ഒരു വിദ്യാർത്ഥി സമരത്തിന്റെ ഗതി മാറ്റിയ സോഷ്യൽ മീഡിയയും അതിലെ ഒരു തുറന്ന കത്തും

ന്യൂ ജെനറേഷൻ പിള്ളേർക്ക് പഴയ സമരവും സമരവീര്യവും വിപ്ലവബോധവും ഒക്കെ ഉണ്ടോ?. അവർക്ക് അവകാശ സമരങ്ങളെ കുറിച്ച് എന്തറിയാം ?, എന്ന കേരളജനതയുടെ ചോദ്യങ്ങൾക്കാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയ എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചു വിരിച്ചു നിന്ന് മറുപടി കൊടുത്തത്. കൊടി കെട്ടിയ വടികളും വടി പിടിച്ച കൈകളും ഇല്ലാതെ ന്യൂ ജെൻ സാങ്കേതിക വിദ്യകൾ സമരമാർഗ്ഗം ആക്കിയ , നാളെയുടെ ശാസ്ത്ര- സാങ്കേതിക രംഗം കയ്യടക്കാൻ പോകുന്ന വിദ്യാർഥികൾ നടത്തിയ KTU (APJ Abdul Kalam Technical University ) സർവ്വകലാശാല സമരത്തിലേക്ക് ഒരു നോട്ടം.

ഇന്ത്യൻ യുവത്വത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ കലാമിന്റെ പേരിലുള്ള സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ചിറകരിയരുത് എന്ന് പറഞ്ഞു കൊല്ലം TKM എൻജിനീയറിങ് കോളേജ് ബിരുദ വിദ്യാർത്ഥി ശ്രീ അനുരാഗ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ സർവ്വകലാശാല VC കുഞ്ചെറിയ ക്ക് എഴുതിയ ഈ തുറന്ന കത്ത് പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് വിദ്യാർത്ഥി സംഘടനകൾ നടത്തി വന്ന സമരം ജനങ്ങൾ ഏറ്റെടുത്തത്. വളരെയേറെ ചർച്ച ചെയ്യപ്പെട്ട പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയത ആണ് വിദ്യാർഥികൾ ഒന്നടങ്കം ചോദ്യം ചെയ്തു പരീക്ഷകൾ പോലും സ്വമേധയാ ബഹിഷ്കരിച്ചു തെരുവിൽ ഇറങ്ങിയത് എന്നോർക്കണം. എബിവിപി എന്ന വിദ്യാർത്ഥി സംഘടനാ തുടങ്ങി വച്ച സമരം പിന്നീട് എല്ലാ വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും ചേർന്ന് ഏറ്റെടുത്തു പോരാടി വിജയിപ്പിച്ച കാഴ്ച ആണ് പിന്നീട് കണ്ടത്. അടുത്ത കാലത്തു കേരളത്തിൽ ഇത് പോലെ വിദ്യാർത്ഥികൾ ഒന്നടങ്കം ഏറ്റെടുത്തു കൊണ്ട് തെരുവിൽ ഇറങ്ങിയ ഒരു പ്രക്ഷോഭം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാൻ സാധിക്കും.

ശ്രീ അനുരാഗ് എഴുതിയ, സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന ആ തുറന്ന കത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടെ വിചാരം, വീണ്ടും പ്രസിദ്ധീകരിക്കുന്നു… വായിക്കുക..

———————————————————————————————————————————–

എത്രയും ബഹുമാനപ്പെട്ട APJ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല .VC ശ്രീ Kuncheria P Isaac സർ ന് ഒരു തുറന്ന കത്ത്
_______________________________________________

ബഹുമാനപ്പെട്ട Kuncheria P Isaac സര്‍ ,

ഭാരതീയരുടെ സ്വപ്നങ്ങള്‍ക്ക് അഗ്നി ചിറകുകള്‍ നല്‍കിയ , ഭാരതത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
മുന്‍ രാഷ്ട്രപതി ശ്രീ APJ അബ്ദുള്‍കലാമിന്‍റെ നാമത്തില്‍ നിലനില്‍ക്കുന്നതണല്ലോ , അങ്ങ് വൈസ് ചാന്‍സിലര്‍
ആയ ‘APJ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല’

ആ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി എന്നനിലയില്‍ , അനേകം വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക്
തിരിച്ചടിയായ ഒരു തീരുമാനത്തെ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ തുറന്നകത്ത് എഴുതുന്നത് ..

അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ B-TECH S1 , S3 സെമസ്റ്ററുകളിലെ പുതിക്കിയ പരീക്ഷാ
ടൈം ടേബിളിലും
പരീക്ഷാ നടത്തിപ്പ് രീതിയിലും ,
വിദ്യാര്‍ത്ഥികൾക്ക് ഉണ്ടായ അമര്‍ഷം ഇതിനോടകം
തന്നെ താങ്കള്‍ അറിഞ്ഞിട്ടുണ്ടാകും എന്ന്‍ കരുതുന്നു .

നേരത്തെ Dec 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു എന്ന്‍ വിദ്യര്‍ത്ഥികള്‍ അറിയുന്നത് Dec 1 ഉച്ചതിരിഞ്ഞാണ്
പരീക്ഷ നടത്തിപ്പിലെ കേടു കാര്യസ്ഥതകള്‍ മൂലം ഉയര്‍ന്നുവന്ന എതിര്‍പ്പുകളായിരുന്നു അതിന്റെ കാരണം.

പഠനാവധിക്ക് വീട്ടില്‍ പോയി പരീക്ഷ എഴുതാനായി
തിരിച്ചുവന്ന വിദ്യാര്‍ഥികളെ ഈ തീരുമാനം
വലച്ചു എന്നതിലും താങ്കള്‍ക്ക് സംശയം ഉണ്ടാവില്ലല്ലോ ..?

എന്നിരുന്നാലും
യൂണിവഴ്സിറ്റിക്ക് സംഭവിച്ച തെറ്റ്
തിരുത്തി ഉടന്‍
തന്നെ പരീക്ഷകള്‍ നടത്തും എന്ന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യാശിച്ചു .

എന്നാല്‍ ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരീക്ഷ നടക്കാന്‍ സാധ്യത എന്ന pro.vc യുടെ വാക്കുകള്‍
തൊട്ടടുത്ത ദിവസങ്ങളില്‍ പല പ്രമുഖ മാദ്ധ്യമങ്ങളിലും വരികയുണ്ടായി.
യൂണിവേഴ്സിറ്റി യില്‍ വിളിച്ച് കാര്യം അന്വേക്ഷിച്ചവര്‍ക്കും സമാന മറുപടിയാണ് കിട്ടിയത് .

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആന്‍ഡമാന്‍ ,ഉത്തരേന്ത്യ , മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍
എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികക്ക് തങ്ങളുടെ നാട്ടിലേക്ക് പോകേണ്ടി വന്നു
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് തന്നെ !!

NRI വിദ്യാര്‍ത്ഥികളും വന്‍ തുക ചിലവാക്കി രാജ്യം കടന്നു , പലരും വിസ പുതുക്കാന്‍ കൊടുത്തു .!!

ഈ സാഹചര്യത്തിലാണ് DEC 13 ന് അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ
B-TECH S1 , S3 സെമസ്റ്ററുകളിലെ
പരീഷകള്‍ നടത്തുന്നു എന്ന പെടുന്നനെയുള്ള തീരുമാനം വരുന്നത് .

പരീക്ഷകള്‍ക്കിടയില്‍ വേണ്ട വിധത്തിലുള്ള അവധികള്‍ നല്‍കാതെയുള്ളതും ,
പെടുന്നനെയുള്ളതുമായ ഒരു തീരുമാനം !! അതും മുന്പ് പരീക്ഷ മാറ്റാന്‍ കാരണങ്ങളില്‍ ഒന്നായി പറഞ്ഞിരുന്ന
” സ്വകാര്യ ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുക ” എന്ന നടപടി മാറ്റാതെയുള്ള തീരുമാനം.

ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ആശങ്കകള്‍ അനവധിയാണ് ..
അവയില്‍ ചിലതും കുറിക്കട്ടെ ..

1) സ്വകാര്യ ഏജന്‍സികള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ വേണ്ടപ്പെട്ട മാനേജുമെന്റുകള്‍ക്ക്
ചോര്‍ത്തി നല്‍കില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ?

2) വിദേശത്തും അന്യ സംസ്ഥാനത്തും ഉള്ളവര്‍ ഇത്ര പെട്ടന്ന്‍
എങ്ങനെ കേരളത്തില്‍ വന്ന് പരീക്ഷ എഴുതണം എന്നാണ് കരുതേണ്ടത് ?

3) ഓടി പിടിച്ച് വന്നാല്‍ തന്നെ വേണ്ട വിധത്തില്‍ അവധിയില്ലാത്ത പരീക്ഷ
എങ്ങനെ പഠിച്ച് എഴുതാനാണ് ?

താങ്കളുടെയും , യൂണിവേര്‍‌സിറ്റി യുടെയും വാക്കിന്റെ പുറത്ത് സംജാതമായ ഈ സാഹചര്യം
വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടും ആശങ്കകളും ‘
എത്രയും ബഹുമാനപ്പെട്ട താങ്കള്‍ മനസ്സിലാക്കും എന്നു തന്നെയാണ് കരുതുന്നത് .
ആയതിനാല്‍ തന്നെ
വിദ്യാര്‍ത്ഥികളുടെ അഗ്നി ചിറകുകളെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനം
താങ്കളില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നു ..

വിശ്വസ്ഥതയോടെ ,
അനുരാഗ് ..
( APJ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലെ
TKM college of engineering ൽ , B – TECH
3rd സെമസ്റ്റർ വിദ്യാർത്ഥി )