വനിത മതിൽ : സവർണ്ണ കമ്മ്യൂണിസത്തിൻറെ ഭിന്നിപ്പിച്ചു ഭരിക്കൽ

— ബി അയ്യപ്പൻ —

വനിതാമതിലിനു  പോകും മുന്നേ  പഴയൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടി വായിക്കുന്നത് നല്ലതാണു   , മഹാത്മാ അയ്യങ്കാളി  കൊളുത്തിയ മഹത്തായ സാമൂഹ്യ വിപ്ലവത്തെ പുറകോട്ടടിച്ചു ,    അഞ്ചു സെന്റ് കുടികിടപ്പു ഭൂമിയിലേക്കും ,ലക്ഷം വീട് കോളനികളിലേക്കും  ഒരു ജനതയെ കൊണ്ട് പോയി തള്ളിയ  ”കമ്മ്യൂണിസ്റ്റ് നവോത്ഥാനം  ”  ആരംഭിക്കുന്നതിവിടെ നിന്നാണ്  .

”ഇക്കാലത്തു ‘സാധു ജന പരിപാലന സംഘം ‘എന്ന’ ഹരിജൻ സംഘടനയുടെ’ ഒരു ‘ചെറിയ ശാഖാ ‘പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു .’ഹരിജൻ തൊഴിലാളിയായ’ ശീതങ്കൻ ആയിരുന്നു അതിന്റെ നേതാവ് ശീതങ്കൻ പ്രസിഡന്റും മൂലയിൽ സോമനാഥൻ സെക്രട്ടറിയുമായാണ് ആ സംഘം പ്രവർത്തിച്ചിരുന്നത് ….കേശവദാസും ശീതങ്കനും കൂട്ടായി ആലോചിച്ചു കർഷക തൊഴിലാളികളുടെ ഒരു യോഗത്തെ വിളിച്ചു കൂട്ടി .ശീതങ്കൻ പ്രസിഡന്റും എസ് . കെ ദാസ് സെക്രട്ടറിയുമായി ഒരു കമ്മിറ്റി രൂപീകരിച്ചു .അങ്ങനെ 1939 ഡിസംബർ 8 നു നല്ല നിലാവുള്ള രാത്രിയുടെ ഒന്നാം യാമം അവസാനിക്കുന്നതിനു മുൻപ് പള്ളാത്തുരുത്തിയിൽ ഉമ്മറിന്റെ ചായക്കടയിൽ ആ സഖാവ് കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ‘ഭാരതത്തിലെ ആദ്യത്തെ കർഷക തൊഴിലാളി കർഷക തൊഴിലാളി പ്രസ്ഥാനം പെറ്റു വീണു’ .ആ കുഞ്ഞിന്റെ പിറവിയോടൊപ്പം കേശു എന്നു വിളിക്കുന്ന ‘കോണിശേരി ശങ്കു കേശവദാസ് എസ് കെ ദാസ് ‘എന്ന കർഷക തൊഴിലാളി നേതാവായി .’വി കെ പുരുഷോത്തമനും ,കൊല്ലം ജോസഫും ‘,എസ് കെ ദാസുമായി ബന്ധപ്പെട്ടതും നിരന്തരമായി ദാസിന്റെ കടയിൽ വന്നതുമെല്ലാം സുവ്യക്തമായ ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു .അതിന്റെ പിന്നിൽ ഒരു പാർട്ടി തീരുമാനം ശക്തമായി ഉണ്ടായിരുന്നു .തീരുമാനമെടുത്ത കമ്മ്യൂണിസ്ററ് പാർട്ടിയുടെ രണ്ടു നേതാക്കളാണ് ദാസുമായി ബന്ധപ്പെട്ടിരുന്നത് .സുശക്തവും ശിക്ഷണ ബോധവുമുള്ള ഒരു കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആലോചനയും തീരുമാനവുമാണ് ഇവിടെ നടപ്പാക്കപ്പെട്ടത് ”.[കുട്ടനാടും കർഷകത്തൊഴിലാളി പ്രസ്ഥാനവും ,എം കെ കമലാസനൻ ,സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് .കേരള സർക്കാർ 1999 ,പുറം 57 ,58 ]  ..

ചരിത്രം ആവർത്തിക്കുകയാണ്  കമ്മ്യൂണിസ്റ്റ് കാർമേഘങ്ങൾ ഒളിപ്പിച്ചു നിർത്തിയ  മഹാത്മാ അയ്യങ്കാളിയെ പോലുള്ള  സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ നവോത്ഥാന നായകരെ സമൂഹം തിരിച്ചറിഞ്ഞു  തുടങ്ങിയ വേളയിൽ   മറ്റൊരു മതിലിന്റെ പേരിൽ  വീണ്ടുമവർഎത്തുകയാണ്   ,അതെ സമൂഹത്തെ കൊണ്ട് തന്നെ  ആ കർമ്മം ഭംഗിയായി  ചെയ്യിച്ചു കൊണ്ട്   .

കെ പി എം എസ് ന്റെ  തലപ്പുലയൻ  ശ്രീ പുന്നല ശ്രീകുമാറിന്റെ പേരിൽ ‘കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ‘   മുന്നോട്ടു വച്ച ആശയം  -സാമൂഹ്യ നവോത്ഥാനത്തിന്  വേണ്ടി  കേരളം മൊത്തമുയരുന്ന വനിതാ മതിൽ  2019  പുതുവർഷ ദിനത്തിൽ സംഭവിക്കപ്പെടുമ്പോൾ   ഒറ്റനോട്ടത്തിൽ അതൊരു സാമൂഹ്യ വിപ്ലവമാണ്  .കാരണം നൂറ്റാണ്ടുകൾ അടിമത്വത്തിൽ കഴിഞ്ഞ ഇന്നും സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരായി നിലനിൽക്കുന്ന  പുലയ സമുദായത്തെ പ്രതിനിധീകരിക്കുന്ന  സംഘടനയുടെ നേതാവ് പുന്നല ശ്രീകുമാർ മുന്നോട്ടു വച്ചതായി പറയപ്പെടുന്ന   വനിതാ മതിൽ  കേരളത്തിലെ  ഭരണകൂടവും പൊതു സമൂഹവുമെല്ലാം അംഗീകരിച്ചു നടപ്പിലാക്കുമ്പോൾ  അതിനേക്കാൾ വലിയ  അംഗീകാരവും സാമൂഹ്യ വിപ്ലവവും  വേറെയെന്താണ്   ?

പക്ഷെ  മുകളിൽ പറഞ്ഞത്  പുറമെയുള്ള കാഴ്ചയാണ്   ,ഇനി  ഉള്ളിലേക്ക് വരാം ,കേരളത്തിലെ  പ്രമുഖ  ജാതി സംഘടനകൾ എല്ലാം പങ്കെടുത്ത  യോഗത്തിൽ ,  പ്രതേകിച്ചും   പുലയരെക്കാൾ  സമ്പത്തും കൊണ്ട് അംഗബലം കൊണ്ടും അതിശക്തരായ  ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന എസ് എൻ   ഡി പി  നേതാവ്  വെള്ളാപ്പള്ളി  നടേശൻ കൂടി  കാഴ്ചക്കാരനായി നിൽക്കെ പുന്നല ശ്രീകുമാർ  എന്ത് കൊണ്ട്  ചരിത്രമായി മാറുമെന്ന്  കൊട്ടിഘോഷിക്കുന്ന ഒരു  സാമൂഹ്യവിപ്ലവത്തിന്റെ അമരക്കാരനായി ?

ചിന്തിച്ചു കാട് കയറണമെന്നില്ല  ,ബലിയാടാകാൻ മറ്റാർക്കും താൽപ്പര്യമില്ല എന്ന് തന്നെ  ഉത്തരം  , ചമയങ്ങൾ അഴിച്ചു വച്ചാൽ  നമുക്കറിയാം  ഈ നവോത്ഥാന വനിതാ മതിൽ  ശബരിമല  വിഷയത്തെ അധികരിച്ചുള്ള നാടകത്തിൻറെ  ഭാഗമാണ്   . ഒരു വശത്തു  യുവതിപ്രവേശനം എന്ന് പറഞ്ഞു  വിശ്വാസികളെ വെല്ലുവിളിക്കുമ്പോഴും  കമ്മ്യൂണിസ്റ്റ് സർക്കാരിന്  അക്കാര്യത്തിൽ  ഒരുറച്ച നിലപാടില്ല എന്നതാണ് സത്യം  ,സാമൂഹ്യമായി  മാത്രമല്ല   സാമ്പത്തികമായും  ശബരിമല അവർക്കു മുന്നിൽ ഒരു വെല്ലുവിളിയാണ്   .

നോക്കിയാലറിയാം  സി പി എം നു ഒരു വിപ്ലവപാർട്ടിയേക്കാൾ  ജാതിഹിന്ദുവിന്റെ  പാർട്ടിയെന്ന വിശേഷണമാണ്  ചേരുകയെന്നു   .അവരുടെ ശക്തികേന്ദ്രമായ  പാലക്കാട് തൊട്ടു കാസർഗോഡ് വരെയുള്ള  കേരളമാണ്   ജാതിവ്യവസ്ഥയെ  ഇന്നും താലോലിച്ചു സംരക്ഷിക്കുന്നത്   .ആചാരങ്ങളിൽ കടുകിട തെറ്റാതെ   ജാതിയെ സംരക്ഷിച്ചു  നിർത്തുന്ന പരമ്പരാഗത കാവുകളും ഉത്സവങ്ങളുമൊക്കെ   നിറഞ്ഞതാണ്  പാർട്ടി ഗ്രാമങ്ങൾ   .ഒരു പൊതു  ഹിന്ദു മനോഭാവത്തിലേക്ക്  പോകാതെ സംഘടിത  ന്യൂനപക്ഷലോബികൾക്കു മുന്നിൽ   അവരെ ഭിന്നിപ്പിച്ചു  നിർത്തുകയൊക്കെ അതിന്റെ ലക്ഷ്യമാകാം  ….പക്ഷെ  എന്നാലും   ആത്യന്തികമായി അണികൾ വിശ്വാസികളാണ് ,മലബാറിലായാലും ,ഇങ്ങു തിരുവിതാംകൂറിലായാലും   ,ശബരിമലയിൽ  ആദ്യമെത്തുന്ന  റെക്കോർഡ് ലക്ഷ്യമിടുന്ന വനിതാ ആക്ടിവിസ്റ്റുകളെ    അവസാന നിമിഷം കാലുവാരുന്നതിനു പിന്നിൽ സത്യം  പറഞ്ഞാൽ   സന്നിധാനത്തും പരിസരത്തും  പ്രതിഷേധിക്കുന്ന  ഭക്തരെക്കാൾ  ഈ വിശ്വാസികളായ   അണികളെ കുറിച്ചുള്ള ഭയമാണ്  .

പക്ഷെ എന്നാലും   ഉത്തരത്തിലുള്ളത് എടുക്കുകയും കക്ഷത്തിലുള്ളത്  പോകാനും പാടില്ല ,അതിനാണ്   വനിതാ മതിൽ ,,കമ്മ്യൂണിസ്റ്റ്  ബുദ്ധിജീവികൾക്കറിയാം  ഇരുതല മൂർച്ചയുള്ള വാളാണ് ആ ആശയമെന്നു   ,സ്വമനസ്സാലെ  അധികപേരൊന്നും  അതിനു വരില്ല എന്നറിഞ്ഞു തന്നെയാണ്   ഔദ്യോഗിക തലത്തിൽ തന്നെ  നിർബന്ധിച്ചു പങ്കെടുപ്പിക്കാൻ  ഒരുങ്ങിയിറങ്ങുന്നതു   .ശബരിമലയാണ് ടാർഗറ്റ് എന്ന്  അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാമെങ്കിലും   ഓരോ ഘട്ടങ്ങളിൽ ഉരുണ്ടു കളിച്ചും ,വെള്ളം ചേർത്തും   ഒരു ബാലൻസിങ് കൊണ്ട് വരാനുള്ള  സർക്കാർ ശ്രമം തന്നെ  ഈ ആശയത്തിന്റെ  നടത്തിപ്പുകാരുടെ  ആത്മവിശ്വാസക്കുറവാണ്  കാണിക്കുന്നത്    .ഇതൊരു സാമൂഹ്യ വിപ്ലവമാണെങ്കിൽ   ഉത്തരവുകളിറക്കിയും  ,കുടുംബശ്രീ ,തൊഴിലുറപ്പുകാരെ  ഭയപ്പെടുത്തിയും വരെ തെരുവിലിറക്കി നിരത്തിനിർത്തേണ്ട  ആവശ്യമില്ല  ,വിപ്ലവം ആവശ്യമായ  ഘട്ടങ്ങളിൽ   സംഭവിച്ചു പോകുന്നതാണ്  ,അധികാരത്തിന്റെയും കൈകരുത്തിന്റെയും ബലത്തിൽ സംഭവിപ്പിക്കുന്നതല്ല   ..പഴയ കമ്യൂണിസ്റ്  രാജ്യങ്ങളിലും  ,എന്തിനു   നമ്മുടെ  രാജ്യത്തെ  ബംഗാളിലും ,ത്രിപുരയിലുമൊക്കെ കണ്ട   ,ജനം വാരിക്കൂട്ടി ചവറ്റുകുട്ടയിലെറിഞ്ഞ  അധികാരത്തിന്റെ  അഹന്തയുടെ  പ്രകടനമാണത്  …ഒരു ജനാധിപത്യ രാജ്യത്തിനോ ,സംസ്കാരത്തിനോ  ഭൂഷണമാകാത്ത ഒന്ന് .

