റുവാണ്ടയുടെ കഥ — നമ്മുടെയും..

anjali on rvanda
 

 

റുവാണ്ടയുടെ കഥ — നമ്മുടെയും:

കൊളോണിയൽ ശക്തികളെ ഇന്നും വേട്ടയാടുന്ന വംശഹത്യ:

“ശ്യാമ വർണ്ണനെപുരുഷ സൌന്ദ ര്യത്തിന്റെ മൂർത്ത ഭാവമായും , കൃഷ്ണ വർണ്ണയെ സ്ത്രീയുടെ ഉദാത്ത സൌന്ദര്യ സങ്കല്പമായും കരുതിപ്പോന്ന ഭാരതീയർക്ക് കറുത്ത വർഗ്ഗക്കാരനോടു മാനസികമായ ഒരു സ്നേഹമുണ്ട്, കരുതലുണ്ട്. വെളുത്തവന്റെ വരവോടെയാവാം നാം മാനസികമായി വെളുക്കാൻ തേക്കാൻ തുടങ്ങിയത്. ആഫ്രിക്കയുടെ മണ്ണിൽ കറുത്തവന്റെ ചോരയുടെ, വിയർപ്പിന്റെ ഗന്ധമുണ്ട് , ലോകത്തിലെ മഹാത്ഭുതങ്ങളിൽ പലതിലും കരുത്തനായ കാപ്പിരി അടിമയുടെ കണ്ണീരിന്റെ ഉപ്പുണ്ട്. പാതിരിയുടെ ചതിയിൽ പെട്ട് അവൻ തന്റെ ഗോത്ര ദൈവങ്ങളെ തച്ചുടച്ചു , മരിച്ചു പോയ പൂർവ്വികരുടെ ആത്മാക്കൾ കുടിയിരുന്ന വന്മരങ്ങൾ പാതിരിക്കൊതിയുടെ ഈർച്ചവാളേറ്റു നിലംപൊത്തിയപ്പോൾ കൂടെ മരിച്ചത് ഗോത്രനന്മകളുടെ മനുഷ്യകുലത്തോളം പഴക്കമുള്ള പാരമ്പര്യമായിരുന്നു………….”

1994 — സ്ഥലം — റുവാണ്ട: കറുത്തവന്റെ ഗോത്ര ദൈവങ്ങൾ കരഞ്ഞ ദിനം: 

11080943_10203218434572068_3209968074418938949_nകൂട്ടക്കൊലയിൽ നിന്ന് രക്ഷനേടാൻ അന്ന് പള്ളിയുടെ ഉള്ളിൽ, ദൈവത്തിന്റെ ഭവനത്തിങ്കൽ അഭയം തേടിയവരിൽ പുരുഷന്മാരും സ്ത്രീകളും കുഞ്ഞു കുട്ടികളും അടക്കം 5000 പേർ ഉണ്ടായിരുന്നു.അഭയം കൊടുത്ത അനേകം പള്ളികളിൽ ഒന്നിന്റെ പാതിരി ആയിരുന്നു റവ:ഫാദർ സെരൊംബ. എല്ലാവരും പള്ളിക്കുള്ളിൽ ആയി എന്ന് ഉറപ്പു വരുത്തിയ ആ പാതിരി പള്ളിയുടെ വാതിലുകൾ എല്ലാം ഭദ്രമായി അടച്ചു. പിന്നീട് വിമതരുടെ സഹായത്തോടെ പള്ളിയുടെ മുകളിൽ നിന്ന് പെട്രോൾ ഒഴിച്ച് പള്ളി കത്തിച്ചു. പാതി വെന്തു പൊള്ളി തീ പിടിച്ചു ജനലുകൾ തകർത്തു പുറത്തു ചാടിയ കത്തുന്ന മനുഷ്യ ശരീരങ്ങളെ പുറത്തു കാത്തു നിന്നത് ബുൾഡോസറൂകൾ ആയിരുന്നു. ഓടിയവരെ വയലുകളിൽ ബുൾഡോസർ കയറ്റി കൊന്നു.അതിൽ നിന്ന് രക്ഷപെട്ടവരെ കാത്തിരുന്നത് ഫാദർ വെന്സേലാസിനെ പോലുള്ളവരുടെ യന്ത്ര തോക്കുകളായിരുന്നു, ചിന്നി ചിതറിയ ശരീരഭാഗങ്ങൾ , ആർത്തനാദങ്ങൾ ആഫ്രിക്കയിലെ വിശുദ്ധ കൊലപാതകങ്ങളിലെ ഇനിയും അവസാനിക്കാത്ത വംശഹത്യയുടെ ഒരേട്‌ , റുവാണ്ടയിലെ 15% വരുന്ന ടുട്സി വംശത്തെ തുടച്ചു നീക്കിയ പൈശാചിക നരഹത്യാ പരമ്പരയിലെ ഒരു രംഗമാണിത് .

ഇത് രണ്ടു മതങ്ങള്‍ തമ്മില്‍ ഉള്ള വര്‍ഗീയ കലാപം അല്ല. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന കൂട്ടര്‍ പരസ്പരം തങ്ങളുടെ സംസ്കാരത്തിന്റെ അല്ലേല്‍ വംശത്തിന്റെ പേരില്‍ നടത്തിയ കൂട്ടകൊലയാണിത്‌.11080958_10203218432172008_8609947182904200650_n

ടമാര പള്ളിക്കുള്ളിൽ നടന്നത് രക്തം ഉറഞ്ഞു പോകുന്ന കാഴ്ചകകളായിരുന്നു. ടുട്സികളുടെ ഭാവി തലമുറയെ ഇല്ലാതാക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ വരെ ഭിത്തിയിൽ അടിച്ചു കൊന്നു. 20 വയസ്സുള്ള ഒരു യുവതിയെ 20 പേർ മാനഭംഗപ്പെടുത്തിയ ശേഷം 6 അടി നീളമുള്ള വടി അവരുടെ ഗുഹ്യഭാഗത്ത്‌ തള്ളിക്കയറ്റി ആണ് കൊന്നത്. പള്ളിയുടെ ചുമരില്‍ അടിച്ചു കൊല്ലപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കാൻ കന്യാമേരിയുടെ നീട്ടിപ്പിടിച്ച കൈകൾ ഉണ്ടായിരുന്നില്ല. വേദന കൊണ്ട് പുളഞ്ഞ ആ യുവതിയെ രക്ഷിക്കാൻ കർത്താവ് ദേവദൂതനെ അയച്ചില്ല.ദേവാലയത്തിൽ വെന്തു മരിച്ചവരെ രക്ഷിക്കാൻ മാലാഖമാരും വന്നില്ല.

https://www.youtube.com/watch?v=y5Bsz8LANVg

തങ്ങളെ പഠിപ്പിക്കുന്ന പുരോഹിതനായ അധ്യാപകൻ അന്ന് യന്ത്രതോക്ക്ധാരികളെ കൊണ്ടായിരിക്കും വരിക എന്നറിയാതെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ.രക്ഷപെടാൻ ഓടിയവരെ പിന്തുടർന്ന് കൊന്നു കളഞ്ഞു ഭീകരർ. അല്ലാത്തവരെ മുട്ട് കുത്തിച്ചു ബാസ്കറ്റ് ബോൾ കോർട്ടിൽ നിർത്തി വെടി വച്ച് കൊന്നു അവരുടെ വിദ്യ പകർന്നു കൊടുക്കുന്ന ദൈവം.10731074_10203218414571568_2368031659360916960_n

ആശുപത്രിയിലെ നൂറു കണക്കിന് രോഗികളെ അതിനുള്ളിൽ വച്ച് തന്നെ കശാപ്പ് ചെയ്യാൻ ഒത്താശ ചെയ്തതു അവിടുത്തെ നടത്തിപ്പുകാരായ കന്യാസ്ത്രീകളും. ദൈവത്തിന്റെ മണവട്ടിമാർ പക്ഷെ അന്ന് ചെകുത്താന്റെ വെപ്പട്ടിമാരായി മാറി.

ഫാദര്‍ സെരൊംബയെ ഐക്യരാഷ്ട്രസഭയുടെ കോടതി 15 വർഷത്തേക്കും , വെന്സിസ്ലാസ് (ജീവപര്യന്തം), ഇമ്മാനുവേൽ ഊവയെസു (ജീവപര്യന്തം) എന്നിങ്ങനെ അനേകം പാതിരിമാരെയും കന്യാസ്ത്രീകളെയും പിന്നീട് അന്താരാഷ്ട്ര കോടതികളും, വിവിധ രാജ്യങ്ങളുടെ കോടതികളും ശിക്ഷിച്ചു,മറ്റുള്ളവരുടെ വിചാരണകൾ തുടർന്ന് കൊണ്ടിരിക്കുന്നു ഇപ്പോഴും.

