തിളക്കം കൂടുന്ന പദ്മശ്രീ പുരസ്‌കാരങ്ങൾ

— പ്രശാന്ത് KR — പ്രാഞ്ചിയേട്ടന്മാർ ഇല്ലാത്ത പത്മശ്രീ തിളക്കത്തിൽ ആണ് രാജ്യം. പത്മശ്രീക്ക് വേണ്ടി പൊതുജനങ്ങൾക്കും അവർക്കിടയിൽ പ്രവർത്തിക്കുന്ന മഹദ് വ്യക്തികളെ നോമിനേറ്റ് ചെയ്യാം എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് കാണുന്നത്. താഴേക്കിടയിൽ സമൂഹത്തിൽ ഇറങ്ങിപ്രവർത്തിക്കുന്ന വ്യക്തികൾക്ക് പത്മശ്രീ പുരസ്‌കാരം കേന്ദ്രസർക്കാർ നൽകുന്നതിലൂടെ ആ പുരസ്‌കാരത്തിന് തന്നെ ആണ് മാറ്റ് കൂടുന്നത്. ഈ വർഷം അങ്ങനെ തിളക്കം കൂട്ടിയ പത്മശ്രീ പുരസ്‌കാര ജേതാക്കളെ കുറഞ്ഞ വാക്കുകളിൽ പരിചയപ്പെടാം. മലയാളികളിൽ നിന്ന്…

ജനറൽ ബിപിൻ രാവത് – ഇന്ത്യയുടെ ആദ്യ CDS

— വിശ്വരാജ് വിശ്വ —    ജനറൽ ബിപിൻ റാവത്ത് – ഇൻഡ്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ( Cheif of Defence Staff ). ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ( Cheif of Defence Staff ) ആയി നിയമിതനായിരിക്കുന്ന ജനറൽ ബിപിൻ രാവത്തിന് അഭിനന്ദനങ്ങൾ.. ഇന്ത്യയുടെ 3 സായുധ സേനകളുടേയും ( കര-വ്യോമ-നാവിക) സംയുക്ത തലവൻ ആയിരിക്കും ഇനി മുതൽ ജനറൽ ബിപിൻ രാവത്. ഇന്നത്തെ മാറിയ…

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ :- ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ മികച്ച ഭരണത്തിൻ കീഴിൽ കഴിഞ്ഞ 60 മാസങ്ങൾ/ 5 വർഷങ്ങൾ കൊണ്ടു ഇന്ത്യയിൽ നടന്ന പരിവർത്തനത്തിന്റെ വിജയഗാഥ മലയാള ഭാഷയിൽ “വിചാരം” നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഈ 5 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച അദ്‌ഭുതകരമായ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും കണക്കുകൾ, വസ്തുതകൾ മലയാളത്തിൽ വായിക്കാം.  വായിക്കുക, മനസിലാക്കുക, പരമാവധി പേരിലേക്ക് എത്താൻ ആയി ഷെയർ ചെയ്യുക. —…

ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും

1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ? ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക…

ഇന്ത്യൻ പോസ്റ്റൽ പേയ്മെൻറ് ബാങ്ക് ( IPPB )

— ജിതിൻ ജേക്കബ് — ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് (IPPB) :- ……………………………………………………….. ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്? 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു. സാമ്പത്തീക കാര്യങ്ങളിൽ അവർ തീർത്തും നിരക്ഷരരായിരുന്നു. അതുകൊണ്ടുതന്നെ അവർ നിരന്തര ചൂഷണങ്ങൾക്ക് വിധേയനായിരുന്നു. ജൻധൻ അക്കൗണ്ടുകൾ വന്നതോടെ ഇന്ത്യയിലെ 80% ത്തിലധികം ജനങ്ങളും ബാങ്കിങ് മേഖലയിലേക്ക് എത്തിച്ചേർന്നു. എല്ലാവരെയും ബാങ്കിങ് സേവനപരിധിയിലേക്ക് കൊണ്ടുവരാൻ…

ചരിത്രം ആവർത്തിക്കുന്നു – പ്രണബ്ദാ ക്ക് തെറ്റിയിട്ടില്ല

— ജിതിൻ ജേക്കബ് — “Today I came here to pay my respect and homage to a great son of Mother India’. RSS സ്ഥാപകൻ Dr. കെ ബി ഹെഡ്ഗേവാറിനെ കുറിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി RSS ആസ്ഥാനത്തെ സന്ദർശക പുസ്തകത്തിൽ കുറിച്ച വാക്കുകളാണിത്. Nation, Nationalism & Patriotism, One Nation, One Flag, One Identity, secularism, Tolerance…..എന്നിവയെല്ലാം പ്രസംഗത്തിൽ കടന്നുവന്നു. India does not one…

ഗവർണ്ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തു സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച കോൺഗ്രസ് ചരിത്രം – 1959 മുതൽ 2005 വരെ , നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ.

—  വിശ്വരാജ് വിശ്വ — ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനങ്ങളുടെ അഭിലാഷം അനുസരിച്ചു മാത്രം ഒരു തീരുമാനം നടപ്പിലാകുമ്പോൾ അല്ല, അത് ആ രാജ്യത്തെ നിയമനിർമ്മാണ സഭകൾ വഴി സ്ഥാപിതം ആയ , ഇന്ത്യൻ നീതിന്യായ കോടതികൾ അതിന്റെ അടിസ്‌ഥാനമാക്കിയ ഒരു ലിഖിത ഭരണഘടനയോടു കൂടി ആ ജനങ്ങളുടെ ആഗ്രഹം, കൂറ് പുലർത്തുമ്പോൾ ആണ്. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന സംഭവ വികാസങ്ങൾ തന്നെ അതിന്റെ ഉജ്ജ്വല ഉദാഹരണം തന്നെ ആണ്. ജനങ്ങൾ…

ഹിന്ദു ഭീകരത – പെരും നുണയെ കാലം കടപുഴക്കി എറിഞ്ഞപ്പോൾ

— ഷാബു പ്രസാദ്  — ഹിന്ദു ഭീകരത എന്ന കള്ളക്കഥ __________________________________ ഭീകരപ്രവർത്തനവും ബോംബ്സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കോൺഗ്രസ്സിന്റെ ജാരസന്തതികളാണ് ഭാരതത്തിലെ ഭീകരപ്രവർത്തനം എന്ന് ചരിത്രത്തിലേക്ക് കുറച്ച് ഇറങ്ങിച്ചെന്നാൽ ആർക്കും മനസ്സിലാകും . സ്വന്തം സ്വാർഥസാക്ഷാത്കാരത്തിനു വേണ്ടി നെഹ്റു നടപ്പാക്കിയ വികലമായ നയങ്ങളാണ് , ലോകത്തിലെ എറ്റവും വലിയ പ്രശ്നഭരിത പ്രദേശങ്ങളിലൊന്നായി കശ്മീരിനെ മാറ്റിയത് …തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കരുവായി ഭിന്ദ്രൻ വാലയെ ഇന്ദിരാഗാന്ധി…

“വൈദ്യരമ്മയും മെഡിക്കോ മാഫിയയും” – പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ

— അശോക് കർത്ത  — വൈദ്യരമ്മ, ലക്ഷ്മിക്കുട്ടിക്കു പദ്മപുരസ്കാരം കിട്ടിയതിൽ മെഡിക്കോകളുടെ വികാരപ്രകടനം കണ്ടാൽ അവരുടെ വീട്ടിലിരുന്ന പദ്മശ്രീ എടുത്തു സർക്കാർ ആ അമ്മയ്ക്കു കൊടുത്തപോലെ തോന്നും. അതിനവർ പറയുന്ന വെനം തിയറിയാണു അത്യുഗ്രവിഷം. ഡോക്ടറന്മാരുടെ ചീഞ്ഞമനസിൽ നിന്നും ഇറ്റുന്ന ആ വെനത്തിനു ആന്റിവെനമില്ല! കൈക്കൂലി വാങ്ങിയോ, മീൻകച്ചോടം നടത്തിയോ, അബ്കാരി ബിസിനസ്സ് ചെയ്തോ, ഗൾഫിൽപ്പോയോ അപ്പനപ്പുപ്പന്മാർ കാശുണ്ടാക്കി തലവരികൊടുത്തും, NRI ക്വോട്ടായിൽ കയറ്റിയും ഡോക്ടറന്മാരാക്കപ്പെടുന്നവരാണു ഭൂരിപക്ഷം ഡോക്ടറന്മാരും. യഥാർത്ഥ മെറിറ്റിൽ ഡോക്ടറന്മാരാകുന്ന എത്രപേർ കാണും കേരളത്തിൽ? മെറിറ്റിലൂടെ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