ശ്രദ്ധിച്ചു നോക്കിയാലറിയാം ,ശബരിമലയ്ക്ക് പ്രധാനമായും   രണ്ടു  വശമുണ്ട്  ഒന്ന് വിശ്വാസപരമാണെങ്കിൽ  രണ്ടു സാമ്പത്തികമാണ്   ,ആദ്യത്തേത്    ഹിന്ദുവിനെ ബാധിക്കുന്നുവെങ്കിൽ  രണ്ടാമത്തേത്   ക്രിസ്ത്യാനിക്കും ,മുസ്ലിമിനും  ആധിപത്യമുള്ള   സാമ്പത്തിക മേഖലയെ ആണ്   .മാലയിട്ടു   പതിനെട്ടാം പടി ചവിട്ടി തിരിച്ചു വരും വരെ   ഒരു അയ്യപ്പൻ   ഏറ്റവും ആവറേജ് അയ്യായിരം രൂപയെങ്കിലും  ചിലവഴിക്കുന്നുണ്ട്   ,അറുപതു ലക്ഷത്തിനും  ഒരു കോടിക്കുമിടയിൽ   സ്വാമിമാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ   വിവിധ വ്യാപാര മേഖലകളിൽ അവർ ചിലവഴിക്കുന്ന  പണം കണക്കു കൂട്ടി നോക്കുക …ശബരിമലയിൽ ആദ്യ ഘട്ടത്തിൽ വിശ്വാസികൾ എത്തുന്നത് കുറഞ്ഞപ്പോൾ  ദേവസ്വം ബോർഡിനേക്കാൾ പൊള്ളിയത്  ഈ വ്യാപാരമേഖലക്കു തന്നെയാണ്   .അവരുടെ നഷ്ട്ടം അതിഭീമമാണ്   ,തിരഞ്ഞെടുപ്പിന് വോട്ടു മാത്രമല്ല കാശും വേണം  ,ആ കാശിനു വേണ്ടി സമീപിക്കേണ്ടത്  ഈ  വ്യാപരിമേഖലകളെ തന്നെയാണ്   ..പട്ടിക ജാതിക്കാരന്റെ ,ദളിതന്റെ  കോളനികളിൽ നിന്ന് കിട്ടുന്ന  നൂറും അമ്പതും  പിരിക്കാൻ പോകുന്ന ആളുകളുടെ ചിലവിനു പോലും തികയില്ല   . അത് കൊണ്ടാണ് വരുമാന നഷ്ടത്തെ കുറിച്ച് തോമസ് ഐസക്ക് പോലും വിലപിച്ചു പോസ്റ്റിട്ടത്   ..

വോട്ടിന്റെ കാര്യമെടുത്താലും  ഭൂരിഭാഗവും വിശ്വാസികളായ  ഹിന്ദു സമൂഹത്തെ വെറുപ്പിച്ചാൽ ,പ്രതേകിച്ചു  സ്ത്രീകളെ   ,വിശ്വാസം എന്തിലും കൂടുതൽ അവർക്കായിരിക്കും ,   ലോകസഭാ തിരെഞ്ഞെടുപ്പ് പോകട്ടെ ,,നിയമ സഭ തിരെഞ്ഞെടുപ്പ് ആകുമ്പോഴേക്കും   പതിവ് പോലെ വിശ്വാസികളുടെ മുന്നിൽ  ശബരിമല വിഷയത്തിൽ  കയ്യിൽ  പുരണ്ട ചോരക്കറകളെ കഴുകി കളയാതെ  ചെന്ന് നില്ക്കാൻ കഴിയില്ല ,,,അന്നേരം സകല ഭാരവും  വച്ച് കൊടുക്കാൻ  ഒരിര വേണം   ,അതിനാണ്   എല്ലാവരും കൂടെ ഇന്ന്  തലപ്പുലയനായ  പുന്നല ശ്രീകുമാറിനെ  എല്ലാ  ക്രെഡിറ്റും  ഏൽപ്പിച്ചു കൊണ്ട് നടക്കുന്നത്   ….രണ്ടാം അയ്യങ്കാളിയെന്ന  നിലയിലേക്ക്    വളർത്താനാണ് എന്ന് കരുതിയെങ്കിൽ തെറ്റി .നാളെ തങ്ങൾക്കു തന്നെ വിനയാകുന്ന     അങ്ങനെയൊന്നിനെ  സ്റ്റാലിനിസത്തിന്റെ വക്താക്കൾക്ക്  ആവശ്യമില്ല .

മീഡിയകളും ,  ബുദ്ധിജീവിനാട്യക്കാരും   ഇപ്പോൾ തന്നെ ഈ വിഷയം ദളിത്  സ്ത്രീകളുടെ  പോരാട്ടമായി  ചിത്രീകരിച്ചു തുടങ്ങിയിട്ടുണ്ട്  . ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ ചാനലിൽ ഇരുന്നുള്ള ആക്രോശവും  വെല്ലുവിളിയും  കണ്ടാൽ ദളിത് സ്ത്രീകൾക്ക് മാത്രമായുള്ള വിലക്കാണോ  ശബരിമലയിൽ എന്ന് കരുതി   പോകും   . അവരെ പറഞ്ഞിട്ടും കാര്യമില്ല  ചെല്ലും ചിലവും തരുന്നവരെ അനുസരിക്കുക എന്നതല്ലാതെ പ്രായോഗികമായി  ദളിത് സമൂഹത്തിനു  പ്രയോജനമേകുന്ന  ഒന്നും അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്  മണ്ടത്തരമാണ്   .ശ്രീ നാരായണ ഗുരുവിനും ,മന്നത്തു പദ്മനാഭനുമൊപ്പം സാമൂഹ്യ നവോത്ഥാനത്തിന് തിരിതെളിച്ചു  പൊതുസമൂഹത്തിന്റെ മുന്നിലേക്കു  അധഃസ്ഥിത ജനതയെ കൈപിടിച്ചുയർത്തുകയാണ് മഹാത്മാ അയ്യൻകാളി  ചെയ്തതെങ്കിൽ  ,എൻ ജി ഓ കളുടെയും സംഘടിത മതങ്ങളുടെയും  കയ്യാളായി  പൊതു സമൂഹത്തിൽ നിന്ന്  ആ സമൂഹത്തെ തിരിച്ചു നടത്തുകയാണ്  ഇന്നത്തെ ദളിത് ബുദ്ധിജീവികളുടെ വേഷമിട്ടവർ  .അതിന്റെ ലക്ഷ്യങ്ങൾ കൃത്യമായി വിശകലനം ചെയ്യപ്പെടണ്ടതാണ്  ,

ഇതിനൊരു  സ്വാഭാവിക പരിണാമമുണ്ട്  ,മറ്റൊന്നുമല്ല  പൊതു സമൂഹത്തിൽ നിന്ന് ഇനിയുണ്ടാകുന്ന ഒറ്റപ്പെടലിന്റെ   ,ഈ വനിതാ മതിൽ നാളെയുടെ ജാതിമതിലാണ്   ,,വിശ്വാസികളുടെ വോട്ടുകൾക്ക് വേണ്ടി  എന്ന് എഴുന്നെള്ളിച്ചു  കൊണ്ട് നടക്കുന്നവർക്ക് നാളെ  തള്ളിപ്പറയാൻ  എളുപ്പമുള്ളതു  ദളിത് സമൂഹത്തെയാണ്    ..ഒരു പിന്തുണയുമില്ലാത്ത  മറ്റാർക്കോ വേണ്ടി വിടുപണി ചെയ്യുന്ന ബുദ്ധിജീവി നാട്യക്കാരുടെ  പേരിൽ  ഒരു സമൂഹം പൊതുധാരയിൽ നിന്ന് ചിന്തയിൽ നിന്ന്  മാറ്റി നിർത്തപ്പെടും .

