കമ്മ്യൂണിസ്റ്റുകളുടെ എട്ടുകാലി മമ്മൂഞ്ഞിസം..
—റോഷൻ — വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രത്തിന്റെ പേരാണ് “എട്ടുകാലി മമ്മൂഞ്ഞ്”. സമൂഹത്തില്‍ നിലയും വിലയും ഒന്നുമില്ലാതിരുന്ന ഒരാള്‍ ഒരു അവിഹിത ഗര്‍ഭം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ മമ്മൂഞ്ഞിനെ അംഗീകരിക്കാന്‍ തുടങ്ങുന്നു. ഇതാണ് ബഷീറിന്റെ കഥയുടെ ഇതിവൃത്തം. ചില കമ്മ്യൂണിസ്റ്റ് പോസ്റ്ററുകള്‍ കണ്ടാല്‍ “എട്ടുകാലി മമ്മൂഞ്ഞിസം” ഇവര്‍ ടെണ്ടര്‍ പിടിച്ചിരിക്കുകയാണോ എന്ന് വരെ തോന്നിപ്പോകും. ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന്…