പണ്ഡിറ്റ്‌ ബൽറാം MLA യുടെ തിട്ടൂരങ്ങൾ …!!!

— വിശ്വരാജ് —

wrgwrgwergrg

ബഹുമാനപ്പെട്ട MLA, പണ്ഡിറ്റ്‌ ബൽറാം അറിയുന്നതിന് ,

ഗാന്ധി ജയന്തി ദിനത്തിൽ നരേന്ദ്ര മോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി സ്വയം മാതൃക കാട്ടി “ശുചിത്വ ഭാരതം ” പദ്ധതിക്ക് തുടക്കമിട്ടപ്പോൾ, ഇന്ത്യയിലെ പൊതു സമൂഹം അത്യുത്സാഹത്തോടെ അതിൽ പങ്കു ചേരുന്ന ഒരു കാഴ്ച ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്… അപ്പോഴാണ് താങ്കളുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ശ്രദ്ധയിൽ പെടുന്നത്. താങ്കളുടെ മറ്റു ചില വിഷയങ്ങളിലെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തെ പോസ്റ്റ്‌ എന്ന് പറയാതെ വയ്യ. മറ്റുള്ള താങ്കളുടെ പോസ്റ്റുകളിലെ സ്ഥായിയായ വികാരം “സമൂഹത്തിൽ പേരുള്ള ആരെയെങ്കിലും അപമാനിച്ചാൽ അല്ലെങ്കിൽ കുതിര കയറിയാൽ ഇന്നത്തെ മാധ്യമ ശ്രദ്ധ എനിക്ക് കിട്ടും” എന്ന രീതിയിൽ ആയിരുന്നു എങ്കിൽ, അതിൽ നിന്നും വ്യത്യസ്തമായിരുന്നു മോഡിയെ ഹിറ്റ്ലറിനോട് ഉപമിച്ചു കൊണ്ടുള്ള താങ്കളുടെ പോസ്റ്റ്‌. മരുമകൾ എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കുന്ന അമ്മായിഅമ്മ എന്ന സീരിയൽ കഥാപാത്രം ആണ് താങ്കളുടെ പോസ്റ്റ്‌ കണ്ടപ്പോൾ കേരള ജനത ഓർത്തിരിക്കുക …പോസ്റ്റിലെ പ്രധാന ആരോപണങ്ങൾ മൂന്നെണ്ണം ആണ് . 

rwgwregഒന്ന് : മോഡിയുടെ ശുചിത്വ ഭാരതം പദ്ധതിക്ക് കോടി കണക്കിന് ജനങ്ങളോടൊപ്പം മോഡിയും അതിൽ സ്വയം പങ്കാളി ആയതു പ്രബ്ലിസിറ്റി പ്രഹസനം ആണ് അല്ലെങ്കിൽ കോണ്‍ഗ്രസ്‌ ഭാഷയിൽ പറഞ്ഞാൽ PR വർക്ക്‌ .
രണ്ട് : പരിസ്ഥിതി നാശം വരുത്തുന്ന വികസന പദ്ധതിക്ക് അനുമതി കൊടുത്തു .
മൂന്ന് : ഗാന്ധിയുടെ രാഷ്ട്രീയവും ഗാന്ധിയെ കൊന്നവരും.

ഈ മൂന്നു ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള 1% അർഹത എങ്കിലും ഒരു കോണ്‍ഗ്രസ്‌ MLA എന്ന നിലയിൽ താങ്കൾക്ക് ഉണ്ടോ എന്നതാണ് ഒരു സാധാരണ പൗരൻ ആയ എന്റെ സംശയം .. ആ സംശയത്തിനുള്ള കാരണം ചുവടെ കൊടുക്കുന്നു ..

1. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപിക്കല്‍..