ശബരിമലയിലേക്ക്  തിരിച്ചു വരാം  അവിടുത്തെ  യുവതിപ്രവേശനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നത്  ഒരാചാരം മാത്രമാണ്   ,ഏതു  നിലയിലും  ഒരു അനാചാരമായി  അതിനെ  വ്യാഖാനിക്കാനും കഴിയില്ല   .മറ്റു  ഹിന്ദു ക്ഷേത്രങ്ങളിൽ  ,അയ്യപ്പ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി  സാധാരണ പോലെ ദർശനം നടത്തുന്ന ഒരിടമല്ല  ശബരിമല ,കാനന ക്ഷേത്രമാണ്   ,കൃത്യമായ ഒരു കാലയളവിൽ വൃതമെടുത്തു  പോകേണ്ടുന്ന  ഒരു  പുണ്യഭൂമിയാണത്  .അവിടെ നിലനിൽക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും  ഗോത്ര ജനതയുടേതാണ്   .1932  ൽ-  ക്ഷേത്ര   പ്രവേശനവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ രാജാവ് നിയോഗിച്ച കമ്മിറ്റി അംഗം  ,സംസ്കൃത പണ്ഡിതനും  മഹാത്മാ അയ്യങ്കാളിയുടെ മകളുടെ ഭർത്താവുമായ  കേശവ ശാസ്ത്രികൾ  സമർപ്പിച്ച  റിപ്പോർട്ടിൽ   അക്കാലത്തും  വൃതമെടുത്തു  ശബരിമലയിലേക്ക് പോകുന്ന അധസ്ഥിത സമുദായങ്ങളെ കുറിച്ച്  എടുത്തു പറയുന്നുണ്ട്   ..എന്നുവച്ചാൽ ചുരുങ്ങിയ പക്ഷം കമ്മ്യൂണിസ്റ്റുകാരനൊക്കെ കേരളം മണ്ണിൽ ഉദയം കൊള്ളും മുന്നേ നവോത്ഥാനം  ഉയർത്തിപ്പിടിച്ച  ഇടമാണ് ശബരിമല  .അവിടെ നിലനിൽക്കുന്ന കേവലമായ ഒരാചാരത്തിന്റെ  ഇത്രമാത്രം കോലാഹലങ്ങളുണ്ടാക്കാൻ എന്താണ് കാരണമെന്നു  കണ്ടെത്തേണ്ടത്  ഹിന്ദു സമൂഹം  നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്   ….

കഴിഞ്ഞ  ദിവസം  സോഷ്യൽ മീഡിയയിൽ  പർദ്ദയിട്ടു  ,കണ്ണ് മാത്രം പുറത്തു കാണിച്ച മുസ്ലിം സ്ത്രീകൾ വരെ   സാമൂഹ്യ  നവോത്ഥാനത്തിന് വേണ്ടിയുള്ള  കമ്മ്യൂണിസ്റ്റ് സർക്കാർ സ്പോൺസർ ചെയ്യുന്ന വനിതാമതിലിനു  ഐക്യദാർഢ്യം  പ്രഖ്യാപിച്ചുള്ള  ഫോട്ടോകൾ കണ്ടിരുന്നു  .ജനുവരി രണ്ടാം  തീയതി  വനിതാ മതിൽ കഴിഞ്ഞതിനു  ശേഷവും  ഇത്തരം വേഷക്കാരുടെ   ചിത്രങ്ങൾ ഒരു പാട് നമ്മൾ കാണുമെന്നുള്ളതും  ഉറപ്പാണ്   .അതിനർത്ഥം   പർദ്ദയ്ക്കുള്ളിൽ, തട്ടിവീഴാതെ നടക്കാനായി  കണ്ണുകൾക്ക് മാത്രം താൽക്കാലിക സ്വാതന്ത്ര്യം കിട്ടിയ  സ്ത്രീകൾക്ക്  വേണ്ടിയൊന്നുമല്ല  മറിച്ചു  ഹിന്ദു സ്ത്രീകളെ ”നവോത്ഥാനം ”  പഠിപ്പിക്കാനാണ്   പിണറായി  വിജയൻ   വനിതാമതിൽ സംഘടിപ്പിക്കുന്നത്  .നവോത്ഥാനത്തിന്റെ  പരിധിയിൽ  സംഘടിത മതങ്ങളുടെ  ,പ്രതേകിച്ചു  മുസ്ലിം സ്ത്രീകളും പെടുമെങ്കിൽ   ഒരു പക്ഷെ ഇങ്ങനെ ഒരു ആശയം തന്നെ ചാപിള്ളയായി  ഒടുങ്ങുമായിരുന്നു    .

