
തെഹല്ക്ക മുഖ്യ പത്രാധിപര്‍ – തരുണ്‍ തേജ്പാല്‍ (Image courtesy: Frontline Magazine)
ഇന്നത്തെ മലയാള മാദ്ധ്യമങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച ഒരു വാർത്തയാണ്, തെഹല്കയിലെ ക്രൂരമായ സ്ത്രീ പീഢനം. തെഹല്ക മുഖ്യ പത്രാധിപര്‍, തരുണ്‍ തേജ് പാൽ , തന്റെ കീഴില്‍ പ്രവർത്തിക്കുന്ന, സ്വന്തം മകളുടെ സുഹ്രുത്തുമായ പത്ര പ്രവർത്തകയെ ശാരീരികമായി പലപ്രാവശ്യം പീഢിപ്പിച്ചു എന്നാണ് പരാതി. ഒരാഴ്ച്ച മുന്‍പേ നടന്ന സംഭവം, പരാതി ലഭിച്ചിട്ടും തെഹല്കയും മറ്റ് പത്രങ്ങളും ഒളിപ്പിച്ചു വെച്ച് ഒതുക്കി തീര്ക്കാന്‍ ശ്രമിക്കുക യായിരുന്നു. സ്തീ പീഢന പരാതികള്‍, സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ നിര്ദേശം പ്രശസ്ത്മായ വിശാഖ വിധിയിലൂടെ കോടതി നല്കിയിട്ടുള്ളതാണ്. എന്നാല്‍ അവയൊന്നും പാലിക്കതെ, പീഢനത്തിരയായി പെണ്കുട്ടിയുടെ പരാതി മൂടി വെക്കാനാണ് തെഹല്ക്ക ശ്രമിച്ചത്. പിന്നീട് തെഹല്ക്കയിലെ തന്നെ ചിലരുടെ പ്രതിഷേധത്തിന്റെ ഫലമായി, തെഹല്ക മുഖ്യ പത്രാധിപര്‍ സ്വയം ആറു മാസം മാറി നില്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇന്നലെ ആ വിവരം പുറം ലോകം അറിയുകയും, സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്ച്ച ആവുകയും ചെയ്തതോടെ മറ്റ് മാധ്യമങ്ങള്‍ക്ക് ഈ വിഷയം ഏറ്റെടുക്കേണ്ടി വന്നു. പലവട്ടം നടത്തിയ സ്ത്രീ പീഢനത്തിന് പ്രമുഖ പത്രമുതലാളിക്ക് സ്വയം ശിക്ഷ, ആറു മാസം ശമ്പളത്തോടു കൂടിയ അവധി!!
ഈ വിഷയം അതിഗൌരവ മുള്ളതാണ്. ഇന്ത്യന്‍ എക്സ് പ്രെസ്സ് പത്രത്തില്‍ വന്ന വാര്ത്ത ഇവിടെ വായിക്കാം. കഴിഞ്ഞ ആഴ്ച്ച ഗോവയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വെച്ചു തെഹല്ക്ക യുടെ നേതൃത്ത്വത്തില്‍ THiNK 2013 എന്ന ഒരു സമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തില്‍ താലിബാന്‍ നേതാവും, മന്ത്രി ചിദമ്ബരവും ഒരുമിച്ചു പങ്കെടുത്ത വാര്ത്തയും ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.. (മുഖ്യ ധാരാ മധ്യമങ്ങള്‍ അവഗണിച്ച ആ വാര്ത്ത ഇവിടെ വായിക്കാം). ആ സമ്മേളനത്തിനിടയില്‍ തന്നെയാണ്, ഹോട്ടലില്‍ വെച്ചു സഹ-പത്രപ്രവര്ത്തകയെ തരുണ്‍ തേജ്പാല്‍ പലവട്ടം പീഢിപ്പിച്ചത്. പരാതി നല്കിയാല്‍ ജോലി നഷ്ടപ്പെടും എന്നു പേടിപ്പിക്കുകയും ചെയ്തു. സ്വന്തം കൂട്ടുകാരിയുടെ അച്ഛനും, പിതാവിന്റെ സുഹ്രുത്തും ആയ മുഖ്യ പത്രാധിപരുടെ ഈ പീഢനം തല്ക്കാലം മറച്ചു വെച്ചെങ്കിലും, വീണ്ടും SMS കളിലൂടെ ഭീഷണികളും അശ്ളീലതയും വന്നതോടെ, പത്രപ്രവര്ത്തക തെഹല്ക്കയിലെ എഡിറ്റര്‍ ഷോമ ചൌധരിക്കു പരാതി നല്കുകയായിരുന്നു. എന്നാല്‍ ഒരു അന്ന്വെഷണ കമ്മിറ്റി പോലും വെക്കതെ, തെഹല്ക്ക മാനേജ് മെന്റ് എല്ലാ പ്രശ്നവും തീര്ന്നതായി പ്രഖ്യാപിക്കുകയും, മുഖ്യ പത്രാധിപര്‍ സ്വയം ആറു മാസം മാറി നില്ക്കും എന്ന് പ്രഖ്യാപിക്കുകയും ആണ് ഉണ്ടായതു.. ഗുജറാത്ത് പോലീസു ഒരു പെണ്കുട്ടിയെ നിരീക്ഷണത്തില്‍ വെച്ചു എന്നതിനു മുഖ്യമന്ത്രി ഉത്തരം പറയണം എന്നു മുഖ്യധാരാ മാധ്യമങ്ങള്‍ അലമുറയിടുന്ന സമയത്തെല്ലാം, ഈ അതി ഗൗരവമായ പീഢന വിഷയം ഇതേ മാധ്യമന്ങ്ങള്‍ അറിഞ്ഞിട്ടും മറച്ചു വെക്കുകയായിരുന്നു.. പീഢനത്തിരയായ പത്രപ്രവര്ത്തകയുടെ പരാതിയുടെ പകര്‍പ്പ് ‘വിചാര’ ത്തിനു ലഭിച്ചിട്ടുണ്ടെങ്കിലും, ഇരയായ പെണ്കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടി, തല്കാലം പ്രസിദ്ധീകരിക്കുന്നില്ല.
