ഗുജറാത്തിന്റെ ബാക്കി പത്രം
-ബിനോയ് അശോകൻ ചാലക്കുടി ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ. “22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.” ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത്…