എന്ത് കൊണ്ട് ശബരിമലയും ,ഹിന്ദു സ്ത്രീകളും …?ഏകീകരിക്കപ്പെടുന്ന  ഹിന്ദു സമൂഹം കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമല്ല , സംഘടിത വോട്ടു ബാങ്കിന്റെ ബലത്തിൽ  ഭരണം  കയ്യാളുന്ന ന്യൂന പക്ഷ രാഷ്ട്രീയക്കാരൻ മുതൽ   സുവിശേഷ കച്ചവടക്കാരനും  ,ഇസ്ലാമിക രാജ്യം സ്വപ്നം  കാണുന്ന മൗദീദിയൻ  ബുദ്ധികേന്ദ്രങ്ങൾക്കും  ഭയമുളവാക്കുന്ന  ഒന്നാണ്   . ഇന്ന് ചാനലുകളിലും ,സോഷ്യൽ മീഡിയകളിലും,പൊതുവേദികളിലും  നിറഞ്ഞു നിന്ന്   വലിയ  സാമൂഹ്യ നവോത്ഥാനം പറയുന്നവരുടെ  പിന്നാമ്പുറങ്ങൾ നോക്കിയാൽ മതി ,നമുക്കതു  മനസ്സിലാകും    …ശബരിമല കേരളത്തിൽ മാത്രമല്ല  ദക്ഷിണ ഇന്ത്യയിലും  ഹിന്ദു സമൂഹത്തെ ഒരുമിപ്പിച്ചു നിർത്തുന്ന  വിശ്വാസമായതു  കൊണ്ട്   ചിതറിയ ആക്രമണങ്ങളെക്കാൾ   ഏറ്റവും കൃത്യമായ ഇടതു സംഘടിതമായ  ആക്രമണം നടത്തി   ഹിന്ദു സമൂഹത്തിന്റെ  ആത്മവിശ്വാസത്തെ തകർത്തു കളഞ്ഞാൽ  പിന്നെയല്ലാം  എളുപ്പമാണ്   ..നിന്റെ വിശ്വാസം ഞങ്ങൾ തീരുമാനിച്ചോളാം എന്ന് പറയുന്നിടത്തു   ഒന്നുകിൽ  കൂടു മാറുക  ,അല്ലെങ്കിൽ തലതാഴ്ത്തി  കുമ്പിട്ടു രണ്ടാം നിര പൗരനായി നിൽക്കുക എന്നത് മാത്രമേ വഴിയുള്ളു    .

കൂടുതൽ പറഞ്ഞു പോകുന്നില്ല   വനിതാ മതിലിൽ  പല കാരണങ്ങളാൽ  അണിചേർന്നു നില്ക്കാൻ ഒരുങ്ങുന്ന ഓരോ ഹിന്ദു  സ്ത്രീയും  ചിന്തിക്കുക   ആർക്കു വേണ്ടിയാണിതെന്നു  ,നിങ്ങൾക്ക് മാത്രമുള്ള   എന്ത് നവോത്ഥാനമാണ്  ഇവിടെ സംഭവിക്കേണ്ടതെന്നു   ,തൊഴിലുറപ്പു പണി നഷ്ട്ടപ്പെട്ടു  പോകുന്നതടക്കമുള്ള  ഗതികേടുകളുണ്ട്  നിങ്ങളുടെ മുന്നിൽ   ,പക്ഷെ എങ്കിലും  …