ആത്മാവിലെ ഗോപുരത്തെ മറന്ന എം ടി
— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…