ഓടി ഓടി മലയാളി മനസ്സുകളിലേക്ക് … – ആദിയും പ്രണവും
— വിശ്വരാജ് വിശ്വ — വില്ലനെ ഇടിച്ചു പറപ്പിക്കുന്ന കനത്ത സംഘട്ടന രംഗങ്ങൾ ഇല്ല. ഷർട്ട് ചുളിയാതെ 15 പേരെ ഒറ്റക്ക് അടിച്ചു നിരപ്പാക്കുന്ന ഹീറോയിസം ഇല്ല. പക്ഷെ മലയാളം സിനിമ ഇത് വരെ കാണാത്ത നായകന്റെ ഡെഡിക്കേറ്റഡ് സംഘട്ടന രംഗങ്ങൾ തീർച്ചയായും ഉണ്ട്.. തീയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകൾ ഇല്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന നായകൻ അല്ല. പക്ഷെ നായകന്റെ ചലനങ്ങൾ, മുഖത്തെ പേടിയുടെ ഭാവങ്ങൾ ആണ് സംവദിക്കുന്നത്, ഡയലോഗ് അല്ല .. നായികയുടെ…