എം. എഫ് ഹുസൈൻ കൊത്തിവലിച്ച ഭാരതീയ സ്ത്രീ ബിംബങ്ങൾ

— കൃഷ്ണപ്രിയ എഴുതുന്നു —

മഖ്ബൂൽ ഫിദ ഹുസൈൻ.. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെടുന്ന കലാകാരൻ.. ‘ആവിഷ്കാര സ്വാതന്ത്രത്തിന്റെ’ ആധിക്യ ഫലമായി അന്യദേശത്ത് പൌരത്വം സ്വീകരിച്ച  വ്യക്തി . വിദേശവാസത്തിനിടയ്ക്ക് സിപിഎം ഇദ്ദേഹത്തെ തിരിച്ചു വിളിച്ചു   രവിവർമ്മ പുരസ്കാരം  കൊടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ ഹൈകോടതി ഇടപെട്ടു അത് തടയുകയും, ഹുസൈന്റെ സ്വത്ത് വകകൾ കണ്ടു കെട്ടുകയും ചെയ്തു .  വിവാദമുണ്ടായ സമയത്ത് എം. എഫ് ഹുസൈന്റെ മതം ഒരു പ്രധാന  ഘടകം ആക്കി നിർത്തുന്ന വിധം ഇരവാദങ്ങൾ മുഴങ്ങിയിരുന്നു. ഹൈന്ദവർ ഒരു മുസ്ലിം കലാകാരനെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന രീതിയിൽ മാധ്യമ വിചാരണകളുണ്ടായി. ഒരു ശരാശരി ഹിന്ദു ഹുസൈന്റെ ചിത്രങ്ങളെക്കുറിച്ചോന്നും  അറിയാതെ  മാധ്യമങ്ങൾ ഓതിയതെല്ലാം അപ്പാടെ വിഴുങ്ങി, നഗ്നത വിഷയമാക്കിയത് കൊണ്ട് മാത്രം ഒരു കലാകാരനെ അപമാനിക്കുന്നതിൽ പ്രതിഷേധിച്ചു , മതേതരത്വത്തിന്റെ അപ്പൊസ്തലന്മാരായ് ഹൈന്ദവതയിലെ തീവ്ര പ്രസ്ഥാനങ്ങളെയും ആർ. എസ് എസിനെയും ശപിച്ചു . ഇതൊക്കെ നമുക്ക്  അറിയുന്ന വിഷയങ്ങൾ  തന്നെ . എന്നാൽ നമ്മെ അറിയിക്കാതെ പോയ ചിലതുണ്ട് . എം. എഫ് ഹുസൈന്റെ ചിത്രങ്ങളെ കുറിച്ച്   അന്വേഷിച്ചിറങ്ങിയവർ  മാത്രം അറിഞ്ഞ ചില കാര്യങ്ങൾ. സത്യമെന്തായിരുന്നു? ഹുസൈനിന്റെ ചിത്രങ്ങളുടെ പ്രതിപാദ്യം എന്തെല്ലാമായിരുന്നു? പ്രചരിപ്പിക്കുന്നത് പോലെ ഹൈന്ദവ തീവ്രവാദികൾ മൂലമാണോ അദ്ദേഹം സ്വദേശം ഉപേക്ഷിച്ചത്? തുടങ്ങിയ  ചോദ്യങ്ങളിലേക്ക് ഒന്ന് കടന്നു ചെല്ലാം.

മിക്കവാറും പേർ  ധരിച്ചു വച്ചിരിക്കുന്നതു പോലെ  ഭാരത് മാതാവിന്റെ നഗ്നചിത്രം വരച്ചതിനും  സമാനമായ   ഒന്ന് രണ്ടു ചിത്രങ്ങൾ കാരണവും  ആണ്  അദ്ദേഹത്തിനെതിരെ എതിർപ്പുകൾ ഉണ്ടായിരുന്നത് എന്നായിരുന്നു ഞാനും കരുതിയത് .  പത്ര മാധ്യമങ്ങൾ ദ്വാര  നമ്മെ ധരിപ്പിച്ചിരിക്കുന്നത് അതാണ് എന്ന് വേണം പറയാൻ. നാമെന്തു ചിന്തിക്കണം എന്ന് തീരുമാനിക്കുന്നിടം വരെ എത്തിയിട്ടുണ്ട് മാധ്യമ തീവ്രവാദം. നമ്മുടെ ചിന്തകൾ നിയന്ത്രിക്കുന്നത്‌ പോലും മാധ്യമ ലോകത്തെ അതികായന്മാർ ആണ് എന്നത് നിസ്സാരമായ ഒരു വസ്തുതയല്ല . ചിന്തകൾക്ക് കൂച്ച് വിലങ്ങിട്ടത് കൊണ്ട് കൊണ്ടാവണം മാധ്യമങ്ങൾ എത്തിച്ചു തന്നതിനപ്പുറം നാം ഹുസൈനെ കുറിച്ച് അന്വേഷിച്ചതെ ഇല്ല. 

images (4)Bharath mata – M.F. Hussain

എന്നാൽ ഈയിടയ്ക്ക് ചില സുഹൃത്തുക്കൾ പറഞ്ഞതുസരിച്ചു അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര നടത്താനിടയായി. ഭാരതീയ സ്ത്രീത്വത്തോടുള്ള അദേഹത്തിന്റെ സമീപനം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. അവഹേളനം   മനപ്പൂർവം ആയിരുന്നു  എന്നതും അത് ഭാരത മാതാവിന്റെ നഗ്ന ചിത്രത്തിലോ  ലക്ഷ്മിയുടെയും സരസ്വതിയുടെയും നഗ്ന ചിത്രങ്ങളിലോ  ഒതുങ്ങുന്നതല്ല എന്നതും  വളരെയധികം വേദനിപ്പിക്കുകയും  ചെയ്തു.  ഭാരതത്തിലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആഴവും പരപ്പും  ഈ ചിത്രങ്ങൾ പരിശോധിച്ചാൽ ഏതൊരു വ്യക്തിക്കും ബോധ്യപ്പെടും. സഭ്യതയുടെ അതിര് വരമ്പുകൾ ലംഘിക്കുന്ന അനേകം ചിത്രങ്ങളിലൂടെ ഒരു ശരാശരി ഹൈന്ദവന്റെ വിശ്വാസ പ്രമാണങ്ങളെ കരിവാരിത്തേക്കുകയായിരുന്നു  ഹുസൈൻ . ഹൈന്ദവന്റെ വിശ്വാസങ്ങളും അവന്റെ ദേവീ ദേവതാ സങ്കല്പ്പങ്ങളും ഹുസൈന്റെ ക്രൂരമായ ആശയ ബലാൽസംഗത്തിന് ഇരയായി .  ഹുസൈൻ വൃണപ്പെടുത്തിയതിൽ  കൂടുതലായി എന്ത് വികാരമാണ് ഹൈന്ദവ തീവ്രവാദികളാൽ വധിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന പൻസരെ,  ധബോൽക്കാർ, കല്ബുര്ഗി  തുടങ്ങിയ യുക്തിവാദികൾ  വ്രണപ്പെടുത്തിയതെന്നു പറയുമ്പോൾ  അത്ഭുതം തോന്നുന്നു. പ്രചരിപ്പിക്കപ്പെടും പോലെ പൈന്റിങ്ങുകളിൽ കേവലം നഗ്നത മാത്രമല്ല വിവാദമായത് .  മാതൃസമാന ബിംബങ്ങൾ നഗ്നരാക്കപ്പെടുമ്പോൾ ഉള്ള രോഷമുണ്ടായിരുന്നുവെങ്കിലും , മാധ്യമങ്ങൾ മുന്നിലെക്കിട്ടു തന്ന പൈന്റിങ്ങുകളിൽ നിന്നും കൂടുതൽ ആഴങ്ങളിലേക്ക് പോകുമ്പോൾ വെറും നഗ്നതയിൽ കവിഞ്ഞു പല ഇതിഹാസ/ പുരാണ സന്ദർഭങ്ങളും ഹുസൈൻ ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം മോശമായ രീതിയിൽ ആണ് എന്ന് മനസ്സിലാക്കാനാകും. ഇപ്പോഴും പലര്ക്കും വിഷയമാകുന്നതും ഹുസൈൻ ചിത്രങ്ങളിലെ നഗ്നത മാത്രമാണ്. അത് കൊണ്ടാണ് ഒരു ലേഖനം ആവശ്യമാണ്‌ എന്ന് തോന്നാൻ കാരണവും. മഖ്ബൂൽ ഫിദ ഹുസൈൻ തന്റെ ചിത്രങ്ങളിലൂടെ ചെയയ്തതെന്തെന്നും അവ വിവാദമായപ്പോൾ അവയ്ക്ക് ആവിഷ്കാര സ്വാതന്ത്രത്തിന്റെ പുതപ്പു നല്കി സുഖ നിദ്രയോരുക്കിയവരും ഭാരതീയ ബിംബങ്ങളോട് ചെയയ്തതെന്തെന്നു ഇനിയുമറിയാത്തവർ അറിയേണ്ടത് കാലത്തിന്റെ ആവശ്യമാണ്‌.  തന്റെ ചിത്രങ്ങളിലൂടെ , ആവിഷ്കാര സ്വാതന്ത്രത്തിന്റെയും കലാസപര്യയുടെയും മറവിൽ ഹൈന്ദവന്റെ ആത്മാഭിമാനത്തിനാണ് ഹുസൈൻ വിലയിട്ടു വിറ്റഴിച്ചത് . ഹുസൈനിന്റെ ചിത്രങ്ങള്ക്ക് വിദേശങ്ങളിൽ നല്ല വിലയാണ്. ഇന്നും അവ വിറ്റു പോകുന്നുമുണ്ട്. വിദേശത്തെ (സ്വദേശത്തായാലും) സ്വീകരണ മുറികളിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ ഇവയിലെ പ്രതിപാദ്യങ്ങൾ മറ്റൊരാൾ വായിച്ചെടുക്കുമ്പോൾ വളച്ചോടിക്കപ്പെട്ട പുരാണ സന്ദർഭങ്ങളുടെയും ഭാരതീയ പൈതൃകത്തിന്റെയും ആത്മവേദനയ്ക്ക് ആരാണ് ഉത്തരം തരിക?( ഇന്റർനെറ്റ്‌ വഴി ഹുസൈനിന്റെ ചില വിവാദ പൈന്റിങ്ങുകൾ  കണ്ടു പിടിച്ചെടുക്കാൻ ഇത്തിരി പ്രയാസമുണ്ടായിരുന്നു. വാർത്താ മാധ്യമങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഭാരത് മാതായും ‘ദിഗംബരകൾ’ എന്ന് ഹുസൈൻ തന്നെ വിശേഷിപ്പിച്ച ലക്ഷ്മിയും സരസ്വതിയും ആണ് നിറഞ്ഞു നില്ക്കുന്നത് .  ഭാരത്മാതയേയും ലക്ഷ്മിയെയും സരസ്വതിയെയും നഗ്നരാക്കി വരച്ചു എന്ന കാരണം കൊണ്ട് മാത്രം ഹൈന്ദവ തീവ്രവാദികൾ ഹുസൈനെ നാട് കടത്തി എന്ന് ആരോപിക്കാനുള്ള ആസൂത്രിതശ്രമം ആണോ ഇത്  എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.) 

  ഹുസൈന്റെ ചിത്രങ്ങളിലേക്ക് കടക്കും മുൻപ്  ശ്രദ്ധയിൽപ്പെടുത്താനുള്ളത് അദ്ദേഹത്തിന് കമ്മുണിസ്റ്റു സര്ക്കാര് കൊടുക്കാൻ തീരുമാനിച്ച  രാജാ രവിവർമ്മ പുരസ്കാരത്തെക്കുറിച്ചാണ് .  രണ്ടു കലാകാരന്മാരുടെയും ചിത്രങ്ങളിലെ പ്രത്യേകത നോക്കുകയാണെങ്കിൽ വരച്ചെടുത്ത ചിത്രങ്ങളെല്ലാം  അപൂർണ്ണമാക്കി അവശേഷിപ്പിച്ചയാളാണ് ഹുസൈൻ .    അപൂർണ്ണനായ ശിവൻ,  അപൂർണ്ണയായ ലക്ഷ്മി തുടങ്ങി അപൂർണ്ണത മുഖമുദ്രയാക്കിയ ഒരു കലാ (??) കാരന് , വരച്ച  ചിത്രങ്ങളെയെല്ലാം അവയുടെ  പൂർണ്ണതയിൽ എത്തിച്ച , സൃഷ്ടികൾക്ക് ദൈവീക പരിവേഷം  കൊടുത്ത് , സീതാദേവിയെ, ലക്ഷ്മിദേവിയെ സരസ്വതിദേവിയെ തുടങ്ങി സകലരെയും  ആദരവോടെ സമീപിച്ചു , ശ്ലോകങ്ങളിൽനിന്നും   പുരാണ സന്ദർഭങ്ങളിൽ  നിന്നും അല്പം പോലും  വ്യതിചലിക്കാതെ , ഭക്തമനസ്സുകൾക്കു സംതൃപ്തി നല്കുന്ന  രീതിയിൽ അവയെ വരച്ചെടുത്ത രാജ രവിവർമ്മയുടെ പേരില് അവാർഡ് കൊടുക്കാൻ തീരുമാനിച്ചത് ഒരു  വൈരുദ്ധ്യമായി തോന്നുന്നു.  ഏതു വിധത്തിൽ നോക്കിയാലും രവിവർമ്മയുടെ  കലാസപര്യയുമയി ഒട്ടും ചേർന്ന് പോകുന്ന കലാജീവിതമല്ല ഹുസൈനിന്റെത്. എന്നെ സംബന്ധിചെടുത്തോളം ഒന്നും മനസ്സിലാക്കാൻ സാധിക്കാത്ത ചില വരകളും കുറികളുമാണ് ഹുസൈന്റെ പല ചിത്രങ്ങളും. വൃത്തനിയമങ്ങളെ പാലിക്കാതെ ‘ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന പഴമൊഴിക്കൊത്തെഴുതുന്ന ഇന്നുള്ള ഒട്ടുമിക്ക ഗദ്യകവിതകളെ പോലെ മോഡേൺ ആർട്ട്‌ എന്നോരോമനപ്പേരിൽ പുതപ്പിച്ചു കഴിഞ്ഞാൽ പിന്നെ ചിത്രകാരന്മാർക്കും ചിത്രകലാനിയമങ്ങൾ പാലിക്കേണ്ടതില്ല എന്നാശ്വസിക്കുകയെ തരമുള്ളൂ . ഇവയാസ്വദിക്കുവാൻ നാമങ്ങേയറ്റം ബുദ്ധിജീവി ചമയെണ്ടതുണ്ട്‌ എന്നത് മാത്രമാണ് പാലിക്കപ്പെടുന്ന ഒരു സാമാന്യ നിയമം. അതെന്തോ ആവട്ടെ. പറഞ്ഞു വന്നത് രണ്ടു കലാകാരന്മാരും പുലർത്തിപ്പോന്ന വൈരുദ്ധ്യത്തെക്കുറിച്ചാണ് . 

