ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം
— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ…