മോദി മാപ്പ് പറയണമോ? അതോ ഖുര്‍ഷിദ് മാപ്പ് പറയണമോ?

തിട്ടൂരമത്രേ, മോദി മാപ്പ് പറയണമത്രേ, ശ്രീ നരേന്ദ്ര മോദിയെ അമേരിക്കന്‍ സ്ഥാനപതി സന്ദര്‍ശിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ സല്‍മാന്‍ ഖുര്‍ഷിദ് തിട്ടൂരമിറക്കി. ‘നരേന്ദ്ര മോദി മാപ്പ് പറയണം”

 

salman khurshid പ്രിയ സല്‍മാന്‍ ഖുര്‍ഷിദ്, മോദി എന്തിനു മാപ്പ് പറയണമെന്നാണ്? ഗോദ്രാനന്തര കലാപത്തിനു ശേഷം കൊണ്ഗ്രെസ് ഭരണത്തിലുള്ള അയല്സംസ്ഥാനങ്ങില്‍ നിന്നും സഹായം അഭ്യര്തിച്ചിട്ടും സഹായം ലഭിക്കാത്തതിന് മാപ്പ് പറയണമെന്നോ? ടിവിയിലൂടെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരുന്നതിനു മാപ്പ് പറയണമെന്നോ? കലാപം അടിച്ചമര്‍ത്താന്‍ വേണ്ടി കലാപകാരികളെ “ഷൂട്ട്‌ അറ്റ്‌ സൈറ്റ്” ചെയ്യണമെന്നു പ്രഖ്യാപിച്ചതിനു മാപ്പ് പറയണമെന്നോ? താന്‍ മുഖ്യമന്ത്രി പദത്തില്‍ കയറി മൂന്നു മാസങ്ങള്‍ ആവുമ്പോഴേക്കും വന്ന കലാപത്തിന്റെ പേരില്‍ തന്റെ പേരില്‍ സുംപ്രീം കോടതി വരെയുള്ള അന്വേഷങ്ങള്‍ നേരിട്ടതിനു മാപ്പ് പറയണമെന്നോ? തന്നെ ഇത്രയും വര്‍ഷങ്ങള്‍ താന്‍ ചെയ്യാത്ത തെറ്റിന് അന്വേഷണങ്ങളും മാനസിക പീഡനങ്ങളും ഏറ്റുവാങ്ങിയതിനു മാപ്പ് പറയണമെന്നോ? എന്തിനു മാപ്പ് പറയണമെന്നാണ്? തന്നെ കാണാന്‍ വന്ന ന്യൂനപക്ഷത്തിലെ ആളുകളോടോക്കെയും മോദി ഇത് തന്റെ ഭരണത്തില് സംഭവിച്ച മോശം കാര്യമാണ് ( എന്റെ പേരിലെ കളങ്കമാണ് ഇത് ) എന്ന് സമ്മതിച്ചതും ഇനി അങ്ങിനെ ഉണ്ടാവില്ല എന്നും ഉറപ്പു കൊടുത്തതുമാണ്, അതിനു ശേഷം അദ്ദേഹം ഉറപ്പു കൊടുത്ത പോലെ അങ്ങിനെ ഒരു കലാപവും ഉണ്ടായില്ല. അഥവാ താങ്കള്‍ അങ്ങിനെ ഒന്നും സംഭവിക്കാത്തതിനു മാപ്പ് പറയണമെന്നാണോ പറയുന്നത് ? പറയൂ !!!
modiതാങ്കള്‍ ശ്രീ മോദിയെ, തന്റെ സംസ്ഥാനത്തിലെ ഭരണമികവ് കൊണ്ട് വരാനിരിക്കുന്ന ലോക്സഭാ ഇലക്ഷന്റെ അജണ്ട മുഴുവനും വികസനം എന്ന പേരില്‍ ആക്കാന്‍ സാധിച്ച മറ്റുള്ള പാര്‍ട്ടികളെ കൊണ്ടും തന്റെ വികസന രാഷ്ട്രീയം തന്നെ ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിച്ച ഭരണമികാവ് കാട്ടിയ ഒരു മുഖ്യമന്ത്രിയെ, ഭാരതത്തിന്റെ ഭാവി പ്രധാന മന്ത്രിയെ, താങ്കളും താങ്കളുടെ പാര്‍ട്ടിയും ആവുന്നിടത്തോളം പൈശാചിക വല്ക്കരിച്ചു കഴിഞ്ഞു. എങ്കിലും താങ്കളുടെ മനോനിലയില്‍ മാറ്റമില്ല എന്ന് കാണുമ്പോള്‍ താങ്കളെ പോലുള്ള വ്യക്തികളെ ഭരണ നിര്വ്വഹനതിനു അയച്ച ഞങ്ങളെ പോലുള്ളവര്‍ക്ക് ലജ്ജ തോന്നുന്നു.

 

താങ്കള്‍ ശ്രീ മോദിയില്‍ നിന്നും ക്ഷമാപണം തിരയുമ്പോള്‍ താങ്കളോട് ഒരു മറുചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സ്വന്തം ബുദ്ധിയില്‍ വിരിഞ്ഞ, ദിവസങ്ങളോളം എഡിറ്റ് ചെയ്തും ആലോചിച്ചും എഴുതിയ At Home in India: A Restatement of Indian Muslims, (http://www.salmankhurshid.co.in/books-by-salman-khurshid.htm)എന്ന പുസ്തകത്തില്‍ സിഖ് വംശഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത്‌  താങ്കള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “  On the other hand, there was also a terrible satisfaction amongst Muslims, who had not completely forgotten the partition’s unpleasant aftermath. Hindus and Sikhs were alike paying for their “sins”. They were paying for the blood they had drawn in 1947. They were paying for the life of Mrs. Indira Gandhi who, after her father, was perceived as ‘the only hope of the Muslims” in India.

സല്‍മാന്‍ ഖുര്‍ഷിദ് പരാമര്‍ശിച്ച പുസ്തകത്തില്‍ നിന്നും

സല്‍മാന്‍ ഖുര്‍ഷിദ് പരാമര്‍ശിച്ച പുസ്തകത്തില്‍ നിന്നും

Khurshid

 

എല്ലാ കാര്യങ്ങളും സ്വന്തം മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് മാത്രം നോക്കി കാണുന്ന താങ്കളുടെ ഈ വീക്ഷണത്തെ ഇവിടെ ഉള്ള ഹിന്ദുക്കളും സിഖുകാരും എങ്ങിനെ കാണണം? ഇത്രയും അധപതിച്ച മനസ്സുള്ള താങ്കളില്‍ നിന്നും ഇവിടത്തെ ജനങ്ങള്‍ നല്ല പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

താങ്കള്‍ ഈ ന്യായീകരണം വഴി ഇന്ത്യ രാജ്യത്തിന്റെ വിഭജനത്തിനു കാരണം ഇവിടത്തെ സിഖുകാരും ഹിന്ദുക്കളും ആണ് എന്ന് വളരെ ഫലപ്രദമായി പറഞ്ഞിരിക്കുന്നു. വെറുമൊരു മതവാദിക്ക് മാത്രം പറയാന്‍ ആവുന്ന നിലയില്‍ താങ്കള്‍ അധപതിചിരിക്കുന്നു. താങ്കളുടെ പൂര്‍വികര്‍ ബാബറിന്റെക്രൂരതകള്‍ക്ക് മുന്‍പില്‍ അടിയറവു പറഞ്ഞു ബാബറിന്റെ മതം സ്വീകരിച്ചതിനെ ന്യായീകരിച്ചു നാടകമിറക്കിയ താങ്കള്‍ക്ക് എല്ലാ കുറ്റവും ഇവിടത്തെ അന്യമതങ്ങളില്‍ പ്രതിഷ്ടിക്കാനുള്ള വെമ്പല്‍ സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാവും. താങ്കളുടെ മനസ്സിന്റെ വലിപ്പവും ജനങ്ങള്‍ക്ക് മനസ്സിലാവും. ഇവിടെ മതത്തിന്റെ പേരില്‍ മറ്റൊരു രാജ്യം വേണമെന്ന് ശഠിച്ചത് ഹിന്ദുക്കളും സിഖുകാരുമാണോ? ഇവിടെ മതരാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ഡയരക്റ്റ് ആക്ഷന്‍ ഡേ നടത്തി പതിനായിരക്കണക്കിനു ഹിന്ദുക്കളെ ഏകപക്ഷീയമായി കൊന്നത് ഹിന്ദുക്കളും സിഖുകാരുമാണോ? ഇവിടെ പാക്കിസ്ഥാനും, മാപ്പിലസ്താനും, ഹൈദരബാദും മതത്തിന്റെ പേരില്‍ വിഭജിക്കണമെന്ന് പറഞ്ഞതും അതിനു വേണ്ടി പ്രവര്‍ത്തിച്ചതും ഇവിടത്തെ ഹിന്ദുക്കളും സിഖുകാരുമാണോ? അങ്ങ് ലാഹോറില്‍ തുടങ്ങി ഇങ്ങു മലബാറില്‍ വരെ മതരാജ്യം രൂപീകരിക്കാന്‍ വേണ്ടി ലഹളകള്‍ നടത്തി അനേകായിരം ഹിന്ദുക്കളെ കൊന്നത് താങ്കള്‍ക്ക് ന്യായീകരിക്കാന്‍ ആവും, എന്തെന്നാല്‍ താങ്കള്‍ എല്ലാം സ്വന്തം മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും നോക്കി കാണുന്നത് കൊണ്ട് തന്നെ.സിന്ധു നാഗരികതയുടെ സംസ്കാരം കുടികൊള്ളുന്ന സ്ഥലങ്ങളും ആദരണീയനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലവും, പല പുണ്യ പുരാതന ക്ഷേത്രങ്ങളും മതത്തിന്റെ പേരില്‍ വിഭജിച്ചു ഹിന്ദുക്കളില്‍ നിന്നും സിഖുകാരില്‍ നിന്നും ജൈനരില്‍ നിന്നും അകറ്റിയത് ഇവിടത്തെ സിഖുകാരും ഹിന്ദുക്കളുമാണോ ? ഇന്ന് താങ്കളെ പോലുള്ളവര്‍ ആവശ്യപ്പെടുന്നത് പോലെ മതത്തിന്റെ പേരില്‍ പ്രത്യേക പ്രവിശ്യകള്‍ ഉണ്ടാക്കി അതിലൂടെ മതരാജ്യം സ്ഥാപിച്ചതു ഹിന്ദുക്കളും സിഖുകാരുമാണോ? ചരിത്രം മതത്തിന്റെ കണ്ണില്‍ നിന്നും പഠിക്കാതെ അറിയാന്‍ ശ്രമിക്കൂ പ്രിയ സല്‍മാന്‍ ഖുര്‍ഷിദ്.