രാജാ രവിവർമ്മയുടെ സീത ദ്രൗപദി ലക്ഷ്മി സരസ്വതി തുടങ്ങിയവരിലൂടെയാണ്  നമ്മുടെ ദേവീദേവന്മാർക്ക് മുഖം ലഭിച്ചത് എന്ന് നിസ്സംശയം പറയാം. രവിവര്മ്മയുടെ ചിത്രങ്ങളെല്ലാം തന്നെ പുരാണ സന്ദർഭങ്ങളുമായി നീതി പുലർത്തുന്നവയാണ്.വ്യാസന്റെയും വാല്മീകിയുടെയും വാക്കുകൾ രവിവർമ്മയുടെ ബ്രഷിലൂടെ ചിത്രങ്ങളായി പരിണമിക്കുകയായിരുന്നു.  എന്നാൽ ഹുസൈൻ ഇതിഹാസ / പുരാണ സന്ദർഭങ്ങളിലെല്ലാം തന്റെ മനോധർമ്മം യഥേഷ്ടം ചാലിച്ചിട്ടുണ്ട്. പുരാണ സന്ദർഭങ്ങളുടെ ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നില്ക്കാതെ വരയ്ക്കുന്നത്  ഒരു ചിത്രകാരന്റെ വ്യക്തി  സ്വാതന്ത്രവും മനോധർമ്മ വ്യാപ്തിയും ആണ്  എന്ന് വാദിക്കുന്നവർ കലാകാരന്റെ മനോവ്യാപാരങ്ങളാണ് അവന്റെ സൃഷ്ടികൾ എന്നംഗീകരിക്കുമല്ലോ.  അത് കൊണ്ട് തന്നെ അപ്രകാരമുള്ള  വ്യതിചലനം ആ കലാകാരന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആണ് എന്ന് കൂടി  അംഗീകരിക്കേണ്ടി  വരും. അതെ,  ഹുസൈൻ തന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളും മനോമാലിന്യവും ഭാരതത്തിന്റെ പൈതൃകത്തിനു മുകളിൽ കെട്ടി വെച്ച് അവയെ ലോകം മുഴുവൻ  പ്രദർശിപ്പിച്ചു നാണം കെടുത്തിയ വ്യക്തിയാണ്. എന്തായാലും നമുക്ക് ഹുസൈന്റെ ചിത്രങ്ങളിലൂടെയൊന്നു കണ്ണോടിക്കാം

 

തന്റെ ചിത്രങ്ങളിലൂടെ സ്ത്രീയെ , പ്രത്യേകിച്ച് ഭാരതത്തിന്റെ സ്ത്രീ  ബിംബങ്ങളെ ഒരു ലൈംഗിക ഉപകരണമെന്നതിൽ  കവിഞ്ഞു കാണുവാൻ ഇന്ത്യയുടെ പിക്കാസോ എന്ന് കേൾവി കേട്ട ഹുസൈൻ ശ്രമിച്ചിട്ടുണ്ട് എന്ന് കരുതാൻ ബുദ്ധിമുട്ടാണ്. നഗ്നതയെ  വെറുക്കുന്നു എന്ന് പ്രഖ്യാപിച്ച  ഹുസൈൻ ഭാരതീയ സ്ത്രീ ബിംബങ്ങളെ ഒട്ടുമുക്കാലും നഗ്നമായിട്ടെ  വരച്ചിട്ടുള്ളൂ  എന്നതു തന്നെ മതിയാകും ഈ വിഷയത്തെ മനസിലാക്കാൻ .

ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്രത്തിനു വേണ്ടി സംസാരിക്കുന്നവർ ഇന്നും  പ്രധാന വാദമാക്കി ഉയർത്തിക്കാണിക്കുന്നത് ക്ഷേത്രങ്ങളിലെ നഗ്നതാ രൂപങ്ങളെയാണ്… ക്ഷേത്രങ്ങളിലെ നഗ്നത ബിംബങ്ങൾ വിശ്വാസങ്ങളിൽ  പേറുന്നവർക്ക് ഹുസൈനിനോട് എന്തിനിത്ര അസഹിഷ്ണുത എന്നാണ്  അവരുടെ വാദം.  ഒറ്റനോട്ടത്തിൽ  യുക്തിഭദ്രമായ ഒരു  വാദമാണെന്ന് തോന്നാം . അത് കൊണ്ട് തന്നെ  ക്ഷേത്ര ചുമരുകളിലെ നഗ്നതാ ശില്പങ്ങളെ ക്കുറിച്ചുപറയേണ്ടതുണ്ട്. അങ്ങേയറ്റം തെറ്റിധാരണാജനകമായ രീതിയിലാണ് ഇവയെക്കുറിച്ച് ഇന്ന് ലോകമറിയുന്നത്. മതക്കച്ചവടത്തിനായി ഭാരതത്തിൽ വന്ന  വിദേശമിഷണറിമാർക്ക്  ഭാരതത്തിലെ  ക്ഷേത്ര ചുമരുകളിലെ നഗ്നതാ രൂപങ്ങൾ  ഒരത്ഭുതമായിരുന്നു. നഗ്നതയും രതിയും വിലക്കപ്പെട്ട കനിയായിരുന്ന  അവരതിനെ വ്യത്യസ്തമായൊരു രീതിയിലാണ് സമീപിച്ചത് .പുരുഷാർത്ഥങ്ങളിൽ ഒന്നായ കാമത്തെ അതിജീവിച്ച  ശേഷം  മോക്ഷത്തിലെക്ക് തിരിയുക  എന്ന സന്ദേശത്തെ യാതൊരു വിധത്തിലും ഉൾക്കൊള്ളാൻ കഴിയാതെ അവർ കാമത്തിന് വേണ്ടിയാണ് ക്ഷേത്രങ്ങൾ എന്ന് വായിച്ചു .  ഇപ്രകാരമുള്ള  വികലവായനകളുടെയും മറ്റും ഫലമായി ക്ഷേത്രച്ചുമരുകളിലെ നഗ്നതയുടെ   യഥാർത്ഥ ഉദ്ദേശം , സമ്പ്രദായ വിദ്യാഭ്യാസത്തിൽ നിന്നും അകന്നു പോയ ഭാരതീയരിൽ നിന്നും കാലക്രമേണ അന്യമായി. ഖജുരാഹോയും മറ്റും രതിക്ക് വേണ്ടിയുണ്ടായ ക്ഷേത്രങ്ങളല്ല മറിച്ച് രതിയെ അതിജീവിക്കുന്നവർക്ക് വേണ്ടിയുണ്ടായ സ്ഥാനങ്ങളാണ് എന്ന സത്യം  സാമാന്യരിൽ നിന്നും അകന്നു പോയി.  നഗ്നത ഭാരതത്തിൽ പാപം ആയിരുന്നില്ല , എന്നുവെച്ചു പുണ്യവും ആയിരുന്നില്ല. ഭാരതീയ പാരമ്പര്യത്തിൽ ലൈംഗികത    തികച്ചും സ്വാഭാവിക പ്രക്രിയ മാത്രമായിരുന്നു.  ക്ഷേത്ര ചുമരുകളിൽ കാണുന്നത്  ലൈംഗികത മാത്രമല്ല. ദൈനം ദിന ജീവിതത്തിലെ പലതും ആ ശില്പങ്ങളിലുണ്ട്. പക്ഷെ  ക്ഷേത്ര ശില്പങ്ങൾ എന്നാൽ ലൈംഗികത എന്നൊരു ധാരണയാണ് ഇന്ന് പലര്ക്കും ഉള്ളത്. ഇത് ഭാരതത്തിലെ സെമെട്ടിക് കണ്ണുകളുടെ കാഴ്ചയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ലൈംഗികത  പാപമാണ് എന്ന കാഴ്ചപ്പാട് പോലെ അപകടമാണ് ലൈംഗികത പുണ്യമാണ് എന്ന കാഴ്ചപ്പാടും. ലൈംഗികതയെ അറിഞ്ഞുപേക്ഷിക്കുക എന്ന രീതിയായിരുന്നു പൊതുവെ  ഭാരതത്തിൽ. അതിന്നു പലര്ക്കും അന്യമാണ്. അത് തന്നെയാണ് ക്ഷേത്ര ചുമരുകൾ നമ്മോടു പറയുന്നതും . ക്ഷേത്ര ചുമരുകളിലെ ലൈംഗികത ഭാരതീയ തത്വചിന്തയെ സ്നേഹിക്കുന്നവര്ക്ക് നല്ലൊരു പാഠ്യവിഷയം തന്നെയാണ്.

