നവം 14 – ‘ശിശു’ ദിനം : നവം 14 – ലോക പ്രമേഹ ദിനം

 —  രഞ്ജിത് വിശ്വനാഥ്  —

നവംബർ 14, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ജവഹർ ലാൽ നെഹറുവിന്റെ ജന്മദിനം.ലോകമെങ്ങും പ്രമേഹ ദിനം ആചരിക്കുന്നതും ഇന്നത്തെ ദിവസം തന്നെയാണ്……

ആശംസകൾ…..

Childrens-Day-2012-Chacha-Nehru-Picture-Greetings        download (8)

 നവംബർ 20നു ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകം മുഴുവൻ ശിശുദിനം ആചരിക്കുമ്പോൾ നമ്മൾ നവംബർ 14 നു തന്നെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ അന്ന് ശിശുദിനം ആയി ആഘോഷിക്കുന്നു. എന്ത് കൊണ്ടാണ്  ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വതന്ത്ര സമര സേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ  മഹാത്മാ ഗാന്ധിയുടെ ജന്മദിനം വെറും ഗാന്ധിജയന്തി ആയി ആഘോഷിക്കുമ്പോൾ ജവഹർ ലാൽ നെഹറുവിന്റെ ജന്മദിനം ശിശുദിനം ആയി ആചരിക്കുന്നത്.? അദ്ദേഹം ഇന്ത്യയിലെ ശിശുക്കൾക്ക് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്തിരുന്നോ .?
അതോ ഇന്നത്തെ കാലത്ത് ജനിച്ചു വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് കണ്ടു പഠിക്കാൻ പറ്റിയ വ്യക്തിത്വം ആയിരുന്നോ അദ്ദേഹത്തിന്റേത്.? ചരിത്രത്തിന്റെ പഠന വഴികളില്‍ ഒന്നും ഇത് രണ്ടും ഉള്ളതായി അറിവില്ല. നാം കണ്ടിട്ടുള്ള നെഹറുവിന്റെ 80% ചിത്രങ്ങളിലും  അദ്ദേഹത്തിന്റെ കോട്ടിന് മുകളിൽ ഒരു റോസാ പുഷ്പ്പം ഇരിക്കുന്നത് കാണാം. അത് എന്തിനു വേണ്ടി ആയിരുന്നു.? കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് അത് വെച്ചത് എന്നാണല്ലോ പറയപ്പെടുന്നത്.

പത്താം ക്ലാസ് വരെ നാം പഠിച്ച പാഠ പുസ്തകങ്ങളിൽ നെഹറുവിനു കുട്ടികളോടുള്ള  സ്നേഹത്തിന്റെ ഉദാഹരണം എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുള്ള കഥ ഇതാണ്, ”കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പന്ത് ഒരു മരപൊത്തിൽ പോയതും അപ്പൊ ആ വഴി വന്ന നെഹറുജി ആ മരപൊത്തിൽ വെള്ളം നിറച്ചു പന്ത് പുറത്തു എടുത്തു കൊടുത്തു എന്നൊക്കെ ഉള്ള കഥ”. വാഴ്ത്തപ്പെടുന്നവരുടെ മേല്‍ സഭ പോലും ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ അത്ഭുത  രോഗ ശാന്തിയുടെ സാക്ഷ്യം വേണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍, ചരിത്രമായി വ്യാഖ്യാനിക്കപ്പെടുന്ന ഈ കഥയ്ക്ക്  തെളിവിന്റെ അംശം വേണ്ടെന്ന് നെഹ്റുവിന്റെ അനുയായികളും സ്തുതി പാഠകരുമായ ചരിത്രകാരന്മാര്‍ തീരുമാനിച്ചു.   (പ്രാഞ്ചിയേട്ടൻ സിനിമയിൽ പത്മശ്രീ കിട്ടാൻ വേണ്ടി പ്രാഞ്ചിയേ പറ്റി എഴുതിച്ച കഥ ആണ് ഇത് കേൾക്കുമ്പോള്‍ ഓർമ്മ വരുന്നത്.)

നെഹറുവിന്റെ കുടുംബചരിത്രം എന്ന് പറയുന്നത് ദുരൂഹതകള്‍  കെട്ടു പിണഞ്ഞ ഒന്നാണ്.ആരായിരുന്നു നെഹറു എന്നതു കാലം ഒരുപാടു കഴിഞ്ഞപ്പോഴും ഭാരതീയര്‍ ഗവേഷണം ചെയ്തു കൊണ്ടിരിക്കുക തന്നെയാണ് .?

Nehru Family Tree

അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യം സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. നെഹറു  കുടുംബത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ മുന്‍ തലമുറക്കാര്‍ മുഗളന്മാര്‍ ആണെന്ന് കാണാം. ഗിയാസുദ്ദീന്‍ ഗാസി എന്ന മുഗുളനില്‍ നിന്നാണ് ഇതിന്റെ തുടക്കം. 1857 വരെ ഡല്‍ഹിയില്‍ മുഗുള ഭരണത്തിന്‍ കീഴില്‍ ഉള്ള ഒരു പോലീസുകാരന്‍ ആയിരുന്നു ഗിയാസുദ്ദീന്‍ ഗാസി. മുഗുളരില്‍ നിന്നും ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ അവര്‍ അവിടെ ഉള്ള മുഗുളരെ മുഴുവന്‍ തിരഞ്ഞു പിടിച്ചു ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ട ശേഷം ‘ഗംഗാധര്‍ നെഹറു’ എന്ന ഹിന്ദു നാമം സ്വീകരിച്ച ആള്‍ ആയിരുന്നു നെഹറുവിന്റെ മുത്തശ്ശന്‍. (The 13th volume of the“Encyclopedia of Indian War of Independence” (ISBN:81-261-3745-9 ). 

ഗംഗാധര്‍ നെഹറുവിന്റെ മകന്‍ ആയ മോത്തിലാൽ നെഹ്രുവിന്റേയും സ്വരുപ്റാണി തുസ്സുവിന്റേയും മൂന്നു മക്കളിൽ ഏറ്റും മുതിർന്ന ആളായിരുന്നു 1889 നവംബർ 14 നു ജനിച്ച ജവഹർലാൽ നെഹറു. 1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമല കൌള്‍ എന്ന കമലാ നെഹറുവിനെ വിവാഹം കഴിച്ചു.

ജീവിത രീതികൾക്കൊണ്ടും ചിന്തകൾക്കൊണ്ടും രണ്ടു ധ്രുവങ്ങളിലായിരുന്നു നെഹ്‌റുവും കമലയും. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ നെഹ്‌റുവിന്റെ ജിവിതത്തിൽ അവർക്ക്‌ യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക്‌ ഇന്ദിരയെന്ന ഏകമകളുണ്ടായി. അതിനു ശേഷം ആണ് ഇന്നത്തെ ചുംബന സമരക്കാര്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ നെഹറുവിന്റെ ജീവിതം മാറിമറിഞ്ഞത്.

ആദ്യം അത് മൌണ്ട് ബാറ്റന്റെ ഭാര്യ എഡ്വിനാ ബാറ്റന്റെ രൂപത്തില്‍ ആയിരുന്നു. പന്ത്രണ്ടു വര്‍ഷം അമ്മയും നെഹറുജിയും തമ്മില്‍ “അനശ്വര പ്രേമം” ആയിരുന്നു എന്ന് എഡ്വിനായുടെ മകള്‍ പമേലാ മൌണ്ട് ബാറ്റന്‍ തന്നെ കരന്‍ താപ്പറും ആയുള്ള ഇന്റര്‍വ്യൂയില്‍ പറഞ്ഞിട്ടുണ്ട്. ഒരച്ചന്‍ മകള്‍ക്ക് അയച്ച കത്തുകള്‍ എന്ന പേരില്‍image009 നെഹറുജി സ്വന്തം മകള്‍ ആയ ഇന്ദിരാ പ്രിയദര്‍ശിനിക്ക് അയച്ച കത്തുകളെക്കാള്‍ ഇന്നത്തെ തലമുറക്ക്‌ അല്ലേല്‍ ഇന്നത്തെ ന്യൂജനറേഷന് ഇഷ്ട്ടപ്പെടുക നെഹറുജി തന്‍റെ കാമുകി ആയ എഡ്വിനക്ക് അയച്ച കത്തുകള്‍ ആയിരിക്കും. ഇന്ത്യയില്‍ ആദ്യത്തേത് ഒരു പുസ്തകമായി ഇറങ്ങിയപ്പോള്‍ രണ്ടാമത്തേതിനു വെളിച്ചം കാണാന്‍ പോലും ഉള്ള യോഗം ഉണ്ടായില്ല എന്ന് മാത്രം. കാരണം ഗാന്ധി കുടുംബ പേരിനു കിട്ടുന്ന വോട്ടിന് കോട്ടം തട്ടുമോ എന്ന പേടി തന്നെ. അന്നത്തെ അഭിമുഖത്തില്‍ തന്‍റെ അച്ഛന്‍ ആയ മൌണ്ട് ബാറ്റന്‍ അമ്മയും നെഹറുവും തമ്മില്‍ ഉള്ള ബന്ധത്തെ നന്നായി മുതലെടുത്ത്‌ എന്ന് മകള്‍ തന്നെ പറയുമ്പോള്‍ ആ ഒരു പ്രണയം കൊണ്ട് ഇന്ത്യക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. അത് കശ്മീര്‍ പ്രശ്നത്തില്‍ ആയാലും ഇന്ത്യക്ക് സ്വതന്ത്രം കിട്ടേണ്ട സമയത്തെ കുറിച്ച് ആയാലും.. 

224698_10150168891921496_237701741495_7222862_1958985_nസ്വാതന്ത്രത്തിനു മുന്നേ ഇന്ത്യയുടെ ഭരണാധികാരി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യാ പദവിയും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന നെഹറുജിയുടെ കാമുകി എന്ന പദവിയും വഹിച്ച എഡ്വിനാ ബാറ്റന്‍ അന്തരിച്ചപ്പോള്‍, അവരുടെ ശവ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നേവിയുടെ ഒരു കപ്പല്‍ പടയെ തന്നെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നെഹറുജി അയച്ചത് എന്തിന്റെ പേരിലായിരുന്നു എന്നു ജനങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.പട്ടിണി പാവങ്ങളുടെ നികുതിപ്പണം സ്വന്തം കുടുംബ സ്വത്ത് പോലെ ഉപയോഗിക്കുന്നതില്‍ നെഹ്രു കുടുംബം പിന്നിലല്ലായിരുന്നു എന്നു തെളിയിക്കുവാന്‍ ഈ ഒരൊറ്റ ഉദാഹരണം തന്നെ ധാരാളം. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഭരണാധികാരി എന്ന നിലയിൽ മൌണ്ട് ബാറ്റൻ മരിച്ചപ്പോൾ ആയിരുന്നു അത് ചെയ്തത് എങ്കിൽ മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇതിപ്പോ സ്വതന്ത്ര ഇന്ത്യക്ക് എഡ്വിന മൌണ്ട് ബാറ്റൻ എന്ന മൌണ്ട് ബാറ്റന്റെ ഭാര്യയോട്‌ എന്ത് കടപ്പാട് ആണ് ഉള്ളത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല .

റോം കത്തി എരിയുമ്പോ വീണ വായിച്ചിരുന്ന നീറോ ചക്രവര്‍ത്തിയെ കളിയാക്കുന്ന ഇന്ത്യക്കാര്‍ അറിയാത്ത അല്ലേല്‍ അറിഞ്ഞിട്ടും അറിയാത്ത പോലെ മറന്ന ഒരു കഥ ഉണ്ട്. 1946 ല്‍ കല്‍ക്കട്ടയിലെ Noakhali & Trippeli കൂട്ടകൊലകള്‍ നടക്കുമ്പോള്‍ നമ്മുടെ സ്വന്തം നെഹറുജി ഷിംലയില്‍ കാമുകി ആയ എഡ്വിനയും ആയി ഹണിമൂണ്‍ ആഘോഷിക്കുക ആയിരുന്നു എന്നത്.ഇതിന്റെ മുന്നില്‍ നീറോ ഒക്കെ എന്ത്.!!!


Jawaharlal.Nehru.Jacqueline.Jacqui.Kennedy 2938775232_91dd49d59f

 


ആയിടെ തന്നെ ആയിരുന്നു സരോജിനി നായിഡുവിന്റെ മകള്‍ പത്മജ നായിഡുവിനെ നെഹറുജി ഇഷ്ട്ടപ്പെടുന്നത്. ആ ഒരു ബന്ധത്തിന്റെ പേരില്‍ പത്മജ നായിഡുവിനു ബംഗാളിലെ ഗവര്‍ണ്ണര്‍ പദവിയും കിട്ടി. സ്വന്തം ബെഡ് റൂമില്‍ വെച്ചിരുന്ന പത്മജ നായിഡുവിന്റെ ഫോട്ടോ മകള്‍ ആയ ഇന്ധിരാജി ഇടപ്പെട്ടു അവിടെ നിന്നും ഒഴിവാക്കിച്ചത് അന്ന് അച്ഛനും മകളും തമ്മില്‍ ഒരു പിണക്കത്തിനും കാരണം ആയതായി പറയപ്പെട്ടിരുന്നു. അതെ സമയം തന്നെ ബനാറസ്‌കാരി ആയ സന്യാസിനി ശ്രദ്ധാ മാതയെ ഇഷ്ട്ടപ്പെടാനും നെഹറുജിക്ക് കഴിഞ്ഞു.

ഇങ്ങനെ ഇന്നത്തെ ചുംബന സമരക്കാര്‍  ഇഷ്ട്ടപ്പെടുന്ന ഒരു ജീവിത രീതിയുമായി ജീവിച്ച നെഹറുജി ഇന്നത്തെ കാലത്ത് ആയിരുന്നേല്‍ ഒളികാമറപത്രക്കാരുടെ ഇഷ്ട്ട കഥാപാത്രം ആവുമായിരുന്നു. ഈ ജീവിത രീതി ഇപ്പൊ ഉള്ള കൊണ്ഗ്രസുകാര്‍ ആയ ദിഗ് വിജയ്‌ സിംഗിനെ പോലെ ഉള്ളവര്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നെഹ്രുജിയുടെ അത്ര വിജയത്തില്‍ എത്താന്‍ എന്തായാലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അത് പോലെ തന്നെ വെത്യസ്തം ആണ് അദ്ദേഹത്തിന്റെ മരണവും image007ആയി ബന്ധപ്പെട്ട കാര്യവും. മലയാള സിനിമകളില്‍ ലാലു അലക്സ് ഏറ്റവും കൂടുതല്‍ പറയുന്ന അല്ലേല്‍ കണ്ടു പിടിക്കുന്ന, ഇവിടത്തെ ആളുകള്‍ മുന്നേ കേള്‍ക്കാത്ത, പെട്ടെന്നു മരണ കാരണം ആവുന്ന ഇംഗ്ലീഷില്‍ കടിച്ചാല്‍ പൊട്ടാത്ത പേര് ഉള്ള ഒരു രോഗം ആയിരുന്നു നെഹറുജിക്കും എന്നാണ് കേട്ടിട്ടുള്ളത്. 
അത് പിന്നെ പണ്ടേ അങ്ങിനെ ആണല്ലോ. വല്യ വല്യ ആളുകള്‍ക്ക് അസുഖം വന്നാല്‍ അതിപ്പോ പനി ആയാലും ഇങ്ങനെ ഒക്കെ വല്യ പേര് പറയുന്നത് അല്ലെ അതിന്റെ ഒരു രീതി..

എന്തായാലും ന്യൂജനറേഷന്‍ കണ്ടു പഠിക്കേണ്ട ഒരു ജീവിത രീതി തന്നെ ആണ് അദ്ദേഹത്തിന്റേത്. അങ്ങിനെ കുട്ടികള്‍ക്ക് കണ്ടു പഠിച്ചു വളരാന്‍ ഉള്ള ഒരു ഉന്നത വെക്തിത്വത്തിനു ഉടമ ആയ നെഹറുജിയുടെ പിറന്നാള്‍ ലോകം മുഴുവന്‍ ‘World Diabetes Day’ (മലയാളത്തില്‍ പറഞ്ഞു വരുമ്പോ ‘ലോക പഞ്ചാര ദിനം’) ആചരിക്കുമ്പോള്‍. നമ്മള്‍ അത് ശിശുദിനം ആയി എങ്കിലും ആചരിച്ചില്ലേല്‍, അത് നമ്മള്‍ നമ്മുടെ കുട്ടികളോട് ചെയ്യുന്ന വല്യ ഒരു പാതകം ആയിരിക്കും. !!!  

അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പു നടന്നപ്പോ, ഇന്ത്യ മുഴുവൻ കോണ്ഗ്രസ് ഇന്ദിര വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോ അതൊന്നും തങ്ങൾക്കു ബാധകം അല്ല എന്ന് കാണിച്ച കേരളം. ഇപ്പൊ ഇന്ത്യ മുഴുവൻ മോഡി തരംഗം ആഞ്ഞടിച്ചപ്പോ പിന്നെയും പഴയ സ്വഭാവം കാണിച്ചതിന്റെ കാരണം ഇപ്പോഴത്തെ മലയാളി ന്യൂ ജനറെഷന്റെ നെഹറു സ്വഭാവ സ്നേഹം ആണോ എന്ന് ആരേലും പറഞ്ഞാൽ, അവരുടെ പുതിയ സമരവും അതില്‍ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും കേട്ടാൽ ആ പറയുന്നവരെ കുറ്റം പറയാൻ പറ്റില്ല. ഇന്നത്തെ മലയാളി ന്യൂജനറേഷൻ എന്തായാലും നെഹറുവിനെ ഇഷ്ട്ടപ്പെടും. അദ്ദേഹത്തിന്റെ സ്വഭാവത്തെയും ഇഷ്ട്ടപ്പെടും..

10710884_382669738558599_2027479578832726454_n  ff

അപ്പൊ അവർ എന്തായാലും ആഘോഷിക്കട്ടെ അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനം ആയി. എല്ലാ “ശിശുക്കൾക്കും” ശിശുദിന ആശംസകൾ…

References :

http://nehrufamily.wordpress.com/
http://www.instablogs.com/unspoken-love-affairs-indian-politicians-social-activists.html

http://www.outlookindia.com/article.aspx?211281
http://www.jatland.com/forums/archive/index.php/t-9164.html
http://www.dailymail.co.uk/femail/article-1216186/The-shocking-love-triangle-Lord-Mountbatten-wife-founder-modern-India.html