കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

LDF ന്റെ ജനദ്രോഹ ഹർത്താൽ എതിർത്ത് തോൽപ്പിക്കുക

നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ..!!! കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഏതാണ്‌ കര്‍ഷക വിരുദ്ധമായത്‌ ???  1. മണല്‍പാറ ഖനനം പാടില്ല 2. താപവൈദ്യുതനിലയം പാടില്ല 3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല. 4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിടസമുച്ചയം പാടില്ല. 5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല. ഇതില്‍ ഏത്‌ നിര്‍ദ്ദേശമാണ്‌ പ്രശ്‌നമെന്ന്‌ മനസ്സിലാകുന്നില്ല.…