അമുസ്ലീമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ പല രൂപങ്ങളും സിമി എന്ന പേരിലും എന്‍ഡിഎഫ് എന്ന പേരിലും ഈ രാജ്യത്തിലെ ഭൂരിപക്ഷ ജനതയെ വേട്ടയാടുമ്പോ, അതേ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തില്‍ ഇവിടത്തെ ഇടതു പക്ഷം കൂട്ട് കൂടുന്നു. ജമാ അത്തെ ഇസ്ലാമിയില്‍ ഹിന്ദുത്വത്തെ തെറി പറയുന്നു എന്ന വ്യാജേനെ ഇവിടടത്തെ ഭൂരിപക്ഷ ജനതയുടെ വിശ്വാസ പ്രമാണത്തെ ഇടതു പക്ഷംഅവഹേളിക്കുന്നു. വിഗ്രഹാരാധകരെ അധിക്ഷേപിക്കുന്നു.കൃഷ്ണനെയും ദുര്‍ഗയെയും ഫാസിസത്തിന്റെ പ്രതിരൂപങ്ങളായി ഇടതു പക്ഷ ചിന്തകര്‍ എഴുതിയും പ്രസംഗിച്ചും ജമാ അത്തെ യുടെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുമ്പോള്‍, ഈ വാര്‍ത്ത ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങിനെ വായിക്കണം?
എന്താണ് ജമാ അത്തെ ഇസ്ലാമി?
1941 ആഗസ്ത് 26നു ലാഹോറില്‍ വെച്ചാണ് മൌദൂദി ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ ഉപ ഭൂഘണ്ഡത്തില്‍ “ ഹുകൂമത്തെ ഇലാഹി “അഥവാ അല്ലാഹുവിന്റെവ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. 1947ല്‍ ഇന്ത്യ വിഭജിച്ചതോടെ ജമാ അത്തെ ഇസ്ലാമി ഹിന്ദ് , ജമാ അത്തെ ഇസ്ലാമി പാകിസ്ഥാന് എന്നിങ്ങിനെ രണ്ടായി. പിന്നീട് 1973ല്‍ ബംഗ്ലാ ദേശിന്റെന പിറവിയോടെ ബംഗ്ലാ ദേശ് ജമാ അത്തെ ഇസ്ലാമിയും രൂപം കൊണ്ട്.കുറച്ചു വൈകിയപ്പോള്‍ ജമാ അത്തെ ഇസ്ലാമി-ഹിന്ദ് ന്റെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിക്ക് പകരം ഇഖാമത്തുദ്ദീന്‍ – ദീന് എന്നാല്‍ മതം എന്ന് പറഞ്ഞു തടി തപ്പാമെങ്കിലും, ദീനിന് മൌലാന മൌദൂദി വ്യക്തമായ നിര്‍വചനം നല്‍കുന്നുണ്ട്.ജിഹാദിന്റെ പ്രാധാന്യത്തെ പറ്റി മൌദൂദി എഴുതുന്നു. “ ഈ ദീന്(രാഷ്ട്രം) സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ സര്വാ ശക്തിയും ഉപയോഗിച്ച് അതിനെ ഭൂമുഖത്ത് സുസ്ഥാപിക്കുകയോ അല്ലാത്ത പക്ഷം അതേ പരിശ്രമത്തില്‍ ജീവന് ബലി അര്പ്പി്ക്കുകയോ അല്ലാതെ നിങ്ങള്ക്ക്ത ഗത്യന്തരമില്ല.” ( ഖുതുബാത്ത്- പേജ്.404). താഗൂതി ഭരണത്തെ ( അനിസ്ലാമിക ഭരണത്തെ) ഭൂമിയില്‍ നിന്നു നിഷ്കാസനം ചെയ്തു ഹുകൂമത്തെ ഇലാഹി അല്ലെങ്കില്‍ ഇഖാമത്തുദ്ദീന്‍ സ്ഥാപിക്കുന്നത് വരെ വിശ്രമിക്കരുതെന്നു മൌദൂദി ആഹ്വാനം ചെയ്യുന്നു. ഭരണം പിടിച്ചെടുക്കാനുള്ള സൈനിക പരിശീലനത്തിന്റെച ഭാഗമാണ് അഞ്ചു നേരത്തെ നിസ്കാരം എന്നു പോലും മൌദൂദി പറയുന്നു. “ തന്മൂലം അവരുടെ ഹൃദയത്തില്‍ ഒരു സേനാ വിഭാഗത്തിന്നുണ്ടാകുന്ന മനോ വികാരമാണ് ഉല്‍ഭൂ തമാകുന്നത്. യോദ്ധാക്കള്‍ എവിടെയായിരുന്നാലും കാഹള ശബ്ദം കേള്ക്കുതന്ന മാത്രയില്‍ സേനാ നായകന് വിളിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. അതോടെ എല്ലാവരുടെയും ഹൃദയത്തില്‍ സെനാധിപന്റെ ശാസനകള്‍ അനുസരിക്കുക എന്ന ഏക വിചാരവും ഐക്യ രൂപവും ഉണ്ടായിത്തീരുന്നു. അവര്‍ക്ക് ദിനം പ്രതി അഞ്ചു നേരമാണ് ഈ പരിശീലനം നല്കരപ്പെടുന്നത്. കാരണം ലോകത്തിലെ ഏതൊരു സൈന്യത്തിനും നിര്വുഹിക്കാനുള്ളതിനെക്കാള് വമ്പിച്ച കര്‍ത്തവ്യമാണ് ഈ ദൈവീക സൈന്യത്തിന് നിര്വകഹിക്കാനുള്ളത്.” ( ഖുതുബാത്ത്-പേജ്.190-191)
ജമാ അത്തെ ഇസ്ലാമിയെ കുറിച്ച് പിണറായി വിജയനു പറയാനുള്ളത്.
“മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍’ എന്നൊരു പുസ്തകം ജമാ അത്തെ ഇസ്ളാമിയുടെ സ്ഥാപകന്‍ മൌലാനാ അബുല്‍ അഅ്ലാ മൌദൂദി എഴുതിയിട്ടുണ്ട്.ഇസ്ളാമില്‍നിന്ന് മതം മാറുന്നവരെ വധിക്കണമെന്നാണ് ജമാ അത്തെ സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനംചെയ്യുന്നത്.ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്.ജമാഅത്തെ ഇസ്ളാമിക്ക് മൌദൂദിയുടെ സങ്കല്‍പ്പഘടനയ്ക്കുള്ളില്‍ അല്ലാത്ത മുസ്ളിങ്ങള്‍പോലും രണ്ടാംകിട പൌരന്മാരാണ്. “ദൈവീക രാഷ്ട്ര”ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി.ന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല.ഈ നയത്തില്‍ നിന്നുകൊണ്ടാണ് കശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്.ജമാഅത്തെ ഇസ്ളാമിയുടെ അജന്‍ഡകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്റെ ആട്ടിന്‍തോലണിഞ്ഞാണ് ജമാ അത്ത് അജന്‍ഡകള്‍ കടത്തിക്കൊണ്ടുവരുന്നത്. ജമാഅത്തെ ഇസ്ളാമി ഉദ്ദേശിക്കുന്ന’ദൈവീക രാഷ്ട്രം’ സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. ഒരുഗള്‍ഫ് രാജ്യഭരണകൂടത്തിന്റെ മതകാര്യവകുപ്പില്‍നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തിന്റെ ചില പ്രമുഖ ആശയ പ്രചാരകര്‍ എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ജമാ അത്തിന്റെ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല.”
ഇങ്ങനെ ഉള്ള ജമാ അത്തെ ഇസ്ലാമി ഇപ്പൊ ഇടതു പക്ഷത്തിന് പരിശുദ്ധമായത് എങ്ങിനെ എന്ന് പറയാനുള്ള ബാധ്യത ഇവിടത്തെ ഇടതു പക്ഷത്തിനുണ്ട്. ജമാ അത്തെ ഇസ്ലാമി മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും പിന്മാറി എന്നാണോ ഇടതു പക്ഷ ചിന്തകന്മാര് പറയുന്നത്? അതോ പിണറായി വിജയന് നുണകളുടെ ശേഖരത്തില്‍ കിടന്നുറങ്ങുകയാണ് എന്നോ?
