ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും
1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ? ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക…