രാമായണം എന്ന ധർമ്മ ശാസ്ത്രം
— കൃഷ്ണ പ്രിയ — അങ്ങനെ വീണ്ടുമൊരു രാമായണ മാസം കൂടി സമാഗതമായിരിക്കുന്നു. ഇനിയങ്ങോട്ട് , ആദി കവിയുടെ ആദർശപുരുഷന്റെ അപദാനങ്ങളെ പാടിപ്പുകഴ്ത്തിക്കൊണ്ടൊരു മാസം ! പഞ്ഞമാസമായ കർക്കിടകകഷ്ടതകളെ മറക്കുവാനായാവണം അമ്മമാർ പണ്ടെയ്ക്ക് പണ്ടെ അദ്ധ്യാത്മ രാമായണത്തിന്റെ വിശാല വക്ഷസിൽ അഭയം തേടിയിരുന്നത് … കർക്കിടകക്കെടുതികളെ ഒരു പരിധി വരെയെങ്കിലും ചിന്മയനും നിരാമയനുമായ രാമ സ്മരണയിൽ അവർ മറച്ചിരിക്കാം .. പ്രധാനമായും രണ്ടു രാമായണങ്ങൾക്കാണ് കേരളത്തിൽ പ്രചാരം സിദ്ധിച്ചത്. അദ്ധ്യാത്മ രാമായണവും വാൽമീകി രാമായണവും .. ഒന്ന്…