വളരെയേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് ഹിന്ദുരാഷ്ട്രം, അതിലേറെ തെറ്റിധരിക്കപ്പെട്ട ഒരു സംഘടനയാണ് ഹിന്ദുരാഷ്ട്രത്തിന്റെ പ്രവക്താക്കളായ രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയും..
ലോകത്തില്‍ ഏറ്റവും അധികം തെറ്റി ധരിപ്പിക്കപ്പെട്ട പദങ്ങളില്‍ ഒന്നാണ് “ഹിന്ദു രാഷ്ട്രം”. ഹിന്ദുരാഷ്ടത്തിന്റെ ഇന്നത്തെ വക്താക്കളായി അറിയപ്പെടുന്നതും, ഈ വാക്ക് കേള്‍ക്കുന്ന മാത്രയില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍മ്മവരുന്നതും, രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയാണ്. ഈ നാടിനെ ഹിന്ദുരാഷ്ട്രമായും, അമ്മയായും കാണുന്ന RSS കാര്‍ കപട മതേതരന്മാരുടെ ഭാഷയില്‍ വര്‍ഗ്ഗീയ വാദികളാണ്.
ഹിന്ദുത്വവും ഹിന്ദു രാഷ്ട്രം എന്ന ആശയവും വര്‍ഗ്ഗീയതയായി കണക്കാക്കുന്നവര്‍ സാധാരനക്കാര്‍ക്കിടയിലും ഉണ്ടെന്ന സത്യം വിസ്മരിക്കാനാവില്ല. പ്രധാനമായും, മറ്റ് മത രാഷ്ട്രങ്ങളുമായി ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമാണ് ഇതിന്റെ കാരണം. ഉദാഹരണത്തിന്, നിര്‍ബന്ധമായി പര്‍ദ്ദ ധരിക്കാന്‍ ആവശ്യപ്പെടുന്ന വൈദേശിക മതരാജ്യം പോലെ ഹിന്ദു രാഷ്ട്രത്തെ കാണുന്നവരാണ് അധികവും.
യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വവും ഹിന്ദു രാഷ്ട്രവാദവും വര്ഗ്ഗീയതയാണോ ?? അത് പരിശോധിക്കുന്നതിനു മുന്‍പ്, രാഷ്ട്രീയ സ്വയം സേവക സംഘം എങ്ങനെയാണ് ഹിന്ദു എന്ന പദത്തെ കാണുന്നുത് അല്ലെങ്കില്‍ നിര്‍വചിക്കുന്നത് എന്നറിയേണ്ടിയിരിക്കുന്നു.
ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ് ഹിന്ദു എന്ന ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു. അതായത് സംഘ ദര്‍ശനത്തില്‍ ഹിന്ദു എന്ന പദത്തിന് മതവുമായി ബന്ധമില്ല. യേശുവിലൂടെ മാത്രം മോക്ഷം & ഇസ്ലാമിലൂടെ മാത്രം മോക്ഷം എന്നത് അഹൈന്ദവീയ കാഴച്ചപ്പാടും, യേശുവിലൂടെയും ഇസ്ലാമിലൂടെയും മോക്ഷം എന്നത് ഹൈന്ദവീയ കാഴച്ചപ്പാടുമാണ് – ഈ കാഴ്ചപ്പാട് സര്‍വ്വരും സമമെന്നും, നാം ഇന്ന മതസ്ഥരല്ല ഭാരതീയരാണ് എന്ന്‍ പറയാനുള്ള ധാര്‍മ്മിക കാഴപ്പാടും നല്‍കുന്നു. എല്ലാവരും അമ്പലത്തില്‍ പോകണം എന്ന്‍ പറയുന്നതല്ല ഹിന്ദുത്വം ,
സമത്വവും സാഹോദര്യത്വവും ആണോ വര്ഗ്ഗീയത????
(( തുടര്‍ന്നു വരുന്ന “ഹിന്ദു” എന്ന പദം ഈ രീതിയില്‍/നിര്‍വചനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം കാണുക)) .
ഈ ഹിന്ദുരാഷ്ട്രം എന്ന്‍ സ്ഥാപിക്കപെടും ??
ഇതാ, ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ പോകുന്നു എന്ന്‍ പറഞ്ഞ് നടക്കുന്നവര്‍ ഒന്ന്‍ മനസിലാക്കണം, നാം ജനിക്കുന്നതിനും എത്രയോ മുന്നേ ഹിന്ദു രാഷ്ട്രവും ജനിച്ചിരിക്കുന്നു !!
വേദകാലഘട്ടത്തിനു മുന്പേ തൊട്ട് നിലവിലുള്ളതാണ് ഹിന്ദുരാഷ്ട്രം , അതിനാല്‍ ഇനി പ്രത്യേകിച്ച് സ്ഥാപിക്ക പെടേണ്ട ആവശ്യമില്ല. ഇത് ഹിന്ദു രാഷ്ട്രം തന്നെയാണ്. ഈയിടെ
നേപ്പാളിലെ ഇസ്ലാമിക സമൂഹം (റാപ്റ്റി മുസ്ലിം സൊസൈറ്റി ), നേപ്പാള്‍ ഹിന്ദു രാജ്യമായിരുന്നപ്പോഴാണ് തങ്ങള്‍ കൂടുതല്‍ സുരക്ഷിതര്‍ ആയിരുന്നത് എന്ന് പറഞ്ഞ സാഹചര്യം വളരെ പ്രസക്തമാണ്. (( രാജ്യവും രാഷ്ട്രവും രണ്ടാണ് എന്നത് മറ്റൊരു വശം എങ്കില്‍ കൂടി ))
ഹിന്ദു രാഷ്ട്രവാദം അപ്പോള്‍ സ്വാര്‍ത്ഥം ആണോ ?? ഒരു രാജ്യം മാത്രം എന്ന്‍ പറയുന്നത് സ്വാര്‍ത്ഥ ചിന്ത അല്ലെ ??
അല്ല എന്ന് തന്നെയാണ് ഉത്തരം.
സന്ത് ജ്ഞാനേശ്വര്‍ ജ്ഞാനേശ്വരി എന്ന തന്റെ വിഖ്യാതമായ ഗീതാ ഭാഷ്യ ഗ്രന്ഥത്തില്‍ അവസാനഭാഗത്ത് പറയുന്നു
” ദുരിതങ്ങളുടെ അന്ധകാരം ഒഴിയട്ടെ – വിശ്വ ധര്‍മ്മം എന്ന സൂര്യ പ്രകാശം എങ്ങും പടരട്ടെ”. അദ്ദേഹം, ദുരിതം ഇന്ത്യയില്‍ മാത്രം ഒഴിയണമെന്നോ, ഇന്ത്യയില്‍ മാത്രം ധര്‍മ്മം പറക്കണമെന്നോ അല്ല പറഞ്ഞത്. ഈ ആശയത്തെ
ഇത് ഹിന്ദു രാഷ്ട്രത്തിന്റെ മാനിഫെസ്ടോ ആയി കണക്കാക്കാം.
ഈ ഹിന്ദു രാഷ്ട്രത്തെ പരമ വൈഭവത്തിലേക്ക് ഉയര്‍ത്തി ധാര്‍മ്മികതയുടെ ഒരു ലോകം കെട്ടി പടുക്കുക എന്നതാണ് ഹിന്ദു രാഷ്ട്രവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വയം സേവകര്‍
സംഘ പ്രാത്ഥനയില്‍ ലക്ഷ്യത്തെ കുറിച്ച് പറയുന്നത് “വിശാലമായ സംഘടിത ശക്തിയുടെ ബലത്തില്‍ ധ്യേയ നിഷ്ഠരായ
കാര്യ കര്‍ത്താക്കളുടെ കാര്യശക്ത്ത്തിയിലൂടെ , ധര്‍മ്മ സംരക്ഷണം നിര്‍വ്വഹിച്ചുകൊണ്ട് രാഷ്ട്രത്തെ പരമ വൈഭവത്തിലേക്ക് നയിക്കുക”
എന്നതാണ്. RSS കാരന്‍ ആവണമെങ്കില്‍ ഹിന്ദു മതസ്ഥന്‍ ആവണമെന്നില്ല, നിരീശ്വരവാദിയായ ആളുകള്‍ സംഘത്തിന്റെ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട് , നിത്യ ശാഖയില്‍ വിവിധ മത വിശ്വാസികള്‍ വരാറുണ്ട്, സംഘടനയില്‍ ഉത്തരവാദിത്വമുള്ള അഹിന്ദു വിശ്വാസികളും ഉണ്ട്.
മതമല്ല രാഷ്ട്രമാണ് സംഘത്തിന് പ്രധാനം..
“ലോക ക്ഷേമം നിങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു അതിനാല്‍ നിങ്ങളുടെ ക്ഷേമം എത്രയും കൈവരിക്കുക” എന്നാണ്
ഭൂമുഖത്ത് ഉടലെടുത്ത 28 സംസ്കാരങ്ങളെയും ഉപ സംസ്കാരങ്ങളെയും പറ്റി ആഴത്തില്‍ പഠിച്ച ആര്‍നോള്‍ഡ് ടോയന്ബി
ഭാരതത്തോട് ആഹ്വാനം ചെയ്തതത് .
“ഭാരതമേ ഉണരൂ……. ലോകത്തെ പ്രബുദ്ധമാക്കൂ” എന്ന്‍ സ്വാമി വിവേകാനന്ദന്‍ നമ്മോട് ആഹ്വാനം ചെയ്തു , ഈ വാക്കുകളുടെ പൂര്‍ത്തീകരണം നടത്തി ലോകത്തെ നയിക്കാന്‍ നമ്മുടെ
രാഷ്ട്രം സജ്ജമാകണം അതിനായിരിക്കണം ഓരോ ഭാരതീയനും മുന്ഗണന കൊടുക്കേണ്ടത് അല്ലാതെ മതത്തിനല്ല, വിശ്വമാനവികതയാണ് ഹിന്ദുത്വ സങ്കല്പം !!!
ആർ.എസ്.എസിന്റെ ലക്ഷ്യമായി വിവരിക്കുന്നത് ഭാരത മൂല്യങ്ങളിൽ അധിഷ്ഠിതമായ എല്ലാവരുടെയും സമൃദ്ധിയും സമാധാനവും ഉയര്ച്ചയുമാണ്. വസുധൈവ കുടുംബകം എന്ന എല്ലാ ലോകരെയും ഒന്നിപ്പിക്കുന്ന പുരാതന ഹൈന്ദവ കാഴ്ചപ്പാടാണ് സംഘത്തിന്റെ പരമ ലക്‌ഷ്യം.
വിചാരധാരയിൽ (ഇംഗ്ലീഷ്: Bunch of Thoughts), എം.എസ്. ഗോൾവർക്കർ ആർ.എസ്.എസിന്റെ ലക്ഷ്യം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്
“ രാജ്യത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ സമീപനം മനസ്സിലാക്കി, ആർ.എസ്.എസ് അവരിൽ രാജ്യത്തിനോട് ആത്മാർപ്പണത്തിന്റെ ശീലം വളർത്തിയെടുക്കുകയും അവരിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും സ്വഭാവരൂപീകരണം ഉണ്ടാക്കുകയും ചെയ്ത്, രാജ്യത്തോടുള്ള കടമക്ക് വേണ്ടി വിശ്വാസത്തിനും ജാതിക്കും ഭാഷക്കും രണ്ടാം പരിഗണന മാത്രം കൊടുത്ത്, അതിലൂടെ യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സ്വഭാവരൂപീകരണം നടത്തി, ശക്തരാകാനും സമൂഹത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിൽ ഏറ്റെടുത്ത് എല്ലാ രീതിയിലുമുള്ള അനുശാസന ജീവിതത്തിന്റെ എല്ലാ മേഘലയിലും എല്ലാവരും ഉണ്ടാക്കിയെടുത്ത് ഹിമാലയം മുതൽ കന്യാകുമാരി വരെ പരസ്പര സാഹോദര്യത്തോടെയുള്ള ഒരു രാജ്യത്തിനെ ഉണ്ടാക്കുക”
ചത്രപതി ശിവജിയുടെ ലക്ഷ്യം ഹിന്ദു സ്വരാജ് ആയിരുന്നെങ്കിലും അദ്ധേഹം മഹാരാഷ്ട്രയാണ് തന്റെ പ്രവര്‍ത്തന തട്ടകമാക്കിയത് ,ജോസഫ് മസീനിയുടെ ലക്‌ഷ്യം ഇറ്റലിയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്രം ആയിരുന്നു അദ്ധേഹം പ്രവര്‍ത്തന തട്ടകമാക്കിയത് പിഡ്മോന്റ്റില്‍ ആയിരുന്നു , പ്രഷ്യ തട്ടകമാക്കിയാണ് ബിസ്മാര്‍ക്ക് ജര്‍മ്മനി സ്വതന്ത്രമാക്കാന്‍ പുറപ്പെട്ടത്.. ഉയരത്തില്‍ പറക്കുന്ന ഗരുഡന്‍ താവളമാക്കുന്നത് ചെറു മരങ്ങളിലാവാം അപ്രകാരം RSS ന്റെ പ്രവര്‍ത്തന തട്ടകം ഭാരതമാണ്. അതേ സമയം ഹിന്ദു സ്വയം സേവക സംഘം എന്ന സഹോദര സംഘടനയിലൂടെ ലോകത്തില്‍ നിരവധി രാജ്യങ്ങളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തി വരുന്നു മുണ്ട്.
ലോക വ്യവസ്ഥ ലോക ഭരണ വ്യവസ്ഥ എന്നിവയില്‍ ഭാരതീയമായ കാഴ്ച്ചപ്പാട് പൂജിനിയ ഗുരിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്
“നാം വിഭാവനം ചെയ്യുന്ന ലോക ഗവന്മന്റ്റ്എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന പൊതുവായ കേന്ദ്രത്തിനു കീഴിലുള്ള സ്വയം ഭരണാധികാരവും സ്വയം പര്യാപ്തതയുമുള്ള രാഷ്ട്രങ്ങളുടെ ഒരു ഫെഡരേഷാനില്‍ നിന്നാണ് രൂപം കൊള്ളുക.
ഇതിനാവശ്യമായ വിശ്വമാനവ സാഹോദര്യത്തിന്റെ സനാതനമായ അടിത്തറ പ്രധാനം ചെയ്യാന്‍ ഹിന്ദു സംസ്കാരത്തിന്റെ സമസ്ഥ ലോകൈക്യ ഭാവനക്ക് മാത്രമേ കഴിയു.
ലോകത്തിലെ ഏറ്റവും ചെറിയ ജീവിക്ക് പോലും അതിന്റെ പൂര്‍ണ്ണ രൂപത്തിലേക്ക് വളര്ന്നെത്താനുള്ള സബൂര്‍ണ്ണവും സ്വതന്ത്രവുമായ അവസരം പ്രദാനം ചെയ്യുകയും ,മാനവരാശിയുടെ സുഖത്തിനുവേണ്ടി അങ്ങേയറ്റം പ്രവയത്നിക്കാന്‍ ആവശ്യമായ പ്രേരണ വ്യക്ത്തിയുടെ കവിഞ്ഞൊഴുകാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഹൈന്ദവ ചിന്താധാര” തനിക്ക് മാത്രം എന്ന ചിതയില്‍ നിന്ന് സമാജത്തിനെന്ത് എന്ന്‍ ചിന്തിക്കുവര്‍ ഈ ലോകത്ത് വളര്‍ന്ന്‍ വരണം എന്ന വീക്ഷണം എത്ര മഹത്തരമാണ് ,C.E.M. ജോഡിയെ പോലുള്ള ചിന്തകര്‍ പറയുന്നത് “ധര്‍മ്മം എന്ന സവിശേഷമായ ഹിന്ദു സങ്കല്‍പ്പം സംക്ഷിപ്തമായ ഒരു വിവരണത്തിനും വഴങ്ങുന്നതല്ല” എന്നാണ് , ധര്‍മ്മത്തിന് സദൃശ്യമായ പദം മറ്റൊരു ഭാഷയിലും ഇല്ല അതിനാല്‍ ധര്‍മ്മം ലോകത്തെ പഠിപ്പിക്കേണ്ടത് ഭാരതമാണ് ,വിശ്വ മാനവികതയില്‍ എവിടെയാണ് സ്വാര്‍ത്ഥത ???
ഈ വിഷയത്തിൽ എന്തിനു ആർ.എസ്സ്.എസ്സ്???
സമത്വം എന്ന്‍ പറഞ്ഞ് മനുഷ്യരെ കൊന്ന്‍ തള്ളുന്ന മാവോയിസ്റ്റ്കള്‍ നമ്മുടെ മുന്നിലുണ്ട് ,സമത്വം എന്ന്‍ പറഞ്ഞ് ആക്രമണ മാര്‍ഗ്ഗം സ്വീകരിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളുണ്ട്, ക്രിമിനല്‍ സംഘങ്ങള്‍ക്കും സംഘടന ഉണ്ടാകാം , സ്വാര്‍ത്ഥ ഹിതങ്ങളുടെ പേരിലുള്ള ബന്ധങ്ങള്‍ ഉണ്ടാകാം അച്ചടക്കവും തലവനോട് വിധേയത്വവും ഉണ്ടാകാം പക്ഷെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്ക് ഉപരി ഉല്‍കൃഷ്ടമായ ഒരു ആശയം മുന്പിലില്ലാത്തതിനാല്‍, അവരുടേത് സംഘടന അല്ല മറിച്ച് സ്വാര്‍ഥികളുടെ ഒരു കൂട്ടായ്മ മാത്രമാണ്. സമൂലമായ പരിവര്ത്തനം അഥവാ വിപ്ലവ മാര്ഗത്തിലൂടെ സര്‍വ്വ സമത്വം ഉണ്ടാക്കാന്‍ കഴിയും എന്ന് മാര്‍ക്സിയന്‍ തത്വം പറയുമ്പോള്, സമൂല പരിവര്ത്തനം വ്യക്തിയില് ആണ് നടക്കേണ്ടത് എന്നും, മാറേണ്ടത് അവന്റെ സ്വഭാവങ്ങള് ആണ് എന്നും സംഘം തിരിച്ചറിയുന്നു. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നൂറിരട്ടി വ്യാപ്തവും, ആഴവും ഉള്ള സനാതന ധര്മ്മ മാര്ഗം ആണ് ഭാരത പുരോഗതിക്ക് ഉതകുക എന്ന് തിരിച്ചറിവ് സംഘത്തിന് ഉണ്ട്.
മഹത്തായ ആശയവും സമത്വത്തിനായി ഭാരതീയമായ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ വ്യത്യസ്ഥരാകുന്നത് ഇവിടെയാണ് .
ശാഖയില്‍ നിന്നും ലഭിച്ച ദേശഭക്തി ത്യാഗം സമര്‍പ്പണം മുതലായവ മൂലം രാഷ്ട്രം വെല്ലുവിളി നേരിട്ടപ്പോള്‍ സ്വജീവന്‍ വരെ നല്‍കി സേവനം നിര്‍വ്വഹിച്ചതിന് എത്ര ഉദാഹരണം വേണമെങ്കിലും നല്‍കാന്‍ സാധിക്കും.
“തേരാ വൈഭവ് അമര്‍ രഹേ മാം , ഹം ദിന്‍ ചാര്‍ രഹേ ന രഹേ…”
(( സംഘ ശാഖകളില്‍ പലപ്പോഴും പാടുന്ന ഗണഗീതത്ത്തിലെ വരികള്‍ ആണിത്,.അര്‍ത്ഥം::
ഞങ്ങള്‍ നാല് ദിവസം ജീവിക്കുകയോ , ജീവിക്കാതിരിക്കുകയോ ചെയ്യട്ടെ അല്ലയോ അമ്മേ..(ഭാരതമേ) അവിടുത്തെ വൈഭവം എക്കാലവും നില നില്‍ക്കണേ ))
RSS ന്റെ ശാഖയില്‍ നിന്നും, പ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ച വീക്ഷണത്തിലൂടെയാണ്, ഒരു സ്വയംസേവകനായ ഈ ലേഖകന്‍ ഇതെഴുതിയിരിക്കുന്നത്. വാനരസേനകളും , മഹാസഭയും ഒന്നും പറയുന്ന കാഴ്ചപ്പാട് അറിയില്ല . അതിനൊന്നും ഉത്തരം തരാന്‍ ബാധ്യസ്ഥനും അല്ല
((റെഫറന്‍സ് :: സംഘപ്രവര്‍ത്തകന്‍,))