ഹിന്ദു ഭീകരത – പെരും നുണയെ കാലം കടപുഴക്കി എറിഞ്ഞപ്പോൾ
— ഷാബു പ്രസാദ് — ഹിന്ദു ഭീകരത എന്ന കള്ളക്കഥ __________________________________ ഭീകരപ്രവർത്തനവും ബോംബ്സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കോൺഗ്രസ്സിന്റെ ജാരസന്തതികളാണ് ഭാരതത്തിലെ ഭീകരപ്രവർത്തനം എന്ന് ചരിത്രത്തിലേക്ക് കുറച്ച് ഇറങ്ങിച്ചെന്നാൽ ആർക്കും മനസ്സിലാകും . സ്വന്തം സ്വാർഥസാക്ഷാത്കാരത്തിനു വേണ്ടി നെഹ്റു നടപ്പാക്കിയ വികലമായ നയങ്ങളാണ് , ലോകത്തിലെ എറ്റവും വലിയ പ്രശ്നഭരിത പ്രദേശങ്ങളിലൊന്നായി കശ്മീരിനെ മാറ്റിയത് …തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കരുവായി ഭിന്ദ്രൻ വാലയെ ഇന്ദിരാഗാന്ധി…