“നല്ല പ്രവൃത്തികൾ ചെയ്തവരെ’’ തടവിലാക്കിയത്തിനു വത്തിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് പ്രതിഷേധകുറിപ്പ് പല തവണ അയച്ചെങ്കിലും ഫലം കണ്ടില്ല.1513794_10203218412931527_8370732497401198465_n

1994 ൽ റുവാണ്ടയിൽ നടന്ന വംശഹത്യയെ വെറും മത വിദ്വേഷത്തിന്റെ നിറം കൊടുത്തു  കാണാനാവില്ല . റുവാണ്ട ചരിത്രപരമായി ഒരു ഏകാത്മക സംസ്കാരം ആണ്.എല്ലാ റുവാണ്ടൻ ജനങ്ങളും കിനയര്വാണ്ട എന്ന ഭാഷ സംസാരിക്കുന്നവരാണ് . കൂടാതെ ഈ സംഘർഷങ്ങൾ എല്ലാം നടക്കുമ്പോൾ 90% റുവാണ്ടക്കാരും ക്രിസ്തുമത വിശ്വാസികളായിരുന്നു . എന്ത് കൊണ്ട് അല്ലെങ്കിൽ എങ്ങിനെ ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ ദൈവത്തിന്റെ പേരില്‍ അല്ലാതെ ദൈവത്തിന്റെ ഇടനിലക്കാരുടെ നേതൃതത്തിൽ തന്നെ തമ്മില്‍ തമ്മില്‍ കൊന്നുകൂട്ടി എന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ കത്തോലിക്കാ സഭയ്ക്കുള്ള പങ്കു വ്യക്തമായി മനസിലാവും.

അപ്പോൾ എന്തായിരുന്നു എട്ടു ലക്ഷതിലധികം നിരപരാധികളായ റുവാണ്ടൻ ജനതയുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സംഭവവികാസങ്ങൾ…..???

റുവാണ്ടയുടെ ചരിത്രം:

ടുട്സി, ഹുടു എന്നീ ഗോത്രത്തിൽ പെടുന്നവരായിരുന്നു പ്രധാനമായും റുവാണ്ടയിലെ ജനങ്ങൾ.1890 ൽ ജര്‍മ്മനി കോളനിവല്‍ക്കരിച്ച റുവാണ്ട 1916 ൽ ബെൽജിയം കീഴടക്കി. മറ്റെല്ലാ കോളണികളെയും പോലെ യൂറോപിയൻ മിഷനറിമാർ അവിടെ വന്നു തദ്ദേശീയ ചരിത്ര സംസ്കാര വിഷയങ്ങൾ പഠിക്കുകയും പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുകയും ചെയ്തു.
ടുട്സികൾ ഏത്യോപ്യയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണെന്നും അവർക്ക് ‘കൌകാഷ്യൻ’ ലക്ഷണങ്ങൾ ഉണ്ടെന്നും അതുകൊണ്ട്സമ്പന്നരായ വർഗീയമായി ഉയര്‍ന്ന ജാതിയും സമൂഹത്തിൽ മേലേതട്ടിൽ നിൽക്കേണ്ടവരും ആയതിനാൽ ഭരണനൈപുണ്യം കൂടിയ വിഭാഗം ആണെന്നും ഉള്ള സിദ്ധാന്തങ്ങളുണ്ടാക്കി വെള്ളക്കാർ ടുട്സികൾക്ക് പ്രാധാന്യം നൽകി. ടുട്സി മാടംബിമാർക്ക് ഒത്താശ ചെയ്തു കൊടുത്തു അവരെ തങ്ങളുടെ പിന്നണിയാളുകൾ ആക്കി. കൂടാതെ ടുട്സികൾ കൊണ്ടുവന്ന ഭൂപരിഷ്ക്കരണം നടപ്പിലാക്കി ഹുടുജനതയുടെ കൂട്ടുകൃഷി ഭൂമി പിടിച്ചെടുത്തു സ്വകാര്യവല്‍ക്കരിക്കാൻ അവരെ സഹായിച്ച ബൽജിയൻ ഭരണംകൂടം 1930 കളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനിക ചികിത്സ സംവിധാനങ്ങളും കാർഷിക പദ്ധതികളൊക്കെയായി നാട്ടിൽ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെങ്കിലും ഭൂമി നഷ്ടപ്പെട്ട് ദരിദ്രരായ ഹുടുകൾ നിര്‍ബന്ധിത തൊഴിലാളികളായി അധപതിച്ചു. ചുരുക്കത്തിൽ, ആര്യ ദ്രാവിഡ സിദ്ധാന്തമുപയോഗിച്ചു ഇന്ത്യയില്‍ ഹിന്ദുസമൂഹത്തെ( ഇപ്പോൾ ഹൈന്ദവ ബൌദ്ധ സംഘർഷം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്ന പരിപാടി കേരളത്തിൽ നടപ്പിലാക്കുന്നതും ചേർത്ത് വായിക്കുക.) വിഭജിച്ചതുപോലെ ഒരു തട്ടികൂട്ടു സിദ്ധാന്തം റുവാണ്ടയിലെ ജനതയെയും ഭിന്നിപ്പിക്കാൻ ജർമ്മൻ പാതിരി സംഘം തയാറാക്കി പ്രചരിപ്പിക്കുകയും അതുപയോഗിച്ചു ജനങ്ങളിൽ ഉച്ചനീചത്വ ചിന്താഗതി അടിച്ചേല്‍പ്പിക്കുകയുമുണ്ടായി.

