— വിശ്വരാജ് വിശ്വ —
ജനറൽ ബിപിൻ റാവത്ത് – ഇൻഡ്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ( Cheif of Defence Staff ).
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ( Cheif of Defence Staff ) ആയി നിയമിതനായിരിക്കുന്ന ജനറൽ ബിപിൻ രാവത്തിന് അഭിനന്ദനങ്ങൾ.. ഇന്ത്യയുടെ 3 സായുധ സേനകളുടേയും ( കര-വ്യോമ-നാവിക) സംയുക്ത തലവൻ ആയിരിക്കും ഇനി മുതൽ ജനറൽ ബിപിൻ രാവത്. ഇന്നത്തെ മാറിയ ലോകസഹചര്യങ്ങളിൽ ഇന്ത്യ പോലെ ഒരു വലിയ ശക്തമായ രാജ്യത്തിന്റെ സേനകൾ തമ്മിൽ കൃത്യമായ സംയോജനം വളരെ ആവശ്യമാണ്. ഒരേ വേഗതയിലും ഒരേ ലക്ഷ്യപൂർത്തിക്കും വേണ്ടി പ്രവർത്തിക്കുന്ന 3 സേനകളുടെ പ്രവർത്തന രീതികൾ 3 വിധത്തിൽ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ ഈ 3 സായുധ സേനകളുടെയും മധ്യത്തിൽ, സർക്കാരിന്റെയും സായുധ സേനകളുടെയും ഇടയിൽ ഉള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ മിലിട്ടറി ബാക്ക്ഗ്രൗണ്ട് ഉള്ള ഒരു മികച്ച സൈനിക മേധാവി എന്ന നിലക്ക് ആണ് ജനറൽ ബിപിൻ രാവത്തിനെ CDS ചുമതലയിലേക്ക് പരിഗണിച്ചു കൊണ്ടു ഇന്ത്യൻ രാഷ്‌ട്രപതി അദ്ദേഹത്തിന് നിയമന ഉത്തരവ് കൈമാറിയത്. പ്രത്യേക നിയമ ഭേദഗതി കൊണ്ടു വന്നു 62 വയസ്സ് എന്നുള്ള പ്രായപരിധി 65 വയസ്സിലേക്ക് ഉയർത്തിയത് കൊണ്ടു ജനറൽ 3 വർഷത്തേക്ക് തലസ്ഥാനത്തു തുടരും എന്നണ് പ്രതീക്ഷ .
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്തിന് ?
1971 കഴിഞ്ഞു ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും സങ്കീർണ്ണമായ യുദ്ധമാണ് 1999-ൽ പാകിസ്താനും ആയി നടന്ന കാർഗിൽ യുദ്ധം. ഇന്ത്യ വിജയം കണ്ടെത്തി എങ്കിലും ആ സമയത്താണ് വാജ്പേയ് സർക്കാരിന് മൂന്ന് സേനകളുടെയും സംയോജനം ഏറ്റവും അത്യാവശ്യം ആണെന്ന് മനസ്സിലാക്കി കൊടുത്തത്. ഇന്ത്യൻ കരസേനയുടെ യുദ്ധമുഖത്തേ മുന്നേറ്റം തടസ്സപ്പെട്ട സമയത്തു ഇന്ത്യൻ വ്യോമസേനയുടെ രംഗ പ്രവേശം ആണ് യുദ്ധത്തിന്റെ ഗതിവേഗം കൂട്ടി ഇന്ത്യക്ക് നാശനഷ്ടം കുറച്ചത്. ഇന്ത്യൻ വ്യോമസേനയുടെ മിറാജ് , മിഗ് സീരീസ്, ജാഗ്വാർ എന്നീ പോർവിമാനങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന ഗൈഡഡ് മിസൈലുകൾക്കുള്ള GPS CORDINATES കോഡിങ് നൽകാൻ അമേരിക്ക നോ പറഞ്ഞപ്പോൾ ആണ് നമ്മൾ എത്രത്തോളം യുദ്ധസന്നദ്ധരാണ് എന്നു ഇന്ത്യ തിരിച്ചറിഞ്ഞത്.