സ്ത്രീ പീഢനത്തില്‍, പരാതി ഇല്ലെങ്കിലും പോലെസിനു കേസെടുത്ത് അന്വേഷിക്കാം എന്നിരിക്കെ, ഈ പ്രമുഖ മാധ്യമ പ്രവര്ത്തകനെതിരെയും, മൂടി വെക്കാന്‍ ശ്രമിച്ച തെഹെല്ക്ക ക്കെതിരേയും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.. സദാചാരത്തിന്റെ അപ്പോസ്തലന്‍മാരായി സ്വയം ചമയുന്ന തെഹല്ക്കയും, സ്ത്രീ പീഢനത്തിനെതിരെ വാ തോരാതെ പ്രസംഗിക്കുന്ന പത്രാധിപര്‍ ഷോമ ചൗധരിയും ഇതിനെ എങ്ങനെ സമീപിച്ചു എന്നറിയാന്‍ അവര്‍ തെഹല്ക്കയിലെ സഹ പ്രവര്ത്തകര്‍ക്കയച്ച സന്ദേശം വായിച്ചാല്‍ മനസ്സിലാവും. അവരുടെ email സന്ദേശം ചില സൊഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നത് ഇവിടെ ലഭ്യമാണ് (അതു പോസ്ട് ചെയ്തതിനു വിചാര ത്തിനു ഒരു ഉത്തര വാദിത്വവും ഇല്ല, സോഷ്യല്‍ മീഡിയയില്‍ കണ്ട ലിങ്ക് ഇവിടെ നല്കുന്നു എന്നു മാത്രം). ആ email സന്ദേശം വായിക്കുന്നവര്‍ക്ക് മനസ്സിലാകും, എത്ര ലഘുവായാണ് ഈ വിഷയത്തെ തെഹല്ക്ക യും, പത്രധിപ ഷോമയും സമീപിച്ചത് എന്ന്. സരിതയുടേയും കവിതയുടേയും പേരില്‍ അരിശം കൊള്ളുന്ന കേരള മാധ്യമന്ങ്ങള്‍ തങ്ങളുടെ സഹ പ്രവര്ത്തകയെ, ഒരു പത്ര മുതലാളി പീഢിപ്പിച്ചതു അറിഞ്ഞ മട്ടും കൂടിയില്ല. സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദ്ദം മൂലം ഈ വിഷയം മുഖ്യധാരാ മധ്യമങ്ങള്‍ വാര്ത്തയാക്കിയതോടെ വരും ദിവസങ്ങളില്‍ ഇതൊരു പ്രധാന വിഷയം ആയി മാറും എന്നും, പീഢനത്തിനിരയായ പത്ര പ്രവത്തകക്ക് നീതി ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
ഉടന്‍ വരുന്നു.. ആരാണീ തരുണ്‍ തേജ്പാല്‍.. എന്താണ് തെഹല്ക്കയും, കോണ്‍ഗ്രസ്സുമായുള്ള ബന്ധം.. വരും ദിവസങ്ങളില്‍ വിചാരത്തില്‍..
ഈ വിഷയത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍…
https://twitter.com/rahulpandita/status/403153879992655872
https://twitter.com/saikatd/status/403202306142793728
https://twitter.com/svaradarajan/status/403218646828191744
https://twitter.com/KanchanGupta/status/403242019734028288
https://twitter.com/kavita_krishnan/statuses/403186256823062528
https://twitter.com/kavita_krishnan/statuses/403186619940741120
https://twitter.com/ShivAroor/status/403220822669529088
https://twitter.com/rupasubramanya/status/403214257107374081
https://twitter.com/rahulpandita/status/403234740591136769
https://twitter.com/jonathanshainin/statuses/403168027291561984
https://twitter.com/sidin/statuses/403177987459514368
https://twitter.com/anubhabhonsle/statuses/403184077714358274