ഒരിക്കല്‍ ഒരു നരേന്ദ്രന് കടല്‍ കടന്നു പാശ്ചാത്യരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു പൌരസ്ത്യ സൌരഭ്യം വിളിച്ചോതുന്ന ഗാംഭീര്യത്തോടെ, ചിക്കാഗോയില്‍ നിന്നു ഭാരതത്തിന്റെ നേര്‍ക്ക് നോക്കാന്‍ പാശ്ചാത്യരോടു ആഹ്വാനം ചെയ്തു .അതൊരു സിംഹ ഗര്‍ജനമായിരുന്നു, മറ്റൊരു നരേന്ദ്രന് പ്രതിസന്ധികളുടെ ചാരത്തില്‍ നിന്നു എതിര്‍പ്പുകളെ പട്ടു പരവതാനിയാക്കി ഭരതത്തിന്റെ സിംഹ ഗര്‍ജനം ഗുജറാത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചു . ആദ്യത്തെയാള്‍ സ്വാമി വിവേകാനന്ദന് ആയിരുന്നെങ്കില്‍ രണ്ടാമത്തെയാള്‍ മറ്റാരുമല്ല 1950 സെപ്റ്റംബര്‍ 17നു ദാമോദര്‍ദാസ് മുള്‍ചന്ദ് മോഡിയുടെയും ഹീരബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായ് ജനിച്ച നരേന്ദ്ര ദാമോദരദാസ് മോഡി. ദേശ സ്നേഹത്തിന്റെ തീവ്രവികാരം കൊണ്ട് നടക്കുന്ന കടുത്ത അച്ചടക്കം ഓരോ ചലനത്തിലും സൂക്ഷിയ്ക്കുന്ന ആര്.എസ്.എസ്സിലൂടെ കടന്നു വന്ന ഈ രാഷ്ട്രമീമാംസ ബിരുദാനന്തര ബിരുദധാരി ഓരോ ചുവടുവെയ്പ്പിലും സ്വന്തം വ്യക്തി പ്രഭാവം കാത്തു സൂക്ഷിക്കുവാന്‍ ശ്രമിക്കുന്നു.
അതേ മോഡി അങ്ങനെയൊക്കെയാണ് ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്നതിലും മോഡി മോഡിയുടെതായ ശൈലി കാത്തു സൂക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഇവെന്റ് മാനേജര്‍മാരുടെ സഹായത്തോടെ പട്ട ചാരായവും ദിവസക്കൂലിയും ഒരു പൊതി കോഴി ബിരിയാണിയും കൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മോഡി സഞ്ചരിക്കുന്ന വഴികളില്‍ ജനങ്ങള്‍ അത്യാവേശത്തോടെ തിങ്ങി കൂടുകയാണ്. എതിരാളികള്‍ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം മോഡിയെ നേരിട്ടപ്പോള്‍ മോഡി നടന്നത് വികസനത്തിന്റെ വഴികളിലൂടെയാണ്. അരിയില്ല,പച്ചക്കറിയില്ല, വൈദ്യുതിയില്ല എന്നു വേണ്ട എല്ലാത്തിനും സ്വന്തം കഴിവുകേട് മറച്ചു വെക്കാന്‍ ,കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കൈനീട്ടുന്ന , കേഴുന്ന സംസ്ഥാന സർക്കാരുകളെ നയിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ള നമ്മുടെ നാട്ടിൽ , സമയത്ത് ശ്രീമാൻ നരേന്ദ്ര മോഡി ആവശ്യപ്പെട്ടത് ഗുജറാത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ സ്വന്തമായി ഒരു ഉപഗ്രഹം ആണ് … മറ്റുള്ളതെല്ലാം സ്വന്തം അധ്വാനം കൊണ്ട് ഞങ്ങൾക്ക് നേടിയെടുക്കാവുന്നതെയുള്ളൂ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത് …