ചൈനയും ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്

— അരുൺ ബാലകൃഷ്ണൻ  –— ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളിൽ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതാം തീയതി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണ് മുകളിൽ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നൽകിയ മണ്ണിൽ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിർത്തിയിലെ ആ വലിയ വാതിൽ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

“ഭയം, ഭയമുണ്ട് “

— ശ്യാം ഗോപാൽ — ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും ആയ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ, അവയ്ക്ക്‌ പൊതുവായുള്ള ഒരു ത്രെഡ്‌ കൊണ്ട്‌ കൗതുകകരമായി തോന്നി. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങൾ. ആദ്യത്തേത്‌, ഒരു പ്രമുഖ വാർത്താചാനൽ അവതാരകന് ഉണ്ടായ അനുഭവം അദ്ദേഹത്തിൽ നിന്ന് കേട്ടത്‌. വിവാഹമോചനങ്ങളെ പറ്റി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിൽ കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റി ഒരു ബിബിസി വാർത്തയെ അധിഷ്ഠിതമാക്കി പരാമർശിച്ചു. വാർത്ത അവതരിപ്പിച്ച്‌ ഇറങ്ങിയതും മുകളിൽ…

നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് — യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി. ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം

— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്‌താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ…

ഖാദിയും മോദിയും

— ശങ്കു ടി ദാസ് — രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം? ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം കൂടിയുണ്ട്. ഖാദിയും ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം? ചർഖ കണ്ടു പിടിച്ചത് മഹാത്മാ ഗാന്ധിയല്ല. ഏറ്റവും ചുരുങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലെങ്കിലും ചർഖ ഇവിടുണ്ട്. അതിനും വളരെ മുൻപ് തന്നെ സ്പിൻഡിൽ (റാട്ടുസൂചി) പോലുള്ള ലഘു…

ഡീമോണടൈസേഷൻ: പിറന്നിരിക്കുന്നത് പുതിയൊരു ഇന്ത്യ തന്നെയാണ്

— അച്യുത് ടി ദാസ് —                     നവംബർ 8ന്‌ രാത്രി 8 മണിക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്‌ നടപ്പിൽ വരുത്തിയ ഡിമോണിറ്റെസേഷന്റെ ശരി തെറ്റുകൾ വിലയിരുത്തേണ്ടത്‌ ഈ നീക്കം ഭാവിൽ നമ്മുക്ക്‌ മുന്നിൽ തുറന്നിട്ടുതരുന്ന വികസന സാധ്യതകളുടെയും അതിന്റെ ഫലപ്രാപ്‌തിക്കായി ഒരോ ഇന്ത്യൻ പൗരനും നടത്തിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും തുലാസ്സിൽ മാത്രമാവരുത്‌. എന്തുകൊണ്ട്‌ നോട്ടുനിരോധനം നമ്മുടെ മഹാരാജ്യത്തിന്‌ അനിവാര്യമായൊരു കയ്പുള്ള ജീവൻരക്ഷാ…

Demonetization – Essence and Hopes

J Nandakumar On the eve of Nov 8, India heard a firm voice from the Prime Minister of India, Mr. Narendra Modi, a powerful revolutionary financial decision Indian have ever witnessed post Independence. 500 Rs and 1000 Rs notes will not be legal tender from now onwards. A well kept secret which was in planning…

സ്വന്തം  അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?

— വിശ്വരാജ് വിശ്വ —                                     കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…