ഇനി,  ഇവയ്ക്കു മറ്റൊരു വശം കൂടിയുണ്ട്. ഹുസൈൻ ആവിഷ്കരിച്ചതു പോലുള്ള  ദേവീദേവന്മാരുടെ  പരിപൂർണ്ണ നഗ്നതാ രൂപങ്ങൾ  ഭാരതത്തിലെ  ഒരു ക്ഷേത്രത്തിലും  കാണുവാൻ സാധിക്കില്ല. ക്ഷേത്ര ശില്പങ്ങളിൽ കാണുന്ന  വേഴ്ചയിൽ ഏർപ്പെടുന്ന പരിപൂർണ്ണ നഗ്നതാ ശില്പങ്ങൾ ദേവീ ദേവന്മാരുടെതല്ല. അവ യക്ഷ, കിന്നര, അപ്സര വിഭാഗങ്ങളാണ്. ( ലജ്ജാ ദേവി തുടങ്ങിയ ദേവതാ സങ്കല്പ്പങ്ങളെ മറക്കുന്നില്ല. )  എന്നാൽ ഹുസൈന്റെ ചായക്കൂട്ടുകളിൽ കൂടിയൊഴുകിയെത്തിയത് ലജ്ജാ ദേവി സങ്കല്പ്പമായിരുന്നില്ല. ലക്ഷ്മി, സരസ്വതി, ദുർഗാത്രയമായിരുന്നു. ഇവരെ ഭാരതീയ പൈതൃകം ഇന്നോളം വിവസ്ത്രകളാക്കി  ചിത്രീകരിച്ചിട്ടില്ല. ഇതെല്ലാം മറന്നു കൊണ്ടാണ് (അതോ അറിഞ്ഞു കൊണ്ടോ? ??? )  ഹുസൈൻ ലക്ഷ്മിയേയും പാർവതിയേയും സരസ്വതിയേയും നഗ്നരാക്കിയത്

ഭാരതീയ തത്വചിന്ത പ്രകാരം കാമാതിജീവനം എന്ന  ഉദ്ദേശത്തോടെ കൊത്തിവെച്ച ക്ഷേത്ര ശില്പങ്ങളിൽ നിന്നും ഹുസൈൻ എന്ന വ്യക്തിയിലെക്കിറങ്ങുമ്പോൾ അവിടെ  അയാളുടെ മാനസികാവസ്ഥയെ കൂടി പരിഗണിക്കേണ്ടതുണ്ട് . ഒരു മുസ്ലിം മതാനുയായി  ഹിന്ദുവിന്റെ ദേവി ദേവന്മാരെ നഗ്നരാക്കി വരച്ചു എന്നത് ഇവിടെ പ്രസക്തമേ അല്ല. മറിച്ച്  നഗ്നത  പാപം ആയി കാണുന്ന കണ്ണുകളെ കൊണ്ട് ഒരു വ്യക്തി  ഹൈന്ദവ ആരാധ്യ വ്യക്തിത്വങ്ങളെ  നഗ്നമായി വരച്ചു എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം. ഇത്  അദ്ദേഹത്തിന്റെ മനസ്സിന്റെ വികലതയാണ് തുറന്നു  കാണിക്കുന്നത് എന്ന് പറയാതെ വയ്യ . അദ്ദേഹത്തിന്റെ വരയിലെ വൈകൃതം ചൂണ്ടിക്കാണിക്കുന്നിടത്ത്  മതം ഒരു വിഷയമായെങ്കിൽ അത് തികച്ചും ദൌർഭാഗ്യകരമാണ്. മതത്തിനല്ല  മനോനിലയ്ക്കെ അവിടെ പ്രാധാന്യമുള്ളൂ. നഗ്നതയെ അങ്ങേയറ്റം വെറുക്കുന്ന തന്റെ മനോനിലയെ ഹിറ്റ്ലറിന്റെ ചിത്രത്തിലൂടെ ഹുസൈൻ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയതുമാണ്.  