1933 -35 കാലത്ത് ബല്‍ജിയം എർപെടുത്തിയ തിരിച്ചറിയൽ കാർഡ് ടുട്സി — ഹുടു വർഗീയ ചേരിതിരിവിന്റെ പ്രധാന കാരണമായി മാറി. മുമ്പ് സമ്പന്നനായ ഹുടുവിനു ടുട്സി ആയി മാറാൻ കഴിയുമായിരുന്നെങ്കിൽ ഈ കാർഡിൽ പേര് ചേര്‍ക്കപ്പെട്ടതോടെ ഒരു റുവാണ്ടക്കാരന്റെ മേൽ എന്നെന്നേക്കുമായി അവന്റെ വരും തലമുറകള്‍ക്ക് പോലും മാറാൻ കഴിയാത്തവിധം ജാതി നാമം എഴുതിചേർക്കപെട്ടു.

ഇതിനിടെ കാത്തോലിക സഭ റുവാണ്ടയിൽ കൂടുതൽ കരുത്താര്‍ജിച്ചു.തദ്ദേശീയ വിഷയങ്ങളിലുള്ള പാതിരിമാരുടെ അവഗാഹം ബല്‍ജിയന്‍ ഭരണകൂടത്തിനു കൂടുതൽ സഹായകരമായി.ഈയിടക്ക് കൂടുതൽ കൂടുതൽ റുവാണ്ടക്കാർ സാമൂഹിക പുരോഗതി നേടുവാൻ ഉതകുമെന്ന് കണ്ടു ക്രിസ്താനികളായി മതം മാറി. കത്തോലിക്കാ മിഷനറിമാർ ടുട്സികളെ തങ്ങളുടെ സ്കൂളുകളിൽ ചേർത്ത് ഫ്രഞ്ച് വിദ്യാഭ്യാസവും നല്‍കി . അതായത് പാലും മുട്ടയും ഉപ്പുമാവും കൊടുത്തു ഇന്ത്യയില്‍ ചെയ്യുന്ന പോലെ കത്തോലിക്ക സഭ അവിടെയും തങ്ങളുടെ പ്രവര്‍ത്തി ആവര്‍ത്തിച്ചു. നമ്മള്‍ ഇപ്പൊ കാണുന്ന പോലെ തന്നെ ഇതിന്റെ പിന്നിലെ ലക്‌ഷ്യം അറിയാതെ റുവാണ്ടക്കാരും അതില്‍ കണ്ണും അടച്ചു വീണു.

