സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ
— ഷാബു പ്രസാദ് — ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്. ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ…