നിയോ ബുദ്ധിസ്റ്റുകൾ ബുദ്ധമതത്തിൽ നിന്ന് സെമറ്റിക് മതത്തിലേക്കോ !

13076937_1701913956763333_5814631849543697416_n

— വിജയകുമാർ —

ഹൈദ്രബാദില്‍ ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ അമ്മയും സഹോദരനും ”ഡോ.അംബേദ്കറുടെ മാര്‍ഗം പിന്തുടര്‍ന്ന്മാർഗ്ഗം പിന്തുടർന്നു  ബുദ്ധമതത്തില്‍ ചേര്‍ന്നു . ഹിന്ദു മതത്തിലെ ജാതീയതക്കെതിരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ജാതീയമായ വേര്‍തിരിവുകളില്ലാത്ത ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ചതെന്ന് ” അവര്‍ പറയുന്നു.കനയ്യകുമാറും താമസിയാതെ ബുദ്ധമതത്തില്‍ ചേരുമ്പോള്‍ ,ബുദ്ധമതത്തിനു ഇതുതന്നെ വരണമെന്നു ആ മതത്തിന്റെ ശത്രുക്കള്‍ പറഞ്ഞേക്കാം…..

അഴിമതിയുടെ ആള്‍രൂപങ്ങളായി മാറിയ ചില രാഷ്ട്രീയക്കാരും രാജ്യഖജനാവിലെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും മഹാനായ ഡോ.അംബേദ്കറെ ഇന്ന് ആദരിക്കുന്നതില്‍ അല്പം കാവ്യനീതിയുണ്ട്. 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ബോംബെ സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് പാർലമെന്റിലേക്ക് മത്സരിച്ച ഡോ.അംബേദ്‌കറെ ദയനീയമായി പരാജയപ്പെടുത്തിയവരാന് ഇക്കൂട്ടര്‍. കമ്യൂണിസത്തെ തുറന്നെതിർതിരുന്ന  അംബേദ്‌കര്‍ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ക്ക് തൊഴിലാളി താല്‍പര്യത്തേക്കാളും രാഷ്ട്രീയ സാമ്പത്തിക താല്‍പര്യമാണുള്ളതെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ടല്ലോ.കമ്യൂണിസ്റ്റുകളോടൊപ്പം നെഹ്രുവിന്റെ കൊണ്ഗ്രെസ് സമര്‍ഥമായി കളിച്ച വര്‍ഗീയകാര്‍ഡാണ് അംബേദ്‌കറെ തോല്പിച്ചതെന്നു ചരിത്രം .ഡോ.അംബേദ്‌കറെ തോല്‍പ്പിക്കുക മാത്രമല്ല അധിക്ഷേപിക്കുക കൂടി ചെയ്തു , കജ്രോള്‍ക്കര്‍ എന്നൊരു പാല്‍കച്ചവടക്കാരനെ നെഹ്‌റു അവിടെ വിജയിപ്പിചെടുക്കുന്നതിലൂടെ .

താനൊരു ഹിന്ദുസാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും, ഹിന്ദുക്കളിലെ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള ആശയയുദ്ധത്തില്‍ പുരോഗമനവാദികള്‍ പരാജയപ്പെടുന്നുവെന്നും അതിനോടുള്ള പ്രതിഷേധമായി ബുദ്ധമതം സ്വീകരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതു. പക്ഷെ ആ ബുദ്ധമതത്തിന്റെ അവസ്ഥ എന്താണ്. ? 
പഞ്ചതത്വങ്ങളെ പിന്തുടരുന്ന തേരാവാദ ,ബുദ്ധഘോഷന്റെ മാഹായാന, വജ്രയാന, ഹീനയാന തുടങ്ങി ഒരുപാട് അവാന്തരവിഭാഗങ്ങളെല്ലാം പ്രത്യേകജാതികളായിതന്നെയാണ് നിലനില്‍ക്കുന്നത് .നമ്മുടെ തൊട്ടയൽപക്ക രാജ്യമായ ശ്രീലങ്കയിലെ ഔദ്യോഗികമതം ബുദ്ധമതമാണ്.രണ്ടു ഡസനോളം ജാതിവിഭാഗങ്ങള്‍ അവിടെ ബുദ്ധമതത്തിലുണ്ട് ..ഭൂവുടമകളും ജന്മികളുമായ ‘ഗോവിഗാമ’കള്‍ മറ്റു വിഭാഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കില്ല..ബുദ്ധഭിക്ഷുക്കളും ഭരണാധികാരികളും കൂടുതലും ഈ ജാതിക്കാരാണ്. സാലിഗാമകളും കരവരും ദുരവരും ഒക്കെയായി അങ്ങ് താഴേക്കു പോകുന്ന ജാതിവ്യവസ്ഥ. !
സാമ്പത്തിക പ്രലോഭനങ്ങള്‍ക്ക് വശംവദരാക്കി ദളിതരെ മതംമാറ്റിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ വാഗ്ദാനം ചെയ്തിരുന്നത് അവര്‍ക്ക് ലഭിക്കുന്ന ‘സവര്‍ണ്ണപദവി’കൂടിയായിരുന്നു .പക്ഷെ ജാതി വിവേചനമെന്ന നരകത്തിലെക്കാണ് മിഷനറിമാര്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോതെന്നു തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ ധൈര്യംകാണിച്ചത് പൊയ്കയില്‍ യോഹന്നാനെന്ന അപ്പച്ചനെപോലെ അപൂര്‍വ്വം ചിലര്‍ മാത്രമാണ് . മതം മാറിയ ദലിതരോടുള്ള ആഡ്യ  ക്രിസ്ത്യാനികളുടെ സവർണ്ണ മനോഭാവത്തെ പൊയ്കയില്‍ അപ്പച്ചന്‍ പൂർണമായി നിരാകരിച്ചു. ഹിന്ദു മതത്തിലെ ജാതി വ്യവസ്ത്‌യേക്കാള്‍ കൂടുതല്‍ ശക്തമാണ് ക്രിസ്തുമതത്തിലും എന്ന് അദ്ദേഹം തെളിയിച്ചു.
”അപ്പനൊരു പള്ളി മകനൊരു പള്ളി/വീട്ടുകാർക്കൊക്കെയും വെവ്വേറെ പള്ളി/തമ്പുരാനൊരു പള്ളി അട്യാനൊരു പള്ളി/അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി/പുലയന്റെ പള്ളി പറയന്റെ പള്ളി/മീൻപിടുത്തക്കാരൻ മരക്കാനൊരു പള്ളി/പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും വ്യത്യാസം മാറി ഞാൻ കാണുന്നില്ല”യെന്നും മതം മാറിയപ്പോള്‍ ‘പുലയന്റെ പുല കൂടിയേയുള്ളൂ ‘വെന്നും അദ്ദേഹം എഴുതി ..
ഒരു കത്തോലിക്കാപള്ളിയില്‍ കയറി മാര്‍ത്തോമകാരനോ ജാക്കോബൈറ്റ്കാരണോ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത് ചിന്തിക്കാനേ കഴിയില്ല..സ്വന്തം സഭയില്‍നിന്നല്ലാതെ വിവാഹം കഴിക്കാന്‍ സഭാനേതാക്കളുടെ അനുമതി കിട്ടുക പ്രയാസമാണ് . .കേരളംപോലെ ചെറിയൊരു പ്രദേശത്തുമാത്രം സര്‍ക്കാര്‍കണക്കില്‍ ആയിരത്തിലധികം ക്രിസ്ത്യന്‍ സഭകള്‍ പ്രവര്‍ത്തിക്കുന്നു …
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക തീവ്രവാദത്തിന്റെ തുടക്കവും പരസ്പരം കൊന്നു മേല്‍ക്കൈ നേടാനുള്ള ജാതിമത്സരം തന്നെയാണ് .ഒടുങ്ങാത്ത സുന്നി-ഷിയാ ശത്രുത കൂടാതെ തൊഴിലുമായി ബന്ധപ്പെട്ടു നൂറിലധികം ജാതി വിഭാഗങ്ങള്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കിടയിലുണ്ട്..ഈ ജാതിവിഭാഗങ്ങളില്‍ പരസ്പരം വിവാഹബന്ധം ചിന്തിക്കാന്‍ കഴിയാത്ത കാര്യവുമാണ് .പള്ളികള്‍ പോലും ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകമാണ് …
ജാതീയമോ സാമ്പത്തികമോ ആയ വേര്തിരുവുകളില്ലാതെ ഒരേ ആരാധാനയത്തില്‍ ഒത്തുകൂടി ആരാധനയില്‍ പങ്കെടുക്കാന്‍ കഴിയുന്ന ഏക വിഭാഗം ഇന്നിപ്പോള്‍ ലോകത്ത് ഹിന്ദുക്കള്‍ മാത്രമാണ് എന്ന് കാണാം ..ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയില്‍ പ്രതിഷേധിച്ചു സെമറ്റിക് മതങ്ങളിലേക്ക് ചെക്കേറിയവരോട് നമുക്ക് സഹതപിക്കാനേ കഴിയൂ…