“പേരിനൊരു പ്രധാനമന്ത്രി” – മന്മോഹന് സിംഗിന്റെ വിശ്വസ്തന് കുമ്പസാരിക്കുമ്പോള്‍..
ജെ. നന്ദകുമാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ഭൂകമ്പമാണു സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ സഞ്ജയ് ബാരു എഴുതിയ ‘പേരിനൊരു പ്രധാനമന്ത്രി’, കേന്ദ്ര കൽക്കരി വകുപ്പിൽ സെക്രട്ടറി ആയിരുന്ന പി. സി. പാരിഖിന്റെ ‘പോരാളിയോ ഗൂഢാലോചനക്കാരനോ’ എന്നിവയാണാ പുസ്തകങ്ങൾ. പരാമർശ്ശിച്ചിരിക്കുന്ന വിഷയങ്ങൾ ഒന്നും പുതുമയുള്ളവ അല്ല. ഭാരതത്തിലെ തിരിച്ചറിവുള്ള സർവ്വരും ഏറെക്കാലമായി ചർച്ച ചെയുന്ന കാര്യങ്ങളാണതിലുള്ളത്. പക്ഷെ അവയൊക്കെയും കേട്ടെഴുത്തുകളായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ യഥാർത്ഥ കണ്ടെഴുത്തുകൾ ആണെന്നതാണു…