പുരാണങ്ങളിൽ സൂചന പോലുമില്ലാത്ത  കഥാസന്ദർഭങ്ങൾ ഹുസൈൻ ഭാരതീയ സ്ത്രീ ബിംബങ്ങളെ അവഹേളിക്കുവാൻ വേണ്ടി മാത്രം കൂട്ടിച്ചേർത്തു വരച്ചിട്ടുണ്ട്  .. ഭാരതീയ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും നേർക്കാഴ്ചകളായ   ദുർഗയും സീതയും ലക്ഷ്മിയും സരസ്വതിയും പോലും  ഹുസൈന്റെ രചനാ വൈകൃതങ്ങൾക്ക് ഇരയായി 

ഹുസൈനിന്റെ ചിത്രങ്ങളിൽ വിവാദമായവയിൽ  പ്രധാനപ്പെട്ടത് സരസ്വതിയും ലക്ഷ്മിയുമാണ്. ഇവരെ ‘ദിഗംബര’ കളായി കണ്ടാണ്‌ ചിത്രീകരിച്ചത് എന്നാണു ഹുസൈന്റെ വാദം . ‘ദിഗംബരൻ’ അഥവാ ദിക്കുകളെ അംബരമാക്കിയവൻ  ഹൈന്ദവ  പൈതൃകത്തിൽ  ഒരാളെ ഉള്ളൂ .. പ്രപഞ്ചത്തിന്റെ ആദിയും അന്ത്യവുമായി പുകൾപെറ്റ സാക്ഷാൽ പരമ ശിവൻ മാത്രം . ‘ദിഗംബര’ എന്നൊരു സങ്കല്പം ഹൈന്ദവ സ്ത്രീത്വത്തിലില്ല . സരസ്വതി ദേവിയെ ശുഭ്ര വസ്ത്രാങ്കിതയായാണ് ശ്ലോകങ്ങൾ വർണ്ണിക്കുന്നത്. രവി വർമ്മയുടെ ചിത്രം ഓർക്കുക. ലക്ഷ്മിയും ഗണപതിയുമാണ് അടുത്ത വിവാദ ചിത്രം. ലക്ഷ്മി ദേവിയെ  ചുവന്ന വസ്ത്രം ഉടുത്തവളായാണ് പുരാണങ്ങൾ വിവരിക്കുന്നത്. ദേവിയെ വിവസ്ത്രയാക്കിയത് പോരാഞ്ഞു  പുരാണങ്ങളിൽ വിവരിക്കുന്ന ലക്ഷ്മിയും ഗണേശനും തമ്മിലെ മാതൃഭാവത്തെ ഉൾക്കൊള്ളാനാകാത്ത ഹുസൈൻ തന്റെ വികലമായ മനസ്സ് കൊണ്ട് ചലിപ്പിച്ച ബ്രഷിൽ കൂടി പുറത്ത് വന്നത് ഗണേശന്റെ ചുമലിൽ ചവിട്ടി നില്ക്കുന്ന  മുഖമില്ലാത്ത, മൂന്നു കൈകളുള്ള നഗ്നയായ ലക്ഷ്മിയാണ്.. ഈ ലോകത്തിൽ എതെങ്കിലുമൊരമ്മ  വിവസ്ത്രയായ്‌  തന്റെ പുത്രന്റെ ചുമലിൽ ചവിട്ടി നില്ക്കുമോ  എന്ന് ആവിഷ്കാര സ്വാതന്ത്രവാദികൾ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.

  e5dc98dc2831d0da44eb38ab061303adLakshmi and Saraswathi – M.F Husain

അടുത്തതായി ഭാരതീയ സ്ത്രീശക്തിയുടെ പ്രതീകമായ മാതാദുർഗയുടെ ചിത്രങ്ങളാണ് .. ദുർഗയുടെ നിരവധി ചിത്രങ്ങൾ ഹുസൈൻ വരച്ചിട്ടുണ്ടെങ്കിലും   ഒന്നോ രണ്ടോ ചിത്രങ്ങളെ നാം കണ്ടിട്ടുള്ളൂ .. അല്ലെങ്കിൽ നാം അറിഞ്ഞിട്ടുള്ളൂ.  ഹുസൈൻ വരച്ച ചിത്രങ്ങളിൽ എല്ലാം തന്നെ  ദുർഗാദേവി നഗ്നയാണ്‌.  ( നാമമാത്രമായ ചില  വരകൾ നഗ്നത മറക്കാൻ എന്ന വണ്ണം 1-2 ചിത്രങ്ങളിൽ കണ്ടിരുന്നു എന്ന് മറക്കുന്നില്ല.  ) ഇനി, അതാവിഷ്കാര സ്വാതന്ത്രമെന്നു ‘കലാഹൃദയം’ കുറച്ചു കൂടുതലുള്ള ഒരു വ്യക്തി ദുർഗയെ തന്റെ മാതൃസ്ഥാനത്ത് നിന്നും മാറ്റി നിർത്തി വാദിച്ചേക്കാം . പക്ഷെ സ്വന്തം  നിലപാടിനെ അരക്കിട്ടുറപ്പിക്കാനെന്നവണ്ണം ഒന്നിൽ കൂടുതൽ തവണ വരച്ച , തന്റെ  വാഹനമായ പുലിയുമൊത്ത് ലൈംഗിക കേളിയിൽ ഏർപ്പെടുന്ന  ദുർഗയുടെ ആ ഹുസൈൻ  ചിത്രങ്ങളെ  എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ഭാരതീയൻ അംഗീകരിക്കേണ്ടത്? മൃഗവുമായി  വേഴ്ച്ചയിലെർപ്പെടുന്ന ഭാരതീയന്റെ ദുർഗാ മാതാവിനെ ഏത് ആവിഷ്കാര സ്വാതന്ത്രത്തിന്റെ മറവിലാണ് ഒതുക്കി നിർത്തേണ്ടത് ? ഭാരതീയന്റെ കാഴ്ചപ്പാടുകൾ പ്രകാരം ഭാരത മാതാവും സ്വയം   ദുർഗാദേവി തന്നെയാണ് എന്നും ഈ അവസരത്തിൽ ഓർക്കട്ടെ.

