ശിവ ശാക്തേയ സങ്കൽപം

പ്രസാദ് പ്രഭാവതി ഡിസംബർ 25 ക്രിസ്തുമസ് ആണെന്ന് എല്ലാ ഹിന്ദുക്കൾക്കും അറിയാം, പക്ഷെ അടുത്ത ചൊവ്വാഴ്ച ഭഗവാൻ ശിവന്റെ ജന്മദിനം ആണെന്ന് എത്ര ഹൈന്ദവർക്കറിയാം ?? രണ്ടു ദിവസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിൽ ഒരു സുഹൃത്തയച്ച സന്ദേശം ആണിത്. ജനിക്കാത്ത ശിവന് ജന്മദിനമോ എന്ന മറുചോദ്യം ഉടനെ ചോദിച്ചതും, നീ എല്ലാ വിശ്വാസങ്ങളെയും തിരുത്താൻ നടക്കൂ എന്നായി സ്നേഹിതൻ. ആദ്യമേ പറഞ്ഞോട്ടെ, വിശ്വാസങ്ങളെ തിരുത്താനല്ല മറിച്ച് വിശ്വാസപ്രമാണങ്ങളുടെ യാഥാർഥ്യം ഓരോരുത്തരും അറിയാൻ ശ്രമിക്കണം എന്നതുകൊണ്ടാണ് ഇത്തരം മറുചോദ്യങ്ങൾ…

മാളികപ്പുറത്തമ്മയെ തോൽപ്പിക്കാനോ കന്നി അയ്യപ്പന്മാർ

പ്രസാദ് പ്രഭാവതി ശബരിമലയെ സംബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ തിരുത്തേണ്ടുന്ന ഒരു കഥയുണ്ട്. മാളികപ്പുറത്തമ്മയെ മഹിഷിയായി മാറ്റിയ കള്ളക്കഥ. “എരുമേലിയിൽ വെച്ച് മണികണ്ഠൻ മഹിഷി എന്ന രാക്ഷസിയെ വധിക്കുകയും, മഹിഷിയുടെ ശരീരത്തിൽ നിന്നും ശാപമോക്ഷം ലഭിച്ച ഒരു ദിവ്യാംഗന പുറത്തു വരികയും ചെയ്തു. തനിക്ക് ശാപമോക്ഷം നൽകിയതിന് മണികണ്ഠനോട് നന്ദി പറഞ്ഞ ആ സുന്ദരി തന്നെ വരിക്കണമെന്ന് അപേക്ഷിച്ചു. മറുപടിയായി തന്റെ ആവനാഴിയിൽ നിന്നും ഒരു ശരമെടുത്ത് എയ്ത മണികണ്ഠൻ, തന്നെ കാണാൻ കന്നി…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…