താങ്കൾ ഉൾപ്പെടുന്ന കേരളത്തിലെ കോണ്‍ഗ്രസ്‌ സർക്കാർ ജനങ്ങളെ പമ്പരവിഡ്ഢികൾ ആക്കി നടത്തിയ രണ്ടു പബ്ലിസിറ്റി പ്രഹസനങ്ങളെ കുറിച്ച് ആദ്യം പറയാം .. കോടിക്കണക്കിനു നികുതിപ്പണം ചെലവഴിച്ചു വികസനം എന്ന പേരിൽ നടത്തിയ തോന്ന്യാസം ആയിരുന്നു GIM – Global Investors Meet (GIM 2003 Kerala ). ഉം , “Emerging Kerala” 2012 ഉം , 11 വർഷം ആയി നടക്കാത്ത സ്മാർട്ട്‌ സിറ്റി പദ്ധതിയും ..
താഴെയുള്ള നൂറിനു മുകളിൽ കേരള സർക്കാർ പ്രഖ്യാപിച്ച സംരംഭങ്ങളിൽ പൂർത്തിയായ ഏതെങ്കിലും 5 എണ്ണം കാണിച്ചു തരാൻ താങ്കളോട് ആവശ്യപ്പെടുന്നു .. സമ്പൂർണ്ണ സാച്ചരത എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്ന കേരള ജനത പൊട്ടന്മരാണ് യഥാർത്ഥത്തിൽഎന്ന് ഈ 75000 കോടി രൂപയോളം ഉള്ള ഈ മുടങ്ങി പോയ സംരംഭങ്ങളുടെ കണക്കുകൾ വായിച്ചപ്പോൾ എനിക്ക് തോന്നിപ്പോയി ..

Global Investors Meet (GIM 2003 Kerala )

മൊത്തം ഒപ്പ് വച്ചത് 26000 കോടിയുടെ പദ്ധതികൾ .. ഒപ്പ് വച്ച പദ്ധതികൾ, അവയുടെ തുകയും താഴെ :

  • Expansion of Kochi Refineries (`2,600 crore),
  • The mineral processing plant in Kollam (`1,850 crore), 
  • Technology park in Kochi (`65 crore), 
  • Expansion of the National Thermal Power Corporation (NTPC) plant at Kayamkulam (` 6,000 crore), 
  • Expansion of the Binani Zinc captive power plant in Kochi (`1,000 crore),
  • Setting up of the Kerala Growth Ventures Consultancy (`100 crore), 
  • Academic complex at Kalamassery (`35 crore), 
  • An entertainment complex in Kochi (`30 crore), 
  • Heritage resort at Munnar (`15 crore), 
  • Resort complex at Wagamon (`50 crore),

(കണക്കുകൾ, വിവരങ്ങൾ എന്നിവ പരിശോധിക്കാൻ സർക്കാർ സൈറ്റ് നോക്കുക )

rgerer

http://www.old.kerala.gov.in/keralacalljan04/p16.pdf

http://ibnlive.in.com/news/gim-projects-still-on-paper/289343-60-116.html

0 (2)  20030214003403402

 “Emerging Kerala” – ഏകദേശം 50000 കോടി രൂപയുടെ വിവിധ പദ്ധതികൾ

  • Engine Assembly Unit of Volkswagen at an estimated cost of Rs 2,000 crore
  • Supplementary Gas Infrastructure Project(KGGL) Rs.2,000 Crores.
  • Vizhinjam International Deepwater Multipurpose Seaport . Rs. 7000 Crores.
  • Monorail Project in Thiruvananthapuram-Rs. 3408 Crores.
  • Petrochemical Investment Region (PCPIR)
  • Kochi-Palakkad National Investment and Manufacturing Zone (NIMZ)
  • Indian Institute of Information Technology (IIIT) Kottayam
  • High Speed Rail Corridor (HSRC)
  • Electronic Hub
  • Titanium Sponge Project
  • Oceanarium Project at Kochi
  • Life Sciences Park
  • Gas Based Power Project at Cheemeni

Tourism

  • Adventure Sports Enclave
  • Adventure Sports Zone and Backwater Resort
  • Eco – Campsites
  • Eco – Resort and Convention Centre
  • Health Science Park

Infrastructure development (Road, Rail, Power, Water Supply, Sewage) 

  • 200 TPD Solid Waste Management Plant for Calicut Corporation
  • 500 TPD Brahmapuram SolidWaste Management Plant on PPP Mode
  • State Road Improvement Project – Northern Region
  • Airport Infrastructure, Aeroplane & Helicopter services
  • Setting up of Aeronautical Material Testing Lab at SIFL
  • Aerospace Park

