കേരളത്തിലും ഡീറാഡിക്കലൈസേഷൻ ക്യാമ്പുകൾ തുടങ്ങേണ്ട സമയമായോ??
— കാളിയമ്പി — കിമ്പർലി മൈനേർസ് ബ്രാഡ്ഫോഡിൽ നിന്നുള്ള ഒരു ഗ്ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാകിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിയ്ക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിയ്ക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പോലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി…