കലാകാരന്റെ ഉദ്ധരിച്ച വാലുകൾ
— കാളിയമ്പി — രാമായണ കാലം മുതൽക്കല്ല അതിനും ഒരുപാട് മുന്നേയായി ആഞ്ജനേയനായ ഹനുമാൻ ഭാരതമനസ്സുകളിൽ തപസ്സിരിയ്ക്കാൻ തുടങ്ങിയിട്ട്. ഋഗ്വേദത്തിലെ ഇന്ദ്രപുത്രനായ വൃക്ഷകപി മുതൽ അദ്ദേഹം വാനരയൂഥമുഖ്യനായി വിരാജിയ്ക്കുന്നു. രാമചരിതമാനസത്തിലെ ഹനുമാൻ ചാലീസ ലോകം മുഴുവനും കോടിക്കണക്കിനു ഭക്തർ ഭജിയ്ക്കുന്നു.എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിൽ പരമാത്മജ്ഞാനത്തെയൊഴിഞ്ഞ് ഒന്നിലും ഒരുനേരവും ആശയില്ലാത്ത നിർമ്മലനായാണ് അദ്ദേഹത്തെ രാമൻ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിർമ്മമനായ ഹനുമാൻ നിത്യബ്രഹ്മജ്ഞാനികളിൽ മുമ്പനാണ്. ഭക്തരെ ബ്രഹ്മപദത്തിലെത്തിയ്ക്കുന്ന മഹാജ്ഞാനി. ഭക്തരെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച്…