22-goddess-durga-mf-husain-painting-controversy  Durga – M.F . Husain

ഇനി, അടുത്തതായി സീതമാതാവിന്റെ നേർക്കാണ്‌ ഹുസൈൻ തന്റെ കടുത്ത ചായക്കൂട്ടുകൾ കോരിയൊഴിച്ചത്.  ഭാരതീയന്റെ സീതാ മാതാവിനെ നഗ്നയാക്കി വിദേശികൾക്കും ഒരു പക്ഷെ സ്വദേശികൾക്കും വിറ്റു  കാശ് വാങ്ങിയത്  ഹുസൈൻ മാത്രമായിരിക്കണം.. എന്റെ അറിവിൽ ഭാരതത്തിൽ മറ്റാരും തന്നെ  സീതാമാതാവിനെ നഗ്നയാക്കിയിട്ടില്ല. 

 

                                          Sita Devi , Ravan, Hanuman – M.F .Husainmos4_091715100559

 

എന്തുകൊണ്ടാവണം ഹുസൈൻ സീതാ മാതാവിനെയും ദുർഗ്ഗ ലക്ഷ്മി സരസ്വതി മാതൃത്രയത്തെയും  നഗ്നരാക്കിയതും  തന്റെ മാതാവിന്റെ ചിത്രത്തെ  വസ്ത്രങ്ങൾ കൊണ്ടലങ്കരിച്ചതും? ഹുസൈന് ഇവരാരും  മാതൃ സ്ഥാനീയയല്ലാത്തത് കൊണ്ട് തന്നെ ആവണം. അത് ഒരുവന്റെ വ്യക്തി സ്വാതന്ത്രം ആണ് താനും  എന്നാൽ ഇവരെ  മാതാവായി  കരുതുന്ന ലക്ഷക്കണക്കിന്‌ മക്കളുടെ ഹൃദയരക്തം  കൊണ്ടല്ലേ   ഹുസൈൻ ആ  നഗ്ന ചിത്രങ്ങളെ  വരച്ചു വിറ്റു കാശ് വാങ്ങിയത്? 

മുൻപ് സൂചിപ്പിച്ച പോലെ ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്രത്തിനു എതിരെ ഉള്ള കടന്നു കയറ്റമായി പൊതുവെ വ്യഖാനിക്കപ്പെട്ടിട്ടുള്ളത് അവയിലെ നഗ്നത എന്ന ഘടകം മാത്രമാണ് .  ഉള്ളിലെ സ്വത്വബോധം  കുത്തി നോവിക്കുന്നത് കൊണ്ടാണോ , അതോ   ഹൈന്ദവരിലെ സ്വത്വബോധം ഉണരുമോ എന്ന് പേടിയുള്ളത് കൊണ്ടാണോ എന്നറിഞ്ഞു കൂടാ  അവയിലെ നഗ്നത എന്ന ഘടകത്തെക്കുറിച്ചല്ലാതെ അവയിലെ   ആശയത്തെക്കുറിച്ച് ആവിഷ്കാര സ്വാതന്ത്രവാദികൾ ഒരുപാടൊന്നും   പറഞ്ഞു കേട്ടിട്ടില്ല. .   ഇനി നമുക്ക് ആ ചിത്രങ്ങളിലേക്ക് പോകാം . ആവിഷ്കാര സ്വാതന്ത്രത്തിന്റെ മറവിൽ ഹുസൈനിലെ  മനോമാലിന്യം ചായക്കൂട്ടുകളൊരുക്കിയ  ചില ചിത്രങ്ങളിലേക്ക്…

ശേഷം അടുത്ത ഭാഗം …….