രാജീവ്ഗാന്ധി – രക്തസാക്ഷിയോ അതോ പക്വത ഇല്ലായ്മയുടെ ഇരയോ ???
— വിജയകുമാർ — 1991 മേയ് 21 നു ആണ് ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കൊല്പാതകത്തിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതേ സമയം രാജീവ് ഗാന്ധി രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിയായി എന്നതിനോട് യോജിക്കാന്‍ ചരിത്രം പരിശോധിച്ചാൽ ബുദ്ധിമുട്ടാണ്. രാജീവ് വധത്തില്‍ തമിഴ് നാട്ടിലെ അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഒന്നുപോലും അന്വേഷിക്കാൻ ഭരണകൂടം ഒരിക്കലും തയ്യാറായില്ല എന്നറിയുമ്പോള്‍, തമിഴ് പുലികളെ മാത്രമായി പ്രതിസ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്നതും അനീതി ആണെന്ന് പറയാതെ…