ആ സമയമത്രയും ഇന്ത്യൻ കരസേന ധീരമായി പാകിസ്ഥാൻ പട്ടാളത്തെയും ജിഹാദികളെയും തടഞ്ഞു നിർത്തി എങ്കിലും നമുക്ക് നഷ്ടം സംഭവിച്ചത് അവഗണിക്കാൻ സാധ്യമല്ല…
വാജ്‌പേയി സർക്കാരിന്റെ മികച്ച നയതന്ത്ര ഇടപെടൽ മൂലം ഇന്ത്യക്ക് വേണ്ട ആയുധങ്ങളും GPS കോഡിങ്ങും ഉള്ള ഗൈഡഡ് മിസൈലുകളും ആയി ഇന്ത്യയെ സഹായിക്കാൻ എത്തിയത് ഇസ്രായേൽ എന്ന സുഹൃദ് രാജ്യമായിരുന്നു എന്ന കടപ്പാട് ഓരോ ഇന്ത്യക്കാരനും മറക്കാതെ ഓർത്തിരിക്കേണ്ട ചരിത്രമാണ്..
പറഞ്ഞു വന്നത്, 3 സൈനിക തലവന്മാർ നയിക്കുന്ന ഇന്ത്യൻ സായുധ സേനകൾ തമ്മിൽ കൃത്യമായി ഉണ്ടായിരിക്കേണ്ട സംയോജനം സാധ്യമാക്കാൻ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സിവിലിയൻ ഭരണകൂടത്തിലെ ഒരു അംഗമായ ഒരു പ്രതിരോധ മന്ത്രിക്കോ അദ്ദേഹത്തിന്റെ വകുപ്പിന്റെ ഡിഫൻസ് സെക്രട്ടറിയുടെ ഓഫീസിനോ സാധിക്കുന്നതിലും വേഗത്തിലും കാര്യക്ഷമമായും അക്കാര്യം ചെയ്യാൻ ഒരു മിലിട്ടറി ചുമതല വഹിച്ചിരുന്ന, അനുഭവസമ്പത്തുള്ള സൈന്യത്തെ നായിച്ചിരുന്ന ഒരാൾ, ആ അഡ്മിനിസ്ട്രേറ്റീവ് ചുമതലയിലേക്ക് വരുമ്പോൾ സാധിക്കും… അതാണ് CDS ബിപിൻ രാവത്തിനെ ദൗത്യം.
ഒരു സിവിലിയൻ ഭരണകൂടത്തിന്റെയും 3 സായുധ സേനകൾക്കും ഇടയിൽ ഉള്ള ലയസണിങ് ആണ് ജനറൽ നിർവഹിക്കാൻ പോകുന്ന ദൗത്യം.
നമ്മൾ കടന്നു പോകുന്ന കാലം എന്നു പറയുന്നത് കൈവിരൽ തുമ്പിൽ ലോകത്തെ സ്വാംശീകരിക്കാൻ സാധിക്കുന്ന കാലം ആണ്. അത് പോലെ തന്നെ നിരന്തരം സാങ്കേതിക മാറ്റങ്ങൾക്ക് വിധേയം ആവുന്ന മേഖല ആണ് ആയുധങ്ങളും യുദ്ധമുഖവും. രാജ്യസുരക്ഷ എന്നു പറയുന്നത് അതിർത്തിയിൽ ആയുധങ്ങളും ആയി കാവൽ നിൽക്കുന്ന പട്ടാളക്കാരൻ മാത്രമല്ല ഇന്ന്. നമ്മുടെ രാജ്യത്തിനെതിരെ രാജ്യത്തിനകത്തു തന്നെ ശത്രുവിനെ ഉണ്ടാക്കി അവരെ സ്ളീപ്പർ സെല്ലുകൾ ആയി ഇന്റർനെറ്റും സാറ്റലൈറ്റ് വഴിയെല്ലാം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുന്ന കാലമാണ് ഇന്ന്. അത്രത്തോളം ആകാശം മുട്ടെ വളർന്നു കഴിഞ്ഞു നമ്മുടെ വിവരസാങ്കേതിക വിദ്യ. നമ്മുടെ സൈന്യവും ആയുധങ്ങളും രാജ്യരക്ഷയും അത്തരത്തിൽ ഉള്ള മാറ്റങ്ങൾക്ക് പൊടുന്നനെ തയ്യാറാവണം. കർഗിൽ യുദ്ധസമയത്ത് വന്ന അമാന്തം പോലെ ഒരു ഏകോപനത്തിന്റെ കുറവ് ഇനി ഉണ്ടാവാൻ പാടില്ല. അതിന്റെ ഉത്തരം ആണ് മോഡി സർക്കാരിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായ പുതിയ CDS ചുമതല എന്നു പറയാം..
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പുതിയൊരു വിഭാഗം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ഓഫീസ് ആയി പ്രവർത്തനം ആരംഭിക്കും. ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) ആയിരിക്കും ആ പുതിയ ഓഫീസ്.
സൈന്യത്തിൻറെ ആഭ്യന്തര കാര്യങ്ങളും മറ്റ് അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും ഈ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരിക്കും വരിക അതേസമയം പ്രതിരോധമന്ത്രാലയം ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ രാജ്യത്തിൻറെ മൊത്തത്തിലുള്ള സുരക്ഷയെ കേന്ദ്രീകരിച്ച് വലിയ ലക്ഷ്യങ്ങളും ആയി പ്രവർത്തിക്കുകയും ചെയ്യും.
+ പട്ടാള അട്ടിമറി എന്ന ” വിഡ്ഡി ചോദ്യം”.
മൂന്നു സൈനിക വിഭാഗങ്ങളുടെയും തലവനായി ഒരാൾ എത്തുന്നതോടെ രാജ്യത്തു പട്ടാള അട്ടിമറി സൃഷ്ടിക്കാൻ സാധിക്കും. ഇന്ത്യ പട്ടാള ഭരണത്തിൻ കീഴിൽ ആവും എന്നൊക്കെയുള്ള സ്ഥിരം കമ്മ്യൂണിസ്റ്റ് വരട്ട് തത്വവാദം ഇറങ്ങാൻ CDS ന്റെ വാർത്ത വന്ന ശേഷം അധികം താമസം ഉണ്ടായില്ല . എന്നാൽ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ഇരുന്നു CAA ക്ക് എതിരെ ഇന്ത്യക്കാരെ ഇളക്കി വിട്ടു സമരം ചെയ്യുന്നവരെ ഇതൊക്കെ എന്തു പറഞ്ഞു മനസിലാക്കാൻ ആണ്.
CDS നു 3 സൈനിക സേനകളുടെയും ചുമതല ഉള്ള 4 സ്റ്റാർ റാങ്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് പൊസിഷൻ ഉണ്ടെങ്കിലും CDS നു കീഴിൽ മിലിട്ടറി കമാൻഡ് ഉണ്ടാവില്ല. അതായത് 3 സേനകളുടെയും തലവന്മാർ തന്നെയാവും അതത് സേനകളെ നിയന്ത്രിക്കുക, CDS ന് കമാൻഡിങ് ചുമതല ഉണ്ടാവില്ല. CDS ന് അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണം മാത്രമാണ് ഉണ്ടാവുക.. ആ നിലക്ക് എങ്ങനെയാണ് ഒരു കമാൻഡ് പോലും സ്വന്തമായി ഇല്ലാത്ത ആൾ പട്ടാള അട്ടിമറി നടത്തുക. ഇനി നിലവിലെ സേനാ മേധാവികളെ കൊണ്ടു നടത്തിക്കാൻ സാധിക്കും എന്നാണ് ഉത്തരം എങ്കിൽ അത് ഇപ്പോഴും സാധ്യമാണ്, CDS ആവേണ്ട കാര്യം ഇല്ലല്ലോ..
അധിക ചുമതലകൾ :
+ 3 സേനകളുടേയും നിയമനങ്ങൾ നടത്തുന്ന ചുമതല ഇനി ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) നിക്ഷിപ്‌തം ആയിരിക്കും.
+ സൈനിക പരിശീലനങ്ങളും ട്രെയിനിങ് സ്‌കൂളുകളും.
