കെ. ആർ. മീരയ്ക്ക് ഒരു ആരാധികയുടെ തുറന്ന കത്ത്.

അനുപമ ശ്രീകാന്ത്   പ്രിയപ്പെട്ട മീരേച്ചിക്ക്, ഞാന്‍ ചേച്ചിയെ ഒരു പാട് ഇഷ്ട്ടപ്പെടുന്ന ഒരു ആരാധിക ആണ്.ഇപ്പോഴും ചേച്ചിയുടെ ഓരോ ബുക്ക് ഇറങ്ങാനും മത്സ്യത്തിന് കടലിനോടുള്ള ആർത്തിയെന്ന പോലെ ഞാന്‍ കാത്തിരിക്കുന്നു.(ഓര്‍ക്കുന്നില്ലേ യുദാസിന്റെ സുവിശേഷം.) എന്നെ സംബന്ധിച്ചിടത്തോളം നീയാണ് ശരി. എന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് നിന്നെയാണ് എന്ന് നരേന്ദ്രൻ എന്ജലയോട് പറയുമ്പോൾ എന്റെ പ്രണയം ഞാൻ ഏറ്റു വാങ്ങുകയായിരുന്നു.പിരിഞ്ഞപ്പോൾ അവളൊരു കത്തി അയാളുടെ നെഞ്ചിൽ തറച്ച വേദനയായിരുന്നു… പ്രണയ പരാജയത്തിന്റെ വേദന അറിഞ്ഞതും മാലാഘയുടെ മറുകുകളിൽ…