ഒരു സമരം ചുംബിക്കുമ്പോൾ !!!

— ബാലരാമ കൈമൾ —

കൊച്ചിയിൽ ചുംബനസമരം നടത്തിയവർക്ക് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.. ചുംബനം കീഴ്വഴക്കങ്ങൾക്ക് എതിരായിരിക്കാം, പക്ഷേ, നിയമവിരുദ്ധമല്ല. സദാചാരപോലീസിംഗ് തെറ്റാണുതാനും.  സമരാനുകൂലികൾ അതിനാൽ ആശംസകൾ അർഹിക്കുന്നു.

560169_381765468649026_4907561603876254383_n 10710884_382669738558599_2027479578832726454_n

അതേസമയം, സമരത്തിന്റെ വിമർശനീയമായ മറുവശത്തെ അപലപിക്കാതെയുംവയ്യ. സമരം സദാചാരപോലീസിങ്ങിനെതിരെ എന്നാണ് സമരക്കാരുടെ വാദം. കേരളത്തിൽ സദാചാരപോലീസിംഗ് പ്രശ്നങ്ങൾ മുൻപും ഉണ്ടായപ്പോഴൊക്കെ, ഒരുപക്ഷേ ഭയന്നായിരിക്കാം, ഇത്തരം സമരങ്ങൾ ഉണ്ടായില്ല. ഉദാഹരണങ്ങൾ നിരവധി. ചെറുപ്പക്കാർ ഇന്നാട്ടിൽ അന്യമതക്കാരെ വിവാഹം ചെയ്തതിന്റെപേരിൽ നടന്ന സദാചാരക്കൊലകൾ ഉണ്ട്. അത്തരമൊരു സംഭവത്തിൽ കാസർഗോഡ്‌ പ്രദേശത്ത് ബാലകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ ഏതാനും വർഷങ്ങൾ കഴിഞ്ഞു. ആ മരണത്തിനുപിന്നിലെ കൊലപാതകികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നുള്ള ആവശ്യം ഇവർ ആരും ഉയർത്തുന്നില്ല. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ ആ ചെറുപ്പക്കാരനുവേണ്ടി, ഇന്ന് വ്യക്തികളുടെ ചുംബനത്തിനും പ്രണയത്തിനുള്ള അവകാശത്തിനുമായി ശബ്ദമുയർത്തുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ് സാക്ഷാൽ ഡീൻ കുര്യാക്കോസും തയ്യാറല്ല.

ഇതേപോലെ കേരളത്തിൽ വേറെയും സദാചാരക്കൊലകൾ നടന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിൽ വിനീഷ് എന്ന ദളിത് യുവാവിനെ തൂക്കിക്കൊന്ന സംഭവത്തിലും സദാചാരക്കൊലപാതകികളുടെ പങ്കുണ്ട് എന്ന്   ആരോപിക്കപ്പെട്ടതായി കേട്ടിട്ടുണ്ട്. ഒരു യുവഫുട്ബോളർ, അയാൾ പ്രണയിക്കുന്ന കുട്ടിയെ വിവാഹം ചെയ്തുതരണം എന്ന് അഭ്യർഥിക്കാനായി അവളുടെ വീട്ടിൽ ചെന്നപ്പോൾ, കുട്ടിയുടെ പോലീസുകാരനായ ബന്ധു പ്രണയിയായ ചെറുപ്പക്കാരനെ മണ്ണെണ്ണയൊഴിച്ച് തീവയ്ച്ചുകൊന്ന സംഭവം കൊടുങ്ങല്ലൂരിൽ ഉണ്ടായിട്ട് കഷ്ടി രണ്ടുവർഷമേ ആയിക്കാണൂ. ഇത്തരം പല സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. പെണ്‍കുട്ടികളോട് ആണ്‍കുട്ടികൾ സംസാരിച്ചാൽപ്പോലും അടിവീഴുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട്. അവിടെയൊന്നും ഇരകൾക്കു വേണ്ടി സംസാരിക്കാൻ ഇന്ന് സമരം ചെയ്യുന്നവർ ഇറങ്ങിയതായി കേട്ടിട്ടില്ല. 

hh wegwegg

കേരളത്തിൽ ഇത്തരം സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വ്യക്തമായ രാഷ്ട്രീയമനസ്സുണ്ട്. ഇരകളുടെ മതവും രാഷ്ട്രീയവും പ്രതികരണങ്ങൾ നിർണ്ണയിക്കുന്നതിൽ കൃത്യമായി വർക്കൌട്ട് ചെയ്യുന്നുണ്ട്. മുൻപറഞ്ഞ ഉദാഹരണങ്ങൾ മതംനോക്കി നീതിനിഷേധിക്കപ്പെട്ട സംഭവങ്ങളുടെ തെളിവുകൾതന്നെയാണ്.. ഏതുവിഷയത്തിൽ ആര് പ്രതികരിക്കുന്നു എന്നുള്ളത് ‘പ്രബുദ്ധ’കേരളത്തിലെ മറഞ്ഞിരിക്കുന്ന മതരാഷ്ട്രീയമനസ്സിന്റെ വിലയിരുത്തലിന് വിധേയമാണ്. ആര് എന്തിൽ പ്രതികരിക്കണം എന്നുള്ളത് വ്യക്തമായി ഉറപ്പിച്ചുവച്ചിരിക്കുന്ന ഒരു രാഷ്ട്രീയമനസ്സിന്റെ സംവിധാനം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ പല സംഘടനകളും അനുകൂലിക്കുമ്പോഴും, ഒരേവ്യക്തിസ്വാതന്ത്ര്യത്തോടുള്ള ആ സംഘടനകളുടെ സമീപനം പ്രതികരണത്തിൽ എതിർക്കപ്പെടുന്ന മതപ്രത്യയശാസ്ത്രവുമായി ബന്ധമുള്ള പക്ഷപാതിത്വത്തിന് വിധേയമാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.

ഒരു മതത്തിന്റെ വിശുദ്ധപുരുഷനെ ഈയിടെ വിമർശിച്ച യുവസംഘടനാനേതാവിനും മറ്റൊരു മതത്തിലെ ദിവ്യപുരുഷനെ അപഹസിച്ച മാധ്യമപ്രവർത്തകയ്ക്കും മതേതരസമൂഹം എന്ന് അവകാശപ്പെടുന്നവരിൽനിന്നും നേരിടേണ്ടിവന്ന പ്രതികരണങ്ങൾ തീർത്തുംവ്യത്യസ്തം. വോട്ടുബാങ്ക് ഐക്യം അവിടെ കാര്യങ്ങളെ നിശ്ചയിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയനിലപാടുകൾ എന്തായിരിക്കണം എന്ന് ഒരു ടി. വി. ചാനൽ ഈയിടെ നിശ്ചയിച്ചത് അവരെ നയിക്കുന്ന ധാർമികാദർശം മുൻനിർത്തിയല്ല, പകരം, അവർക്ക് പരസ്യം നൽകുന്ന വ്യവസായികളുടെ ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന മതപ്രത്യയശാസ്ത്രഗുണ്ടായിസത്തെ അനുസരിച്ചാകണം എന്നത് ഈയിടെ നമ്മൾ കണ്ടതാണ്. വ്യക്തിസ്വാതന്ത്ര്യം എന്നപോലെ തുല്യംതന്നെയായ, മാധ്യമപ്രവർത്തകർക്ക് സധൈര്യം വാർത്ത നൽകാനുള്ള വാർത്താസ്വാതന്ത്ര്യത്തെയും, അതറിയാൻ പ്രേക്ഷകനുമുള്ള അത്യധികമായ സ്വാതന്ത്ര്യത്തെയും നീചമായരീതിയിൽ ഹൈജാക്ക് ചെയ്യുന്ന മോബോക്രസിയുടെ ഇരയായി മാധ്യമരംഗം തകരുന്നതിനാണ് അന്ന് കേരളം സാക്ഷ്യംവഹിച്ചത്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾക്കായി ,നീതിനിഷേധത്തിനെതിരെ പൊരുതുന്നു എന്ന് അവകാശപ്പെടുന്ന മറ്റൊരു മാധ്യമപ്രവർത്തക, ഇന്ന് ചാനലിൽ വോൾട്ടയറുടെ വാക്കുകളെ ഉദ്ധരിച്ച വ്യക്തിത്വം, പക്ഷേ, ജാട്ട് ഖാപ്പുകളുടെ മോഡലിൽ കേരളത്തിൽ സദാചാരക്കൊലകൾ നടത്തിയവർക്കെതിരെ ശബ്ദിക്കാൻ തയ്യാറായിട്ടില്ല എന്നുള്ളത് വിമർശനീയമായ വാസ്തവംമാത്രം.

rajmohan-unnithan-case

Raj Mohan Unnithan of Congress caught by CPIM Moral Police in Malappuram

 

0 (2)

DYFI Vandalised a lodge in Calicut in accusation of Prostitution and no charge has been proven yet in this regard.

കേരളം കണ്ട മറ്റൊരു സദാചാരപ്പോലീസിംഗ് ആയിരുന്നു, കേരളരാഷ്ട്രീയത്തിലെ ഒരു പ്രമുഖനായ രാജ് മോഹൻ ഉണ്ണിത്താനെ ഒരു സ്ത്രീയ്ക്കൊപ്പം കണ്ടെത്തിയതിൽ കയ്യേറ്റം ചെയ്ത സംഭവം. അന്ന് അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും വിമർശിക്കുകയും ചെയ്ത ചില രാഷ്ട്രീയകക്ഷികളെങ്കിലും, ചുംബനസമരയവിഷയത്തിൽ വ്യക്തിതാൽപര്യത്തെ അനുകൂലിക്കുന്നു എങ്കിലും അന്നത്തെ അവരുടെ നിലപാട് തിരുത്തിയോ എന്നും, കൈയേറ്റം ചെയ്യപ്പെട്ട അന്നത്തെ രാഷ്ട്രീയപ്രമുഖനോട്, മാറിയ സദാചാരനിലപാടിന്റെ ഭാഗമായി ക്ഷമചോദിച്ചോ എന്നും ഇതേവരെ അറിയാനായിട്ടില്ല. ആ കയ്യേറ്റസംഭവം ഉണ്ടായ അവസരത്തിൽ പ്രശസ്ത എഴുത്തുകാരൻ സക്കറിയ അന്ന് നട്ടെല്ലോടെ വ്യക്തിസ്വാതന്ത്ര്യത്തിനും ലൈoഗികസ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദിച്ചുവെങ്കിലും അദ്ദേഹത്തിനും നേരിടേണ്ടിവന്നത് മർദ്ദനം തന്നെയായിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ, സദാചാരത്തെ എതിർക്കുന്നവർക്ക് അഭികാമ്യനാകാതിരുന്നതിനാൽ സംഭവത്തെ എതിർക്കാൻ സദാചാരവിരോധികൾ മുന്നോട്ടുവന്നില്ല. തുടർന്ന് മലയാളത്തിലെ സക്കറിയയ്ക്ക് മർദ്ദനമേറ്റപ്പോഴത്തെയുമുള്ള അവരുടെ മൌനം പ്രതികരണത്തിന്റെ രാഷ്ട്രീയഭേദങ്ങളെപ്പറ്റി കേരളത്തോട് ഉറക്കെവിളിച്ചുപറഞ്ഞു.

gg hhh

  

കണ്ണൂർമേഖലയിലെ പ്രമുഖരാഷ്ട്രീയകക്ഷി അവിടെ പൊതുജനജീവിതത്തിലും, ഉൾഗ്രാമങ്ങളിലെ ജനങ്ങളുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിൽ മാത്രമല്ല, വ്യക്തിജീവിതസ്വാതന്ത്ര്യത്തിലും, എത്രമാത്രം ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നുള്ളത് ആ പ്രദേശത്തുകാർക്ക് പറയാൻപറ്റും എന്ന് തോന്നുന്നു. അതേപോലെ കേരളത്തിലെ ഓരോസ്ഥലങ്ങളിലും. ഊരുവിലക്ക് പ്രഖ്യാപിക്കുന്ന മതങ്ങളും രാഷ്ട്രീയസംഘടനയും ഉള്ള കേരളത്തിൽ അത്തരം പ്രശ്നങ്ങൾ എത്രമാത്രം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് നിരാശയുളവാക്കുന്നു.

hdthtd

കേരളത്തിൽ ഉണ്ടായ സദാചാരപ്പോലീസിംഗ്-വ്യക്തിസ്വാതന്ത്ര്യധ്വംസനസംഭവങ്ങളുടെ ലിസ്റ്റ് എടുത്താൽ വളരെ നീണ്ടാതാകും. അവയിലെയെല്ലാം ഇരകൾക്കായുള്ള ശബ്ദം ഒന്നുകിൽ നേർത്തതായിരുന്നു, അല്ലെങ്കിൽ ഉയർന്നിട്ടില്ലതന്നെ. കോഴിക്കോട് ഒരു ചായശാലയിലുണ്ടായ സംഭവം ആണ് ഇപ്പോഴത്തെ ചുംബനസമരത്തിലേക്ക് നയിച്ചത്. ചായശാലയിൽ അനഭികാമ്യമായ സംഭവങ്ങളുണ്ടായതായി ഒരു ചാനൽ റിപ്പോർട്ട്‌ ചെയ്ത പുറകെ ആ സ്ഥലം കേരളത്തിൽ ദുർബ്ബലമായ ഒരു രാഷ്ട്രീയകക്ഷിയുടെ യുവജനവിഭാഗത്താൽ തകർക്കപ്പെട്ടു. ചെയ്തവരുടെയും നഷ്ടം സംഭവിച്ചവരുടെയും മത-രാഷ്ട്രീയങ്ങൾ ആണ് പിന്നീടുണ്ടായ സമരനടപടികളിലേക്ക് നയിച്ചതെന്ന്, മുൻപും കേരളത്തിലുണ്ടായ സമാനസംഭവങ്ങൾ, ഒരേ വിഷയത്തിൽ മറ്റൊരു രാഷ്ട്രീയസംഘടന സ്വീകരിച്ച മറ്റൊരിടത്തെ ചായശാലതകർക്കൽ സംഭവത്തിൽ ഇതേ സമരക്കാർ നിശബ്ദരായിരുന്നു എന്നുള്ളത് തെളിയിക്കുന്നു. കുരങ്ങനെന്ന അപരനാമധേയം സിദ്ധിച്ച രാഷ്ട്രീയതാത്വികൻ പടച്ചുണ്ടാക്കിയ ‘ഇരാവാദം’ ഉപയോഗിച്ച് കോഴിക്കോട്ടെ ചായശാലക്കാരന്റെ കാര്യത്തിൽ ബുദ്ധിപരമായി ഇരാപ്രതീതിയുണ്ടാക്കിയതിന്റെ കൌശലം വിജയിക്കാൻ അത്യാവേശകരമായി പ്രതികരിച്ച യുവജനസംഘടനയുടെ എടുത്തുചാട്ടം സഹായിച്ചു എന്നുള്ളത് നിസ്സംശയം പറയാം. ബുദ്ധിയുള്ള നേതാക്കന്മാരും ബുദ്ധിയില്ലാത്ത അണികളും എന്ന നിലയിൽ പലരാലും അപഹസിക്കപെടുന്ന യുവജനസംഘടനയെ ബുദ്ധിയില്ലാത്ത നേതാക്കന്മാരും ബുദ്ധിയില്ലാത്ത അണികളും നിറഞ്ഞ ഒരുകൂട്ടം എന്ന അവഹേളനത്തിന് പാത്രമാകാൻ പിന്നീടുണ്ടായ സംഭവങ്ങൾ വഴിവച്ചു.

images (45)

അനീതികരമായ വികലപ്രതികരണങ്ങൾക്ക് കാരണം ഇതാണ്- ആരാണ് സദാചാരപ്പോലീസ് അഥവാ ദുരാചാരഗുണ്ട എന്നത്, പൊതുസംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, സംസ്ഥാനത്തെ ശക്തമായ വോട്ടുബാങ്ക് മാഫിയ അവരുടെ മതശത്രുവായി മുദ്രകുത്തപ്പെട്ടവന് കൃത്യമായി നിശ്ചയിച്ചുനൽകിയ പ്രതിച്ഛായാനുസൃതമായിട്ടുള്ള വാർപ്പുമാതൃകാസമ്മതപത്രങ്ങൾ തീരുമാനിക്കുന്നതാണ്. അവിടെ നഗ്നമായ മനുഷ്യാവകാശ-വ്യക്തിസ്വാതന്ത്ര്യലംഘനസംഭവങ്ങൾ കണ്ടില്ലെന്ന് മിക്കപ്പോഴും നടിക്കപ്പെടുന്നു.

ചുംബനസമരം വിജയിച്ചോ ഇല്ലയോ എന്ന് ഇനി തർക്കങ്ങൾ നടന്നേക്കും. കേരളത്തിലെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഭയമില്ലാതെ മിഥുനങ്ങൾ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന കാലത്തിലേക്ക് ഇന്നത്തെ സമരം നയിക്കുമെങ്കിൽ സമരം വിജയമായി എന്ന് അന്ന് പറയാനാകും സമരത്തെ എതിർത്തവർ പോലും ഉള്ളിൽ പ്രണയവും ഒപ്പം പ്രണയിനിയുമുണ്ടെങ്കിൽ അക്കാലത്ത് പരസ്യമായി ചുംബിക്കുമായിരിക്കും. നാളെകളുടെ സുന്ദരമായ പ്രണയകാലത്തിന്റെ അധികസ്വാതന്ത്ര്യം അനുഭവിക്കുന്നവർ ഇന്നത്തെ സമരത്തിന് നന്ദി പറയുമായിരിക്കാം. താടിയുള്ളപ്പനെപ്പേടിച്ച് പലപ്പോഴും മിണ്ടാതിരുന്നിട്ട് ഭയക്കേണ്ടാത്തവനെതിരെച്ചെയ്ത ഇന്നത്തെ സമരത്തിന്.

tt