തുടര്‍ച്ചയായ് ഭാരതം ഭരിച്ച കോണ്‍ഗ്രസ്സ് തകര്‍ത്തെറിഞ്ഞത് ഒരു ജനതയുടെ,ആത്മാഭിമാനവും , വികസന സ്വപ്നങ്ങളും ആയിരുന്നെങ്കില്‍, തുടര്‍ച്ചയായ് ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ചവിട്ടി മെതിച്ചത് വ്യവസായങ്ങളുടെ നഗരം എന്ന കല്കട്ടയുടെ യശ്ശസ്സിനെയായിരുന്നു,അവര്‍ വിഭാവനം ചെയ്ത വികസന മോഡല്‍ ഒരു പറ്റം ജീവച്ഛവങ്ങളായ് ഇപ്പൊഴും കൊല്‍ക്കൊത്ത തെരുവുകളില്‍ ചോരപുരണ്ട കഫം തുപ്പി ജട്ക വലിച്ചു കഴിയുന്നു . ഇവിടെയാണു മൂന്നാംതവണ ജനവിധി അനുകൂലമാക്കിയ നരേന്ദ്രമോഡി തിളങ്ങുന്നത്. വികസനം ഒരു ഭരണാധികാരിയുടെ സിരകളില്‍ മന്ത്രമായ് ഒഴുകാന്‍ തുടങ്ങുമ്പൊള്‍ ജനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ നല്കാന് കഴിയും എന്നു തെളിയിച്ചിരിക്കുകയാണ് മോഡി. ഭാരതത്തിലെ ഏറ്റവും മികച്ച വികസന നയം ഉള്ള സംസ്ഥാനം എന്ന ബഹുമതി, വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുക എന്ന ലളിതമായ ബിസ്സിനെസ് തന്ത്രം ആണ് ഗുജറാത്ത് പരീക്ഷിച്ച് വിജയിച്ചത്. സൌരാഷ്ട്രയിലെ വരണ്ടുണങ്ങിയ കൃഷിയിടങ്ങളില്‍ ജലം എത്തിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ചെറു ജലസേചന പദ്ധതികള്‍ ലോക ശ്രദ്ധ പിടിച്ച് പറ്റി. നര്‍മദ നദിയുടെ കനാലുകള്‍ക്ക് മീതെ സൌരോര്‍ജ പ്ലാന്റ് സ്ഥാപിക്കുക വഴി ഗുജറാത്ത് ഉല്പാദിപ്പിച്ചത് 600 മെഗാ വാട്ട് വൈദ്യുതി ആയിരുന്നു. കേരളത്തില്‍ നിന്നു പോലും മന്ത്രിമാര്‍ വികസന മന്ത്രം പഠിക്കാന്‍ ഗുജറാത്തിലേക്ക് വണ്ടി കയറുന്നു.
ലോകത്തെ ഞെട്ടിച്ച ജൂലിയന്‍ ആസ്സാഞ്ചിന്റെ വികിലീക്സ് പുറത്തു വിട്ട അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളിലോന്നില് 2006ഇല് മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലര്‍ ജനറല്‍ മൈക്കല്‍ ഓവന് മോഡിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു ” വിവേക ശൂന്യനല്ലാത്ത , ജനോപകാരിയായ ,ഗുജറാത്തിലെ പൊതു രംഗത്ത് നിന്നു അഴിമതി തുടച്ചു നീക്കിയ ഭരണാധികാരി” . അതെ അമേരിക്കക്കാര്‍ മോഡിയെക്കുറിച്ച് എഴുതിയത് ലോകം മുഴുവന്‍ ശരിവെച്ചതിന്റെ ലക്ഷണമാണ് മോഡിയുടെ തല്‍സമയ ചോദ്യോത്തര വേളയുടെ സമയത്ത് അനിയന്ത്രിതമായ പ്രേക്ഷകരുടെ ഒഴുക്ക് മൂലം ലോകത്തിലെ ഏറ്റവും മികച്ച സെര്‍വറുകള്‍ സ്വന്തമായുള്ള ഗൂഗിള്‍ പോലും വിയര്‍ത്തത്.
സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ടവര്‍ പിന്നീട് മന്ത്രിയാവുകയും , രാജീവ് ഗാന്ധി ഇപ്പൊഴും കറപുരളാതെ തിളങ്ങുകയും ചെയ്യുമ്പോള്‍ ,മോഡിയുടെ ശോഭ കെടുത്താന്‍ പരിശ്രമിക്കുന്നവര്‍ സിഖ് വിരുദ്ധ കലാപം സൌകര്യപൂര്‍വം മറക്കുന്നു.വെറും 3 ദിവസം കൊണ്ട് ഗുജറാത്ത് കലാപം അടിച്ചമര്‍ത്തിയ മോഡി അനഭിമതനാവുന്നതിന് പിന്നില്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന എക്കാലവും പരീക്ഷിച്ചു വിജയം കണ്ട രാഷ്ട്രീയ തന്ത്രം തന്നെയാണെന്ന്. വികസനം ഓരോ പൌരനും അവകാശപ്പെട്ടതാണ് അതില്‍ താന്‍ മതവും രാഷ്ട്രീയവും കലര്‍ത്താറില്ല എന്ന മോഡിയുടെ വാക്കുകള്‍ ഗുജറാത്ത് നെഞ്ചിലേറ്റിയതിന്റെ തിളക്കം ആണ് മോടിയുടെ വിജയം. ഇത് വികസന രാഷ്ട്രീയത്തിന് ഇന്ത്യന്‍ ജനത നല്കിയ അങ്ഗീകാരമായ് കണക്കാക്കാം.
ദളിതന് രാജവീഥിയിലൂടെ വഴിനടക്കുവാനുള്ള അനുമതി നിഷേധിച്ച മുരടിച്ച മനസ്സുകള്‍ക്കെതിരെ നാളെ കൊച്ചിയുടെ കായല്‍പരപ്പുകളില്‍ വഞ്ചികള്‍ നിരത്തിയിട്ടു അതിലൊരു ഐതിഹാസിക സമ്മേളനം വിളിച്ച് കൂട്ടി പുലയരെ സംഘടിപ്പിച്ചു അയ്യങ്കാളിയോടും , കെപി വള്ളോനോടും ഒപ്പം തോളോട് തോള് ചേര്‍ന്ന് നെഞ്ച് വിരിച്ച് നിന്നു സമ്മേളനം നടത്തിയ പണ്ഡിറ്റ് കറുപ്പന്റെ ഓര്‍മ്മ പുതുക്കുന്ന കായല്‍ സമ്മേളന അനുസ്മരണത്തില്‍ ഹാര്‍വാര്‍ഡ് ബിരുദം നേടിയവര്‍ ഡെല്‍ഹിയിലിരുന്നു ഭരിച്ചു മുടിച്ചപ്പോള്‍ ചായ വിറ്റവന്റെ ആത്മവിശ്വാസവും, ഭാരതം എന്ന വികാരം നെഞ്ചേറ്റിയ ചങ്കുറപ്പും കൊണ്ട് ഗുജറാത്തിനെ ബഹുദൂരം മുന്നോട്ട് നയിച്ച ദളിതനായ മോഡി വരികയാണ്. കേരള പുലയര്‍ മഹാസഭ നാളെ ദളിതനായ മോഡിയുടെ കൈപിടിച്ചു നില്ക്കുമ്പോള് കേരള നവോദ്ധാനത്തിന്റെ പുതിയൊരു പാഞ്ചജന്യ നാദം കൊച്ചിയില്‍ നിന്നുയരും.
പട്ടിണിപ്പാവങ്ങളുടെ ഉടുമുണ്ടിന് കുത്തി പിടിച്ച് വാങ്ങിയ കോടികള്‍ സ്വിസ് ബാങ്കില്‍ അട്ടിയിട്ട തമ്പുരാക്കാന്മാര് വാഴുന്ന ഇന്ദ്രപ്രസ്ഥത്തിലേക്ക് മോഡി നടന്നടുക്കുകയാണ് ,പിന്നില്‍ ഓരോ ഭാരതീയന്റെയും നിശ്വാസങ്ങള്‍
,നെടുവീര്‍പ്പുകള്‍ ,നെഞ്ച് നുറുങ്ങുമ് നൊമ്പരങ്ങള്‍…………… ….ഭാരതം കാത്തിരിക്കുന്നു 2014ല്‍ നരേന്ദ്രജാലത്തിനായ്….എഴുതിയത് : എസ്. കെ ഹരിഹരൻ