ഡല്‍ഹി ഇലക്ഷനും സമൂഹത്തിന്റെ പൊതുബോധവും

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് തന്നെ ഡല്‍ഹിയില്‍ ബിജെപി തോറ്റതിനെ കുറിച്ച് അപഗ്രഥനം നടത്തുവാനുള്ള ശ്രമമാണ് നടത്തുന്നത്.ഒരുപക്ഷെ ഡല്‍ഹിയിലെ വിജയത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എത്രത്തോളം സന്തോഷത്തോടെ കാണുന്നുവോ, അതിനു തുല്യമായോ അതിലധികമോ ഇന്ത്യയിലെ ഒട്ടുമിക്ക പത്ര-ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വിഘടനവാദികള്‍ക്കും ഇന്ത്യന്‍ പൌരന്മാര്‍ അല്ലാത്തവര്‍ക്കും സന്തോഷം ഉണ്ടായി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസ്റ്റ്-കൊണ്ഗ്രെസ്സ്-മറ്റുള്ള പ്രാദേശിക പാര്‍ട്ടികളുടെ സന്തോഷം മാറ്റിവച്ചുകൊണ്ടു വേണം നാം ഈ പെരുമാറ്റത്തെ വീക്ഷിക്കാന്‍. ഇങ്ങു കേരളത്തിലെ പത്രമാദ്ധ്യമ…