രണ്ടാം ലോക മഹായുദ്ധത്തോടെ റുവാണ്ടയിലെ രംഗം ആകെ മാറി. കത്തോലിക സഭയിലെ ചില മിഷനറികൾക്ക് തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ഹുടു ജനവിഭാഗത്തിനെ ഉദ്ധരിക്കാൻ ദൈവവിളി ലഭിച്ചവരാനെന്നു തോന്നി തുടങ്ങി. അതായത്, ലോകമെങ്ങുമുള്ള കോളനികൾ സ്വാതന്ത്ര്യം നേടുകയും ജനാധിപത്യത്തിലൂന്നിയ സർക്കാരുകൾ നിലവിൽ വരുകയും ചെയ്തതോടെ സഭ കളം മാറ്റി പിടിച്ചു. കടുത്ത ജാതിവിവേചനത്താൽ അടിച്ചമർതത പെട്ട കീഴാള ഹിന്ദുവിനെ ഉദ്ധരിക്കുവാനായി വെള്ളക്കുപ്പായാമിട്ടു വന്ന മാലാഖകളെ പോലെ തന്നെ റുവാണ്ടയിലെ മാലാഖമാരും വിദേശപണം ഒഴുക്കി റുവാണ്ടയിലെ പീഡിതവിഭാഗമായ ഹുടു ഗോത്രജരെ രക്ഷിക്കുവാനായി ഹുടു മേഖലയിൽ പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളുമായി പണിതുടങ്ങി. 22606_10203218433532042_3907312188292211185_n
അങ്ങനെ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ധാരാളം ഹുടു പാതിരിമാർ സഭയിൽ വളരുകയും സഭാംഗങ്ങളായ ഹുടുകളെ , ടുട്സി പ്രതാപികള്‍ക്ക് ബദൽ ശക്തിയായി വളര്‍ത്തിയെടുക്കുവാനും കഴിഞ്ഞു. ഹുടുകൾ ശക്തിയർജ്ജിക്കുന്നതു തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ആകുമോ എന്ന് കണ്ട ടുട്സികൾ തങ്ങളുടെ രീതിയിലുള്ള ഒരു സ്വാതന്ത്ര്യ സമര പരിപാടികള്‍ആവിഷ്ക്കരിച്ചു തുടങ്ങി . അധികം വൈകാതെ റുവാണ്ടൻ ജനത (ടുട്സു — ഹുടു ഗോത്രങ്ങൾ ) പരസ്പരം മല്ലിടുന്ന ആജന്മശത്രുക്കളായ കാഴ്ച ആണ് നമ്മള്ക്ക് കാണാൻ കഴിയുന്നത്‌.
1957 ൽ ഹുടു ചിന്തകർ തയാറാക്കിയ ‘ബഹുടു മാനിഫെസ്റ്റോ’ ഹുടു — ടുട്സി വിഭാഗങ്ങൾ തീര്‍ത്തും വെത്യസ്ഥമായ വർഗങ്ങൾ ആണെന്നും ടുട്സികളിൽ നിന്നും അധികാരം പിടിച്ചെടുക്കുന്നത് ഹുടുകളുടെ ‘ സംഖിക നിയമം’ ആണെന്നും പ്രഖ്യാപിച്ചു.അതിനിടെ 1959 ജൂലൈയിൽ റുവാണ്ടൻ രാജാവ് മ്വമി മുടര രുടഹിഗ്വയുടെ മരണം സൃഷ്‌ടിച്ച രാഷ്ട്രീയ ശൂന്യത മുതലെടുത്തുകൊണ്ടു ഇരുവിഭാഗങ്ങളിലെയും തീവ്രവാദികൾ പുകഞ്ഞുകൊണ്ടിരുന്ന വര്‍ഗീയ വിദ്വോഷം ആളികത്തിച്ചു.

കലാപങ്ങളുടെ ഒരു നിരതന്നെയാണ് പിന്നീടു റുവാണ്ടയിൽ അരങ്ങേറിയത്. ലഹളയിൽ ആയിരക്കണക്കിന് ജനങ്ങള് കൊല്ലപ്പെടുകയും പലായനം ചെയുകയുമുണ്ടായി. കത്തോലിക സഭയുടെയും ബൽജിയൻ പട്ടാളത്തിന്റെയും സഹായത്തോടെ ഗ്രിഗോയ്രെ കയിബന്ധയുടെ നേതൃത്വത്തിലുള്ള ഹുടു നേതാക്കൾ ടുട്സികളെ താഴെയിറക്കി റുവാണ്ടയിലെ അധികാരികളായി മാറി.1520721_10203218415091581_3087731748037333272_n
ലോകം ഈ സംഭവ വികാസങ്ങളെ “റുവാണ്ടൻ വിപ്ലവം’’ എന്നാ ഓമനപേരിട്ടു മാറോടു ചേർത്ത് ആഘോഷിച്ചു.
1962 ലെ തെരഞ്ഞെടുപ്പിൽ ഹുടു ഭൂരിപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തിൽ റുവാണ്ട ഒരു സ്വതന്ത്ര റിപബ്ലിക് ആയി. പക്ഷെ ടുട്സി വിമതർ വെറുതെ ഇരിക്കുകയായിരുന്നില്ല. ടുട്സി വിമത നേതാക്കളുടെ ആക്രമണത്തിനു എതിരെ ഉള്ള ഹുടു ഭൂരിപക്ഷ സര്‍ക്കാരിന്റെ തിരിച്ചടിയില്‍ അനേകം ടുട്സി കുടുംബങ്ങൾ കൊലചെയ്യപെട്ടു.

ഈ കൊലകളെ ക്രിസ്ത്യന്‍ മിഷനറികൾ അപലപിച്ചെങ്കിലും ടുട്സി വിമത സേനയോടുള്ള ജനകീയ വിധ്വേഷത്തിന്റെ അടയാളങ്ങൾ എന്നു വിശേഷിപ്പിക്കാനും അവർ മറന്നില്ല.
മിഷനറികളുടെ കൂടെ നിന്ന ബൽജിയൻ ജര്‍മ്മന്‍ സർക്കാരും, മാധ്യമങ്ങളും ഈ ലഹളകലെ വർഗ്ഗസമരവും അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നെൽപ്പുമായി വാഴ്ത്തി.
1973 ജൂലൈ മാസം റുവാണ്ടൻ സര്‍ക്കാരിനെ മറിച്ചിട്ടു ജുവേനാൽ ഹബ്യരിമ്നയുടെ കീഴില്‍ വന്ന പുതിയ ഭരണം കുറച്ചൊക്കെ എകീകരണങ്ങൾക്ക് ശ്രമിച്ചെങ്കിലും ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴങ്ങി വീണ്ടും ടുട്സികൾ പ്രാന്തവൽകരിക്കപ്പെട്ടു. എണ്‍പതുകളിലെ സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതകളും സംഗതികൾ കൂടുതൽ വഷളാക്കി. 1990 ഒക്ടോബറിൽ ടുട്സി നേതൃത്വ റുവാണ്ടൻ പാട്രിയോടിക്‌ ഫ്രണ്ട് ഉത്തര റുവാണ്ട ആക്രമിച്ചതോടെ മൂന്നു വര്‍ഷം നീണ്ടു നിന്ന അഭ്യന്തര യുദ്ധത്തിനു തുടക്കമായി.

അറുപതുകളിലേത് പോലെ ഹുടു പട്ടാളം ടുട്സികളെ തിരഞ്ഞു പിടിച്ചു കൊന്നു . കൂടാതെ 1994 ഏപ്രിൽ 6 നു റുവാണ്ട പ്രസിഡന്റ്‌ ഹബ്യരിമനയും ബുരുണ്ടിയുടെ ഹുടു വംശക്കാരന്‍ ആയ പ്രസിഡണ്ടുമായി യാത്ര ചെയ്ത വിമാനം അജ്ഞാതര്‍ വെടിവെച്ചിട്ടു തകര്‍ന്നു വീണതോടെ റുവാണ്ട ലക്ഷകണക്കിന് മനുഷ്യജീവൻ ബലികഴിക്കപ്പെട്ട വംശഹത്യപരമ്പരയുടെ കേന്ദ്രമായിത്തീര്‍ന്നു.നൂറു ദിവസം കൊണ്ട് അന്ന് എട്ടു ലക്ഷത്തില്‍ അധികം ആളുകള്‍ ആണ് അവിടെ കൊല്ലപ്പെട്ടത്.

ഈ സംഭവപരമ്പരകളിലെ ഒരേട്‌ നമുക്ക് 2004 ൽ പുറത്തിറങ്ങിയ ‘ഹോട്ടൽ റുവാണ്ട ‘ എന്ന ഹോളിവുഡ് ചിത്രത്തിൽ കാണാം .
Hotel Rwanda – Wikipedia, the free encyclopedia
Hotel Rwanda is a 2004 American historical drama film directed by Terry George. It was adapted from a screenplay…en.wikipedia.org

1994 ലെ വംശഹത്യക്ക് ശേഷം 1995 നും 98 നും മദ്ധ്യേ അനേകായിരങ്ങൾ വീണ്ടും റുവാണ്ടയില്‍ കൊല്ലപ്പെട്ടു. ബുരുണ്ടിയിലേക്ക് വ്യാപിച്ച കലാപങ്ങൾ 2006 വരെ തുടർന്നു. 1996 ൽ റുവാണ്ട കോംഗോ ആക്രമിച്ചതും ഹുടു അഭയാര്‍ഥി ക്യാമ്പുകള്‍ തുടച്ചു നീക്കിയതും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള് പട്ടിണിയിലും പകര്‍ച്ചവ്യാധികള്‍ക്കിരയായും ഇഞ്ചിഞ്ചായി മരിച്ചു വീണു കൊണ്ടിരിക്കുന്നതും ഈ കലാപങ്ങളുടെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നു .

ചുരുക്കത്തിൽ വെള്ളക്കാരന്റെ കൊളോണിയൽ താൽപര്യങ്ങളും ക്രിസ്തുമതവും ചേർന്ന് ലോകമെങ്ങും മറ്റു സമൂഹങ്ങളെ ഭിന്നിപ്പിച്ചു തങ്ങളുടെ കാര്യം കാണാൻ വന്നു ചെന്നായ്ക്കളായ കഥയുടെ പകർപ്പാണ് റുവാണ്ടക്ക് പറയാനുള്ളത്. മൂക്കിന്റെ നീളവും തൊലിയുടെ നിറവും തലയുടെ വലിപ്പവുമെല്ലാം മാനദണ്ഡം ആക്കി വികലമായ വര്‍ഗസിദ്ധാന്തങ്ങൾ ഉപയോഗിച്ച് തദ്ദേശീയ ജനതയെ ഭിന്നിപ്പിച്ചു അവർക്കിടയിൽ വെറുപ്പിന്റെ വിഷ ബീജങ്ങൾ കുത്തി നിറച്ച ദൈവദൂതന്മാരുടെ ചെയ്തികൾ ഭാരതീയരായ നമ്മുക്കും അന്യമല്ലല്ലോ.10565126_10203218415451590_5015944983735221623_n