 കണക്കുകൾ, വിവരങ്ങൾ എന്നിവ പരിശോധിക്കാൻ സർക്കാർ സൈറ്റ് നോക്കുക

http://www.emergingkerala2012.org/mega-projects.php

(കൊച്ചിയുടെ അഭിമാന സംരംഭം ‘സ്മാർട്ട്‌ സിറ്റി ‘ – പ്രഖ്യാപനം 2003 ൽ . അന്ന് കോണ്‍ഗ്രസ്‌ മന്ത്രി പറഞ്ഞത് 30000 നേരിട്ടുള്ള തൊഴിലവസരങ്ങൾ കേരളീയർക്ക് ലഭിക്കും, കൂടാതെ ഒരു ലക്ഷം നേരിട്ടല്ലാത്ത തൊഴിലവസരങ്ങൾ ഉണ്ടാകും എന്നും പറഞ്ഞു. പിന്നീടു മാറി വന്ന കമ്മ്യൂണിസ്റ്റ്‌ സർക്കാർ അത് പരിഷ്കരിച്ചു 50000 നേരിട്ടുള്ള തൊഴിലവസരങ്ങളും ഒന്നര ലക്ഷത്തോളം അല്ലാതെ ഉള്ള തൊഴിലും ഉണ്ടാക്കും എന്ന് പറഞ്ഞു മലയാളികളെ പറ്റിച്ചു. ആ പദ്ധതി കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ശേഷം ജനിച്ച കുട്ടികൾക്ക് ഇപ്പോൾ 11 വയസ്സായി, ഏഴാം ക്ലാസ്സിൽ എത്തി.. അവർ എഞ്ചിനീയർ ആവുമ്പോൾ എങ്കിലും അന്ന് നടത്തിയ പബ്ലിസിറ്റി പ്രഹസനം യാദാർത്ഥ്യം ആവോ ബാലറാം സാറേ ..????)

2. പരിസ്ഥിതിയും വികസനവും

മുകളിൽ പറഞ്ഞ Emerging കേരള പദ്ധതിയിൽ 90% പദ്ധതികളും പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവ ആണെന്ന് കാണിച്ചു റവന്യു വകുപ്പ് – പരിസ്ഥിതിയുടെ ചുമതല ഉള്ള സെക്രട്ടറി ജെയിംസ്‌ വർഗീസ്‌ റവന്യു മന്ത്രി അടൂർ പ്രകാശ്‌ വഴി മുഖ്യമന്ത്രിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു .. അതെ പഠനങ്ങൾ ശരി വച്ച് കൊണ്ട് വനം വകുപ്പും മന്ത്രിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു .. അപ്പോൾ ഈ റിപ്പോർട്ട്‌ എവിടെ?? ആ റിപ്പോർട്ട്‌ ശരിയാണ് എങ്കിൽ താങ്കൾ പ്രഖ്യാപിച്ച “Emerging Kerala” യും 50000 കോടി രൂപയുടെ പദ്ധതികളും, തട്ടിപ്പും പബ്ലിസിറ്റി സ്റ്റണ്ടും അല്ലെ ?? 
ആറന്മുള എയർപോർട്ട് പദ്ധതി പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കും എന്ന് കാണിച്ചു ജനങ്ങൾ പരിസ്ഥിതി റ്റ്രിബ്യുനലിനെ സമീപിച്ച അവസരത്തിൽ, അതിനു അനുമതി നല്കിയ കോണ്‍ഗ്രസ്‌ സർക്കാർ പദ്ധതിക്കായി വമ്പന്മാർക്കു വേണ്ടി പല നടപടികളും മറികടന്നാണ് അനുമതി നല്കിയത് എന്ന് റ്റ്രിബ്യുനലിനു മനസ്സിലാവുകയും വിമാനത്താവള അനുമതി റദ്ദാക്കുകയും ചെയ്തു .. ഈ സംഭവങ്ങളിൽ, അതായതു സ്വന്തം മൂക്കിനു കീഴിൽ നടന്ന രണ്ടു “പരിസ്ഥിതി പ്രശ്നങ്ങളെ ” കുറിച്ച് മിണ്ടാട്ടം ഇല്ലാത്ത താങ്കൾക്ക് വികസന നായകൻ ആയി വിജയിച്ചു കയറിയ മോഡിയെ വിമർശിക്കാൻ അർഹതയുണ്ടോ ?? ഈ തെമ്മാടിത്തരം കേരളത്തിലെ കോണ്‍ഗ്രസ്‌ സർക്കാരിനെ പറ്റി താങ്കൾക്ക് എന്താണ് പറയാൻ ഉള്ളത് .. ??? അതായതു പരിസ്ഥിതിയെ കുറിച്ച് പറയാനും , വികസനത്തെ കുറിച്ച് പറയാനും താങ്കൾക്ക് യാതൊരു അർഹതയും ഇല്ല ..

