വെള്ളാപ്പള്ളിയാണ് ശരി.. അദ്ദേഹത്തെ പിന്തുണച്ചവരാണ് ശരി..

    കഴിഞ്ഞമാസം കോഴിക്കോട് നഗരത്തിൽ കേരളത്തെ ദുഖത്തിലാഴ്ത്തിയ ഒരു ദുരന്തമുണ്ടായി. നഗരത്തിലെ മാൻഹോൾ വൃത്തിയാക്കുന്നത്തിനിടയിൽ രണ്ടു തൊഴിലാളികൾ പ്രാണവായു കിട്ടാതെ അപകടത്തിലാകുകയും, അവരെ രക്ഷിക്കാനായി ഇറങ്ങിയ നൗഷാദ് എന്ന ധീരനായ ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി അടിയന്തിരമായി കോഴിക്കോട് എത്തി നൗഷാദിന്റെ വീട് സന്ദർശിച്ച് ആ കുടുംബത്തിന്, അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൗഷാദിന്റെ വിധവയ്ക്ക് ജോലിയും വാഗ്ദാനം ചെയ്യുകയുണ്ടായി. ഈ സംഭവം ഉണ്ടായത് ശ്രീ. വെള്ളാപ്പള്ളി…