

ആരാ ഈ ദേവയാനി?? പഴയ ഐ.എ. എസ്. സിംഹം ഉത്തം ഘോബ്രഗഡേയുടെ പുത്രി , മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് നേതാക്കളുമായി നല്ല അടുപ്പം, രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാര്‍ക്ക് വേണ്ടി നിര്‍മിച്ച ഫ്ലാറ്റുകള്‍ അടിച്ചു മാറ്റിയവരുടെ കൂട്ടത്തില്‍ ദേവയാനിയുടെ പേരും ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും ദേവയാനിയെ ഈ കേസില്‍ ചോദ്യം ചെയ്തില്ല നമ്മുടെ കൂട്ടില്‍ അടച്ച തത്തകള്‍. കൊച്ചിയിലും ദേവയാനിക്ക് നാലേക്കര്‍ ഉണ്ടെന്ന് ശ്രുതിയുണ്ട്.പ്രവാസി ഇന്ത്യക്കാരിലെ പാവപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന, സമ്പന്നരുടെ നിശാ പാര്‍ട്ടികളില്‍ ആടി തിമിര്‍ക്കുന്ന ഇന്ത്യന്‍ എംബസ്സികളിലെ നാടുവാഴികള്‍ ഇനിയെങ്കിലും മനസ്സിലാക്കണം ഇന്ത്യക്കാരന് പുല്ലിന്റെ പോലും വിലകല്‍പ്പിക്കാത്ത നമ്മുടെ സര്‍ക്കാരിന് മുന്നില്‍ നിങ്ങളും വെറും പിണമാണെന്ന്. ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഫോണില്‍ വിളിച്ച് ചോദിച്ചു ഇത് പാകിസ്ഥാന്‍ എംബസ്സി ആണോ എന്നു . അല്ല ഇന്ത്യന്‍ എംബസ്സി ആണെന്ന് മറുപടി പറഞ്ഞ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു , ഇന്ത്യക്കാരോടുള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ചോദിച്ചു പോയതാ സാറേന്ന്.
കാര്യങ്ങള്‍ എങ്ങനെയൊക്കെയാണെങ്കിലും ചില സംശയങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു , അപ്പുറത്ത് അമേരിക്ക ആയത് കൊണ്ട് സംശങ്ങള്‍ക്ക് ബലവും കൂടി, അമേരിക്കയുടെ എറാന്‍ മൂളി സര്‍ക്കാര്‍ ഭരിക്കുന്ന ഡല്‍ഹിയെ വെറുതെ വെറുപ്പിക്കാന്‍ മാത്രം ബുദ്ധിഹീനരാണോ അമേരിക്കന്‍ സര്‍ക്കാര്‍? അല്ല എന്നാണ് വാര്‍ത്തകള്‍ വരുന്നത് ദേവയാനിക്കെതിരെ പരാതി കൊടുത്ത സംഗീത റിച്ചാര്‍ഡ് എന്ന പരിചാരികയുടെ ഇന്ത്യയിലെ കുടുംബത്തെ മുഴുവന്‍ രണ്ടു ദിവസം മുന്നേ വിസ കൊടുത്ത് അമേരിക്കയിലേക്ക് കടത്തി, ഇത് ആദ്യമായല്ല ഇങ്ങനെ ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തുന്നത്. പണ്ട് ഇന്ത്യന്‍ ചാര സംഘടനയായ റോ യുടെ ഉന്നത പദവി വഹിച്ചിരുന്ന രവിന്ദര് സിംഗിനെ ഇതുപോലെ അമേരിക്കന്‍ സര്‍ക്കാര്‍ കടത്തിയിരുന്നു. സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്തവിന്റെ മാതാപിതാക്കള്‍ ഡെല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയിലെ ജോലിക്കാരായിരുന്നു , അപ്പോള്‍ സംഗീതയുടെ കുടുംബത്തിന്റെ അമേരിക്കയിലേക്കുള്ള പലായനത്തിന്റെ ഉദ്ദേശം എന്താണ്? അമേരിക്കന്‍ ചാര സംഘടനകള്‍ സംഗീതയെ ഉപയോഗിച്ച് ദേവയാനിയുടെ വീട്ടില്‍ നിന്നു ഇന്ത്യന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നോ ? പിടിക്കപ്പെടും എന്നായപ്പോള്‍ ദേവയാനിക്കെതിരെ ഒരു പരാതി കൊടുത്ത് സംഗീത ഒരു മുഴം മുന്നേ എറിഞ്ഞതാവുമോ ? ഒരു വശത്ത് നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇസ്ലാമാബാദില്‍ നിന്നും , വാഷിങ്ടണില്‍ നിന്നും മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, ശക്തനാക്കി കാണിച്ചു കൊണ്ടും വാര്‍ത്തകളും പ്രസ്താവനകളും ഒളിഞ്ഞും തെളിഞ്ഞും വരുന്നു.ഒരു കാര്യം ഉറപ്പാണ് തീവ്രവാദികള്‍ക്കും , അമേരിക്കയ്ക്കും , പാക്കിസ്ഥാനും മോഡി ഒരു പോലെ ചതുര്‍ത്ഥിയാണ്.

Reference
http://www.sify.com/news/was-devyani-s-maid-an-american-spy-imagegallery-national-nmthpmdchef.html
http://www.rediff.com/news/column/who-killed-the-isros-cryogenic-engine/20131118.htm