ആദ്യം ടുട്സികള്‍ക്ക് മാത്രം വിദ്യാഭ്യാസവും, പട്ടാളത്തിലും ഭരണകൂടത്തിലും ജോലിയും ഭൂവിനിയോഗ അധികാരങ്ങളും നല്‍കി ഹുടു ജനങ്ങളെ അവഗണിച്ചിട്ടു, പിന്നീടു ലോകം അടിച്ചമര്‍ത്തപ്പെട്ടവർക്ക് വേണ്ടി കരയുന്ന സിദ്ധാന്തങ്ങളിലേക്ക് ചുവടു മാറിയപ്പോൾ കത്തോലിക്കാസഭയും തങ്ങളുടെ താല്പര്യങ്ങളും ചുവടും മാറ്റിക്കളിച്ചു. വര്‍ഷങ്ങളായി ടുട്സികളുടെ പീഡനങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തപ്പെവരായി മാറി കൊളോണിയാൽ മിഷനറിമാരുടെ വാക്കുകളിൽ ഹുടുകൾ. സ്നേഹവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി കര്‍ത്താവിന്റെ മാലാഖമാർ ഹുടുകളെ പരിപോഷിപ്പിച്ചു. അതിനൊപ്പം ടുടസികളിൽ തങ്ങളുടെ വര്‍ഗ ശത്രുവിനെ കാണാനും അവരെ പഠിപ്പിച്ചു. കത്തോലിക്കാ സഭയുടെയും യൂറോപിയൻ മാധ്യമങ്ങളുടെയും ഭരണകൂടങ്ങളുടെയും വാക്കുകളിൽ റുവാണ്ടയിലെ വംശീയ ലഹളകൾ വർഷങ്ങളായി അവിടുത്തെ ജനങ്ങള് അനുഭവിക്കുന്ന ദാരിദ്ര്യത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പ്രതിഷേധ സമരങ്ങളായിരുന്നു.അഴിമതിക്കാരായ നേതാക്കളെ ഭരണത്തിൽ തുടരുവാൻ ഒത്താശ ചെയ്ത പാതിരിമാർ പിന്നീട് കൂട്ടകൊലയിൽ പങ്കാളികളും ആയി.

ആര്യ ദ്രാവിഡ സിദ്ധാന്തവും നിര്‍ബന്ധിത ജാതി വ്യവസ്ഥയും വിക്ടോറിയാൻ നിയമസംഹിതയുമെല്ലാം ഹൈന്ദവ സമൂഹത്തിന്മേൽ അടിച്ചേൽപ്പിച്ച വെള്ളക്കാരന്റെ അതേ കൌശലമാണു റുവാണ്ടയിലെ നിസ്സഹയരായ ജനങ്ങളുടെ മേൽ മിഷനറികൾ സ്വീകരിച്ചതും, അതിന്റെ ഫലം ആയി അവരുടെ അസ്ഥിത്വം തന്നെ തുടച്ചുനീക്കിയതും. ഇത് ഇനി ഇന്ത്യയിലെ മിസോറമിലോ നാഗാലാന്റിലോ തമിഴ്നാട്ടിലോ ആവർത്തിച്ചാൽ അതില്‍ അദ്ഭുതപെടാനില്ല.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസേനയോട് റുവാണ്ടകാരെ രക്ഷിക്കാൻ ഇടപെടണ്ട എന്ന് മുകളില്‍ നിന്നും ഉത്തരവ് കിട്ടി. ഫ്രാൻസും ബൽജിയവും വെള്ളക്കാരേ രക്ഷിക്കാൻ സേനയെ വിട്ടു . റുവാണ്ടൻ ജനതയെ അവരുടെ വിധിക്ക് മുന്നില് വലിച്ചെറിഞ്ഞു . ഐക്യരാഷ്ട്ര രക്ഷാസഭ ലക്ഷകണക്കിന് ജനങ്ങള് കൊല്ലപ്പെട്ട ഈ നരനായട്ടിനെ വംശഹത്യ (genocide ) എന്ന് വിശേഷിപ്പിക്കുവാൻ വിസ്സമ്മതിച്ചു.
(A U.S. Defence Dept discussion paper warns, “Be careful… a genocide finding could commit us to actually ‘do something.’”)

