എഴുതിയത് : റിജു ഭാരതീയൻ
ഇന്ന് ലോകം മുഴുവന്‍ “ഇന്ത്യയുടെ നീചമായ സാമൂഹിക വ്യവസ്ഥിതി”യെ പറ്റി ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ചർച്ച ചെയ്യുമ്പോള്‍, ഇന്ത്യയിലെ ഫാസിസത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോള്‍, ഈ പ്രതിഭാസങ്ങള്‍ക്ക് കാരണമായ ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോള്‍, അണിയറയിൽ സമർത്ഥമായി തിരക്കഥ എഴുതി സംവിധാനം ചെയ്യപ്പെടുന്ന ഇൻഡോ ഫോബിയ നാം കാണാതെ പോകുന്നു . ഈ വിഷയത്തെ ഇന്ത്യൻ ദേശീയതയുടെ പക്ഷത്തു നിന്ന് വീക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇൻഡോ -ഫോബിയ ( Indo-Phobia) എന്നാല്‍,
Anti-Indian sentiment or Indophobia refers to hostility towards India, Indians and Indian culture. Indophobia is formally defined in the context of anti-Indian prejudice in East Africa as “a tendency to react negatively towards people of Indian extraction against aspects of Indian culture and normative habits.
ഇതിന്റെ ആത്യന്തിക ലക്ഷ്യം ഇന്ത്യാ വിഭജനമാണ്, സാംസ്കാരികമായും പ്രാദേശികമായും ഭൂമിശാസ്ത്രപരമായും ഉള്ള വിഭജനം. ഒരുകാലത്ത് അമേരിക്കയുടെ സാമ്രാജ്യത്വ ഹുങ്കിന് ബദലായി ലോകത്തെ താങ്ങി നിർത്തിയ യു.എസ്.എസ്.ആർ എന്ന അഖണ്ട സോവിയെറ്റ് നാടുകൾ ഇന്ന് പല രാജ്യങ്ങളായ് തകര്‍ന്നത് പോലെയുള്ള വിഭജനമാണ് ലോകശക്തികള്‍ എന്നു നമ്മള്‍ ഓമനപ്പേരില്‍ വിളിക്കുന്ന രാജ്യങ്ങളുടെ പിന്നിൽ അവയെ നിയന്ത്രിക്കുന്ന മത ശക്തിയുടെ ലക്ഷ്യം.. ഒരു രാജ്യത്തിനെതിരെ അല്ലെങ്കില്‍ ഒരു വ്യക്തിക്കെതിരെ ലോകവ്യാപകമായി അമര്‍ഷവും എതിര്‍പ്പും എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്നു നാം ഹിറ്റ്ലർ വിരുദ്ധ പ്രചാരണങ്ങളുടെ ചരിത്രത്തിൽ നിന്ന് പഠിക്കേണ്ടതാണ്.സമാനമായി ഇറാഖ് , ഇറാന്‍,അഫ്ഗാനിസ്ഥാന്‍,വിയറ്റ്നാം എന്നീ രാജ്യങ്ങളെ ആക്രമിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഫോബിയകളിലൂടെയും ഭൂത-വര്‍ത്തമാനങ്ങളിലൂടെ നേരിട്ടു കണ്ടതും അനുഭവിച്ചതുമാണ്. ഇറാഖിന്റെ കാര്യമെടുക്കാം, ഇറാഖിനെ അമേരിക്ക ആക്രമിക്കാനുള്ള തീരുമാനം എടുത്ത അന്നുമുതല്‍ “ Weapons Of Mass Destruction” എന്ന പ്രചാരണം അഴിച്ചു വിട്ടു കൊണ്ടായിരുന്നു അമേരിക്ക ലോകത്തിനു മുന്നിൽ ആക്രമണത്തിന് അനുയോജ്യമായ അടിത്തറ പടുത്തുയർത്തിയത് . ആ സമയത്ത് ലോകം മുഴുവനും അമേരിക്കയുടെ കഥ വിശ്വസിച്ചു. പക്ഷേ ഒടുവില്‍ നാം ഇറാഖില്‍ ഇന്ന് കാണുന്നതെന്താണ്? വിവിധ ജാതികളായി, വിവിധ ഗോത്രങ്ങളായി തമ്മിലടിക്കുന്ന ഒരു രാജ്യത്തിന്റെ ജനവിഭാഗം. സാംസ്കാരികമായും, സാമ്പത്തികമായും ഉന്നതിയിൽ നിന്ന രാജ്യം ഇന്ന് കലാപകലുഷിത ഭൂമിയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വേണം നാം ഇൻഡോഫോബിയ വായിക്കേണ്ടത്.
ബലാൽസംഗവും ശിശുപീഡനവും ഒക്കെ നമ്മളൊക്കെ വികസിത രാജ്യങ്ങള്‍ എന്നു വിളിക്കുന്ന രാജ്യങ്ങളിലാണ് കൂടുതല്‍ നടക്കുന്നതെന്നുള്ള സ്ഥിതിവിവര കണക്കുകള്‍ നാം കണ്ടുകഴിഞ്ഞു . ആ വിഷയം ഒഴിവാക്കി കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ എങ്ങിനെ ഇൻഡോഫോബിയ നിര്‍മിതിക്ക് സംഭാവന ചെയ്യുന്നു എന്നു നമുക്ക് വിശകലനം ചെയ്യേണ്ടതുണ്ട് .
ദളിതന്റെ കണ്ണീരിന്റെ മറവിൽ മതപരിവർത്തനം
ഇന്ഡോഫോബിയക്ക് വേണ്ടി മിഷനറിമാര്‍ തിരഞ്ഞെടുത്തതില്‍ ഒന്ന് ദളിത പീഡനം ആയിരുന്നു. അതുവഴി ഇന്ത്യയെ ഒരു വംശീയ ആക്രമണങ്ങളുടെ കലവറയായി ചിത്രീകരിക്കുവാന്‍ മിഷണറിമാര്‍ക്ക് സാധിച്ചു. അതിനു വേണ്ടി ആദ്യം 2000ഇല്‍ ചെന്നെയില്‍ വെച്ചു ജോണ്‍ സാമുവേലിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് “Dravidian Religion to Eradicate Casteism” എന്ന സെമിനാര്‍ നടത്തി, ഇന്ത്യയില്‍ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം ജാതിയാണെന്നും ഇതിനുള്ള ഏക പോംവഴി ദ്രാവിഡിയന്‍ മത ആശ്ലേഷമണമാണ് എന്നും ഇവര്‍ സ്ഥാപിച്ചു. അടുത്തതായി മിഷനറിമാര്‍ ഈ വിഷയത്തെ അന്താരാഷ്‌ട്ര ശ്രദ്ധയിൽ കൊണ്ട് വന്നു , വിദേശ പണം ഒഴുക്കാൻ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യമായത് കൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. 2001-ലെ ഐക്യരാഷ്ട്ര സഭയുടെ “ Conference against Racism, Racial discrimination, Xenophobia and intolerance” എന്ന വിഷയം ചർച്ച ചെയ്ത അന്താരാഷ്‌ട്ര സമ്മേളനത്തില്‍ ആയിരുന്നു അത് .അവിടെ വച്ച് ദൈവനായകവും മകള്‍ ദേവികയും അവിടെ ഒരു പുസ്തകം വിതരണം ചെയ്തു ‘ International Racism is the child of india’s casteism”എന്നതായിരുന്നു ആ പുസ്തകം . ഹിന്ദുക്കളാണ് ലോകവ്യാപകമായി ഉള്ള എല്ലാവിധ സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണം എന്നു അവിടെ അവർ സ്ഥാപിച്ചു , ഈ വിഷയം അവിടെ വ്യാപകമായി ചർച്ച ചെയ്യപെട്ടു .അന്ന് മുതലാണ് ഭാരതം വംശീയ വിദ്വേഷങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയത്.
മുകളില്‍ പറഞ്ഞ ഉദാഹരണത്തിന്റെ ലക്ഷ്യം ഇന്ത്യാ വിഭജനം മാത്രമല്ല മറിച്ച് ഇതുവഴി ആളുകളെ ക്രൈസ്തവവൽക്കരിക്കുക എന്നത് കൂടെയാണ് എന്നത് മനസ്സിലാക്കുമ്പോഴാണ് മിഷണറിമാരുടെ ഗൂഢ ലക്ഷ്യങ്ങളെ കുറിച്ചു നമുക്ക് നേരിയ ബോധമെങ്കിലും ഉണ്ടാവുന്നത്. ഇന്ത്യയെ വംശവെറിയന്മാരുടെ രാജ്യമായി സ്ഥാപിച്ചതിന് ശേഷം തിരക്കഥയുടെ രണ്ടാം ഭാഗം അവതരിപ്പിക്കപ്പെട്ടു. 2004 ല്‍ ഇന്ത്യയെ ഒരു ദ്രാവിഡ ക്രിസ്ത്യന്‍ രാജ്യമായി രാജ്യമായി പ്രഖ്യാപിച്ചു . അതിനു 2000 ലെ സിദ്ധാന്തപ്രകാരം ,തിരക്കഥയുടെ ആദ്യ ഭാഗത്ത് അവതരിപ്പിച്ച ദ്രാവിഡ മത സിദ്ധാന്തത്തെ ക്രിസ്ത്യൻവല്ക്കരിച്ച ശേഷം ദ്രാവിടന് ഏറ്റവും അനുയോജ്യമായത് ക്രൈസ്തവ മതത്തെ ആശ്ലേഷിക്കുകയാണെന്നും ദ്രാവിഡ മതമെന്നാല്‍ ക്രിസ്ത്യന്‍ മതമാണെന്നും അവര്‍ സ്ഥാപിച്ചു. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും സുവിശേഷകര്‍ക്കും ഈ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ വേണ്ടി 400 പേജുള്ള ഒരു പുസ്തകം ഇറക്കുകയും, അതുവഴി തമിഴ്നാട്ടില്‍ ഈ സിദ്ധാന്തം വ്യാപകമാവുകയും ചെയ്തു. സൈദ്ധാന്തിക പ്രചാരണത്തിന് ക്രിസ്ത്യൻ സഭകള്ക്ക് ദ്രാവിഡ പാർട്ടികളുടെപിന്തുണ ലഭിക്കുക കൂടെയായപ്പോൾ യാഥാസ്ഥിതിക തമിഴ് വീടുകളിൽ പോലും കടന്നു ചെന്ന് കുരിശു സ്ഥാപിക്കാൻ ഇവർക്ക് എളുപ്പമായി .സംസ്കൃത ഭാഷയുടെ ശിൽപികൾ സെന്റ് തോമസ് ശിഷ്യന്മാരായിരുന്നു എന്ന് വരെ പ്രചരിപ്പിക്കുന്നു . ഇവിടെ തീര്‍ന്നില്ല. അടുത്തത് 2005-ഇല്‍ ന്യൂയോര്‍ക്കില്‍ മൂന്നു ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷനറി സംഘടനകളുടെ നേതൃത്വത്തില്‍ “History of Early Christianity in india from the advent of St. Thomas to Vasco da Gama” എന്ന കോണ്‍ഫെറെന്‍സ് നടത്തി. ഇതിലെ മുഖ്യലക്ഷ്യം ഇങ്ങനെയാണ് “ ഈ പ്രോജക്റ്റ് ദൈവപുത്രന്റെ വ്യാപ്തി ഇന്ത്യന്‍ രാജ്യത്തില്‍ വ്യാപകമായി പടരാന്‍ സഹായിക്കട്ടെ”. ഈ കോണ്‍ഫെറെന്‍സില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഔദ്യോഗിക തീരുമാനം ഇതായിരുന്നു “ ഇന്ത്യയുടെ പൈതൃകപരമായ വൃത്തികളും കൃതികളും എല്ലാം ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അതില്‍ തിരുക്കുറൾ ഉൾപ്പെടുന്ന തമിഴ് സാഹിത്യവും ,ശൈവ, വൈഷ്ണവ മഹായാന ബൌദ്ധ പാരമ്പര്യവും പെടും. ”
ഇത് സത്യമാണ് എന്നു തെളിയിക്കാന്‍ വേണ്ടി 2004 മുതല്‍ വ്യാപകമായി തമിനാട്ടില്‍ പല വ്യാജ ചരിത്ര നിര്‍മിതികളും നടത്തപ്പെട്ടു. എല്ലാ തമിഴ് കൃതികളെയും വൈകൃതവല്‍ക്കരിച്ചു കൊണ്ട് അതിനെ ക്രിസ്ത്യന്‍ മതവുമായി കൂട്ടിച്ചേര്‍ത്തു. 2006 ആവുമ്പോഴേക്കും ഇത് വ്യാപകമായി , തല്‍ഫലമായി 2006ല്‍ ന്യൂ യോര്‍ക്കില്‍ വെച്ചു ദൈവനായകത്തിന്റെ കീഴില്‍ “World Tamil Spiritual Awareness Movement” സ്ഥാപിക്കപ്പെട്ടു. 2007 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോർജ് ബുഷിന്റെ ഉപദേശകന്‍ ഇതിനെ കുറിച്ച് വേള്‍ഡ് മാഗസിനില്‍ എഴുതിയതോടു കൂടി ഇത് ലോകശ്രദ്ധ ആകര്‍ഷിക്കപ്പെടുകയും ഈ തിയറികള്‍ക്ക് സാര്‍വത്രിക അംഗീകാരം ലഭിക്കുകയും ചെയ്തു.