ജമാ അത്തെ ഇസ്ലാമിയെ കുറിച്ച് പറയുമ്പോള്‍, പാക്കിസ്ഥാന് രൂപീകരണത്തെ കുറിച്ച് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. പാക്കിസ്ഥാന് വേണമെന്ന ആശയത്തില്‍ അന്ന് മുസ്ലീങ്ങള്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇവയൊക്കെയാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു വ്യത്യസ്ത ദൃവങ്ങളില്‍ ജീവിക്കുന്നവരാണ്, അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. വന്ദേ മാതരം ആലപിക്കാന്‍ മുസ്ലീമിന് സാധിക്കില്ല, മഹാത്മാ ഗാന്ധിയുടെ ഫോട്ടോയെ വണങ്ങാന്‍ അവരെ മതം അനുവദിക്കുന്നില്ല, സമാനമായി വിദ്യാദേവതയായ സരസ്വതി ദേവി വന്ദനവും ഇവര്‍ക്ക് നിഷിദ്ധമാണ്. ഇന്ത്യ മുന്‍പ് ഭരിച്ചിരുന്ന മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ കീഴില്‍ ജീവിക്കുന്നത് ദൈവികമായ അംഗീകാരം ലഭിക്കാത്ത ഒന്നാണ്. ഹിന്ദുക്കളുടെ വിഗ്രഹാരാധന മുസ്ലീമിന് അനുവദിക്കാന്‍ സാധിക്കാത്ത വിഷയമാണ്. ( അവലംബം:- The meaning of Pakistan written and published in 1944)
ഇത്തരം തീവ്രവാദ- ജിഹാദി സംഘടനയുടെ പ്രസിദ്ധീകരണങ്ങളില്‍, പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍, പുരോഗമനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ മാധ്യമത്തില്‍ ഇടതു പക്ഷ ചിന്തകന്മാരും നേതാക്കന്മാരും ഫാസിസമെന്നു മുദ്ര കുത്തി, ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തെയും ഇന്ത്യന്‍ ദേശീയതയും ചോദ്യം ചെയ്യുമ്പോ മുകളില്‍ പിണറായി വിജയന് പറഞ്ഞ കാര്യങ്ങള്‍ ഇവര്‍ റെഡ് ജിഹാദിന് വളം വെക്കാന്‍ വേണ്ടി മറന്നു എന്ന് പറയേണ്ടി വരും,
പാഠ പുസ്തകങ്ങളില്‍ കണ്ണനെ വൈകൃത വല്‍ക്കരിച്ച ഇടതു പക്ഷ ചിന്തകര്‍ ഇസ്ലാം മതപ്രവാചകനെ വാനോളം പുകഴ്ത്തുന്നു. ഈ കാര്യങ്ങള്‍ ഇടത് പക്ഷ ചിന്തകര്‍ മാധ്യമം പോലെ ഉള്ള ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഇതിനെ ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങിനെ ആണ് കാണേണ്ടത്?
ദുര്‍ഗാ മാതാവിനെ വൈകൃതവല്ക്കരിച്ചത് ന്യായീകരിക്കയും അതിനെ ന്യായീകരിക്കുന്നവര്‍ക്ക് വേണ്ടി ഓശാന പാടുകയും ചെയ്യുന്ന പിണറായി വിജയന് മുതല്‍ സെബാസ്റ്റ്യന്‍ പോള്‍ വരെ, അതേ ശ്വാസത്തില്‍ പ്രവാചകനെ വിമര്ശിക്കുമ്പോ പാലിക്കേണ്ട നിയമാവളികളെ കുറിച്ച് ഫത്വ ഇറക്കുന്നു. ഇതിനെ എങ്ങിനെ ആണ് ഇവിടത്തെ ഭൂരിപക്ഷ ജനത കാണേണ്ടത് ?
കണ്ണന്റെ ക്ഷേത്രത്തിലെ വരുമാനം കൊണ്ട് നടത്തുന്ന വിദ്യാലയങ്ങളില്‍ കണ്ണന്റെ മക്കള്‍ക്ക് കണ്ണന്റെ കണ്ണിലുണ്ണിയായ ഗോവിനെ അറുത്തു കണ്ണന്റെ മക്കള്‍ക്ക് വിളമ്പി കണനെയും വിദ്യാലയത്തെയും അധിക്ഷേപിച്ചവര്‍ പ്രവാചകന്റെ പേരുമായി സാദൃശ്യം വരുന്ന ഒരു കഥാപാത്രത്തെ കുറീച് പറഞ്ഞതിന് ആ അദ്ധ്യാപകന്റെ കൈവെട്ടിയവരെ ന്യായീകരിക്കയും ആ അദ്ധ്യാപകനെ തിരുമണ്ടന്‍ എന്നു വിശേഷിപ്പിക്കയും ചെയ്തു ഇസ്ളാമിക തീവ്രവാദത്തെ ന്യായീകരിച്ചതിനെ ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങിനെ ആണ് കാണേണ്ടത്?
ഹിന്ദു ദേവതമാരെ നഗ്നയായും ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന തരത്തിലും വരച്ച എംഎഫ് ഹുസൈന് ഹിന്ദു ദേവതമാര്‍ക്ക് ദാര്‍ശനിക വിഗ്രഹ രൂപം നല്കിയ രാജാ രവിവര്‍മ്മ പുരസ്കാരം നല്കിയ ഇടതു പക്ഷം എന്തു സന്ദേശമാണ് ഇവിടത്തെ ഭൂരിപക്ഷ ജനതക്ക് നല്‍കുന്നത്?
പാരീസിലെയും ഡെന്മാര്ക്കിലെയും വരെ ഇസ്ലാമിക ഭീകരാക്രമണത്തെ ന്യായീകരിച്ച ഇടതു പക്ഷം ഈ വിധത്തില്‍ എന്തു സന്ദേശമാണ് ഇവിടത്തെ ഭൂരിപക്ഷ ജനതക്ക് നല്‍കുന്നത്? പെരുമാള്‍ മുരുഗനെതിരെ അവിടത്തെ ഒരു ജാതി സംഘടന ജനാതിപത്യത്തിന്റെ ഭാഗമായ കോടതിയില്‍ പോയതിനേ ഫാസിസമായി ചിത്രീകരിച്ച ഇടതു പക്ഷം പാരീസിലെയും ഡെന്മാര്ക്കിലെയും നൂറുകണക്കിനു മനുഷ്യരെ മതത്തിന്റെ പേരില്‍ ചാമ്പലാക്കിയതിനെ ഇടതു പക്ഷ ചിന്തകര്‍ ന്യായീകരിക്കുന്നതിനെ എങ്ങിനെ ആണ് ഇവിടത്തെ ഭൂരിപക്ഷ ജനത കാണേണ്ടത്?
മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പാക്കിസ്ഥാനില്‍ ഉല്‍ഭവിച്ച മൌലാന മൌദൂദിയുടെ ആശയ പ്രചരണത്തിനായി രൂപം കൊണ്ട ജമാഅത്തെ ഇസ്ലാമിയെ
വെള്ള പൂശാന്‍ നടക്കുന്ന ഇടതു പക്ഷത്തെ ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങിനെ ആണ് കാണേണ്ടത്?
‘ഇസ്ലാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളുംകുന്തവും അതിന്റെ ഘടകങ്ങളാണ്…. താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്”. എന്നു ഉല്ഘോഷിച്ചു, മത രാജ്യത്തിന് വേണ്ടി ലക്ഷക്കണക്കിനു ഹിന്ദു-സിഖ്-ജൈന-ബുദ്ധ ജനതയെ കൊന്നൊടുക്കിയ ജമാ അത്തെ ഇസ്ലാമിയെ, ഇടതു പക്ഷം വെള്ള പൂശുന്നതിലെ ഔചിത്യമെന്ത ?
ആയുധമെടുത്ത് ജിഹാദ് നടത്താനും ദേശീയതയും ജനാധിപത്യവും മതേതരത്വവും അബദ്ധജഢിലങ്ങള് ആണ് എന്നും പറയുന്ന അമുസ്ലീങ്ങളെ ദിമ്മികള്‍ (രണ്ടാം പൌരന്മാര്) എന്നും ഇസ്ലാം വിട്ട് പോയ ആളെ കൊന്നു കളയണം എന്നും പറയുന്ന മൗലാനാ മൗദൂദിയുടെ ആശയത്തെ നടപ്പിലാക്കാന്‍, ഇന്ത്യയെ ദാറുല്‍ ഇസ്ലാം ആക്കാന്‍ വേണ്ടി കുടില തന്ത്രങ്ങള്‍ മിനയുന്ന ജമാ അത്തെ ഇസ്ലാമിയെ വെള്ള പൂശുന്ന ഇടതു പക്ഷത്തെ ഇവിടത്തെ അമുസ്ലീങ്ങള്‍ എങ്ങിനെ കാണണം എന്നാണ് ഇടതു പക്ഷം പറയുന്നതു?