+ ആയുധ വാങ്ങൽ – വിൽക്കൽ കരാറുകൾ : CDS ആവുന്ന വ്യക്തിക്ക് ഏറ്റവും തലവേദന സൃഷ്ടിക്കാൻ പോകുന്ന ഏറ്റവും സങ്കീർണ്ണമായ ജോലി ആയിരിക്കും ഇത്. 3 സേനകളുടെയും ആയുധ വാങ്ങൽ കരാറുകൾ ( Weapon Procurenent ) CDS ആയിരിക്കും മേൽനോട്ടം വഹിക്കുക. ഉദാഹരണത്തിന് റാഫേൽ യുദ്ധവിമാനം വാങ്ങുന്നത്തിനായി ഇന്ത്യ നടത്തിയ ചർച്ചകൾക്ക് നേതൃത്വം വഹിച്ചത് ഇപ്പോഴത്തെ എയർ ചീഫ് മാർഷൽ ആയ RS ബദൗരിയ ആയിരുന്നു. അതിൽ മറ്റു സേനകൾക്കു പങ്കില്ലായിരുന്നു എന്നത് പോലെ റഷ്യൻ നിർമ്മിത ടാങ്കുകൾ വാങ്ങാൻ പോകുന്ന കാരസേനക്ക് വേണ്ടി ആ ദൗത്യം നിർവഹിക്കുക ആർമിയുടെ സമാന ചുമതല വഹിക്കുന്നവർ ആയിരിക്കും. റാഫേൽ കരാറിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾ ഏറെക്കുറെ അതിന്റെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച വ്യോമസേന മേധാവിയെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന വൈസ് ചീഫിനെയും നന്നായി ബാധിച്ചിരുന്നു. ഇത്തരം രഹസ്യ മിലിട്ടറി പർച്ചേസ് ഡീൽ എല്ലാം പൊളിറ്റിക്കൽ ആയുധങ്ങൾ ആക്കി മാറ്റുന്ന വിഡ്ഢികൾ ആയ പ്രതിപക്ഷം ഉള്ള രാജ്യത്തു അത്തരം ചർച്ചകൾക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി ഒരേ സമയം സേനയെ ഗ്രൗണ്ടിൽ നിയന്ത്രിക്കുന്ന ആളാണ് എങ്കിൽ അത് അവരുടെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ.. 3 സേനകൾക്കും വേണ്ടിയും അത്തരം ജോലികൾ ഇനി അഡ്മിനിസ്‌ട്രേറ്റീവ് പദവി വഹിക്കുന്ന CDS ആയിരിക്കും നിർവഹിക്കുക. സർക്കാരിന്റെയും സൈന്യത്തിന്റേയും ഇടയിൽ ഉള്ള ബന്ധമാണ് CDS.
+ സൈനിക സഹകരണം :
3 സൈനിക വിഭാഗങ്ങൾ തമ്മിൽ ഉള്ള ആശയവിനിമയ പ്രശ്നങ്ങളും പ്രോട്ടോക്കോൾ പ്രശ്നങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങൾ എല്ലാം ഇനി ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) ആയിരിക്കും ശ്രദ്ധിക്കുക. അതിനു CDS നെ സഹായിക്കൻ Integrated Defence Staff എന്ന നിലവിലെ സൈനിക സംവിധാനവും ഉണ്ടാവും.
+ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് :
ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ പ്രിൻസിപ്പൽ സൈനിക ഉപദേഷ്ടാവ് ഇനി മുതൽ ജനറൽ ബിപിൻ രാവത് CDS ആയിരിക്കും. 3 സായുധ സേനകളുടെയും കാര്യത്തിൽ പ്രതിരോധ മന്ത്രി ഉപദേശം തേടുന്ന ONE POINT CONTACT ഇനി മുതൽ രാവത് ആയിരിക്കും. അതത് സേന തലവന്മാർ അതത് സേനയുടെ കാര്യത്തിൽ മാത്രമായിരിക്കും പ്രതിരോധ മന്ത്രാലയവുമായി ഇടപെടുക.
+ സൈബർ സുരക്ഷയും ബഹിരാകാശ സംബന്ധമായ മിലിട്ടറി സംയോജനവും.
ഇന്ന് ലോകത്തു എവിടെ ഇരുന്നു കൊണ്ടും ലോകത്തിന്റെ മറ്റൊരു കോണിൽ ഒരു കലാപമോ അട്ടിമറിയോ ഉണ്ടാക്കാൻ ഒരു പ്രയാസവും ഇല്ലാത്ത സ്ഥിതി വിശേഷം ആണുള്ളത്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഇന്റൻറ്റ് എന്ന ചിലന്തി വലയും അതിന്റെ കൂടെ സോഷ്യൽ മീഡിയയും ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തര സുരക്ഷാ പ്രോട്ടോക്കോളിൽ ആദ്യ സ്ഥാനങ്ങളിൽ എത്തി കഴിഞ്ഞു. ഇന്റർനെറ്റ് കേന്ദ്രീകൃതമായി നടക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന അനവധി കാര്യങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ ചൈന പോലുള്ള രാജ്യങ്ങൾ പൂർണ്ണമായും അമേരിക്ക പോലുള്ള ഭാഗികമായും സോഷ്യൽ മീഡിയക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന കൊണ്ട് ഉറപ്പ് കൊടുക്കുന്ന ഇന്ത്യ പക്ഷെ ഇത് വരെ അത്തരം വിലക്കുകളിലേക്ക് നീങ്ങിയിട്ടില്ല. പക്ഷെ ഇന്ത്യയുടെ സോഷ്യൽ മീഡിയ രംഗം കനത്ത നിരീക്ഷണത്തിൽ ആണ്. സൈബർ സുരക്ഷ അതിനാൽ തന്നെ CDS ന്റെ കീഴിൽ ഭദ്രമായിരിക്കും.
സൈനിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം അനവധി ഉപഗ്രഹങ്ങൾ പോലും ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ IRNSS – നാവിക് നിലവിൽ സൈനിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉള്ളത് എങ്കിലും വരും നാളുകളിൽ അമേരിക്കയുടെ GPS ന്റേത് പോലുള്ള കമേഴ്‌സ്യൽ സിവിൽ സേവനങ്ങൾക്ക് വേണ്ടിയും അത് ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല ഇന്ത്യയുടെ ഭൂഖണ്ഡാന്തര ഗൈഡഡ് മിസൈലുകൾ അടക്കം ഉളള ഭൂരിഭാഗം മിസൈൽ ശ്രേണിയും സാറ്റലൈറ്റ് കോർഡിനേറ്റസ് മുഖാന്തിരം പ്രവർത്തിക്കുന്നവ ആണ്… ഇതിന്റെ എല്ലാം സുരക്ഷാ മേൽനോട്ടം ഉത്തരവാദിത്വം കൂടി ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) ന്റെ കീഴിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു..
+ ആയുധ വ്യാപാര കരാർ സമിതികൾ : നിലവിൽ ആയുധ വ്യാപര കരാറുകാർക്ക് വേണ്ടി സർക്കാർ തലത്തിൽ ഉണ്ടാക്കിയിരിക്കുന്ന എല്ലാ കമ്മിറ്റികളിലും CDS സ്ഥിരം അംഗമായിരിക്കും. നിലവിൽ ഇക്കാര്യങ്ങൾക്ക് വേണ്ടിയുള്ള 2 കമ്മിറ്റികൾ ആയ Defence Acquisition Council ( ഡിഫൻസ് അക്വിസിഷൻ കൗൺസിൽ )പിന്നെ Defence Planning Committee ) ഡിഫൻസ് പ്ലാനിങ് കമ്മിറ്റി എന്നീ കമ്മിറ്റിയിൽ ജനറൽ ബിപിൻ രാവത് സ്ഥിര അംഗം ആയിരിക്കും. ചുവപ്പ് നാടകളിൽ കുടുങ്ങി കിടന്നു വൈകുന്ന തീരുമനങ്ങൾക്ക് ഇനി ഉടനടി പരിഹാരം ഉണ്ടാവും എന്നാണ് പ്രതീക്ഷ.
+ Joint Operation Coordination ( സംയുക്ത സൈനിക മിഷനുകൾ)
3 സേനകൾ ഒരുമിച്ചു ചേർന്നു നടത്തുന്ന സംയുക്ത സൈനിക ഓപ്പറേഷനുകൾ / മിഷനുകൾ എന്നിവയുടെ സംയോജനം CDS ന്റെ ചുമലിൽ ആയിരിക്കും. അവർക്ക് വേണ്ട ലോജിസ്റ്റിക്‌സ്, ഗതാഗതം, പരസ്പരമുള്ള ആശയവിനിമയം എന്നിവ എല്ലാം ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) വഴിയാവും നടപ്പിലാക്കുക..
