കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

ആറന്മുള-പ്രതിഷേധം ശക്തമാവുന്നു

ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രച്ചരിച്ചതിനു ശേഷം കേരളമൊട്ടാകെ രാഷ്ട്രീയ ഭേദമന്യേ വിമാനത്താവളത്തിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ആറന്മുള പൈതൃക സമിതിയുടെ അധ്യക്ഷനായ കുമ്മനം രാജശേഘരനില്‍ തുടങ്ങി നാടിന്റെ നാനാദിക്കുകളില്‍ നിന്നുമല്ല സാധാരണക്കാര് വരെ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ ( ആര്‍ എസ് എസ്) പ്രത്യേക താല്പര്യം കാനിക്കുന്നുന്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇതിനു മുന്‍പ് ആര്‍ എസ് എസ് ഏറ്റെടുത്ത സമരങ്ങളില്‍ മുഖ്യമായിരുന്നു നിലക്കല്‍…

പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

കൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല. റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

ഗാഡ്ഗിലിനെ തോല്‍പ്പിക്കാന്‍ കസ്തൂരി രംഗന്‍

ഗാട്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാതാകാതിരിക്കാനാണ് ഗാട്ഗിലിന്റെ പല ശാസ്ത്രീയ വാദങ്ങളെയും തള്ളിക്കളഞ്ഞു നിര്‍മിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചില നിക്ഷിപിത കക്ഷികള്‍ എതിര്‍ക്കുന്നത്. അതുവഴി ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ് പിന്നെ എങ്ങിനെ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന ചിന്ത പൊതുസമൂഹത്തില്‍ കൊണ്ടുവരാനുള്ള തന്ത്രം. അതുകൊണ്ട് തന്നെ കസ്തൂരി രംഗനെ അല്ല നാം സപ്പോര്‍ട്ട് ചെയ്യേണ്ടത് മറിച്ചു ഗാട്ഗിലിനെ ആണ്. കസ്തൂരി രംഗന്റെ നിര്‍ദേശങ്ങളില്‍ ജൈവ പ്രാധാന്യം ഉള്ള സഹ്യന്റെ മടിത്തട്ടില്‍ രാസ വളങ്ങളും…

LDF ന്റെ ജനദ്രോഹ ഹർത്താൽ എതിർത്ത് തോൽപ്പിക്കുക

നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ..!!! കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഏതാണ്‌ കര്‍ഷക വിരുദ്ധമായത്‌ ???  1. മണല്‍പാറ ഖനനം പാടില്ല 2. താപവൈദ്യുതനിലയം പാടില്ല 3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല. 4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിടസമുച്ചയം പാടില്ല. 5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല. ഇതില്‍ ഏത്‌ നിര്‍ദ്ദേശമാണ്‌ പ്രശ്‌നമെന്ന്‌ മനസ്സിലാകുന്നില്ല.…