1959–62, 1963–64, 1973 വര്‍ഷങ്ങളിലെ വംശീയ പോരാട്ടങ്ങളെ അപലപിച്ചെങ്കിലും ഈ വൈരത്തിനും സംഘട്ടനങ്ങൾക്കും പിന്നിലെ കാരണങ്ങളെ അംഗികരിക്കുവാൻ കത്തോലിക്കാ സഭ ഒരിക്കലും തയ്യാറായിട്ടില്ല.1994ലെ വംശഹത്യക്ക് ശേഷം പല പാതിരിമാരെയും കന്യാസ്ത്രീകളെയും രക്തം പുരണ്ട കൈകളോടെ യൂറോപ്യൻ രാജ്യങ്ങളിൽ സഭ സംരക്ഷിച്ചു. അതനെസേ സെരോമ്പയും, മുന്യെശ്യകയുമെല്ലാം പിടിയിലായത് യൂറോപ്പിൽ നിന്ന് തന്നെ. മാത്രമല്ല, അന്തര്‍ദേശിയ കോടതിയുടെ വിചാരണ പ്രക്രിയകളിൽ കൈകടത്താനും വത്തിക്കാൻ ശ്രമിച്ചു. പാതിരിമാർ ചെയുന്ന കുറ്റകൃത്യങ്ങൾ, അവ എത്ര ഭീകരമായാലും സഭ ഒരു സ്ഥാപനമെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ല എന്ന നിലപാടിൽ തന്നെയാണ് രണ്ടു ദാശാബ്ധത്തോളം വത്തിക്കാൻ.
റുവാണ്ടയിൽ നടന്ന നരനായാട്ടിനു കാരണമായ ചിന്താഗതികൾ പ്രചരിപ്പിക്കുന്നതിലും, അവിടുത്തെ വംശീയകലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്തിലും നേതൃത്വം വഹിച്ച ക്രിസ്തീയ സഭകൾ തങ്ങളുടെ പതിരിമാരെ സംരക്ഷിക്കുന്നത്തിനും ഏതറ്റം വരെ പോകാനും തയാറാണെന്നും തെളിയിച്ചു. എന്നിട്ടും ഇന്നും റുവാണ്ടയിലെ പള്ളികളിൽ ജനങ്ങള് കൂട്ടമായി വരുന്നു പ്രാര്‍ത്ഥിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം. അത്രക്ക് ആഴത്തിലാണ് ദൈവഭയം അടിച്ചേൽപ്പിച്ചു അന്യ സംസ്കാരങ്ങളെ തങ്ങൾക്കു വിധേയരാക്കി ഭരിക്കുവാനുള്ള പശ്ചിമ ക്രിസ്തീയ സാമ്രാജ്യതത ശക്തികളുടെ പ്രാപ്തി .

ലക്ഷക്കണക്കിന്‌ ജീവിതങ്ങളുടെ ചോരക്കറ പുരണ്ട് സഭ എന്നെങ്കിലും തങ്ങളുടെ തെറ്റ് സമ്മതിക്കാൻ തയാറാകുമോ ?

ആര്യനും ദ്രാവിടനും എന്ന് പറഞ്ഞു ഭിന്നിപ്പിന്റെ ചരിത്രം എഴുതിയവർ തിന്ന ചോറിലെ ഓരോ മണിയിലും രാജ്യദ്രോഹത്തിന്റെ മുദ്രയുണ്ട്. ബുദ്ധമതക്കാരനും ഹിന്ദുക്കളും തമ്മിലടിക്കണം എന്ന് പ്രചരിപ്പിക്കുന്ന ഓരോ സംഘടനകളിലും ഇവരുടെ നിഴൽ കാണാം, ഇവരെയൊക്കെ തിരിച്ചറിയാൻ ഒന്നേയുള്ളൂ മാർഗം.ഈ മനോഹര രാജ്യം നമ്മുടെയല്ലാം ആണെന്ന ബോധം ഓരോത്തര്‍ക്കും ഉണ്ടാവണം. ഓരോ ഭാരതീയനും സഹോദരീ സഹോദരന്മാരാണെന്ന പ്രതിജ്ഞ ഹൃദയത്തിൽ തട്ടി ചൊല്ലുക…………

റുവാണ്ട നമുക്കൊരു പാഠം ആയിരിക്കട്ടെ !

 ( അഞ്ജലി ജോർജ് )

References : 

http://www.bbc.com/news/world-africa-26875506

Arrest highlights clergy’s role in Rwanda genocide (CNN) — Against the chilling scale of the Rwandan genocide, the events that unfolded on May 7, 1994, at the Kibeho…edition.cnn.com

http://www.theguardian.com/commentisfree/2014/apr/08/catholic-church-apologise-failure-rwanda-genocide-vatican

http://berkleycenter.georgetown.edu/letters/the-catholic-church-bears-guilt-for-the-horrors-of-the-rwandan-genocide

http://www.washingtonpost.com/wp-dyn/content/article/2006/12/13/AR2006121301948.html

http://www.oxfordscholarship.com/view/10.1093/acprof:oso/9780199982271.001.0001/acprof-9780199982271-chapter-2