ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീ. കുമ്മനം രാജശേഖരനു ഒരു തുറന്ന കത്ത്

ബഹുമാന്യനായ ശ്രീ കുമ്മനം ജി, അങ്ങയുടെ ദാര്‍ശനിക ജീവിതത്തിന്റെ ആരാധകന്‍ ആണ് ഈയുള്ളവന്‍ എന്നു പറഞ്ഞു തുടങ്ങുന്നതാണ് ഗുരുത്വമെന്ന് മനസ്സിലാക്കിക്കൊണ്ടു അങ്ങയോട് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഭാരതം എമ്പാടും വലിയ തോതില്‍ ചര്ച്ച ആയ വിഷയം- ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം- അത് അങ്ങയുടെ സമക്ഷം അവതരിപ്പിക്കാനാണ് ഈ തുറന്ന കത്ത്. ബഹുമാന്യനായ അദ്ധ്യക്ഷന്‍, ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരള ബിജെപിയും ദേശീയ ബിജെപി നേതൃത്വവും ശക്തമായ ഒരു നിലപാട് എടുക്കാത്തതില്‍ ഞങ്ങളെ പോലെ…

കേരളം ഒരു വിമോചനം ആഗ്രഹിക്കുന്നു..

  കേരളത്തിലെ ജനത ഇന്നാഗ്രഹിക്കുന്നത് ഒരു വിമോചനമാണ്.. മാറി മാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളില്‍ നിന്നും, അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇടതു കാലില്‍ നിന്നും വലതു കാലിലേക്കും തിരിച്ചും മാറുന്ന മന്തുരോഗം പോലെയുള്ള ഇന്നാട്ടിലെ സര്‍ക്കാറുകളില്‍ നിന്നും മോചിക്കപ്പെട്ട്, ഇടത്തോട്ടും വലത്തോട്ടും ചരിയാതെ നേര്‍വഴി നടക്കുന്ന, നേരിന്റെ വഴിയേ സഞ്ചരിക്കുന്ന, നേരും നീതിയും നടപ്പിലാക്കാന്‍ കഴിവുള്ള ഒരു പുതിയ മുന്നണിക്ക് കേരള ഭരണം ഏല്‍പ്പിച്ച് കൊടുക്കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ ആരംഭത്തിന്റെ ശംഖനാദമാണ് പഞ്ചായത്ത്…