+ മിലിറ്ററി ഇൻഫ്രാസ്ട്രക്ചർ :
ഇന്ത്യൻ സായുധ സേനയുടെ കീഴിൽ വരുന്ന മിലിട്ടറി ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) അധിക ചുമതല ആയിരിക്കും. നമ്മുടെ ആയുധ നിർമാണ ശാലകൾ, സൈനിക പരിശീലന കേന്ദ്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടും.
മോഡി സർക്കാരിന്റെ സ്വപ്ന പദ്ധതി ആയ MAKE IN INDIA വഴി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ പരമാവധി ഉപയോഗിക്കാനും വിപണനം.നടത്താനും CDS നു സമ്മർദ്ദം ഉണ്ടാവും. വിദേശ നിർമ്മിത സ്റ്റേറ്റ് ഓഫ് ആർട്ട് ആയുധങ്ങൾക്ക് പുറമെ ഇന്ത്യയിലും ആയുധ നിർമ്മാണ വ്യവസായം ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുന്നു..
+ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സായുധ സേനകളെ മികച്ച രീതിയിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ വിന്യസിക്കുക എന്നത് ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ്ന്റെ ( Dept of Military Affairs ) ഉത്തരവാദിത്വം കൂടി ആയിരിക്കും.
+ പ്രതിരോധ സാമഗ്രികളുടെ വ്യാപരങ്ങൾക്ക് വേണ്ടിയുള്ള വേണ്ടിയുള്ള പഞ്ചവത്സര പദ്ധതി,
പ്രതിരോധ സാമഗ്രികളുടെ വാർഷിക അക്വിസിഷൻ പദ്ധതി,
അതുകൂടാതെ 3 സേനകളുടെയും സംയുക്ത സഹകരണത്തോടെ മറ്റനവധി സാങ്കേതികവിദ്യകളുടെ ഏകോപനം എന്നിവയും പുതിയ CDS ന്റെ ചുമതല ആവും.
+ ഇന്ത്യൻ പ്രതിരോധ മന്ത്രിക്ക് വർഷാവർഷം
പ്രതിരോധ മന്ത്രാലയത്തിന് കീഴിലും മറ്റ് സേനകളുടെയും കീഴിൽ നടന്ന പ്രവർത്തനങ്ങളുടെ കൃത്യമായ റിപ്പോർട്ട് നൽകുക എന്നിവ CDS ൽ നിക്ഷിപ്‌തമായ ചുമതല ആയിരിക്കും…
ദിനവും മാറി കൊണ്ടിരിക്കുന്ന ഈ മാറ്റത്തിന്റെ ലോകത്തു ഇന്ത്യ എന്ന വൻ ശക്തിയുടെ സുരക്ഷക്ക് വേണ്ടി പല വിധ മാറ്റങ്ങൾക്കും നമ്മുടെ രാജ്യം ഒരുങ്ങേണ്ടതായി ഉണ്ട്. അമേരിക്ക ചൈന ജപ്പാൻ ഫ്രാൻസ് പോലുള്ള ഒന്നാംനിര ലോക രാജ്യങ്ങൾക്ക് എല്ലാം നേരത്തെ തന്നെ CDS – ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിൽ നേതൃത്വം നൽകാൻ മികച്ച ആളുകൾ ഉണ്ട്. ഇന്ത്യയും ആ ശ്രേണിയിലേക്ക് ഉയർത്തപെടുന്ന ഒരു വാർത്ത ആവട്ടെ നമ്മുടെ പുതിയ CDS ജനറൽ ബിപിൻ രാവത്തിന്റെ നിയമനവും ഡിപ്പാർട്ട്മെൻറ് ഓഫ് മിലിറ്ററി അഫയേഴ്സ് ( Dept of Military Affairs ) ഭാവി പ്രവർത്തനവും എന്നു ആശിക്കാം..
ജയ് ഹിന്ദ്…
#CDS #BipinRavat