2007 ലെ “ History of early Christianity in India” എന്ന രണ്ടാം കോണ്‍ഫെറെന്‍സില്‍ തങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തമിള്‍ നാട്ടില്‍ നിര്‍മിച്ചു കൊണ്ടിരുന്ന ചരിത്രത്തെ ആധികാരിക രേഖകളായി പ്രഖ്യാപിക്കയും അതുവഴി ഈ ചരിത്ര നിര്‍മിതികള്‍ ലോകമാകമാനം വ്യാപിക്കപ്പെടുകയും ചെയ്തു. തമിഴനാടുമായി ബന്ധപെട്ട് ഇന്ന് നാം കാണുന്ന പല വംശീയ വിദ്വേഷങ്ങള്‍ക്കും വ്യാജ ചരിത്രങ്ങളുടെ പിൻബലത്തിൽ സൃഷ്ടി നടത്തിയത് മിഷനറിമാര്‍ ആണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.
തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി മിഷനറിമാര്‍ ഏതറ്റം വരെ പോകും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നാം മുകളില്‍ കണ്ടത്. ആദ്യം ഇന്ത്യയെ ഒരു വംശീയ വിദ്വേഷ രാജ്യമായി ചിത്രീകരിക്കുക.പിന്നീട് അതിനു കാരണങ്ങള്‍ കാണിക്കുക, അതിനു ശേഷം അതിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ക്രിസ്തുമതം വേണമെന്ന് ശഠിക്കുക, അതിനു വേണ്ടി ഇന്ത്യന്‍ പൈതൃകത്തെ മുഴുവനും ക്രിസ്ത്യന്‍ ചരിത്രവുമായി ബന്ധിപ്പിക്കുക. ഫലത്തിൽ അടിത്തറയിളകിയ ഹൈന്ദവ സംസ്കാരത്തിന്റെ ശ്മശാന ഭൂമിയിൽ നിന്ന് ഒന്നുകിൽ ഭാരതം മുഴുവൻ അധീനതയിലാക്കുക അല്ലെങ്കിൽ വെട്ടിമുറിച്ച് കീഴ്പ്പെടുത്തുക എന്നതാണ് ലക്‌ഷ്യം.
അതുകൊണ്ടു തന്നെ, ബിബിസിയുമായി ഉയര്‍ന്നു വന്ന “ഇന്ത്യ സാംസ്കാരികമായി “ ഒരു ബലാത്സംഗ രാജ്യമാണ് എന്നുള്ള തിയറിയും “ ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല” എന്ന തിയറിയും ഫലത്തില്‍ യഥാര്‍ത്ഥ സത്യമായി വരുന്നത് നമുക്ക് വരും നാളുകളില്‍ കാണാന്‍ സാധിക്കും. മിഷനറിമാര്‍ സൃഷ്ടിച്ച “ശൈവ- വൈഷ്ണവ വിദ്വേഷ കഥകളെ കുറിച്ച് , താലപ്പൊലിയെ ശങ്കരന് കാണിക്കയായി നല്‍കുന്ന അറുക്കപ്പെട്ട തലകളായി ചിത്രീകരിച്ച ചരിത്രത്തെ, തിരുവാതിര കളിയെ ലൈംഗികമായി വൈകൃതവല്‍ക്കരിച്ച ചരിത്രത്തെ, ആവേശത്തോടെ എല്ലായിടത്തും പറയുന്ന കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ ഈ മിഷനറി നിര്‍മിതിയെ കൂടി എല്ലായിടത്തും അത്യന്തം ആവേശത്തോടെ വാരി വിതറുന്നത് നാം വരും നാളുകളില്‍ കാണും. അതുവഴി ഇന്ത്യയുടെ സാംസ്കാരികമായ വിഭജനം മിഷനറിമാര്‍ നേടുകയും ചെയ്യും.
“ഉത്തിഷ്ഠിത ജാഗ്രത പ്രാപവര്യാന്‍ നിബോധത”
Reference : Chapter 9-10 of Breaking India Book.