vagamonkk Madhyamam Daily 29.08.2012 emerging kerala

3. ഗാന്ധിയും കോണ്‍ഗ്രസ്സും 

ഗാന്ധിയുടെ രാഷ്ട്രീയം  ആണ് കോണ്‍ഗ്രസ്‌ പിന്തുടരുന്നത് എന്ന് പറയുന്നത് കേൾക്കുമ്പോൾ മുതിരയും മോരും പോലെ ആണ് തോന്നുന്നത് .. മാർച്ച്‌ 2014 ന് ടൈംസ്‌ നൗ ചാനലിനു നല്കിയ അഭിമുഖത്തിൽ കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റും , ഇന്ത്യയുടെ പപ്പു എന്ന അപര നാമത്തിൽ അറിയപ്പെടുന്ന താങ്കളുടെ ദൈവമായ രാഹുൽ ഗാന്ധി 125 കോടി ജനങ്ങളുടെ മുന്നിൽ തുറന്നു സമ്മതിച്ചതാണ് 5000 സിഖ് സഹോദരന്മാർ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപത്തിനു പിന്നിൽ കോണ്‍ഗ്രസ്‌ ആണെന്ന് .. അല്ല എന്ന് താങ്കൾ പറഞ്ഞത് കൊണ്ട് കാര്യമില്ലലോ .!!!. കാരണം താങ്കൾ കോണ്‍ഗ്രസിൽ ആരുമല്ല, വെറുമൊരു തൃത്താല MLA മാത്രം ..!!!

അതിനോടൊപ്പം ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു, മോഡി പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിനോ , RSS നോ , RSS തലവനോ ഗാന്ധി വധത്തിൽ പങ്കുണ്ട് എന്ന് ഒന്ന് തെളിയിച്ചു കാണിക്കാമോ ?? അതാണ് ആരോപണം ഉന്നയിക്കുന്ന അഭിമാനം ഉള്ളവർ ചെയ്യേണ്ടത്. അതിനു ഇംഗ്ലീഷിൽ ഒരു അലിഖിത നിയമവും ഉണ്ട് . “Burden of Proof ” എന്ന് പറയും .. ആരോപണം ഉന്നയിച്ചാൽ അതിനു തെളിവ് കൊണ്ട് വരേണ്ടതും അയാളുടെ കർത്തവ്യം ആണ് ..

jp_speech

Jayaprakash Narayan Arrested – 1975 June 26

 

Marinus van der Lubbe arrested for Reich tag Fire in 1933 in Hitler's Germany.

Marinus van der Lubbe arrested for Reich tag Fire in 1933 in Hitler’s Germany.

 

 

 

 

 

 

 

 

 

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം .. അറിവില്ലായ്മകൊണ്ടാകാം ,താങ്കള്‍ താരതമ്യപഠനം നടത്തിയ അഡോള്‍ഫ് ഹിറ്റ്ലര്‍ യഹൂദ മുസ്ലിം വംശഹത്യനടത്തിയിട്ടുണ്ടെങ്കിൽ  അതെല്ലാം അദ്ദേഹത്തിന്റെ ആത്മീയ ആസ്ഥാനമായിരുന്ന വത്തിക്കാന്റെ ആശിര്‍വാദത്തോടെയും താല്പര്യത്തോടെയും ആയിരുന്നുവെന്ന് കാണാം. ഇന്ത്യയിലെ സിവില്‍ സൊസൈറ്റിയെയും ജനാധിപത്യത്തെയും നശിപ്പിച്ച, കോടതികളെ നോക്കുകുത്തിയാക്കിയ, ആയിരക്കണക്കിന് നിരപരാധികളെ പീഡിപ്പിച്ച അടിയന്തിരാവസ്ഥ എന്ന ഭീകരാവസ്ഥയുടെ നടത്തിപ്പ്കാരിയായിരുന്ന താങ്കളുടെ നേതാവ് ഇന്ദിരാഗാന്ധിയെ ഇന്ത്യന്‍ ഹിറ്റ്ലര്‍ എന്ന്  വിശേഷിപ്പിച്ചത്‌ താങ്കളുടെ ഇന്നത്തെ നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. ഏ. കെ. ആന്റണിയായിരുന്നു. ഇന്ദിര യക്ഷിയാണ് എന്നാണു കേരളത്തിലെ മറ്റൊരു മുതിര്‍ന്ന കൊണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചത്‌. സ്റ്റാലിനിസവും ഫാസിസവും കൊണ്ടാടി നടന്നിരുന്ന കമ്യൂണിസ്റ്റുകാരും ഇന്ദിരാഗാന്ധിയെ ഫാസിസ്റ്റ് എന്നാണു അന്ന് വിശേഷിപ്പിച്ചിരുന്നത്”. “എന്തുകൊണ്ട് ,ഞങ്ങള്‍ ചെയ്യുന്നതുപോലെ ഇടയ്ക്കിടെ ഫാസിസ്റ്റ് വിരുദ്ധത പ്രസംഗിച്ചില്ല? എന്തുകൊണ്ട് ബുഖന്‍വാള്‍ഡും ഓഷുവിറ്റ്സും ട്രെബ്ലിങ്കയും ഒക്കെ ദാരിദ്രമകറ്റാനുള്ള ഉപാധികള്‍ മാത്രമാണെന്ന് നിങ്ങള്‍ പ്രച്ചരിപ്പിച്ചില്ല? നിങ്ങളൊരു മണ്ടനാണ് അഡോള്‍ഫ് ”’. എന്ന ഇന്ദിരയെയും അഡോള്‍ഫ് ഹിട്ട്ലരെയും ചിത്രീകരിച്ച ഓ വി വിജയന്‍റെ കാര്‍ട്ടൂണ്‍ താങ്കള്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല . ധീരേന്ദ്ര ബ്രഹ്മചാരിയെപ്പോലുള്ള സെലിബ്രിറ്റി ഗുരുക്കന്മാര്‍ ഇന്ത്യ ഭരിച്ച ആ കാലം താങ്കള്‍ക്കു ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയില്ല ..

ഒരു കഥ കൂടി പറഞ്ഞു അവസാനിപ്പിക്കാം . ഞാൻ സ്കൂളിൽ പഠിക്കുമ്പോ ഒരു സഹപാഠി ഉണ്ടായിരുന്നു. പഠനത്തിലോ, മറ്റു കലാ – കായിക പരിപാടികളിലോ ഒന്നിലും കഴിവില്ലാത്ത അവനെ ആർക്കും അറിയില്ല അല്ലെങ്കിൽ അവനെ ആരും ശ്രദ്ധിക്കുന്നില്ല എന്ന കാര്യത്തിൽ അവനു വലിയ സങ്കടം ഉണ്ടായിരുന്നു … അങ്ങനെ ഒരു ദിവസം അവൻ ഏവരുടെയും ശ്രദ്ധ കവർന്നു. സ്കൂളിലെ പ്രധാന അധ്യാപകന്റെ ഓഫീസിനു മുന്നിൽ മൂത്രമൊഴിച്ച അവനെ പ്രധാനാധ്യാപകൻ കഠിനമായി ശിക്ഷിച്ചു .. അപമാനം കൊണ്ട് അവൻ നന്നാവുന്നതിനു പകരം നേരെ വിപരീതം ആണ് സംഭവിച്ചത് .. … അന്ന് അവനു കിട്ടിയ ശ്രദ്ധ ഏറെ സന്തോഷിപ്പിച്ച അവൻ അത്തരം ശ്രദ്ധ ആകര്ഷിക്കുന്ന പ്രവർത്തനം തുടർന്ന് കൊണ്ടേയിരുന്നു … !!

ഈ കഥ വെറുതെ എഴുതി എന്ന് മാത്രം . താങ്കളുടെ പോസ്റ്റുകൾ കൂടുതൽ കൂടുതൽ ശ്രദ്ധ ആകർഷിക്കട്ടെ എന്ന് ആശംസിക്കുന്നു … കൂടുതൽ അന്താരഷ്ട ശ്രദ്ധ കിട്ടാൻ ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയുടെ മുൻ പ്രേമത്തെ പറ്റി ഒന്നെഴുതരുതോ, MLA സാർ ??