ഹിന്ദു ദേവതാ സംഘല്പ്പങ്ങളെ വികൃതമാക്കി ചിത്രീകരിക്കാന്‍ വെമ്പുന്ന ഇടതുപക്ഷ ചിന്തകന്മാര്, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതോ? ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലും. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചിന്തിക്കേണ്ടത് മത രഹിതനാണെന്നും, മതനിരപേക്ഷനാണ് എന്നും സ്വയം ആശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ അടിസ്ഥാന ജനതയാണ്. ഭാരതത്തിലെ തനതു വിശ്വാസ പ്രമാണങ്ങളെ താറടിക്കുന്ന ഇടതുപക്ഷ ചിന്തകന്മാര് ഇസ്ലാമിക അധിനിവേശത്തിനും പ്രമാണികള്‍ക്കും പച്ചക്കൊടി വീശുകയും വെള്ള കുപ്പായം ധരിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദത്തിനെ എപ്പോഴും മാനവികതയുടെ മുഖം നല്കി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷ ചിന്തകന്മാര്, അടിസ്ഥാന ജനതയുടെ പ്രതിരോധത്തെ അപരാധമാക്കി തീര്‍ക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നു.
പാരീസ് ആക്രമണത്തെ ന്യായീകരിച്ച ഇടതു പക്ഷ ചിന്തകര്‍ , ബ്രസല്‍ ആക്രമണത്തെയും ന്യായീകരിക്കുമെന്ന് ഇടതു പക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ അണികള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നുള്ളത് വസ്തുതയാണ്. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ എല്ലാ വിധ മിഷനറികളും ഉപയോഗിച്ച് വിമര്‍ശിക്കുന്ന തങ്ങളുടെ നേതാക്കള്‍ എന്തുകൊണ്ട് ഇസ്ലാമിക ആക്രമണകാരികളെ വരെ ന്യായീകരിക്കുന്നു എന്നുള്ള ന്യായമായ സംശയം അവരില്‍ ഉടലെടുത്തിരിക്കുന്നു എന്നുള്ളതും വിസ്മരിക്കാനാവാത്തതാണ്.ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന അപകടകരമായ മുദ്രാവാക്യം മുന്നോട്ടുവച്ച സിമിയുടെ പ്രായോക്താക്കളെ ഇടതു പക്ഷം വെള്ളപൂശാന്‍ ശ്രമിക്കുന്നത് എന്തിനു ?
കേരളം സമീപ ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വിപത്തിന്റെ ടിപ് ഓഫ് ദി ഐസ് ബര്‍ഗ് മാത്രമാണു നാം കാണുന്നത്.. അതിനെ ഭയത്തോടെയേ മാത്രമേ – മലയാള ഭാഷാ പിതാവായ തുഞ്ചന്റെ പ്രതിമ വെക്കാന്‍ വരെ അനുവാദമില്ലാത്ത കേരളത്തിലെ, വിഗ്രഹാ ആരാധകര്‍ക്ക് സാധിക്കൂ! അതിനു കാരണവും ഉണ്ട്. അന്യമത വിശ്വാസികള്‍ക്ക് സ്ഥാനമില്ലാത്ത ഇസ്ലാമിക രാഷ്ട്രം നിര്‍മിക്കാന്‍ കോപ്പ് കൂട്ടുന്ന ജമാ അത്തെയെ ഇടതു പക്ഷം വെള്ളപൂശി അവര്‍ക്ക് സമൂഹത്തില്‍ ഇടം നല്കി, അമുസ്ലീങ്ങല്ക്കെതിരെ ജിഹാദിന് പ്രേരണ നല്കുന്നു എന്നത് അത്യന്തം ഭയാനകമായ അവസ്ഥാ വിശേഷമാണ്. എതോരളവിലും കേരളത്തില്‍ അടിയാളന്മാരായി ജീവിക്കുന്ന ഹിന്ദു സമൂഹത്തിനു ഇത്തരം ഭീഷണികള്‍ കൂടി മറികടക്കാനുള്ള ത്രാണി ഇല്ല എന്നുള്ള തിരിച്ചറിവും, ബംഗ്ലാദേശ്- പാക്കിസ്ഥാന് മുതലായ സ്ഥലങ്ങളില്‍ ജമാ അത്തെ ഇസ്ലാമി അവിടത്തെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത കാര്യങ്ങളും ഒക്കെ ഭയത്തോടെ വീക്ഷിക്കുകയാണ് ഇവിടെ ഉള്ള അടിസ്ഥാന ജനത.