ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാനാകുമോ ?
— രഞ്ജിത്ത് രവീന്ദ്രൻ ————————————————— നൂറു ശതമാനം സുരക്ഷിതമായ ഇലക്ട്രോണിക് ഉപകരണംഎന്നൊന്നില്ല.നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും ഇത് ബാധകമാണ്. മാറ്റം വരുത്തിയ സോഫ്ട്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത മെഷീനുകൾ, കൃത്രിമ ഫലം കാണിക്കുന്ന ഡിസ്പ്ലെ യൂണിറ്റുകൾ എന്നിങ്ങനെ വ്യത്യസ്തമായ പലതരം ക്രമക്കേടുകളും എങ്ങനെ സാദ്ധ്യമാണ് എന്നതിനെ പറ്റി വിശദമായ വീഡിയോകളും ലേഖനങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. ബാലറ്റ് യൂണിറ്റ് , കൺട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ഒരു സിസ്റ്റമാണ് ഇന്ത്യൻ ഇവിഎം. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാനും അവയിൽ നിന്നും…