ എത്തുന്നവർ നിശ്ചിത പരിധിക്ക് മുകളിൽ പണം അടക്കാൻ പാൻ കാർഡ് നിർബന്ധം ആക്കിയിരിക്കുകയാണല്ലോ. അപ്പോൾ കണക്കിൽ കൂടുതൽ ഉള്ള കള്ളപ്പണം പാൻകാർഡ് ഉള്ള അക്കൗണ്ടുകളിൽ ഇനി നിക്ഷേപിക്കാൻ കള്ളപ്പണക്കാരൻ മുതിർന്നാൽ അത് ഓൺലൈൻ ട്രാക്ക് ചെയ്യാൻ ഉള്ള സംവിധാനവുമായി ഇൻകം ടാക്‌സും എൻഫോഴ്‌സ്‌മെന്റും ഒരു മാസമായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനും ദിവസേന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. അതായത് പുറത്തു വരുന്ന കള്ളപ്പണം രേഖകളിൽ വരാതെ രക്ഷപെടുത്താൻ ഒരു വഴിയും ഇല്ല.
കണക്കിൽ പെടാത്ത പണം രേഖകളിൽ വന്നാൽ അന്വേഷണം നേരിടാൻ തയ്യാറാവുക, അല്ലെങ്കിൽ കള്ളപ്പണം എന്നന്നേക്കും ആയി നശിപ്പിച്ചു കളയുക. ഈ രണ്ടു മാർഗ്ഗം ആണ് മോഡി കള്ളപ്പണക്കാർക്കു മുന്നിൽ തുറന്നു കൊടുത്തിരിക്കുന്നത്. പിൻവലിക്കുന്ന നോട്ടുകൾക്ക് പകരമായി ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഇലക്ട്രോണിക് ട്രാക്കിങ് വരെ സാധ്യമാവുന്ന 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അടുത്ത ദിവസം മുതൽ ബാങ്കുകളിൽ ആവശ്യത്തിന് ലഭ്യമായി തുടങ്ങുന്നതോടെ സാമ്പത്തിക ഇടപാടുകൾ പഴയ പോലെ തന്നെ തുടരും, എന്നാൽ കള്ളപ്പണത്തിനു ഏതാണ്ട് തിരശീല വീഴുകയും ചെയ്യും. ഈ അടിയന്തിര നിരോധനത്തിന്റെ ലക്‌ഷ്യം കള്ളപ്പണം കണ്ടെടുക്കുക മാത്രമല്ല കൂടാതെ രാജ്യത്തെ ജിഹാദി തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പാകിസ്ഥാൻ പ്രിൻറ്റഡ് കള്ള കറൻസിയുടെ കൂടെ അന്ത്യം ആണ് സർക്കാർ ലക്‌ഷ്യം വക്കുന്നത്. രാജ്യത്തു സുരക്ഷാ ഭീഷണി ഉയർത്തുന്ന ജിഹാദികൾ സ്ഫോടനം നടത്താനും, അതിനു വേണ്ട സാമ്പത്തിക സഹായങ്ങൾ എത്തിക്കാനും എല്ലാം ഉപയോഗിക്കുന്നത് അനധികൃതമായി പാകിസ്ഥാൻ ഇന്ത്യയിൽ എത്തിച്ചിരിക്കുന്ന ഈ കള്ളപ്പണം കൊണ്ട് തന്നെയാണ്. അതിനു ചുക്കാൻ പിടിക്കുന്നതാവട്ടെ ഇന്ത്യയിലെ അഭ്യസ്ത വിദ്യരായ ന്യൂനപക്ഷ സമുദായത്തിലെ ചെറുപ്പക്കാരും. രാജ്യത്തിൻറെ സാമ്പത്തിക രംഗം മാത്രമല്ല, രാജ്യസുരക്ഷയും കൂടി ലക്‌ഷ്യം വച്ചാണ് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും റിസർവ്വ് ബാങ്കും എല്ലാം ഒത്തൊരുമിച്ചു ഇന്ത്യൻ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ തീരുമാനം എടുത്തത്..