1984 ലെ സിഖ് വംശഹത്യ കൊണ്ഗ്രെസ്സ് പാര്‍ട്ടി നടത്തിയത്, ഇന്ത്യ വിഭജിക്കുമ്പോള്‍ സിഖുകാരും ഹിന്ദുക്കളും ചെയ്ത “ പാപ”ത്തിന്റെ ഫലമാണെന്ന് പറഞ്ഞു ന്യായീകരിക്കുന്ന നെഹ്രുവിനു ശേഷം “മുസ്ലീങ്ങളുടെ ഏക പ്രതീക്ഷയായ “ഇന്ദിരാഗാന്ധിയെ ഏതോ സിഖുകാരന്‍ വധിച്ചതിനു മറ്റുള്ള സിഖുകാര്‍ കൊല്ലപ്പെടണമെന്നു പറഞ്ഞു ന്യായീകരിക്കുന്ന,  താങ്കളെ പോലുള്ള വികല മനസ്സുള്ള ആളുകള്‍ തന്റെ ഭരണത്തിന്റെ മികവു കൊണ്ട് ജനപ്രീതി സമ്പാദിച്ച ശ്രീ മോദിയെ കൊണ്ട് മാപ്പ് പറയിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ദര്‍പ്പണത്തിലൂടെ ഒന്ന് സ്വന്തം മനസ്സിലെ അഴുക്കുകളെ കുറിച്ച് അറിയാന്‍ ശ്രമിക്കൂ, എന്നിട്ട് ഈ മഹാപാതകമായ ന്യായീകരണത്തിന് മാപ്പ് പറയൂ. മാപ്പ് പറയാന്‍ താങ്കള്‍ക്കാവുമോ? താങ്കളുടെ സ്വന്തം മതത്തിനെ ചട്ടക്കൂടിന്റെ പുറത്തു നിന്നും ചിന്തിക്കാന്‍ താങ്കള്‍ക്കു കഴിയുമോ? ഇല്ല ഒരിക്കലുമില്ല !!!!

വികലാംഗരെ സഹായിക്കാനെന്ന വ്യാജേന ലക്ഷക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയ,പാക്കിസ്ഥാന്‍ സൈന്യം അതിക്രൂരമായി അഞ്ചു സൈനികരുടെ ശിരസ്സ്‌ ചേദിച്ചു, ആ സൈനികരുടെ ചിത കെട്ടടങ്ങുന്നതിനു മുന്‍പ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൂടെ അത്താഴത്തിനു കൂടെ ഇരുന്ന  താങ്കളെ ഇവിടത്തെ ജനങ്ങള്‍ എങ്ങിനെ കാണുന്നു എന്നുള്ളതും ഓര്‍ത്താല്‍ നല്ലത്.