ഭൂവിനിയോഗ ബിൽ – ഒരു അവലോകനം

11033854_356625227872802_1082137317_o

— അഞ്ജലി ജോർജ്ജ് —

രാഷ്ട്രീയാതിപ്രസരമുള്ള മാധ്യമ മേഖലയുള്ള ഇന്ത്യൻ സാഹചര്യത്തിൽ സർക്കാർ തലത്തിൽ നടക്കുന്ന മാറ്റങ്ങൾ പുതിയ നിയമങ്ങൾ, ജന പ്രതിനിധി സഭകളിൽ അവതരിപ്പിക്കുന്ന ,പാസാക്കുന്ന ബില്ലുകൾ എന്നിവയെ കുറിച്ച് വാദവും മറുവാദവും ഒക്കെ നടന്നു സർവ്വം കോലാഹലമയമാവുമ്പോൾ ജനം സംഗതി എന്തെന്നറിയാതെ മിഴിച്ചു നില്ക്കുന്ന അവസ്ഥയാണ് , കണ്ണ് തുറിച്ചു ആകാശത്തോട്ടു നോക്കി നിൽക്കുന്ന സാധാരണക്കാരന്റെ അജ്ഞത അവന്റെ സ്വാഭാവികമായ ദൗർബല്യമല്ല പക്ഷെ അവനെ അത്തരത്തിൽ ഒരു അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്നുള്ള നാടകത്തിന്റെ സ്വാഭാവികമായ ക്ലൈമാക്സ്‌ ആണ്. ഭൂവിനിയോഗ ബില്ലിനെ കോലാഹലത്തിൽ നിന്നൊക്കെ മാറിനിന്നു വിലയിരുത്തേണ്ടത് നീതി അർഹിക്കുന്ന ജനങ്ങളോടുള്ള ജനങ്ങളിൽ ഒരാളുടെ കർത്തവ്യം മാത്രമാണ് .
———————————————————————————————————————————————
നാളിതുവരെ വികസന പ്രവർത്തനങ്ങൽക്കായി ഭൂമി ഏറ്റെടുക്കുന്നതിനു ഭാരതത്തിൽ അനുവര്‍ത്തിച്ചു പോന്നിരുന്ന നടപടിക്രമങ്ങൾ 1894 ലെ ഭൂമി ഏറ്റെടുക്കൽ (Land Acquisition Bill 1894 ) നിയമ പ്രകാരം ആയിരുന്നു. 120 വര്‍ഷം മുമ്പുള്ള ഈ നിയമം മാറ്റി, കഴിഞ്ഞ യു പി എ സര്‍ക്കാര്‍ 2013 ൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ ന്യായവും സുതാര്യവുമായ നഷ്ടപരിഹരത്തിനും പുനരധിവാസത്തിനും ഉള്ള ഒരു അവകാശ നിയമം പാസ്സാക്കി. (Right to Fair Compensation and Transparency Act 2013 by UPA).

യു പി എ കൊണ്ടു വന്ന നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ശ്രമകരവും, അപ്രായോഗികവും ആണെന്ന് മാത്രമല്ല അത് വികസന പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാക്കുകയും, കർഷകരുടെ ജീവിതം ദുസ്സഹം ആക്കുവാനും മാത്രമേ ഉതകു എന്ന് അന്നത്തെ 32 മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശത്തെ ഭരണാധികാരികളും അടക്കം വിവിധ തുറകളിൽ നിന്നും 2013 ലെ യു പി എ നിയമത്തിൽ ഭേദഗതികൾ വരുത്തുവാൻ ആവശ്യം ഉയര്‍ന്നതിനെ തുടർന്ന് എൻ ഡി യെ സർക്കാർ ഈ നിയമത്തിലെ ന്യൂനതകൾ പരിഹരിച്ചു നിയമം ഭേദഗതി ചെയ്യുന്നു.

കാതലായ മാറ്റങ്ങൾ വരുത്താതെ കേവലം UPA സർക്കാരിന്റെ സ്ഥലം ഏറ്റെടുപ്പ് ബില്ലിലെ അപാകതകൾ , ജനങ്ങളിൽ നിന്ന് എതിർപ്പുയർത്തിയ ഭാഗങ്ങൾ , അപ്രായോഗിക നിബന്ധനകളും മറ്റു കാലാനുസൃതമായി പരിഷ്കരിക്കുക എന്നതായിരുന്നു NDA നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അത് രാജ്യത്തിന്‌ ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നതും. UPA യുടെ ബില്ലിലെ പരിഹാസ്യമായ ഭാഗങ്ങൾ എപ്രകാരം ആണ് NDA സർക്കാർ മാറ്റം വരുത്തിയത് എന്നും നമുക്ക് പരിശോധിക്കാം.  ..

 ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഭൂമി ഏറ്റെടുക്കൽ ബിൽ 2015. (Land Ordinance Bill 2015- NDA)

യു പി എ കൊണ്ടുവന്ന നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടി ശ്രമകരമാണെന്നു മാത്രമല്ല അത് ഇടനിലക്കാർക്ക് യഥേഷ്ടം ലാഭം കൊയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നു എന്നത് കൊണ്ട് ഗ്രമീണ മേഖലകളിലെ രാഷ്ട്രിയ മാടമ്പിമാർക്ക് ഈ നിയമത്തിൽ വരുത്തുന്ന ഭേതഗതികളോട് പ്രത്യേകിച്ച് ഒരു താല്‍പര്യവുമില്ല. അതിലുപരി യു പി എ യുടെ നിയമത്തിൽ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ സ്വാഭാവികമായും നമുക്ക് ഉണ്ടാവേണ്ട സംശയങ്ങള്‍ എന്താണ് എന്‍ ഡി എ സർക്കാർ ഇതിൽ വരുത്തിയ ഭേദഗതികൾ എന്നും, ഇതിനാൽ നമുക്ക് ഉണ്ടാവുന്ന ഫലങ്ങൾ എന്താണ് എന്നുമൊക്കെ ആണ്.

———————————————————————————–

 • പ്രധാനമായും താഴെപറയുന്ന മേഖലകളിലെ നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കി രാഷ്ട്രപുരോഗതിക്ക് ആക്കം കൂട്ടുന്നതിനാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വ്യാവസായിക ഇടനാഴികൾ, വൈദ്യുതി നിലയങ്ങൾ, ദരിദ്രർക്കായുള്ള ഭവന നിർമ്മാണ പദ്ധതികൾ, പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനാവശ്യമായ ആയുധ നിർമ്മാണ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങാൻ ഇവയ്ക്കൊക്കെ വേണ്ടിയാണ് ഭൂമിയേറ്റെടുക്കൽ നടത്താൻ ഉദ്ദേശിക്കുന്നത്. അതായത് ജനതാൽപര്യ പ്രകാരമുള്ള, രാഷ്ട്ര വികസനത്തിനുതകുന്ന തരത്തിൽ മേൽപറഞ്ഞ നിയമത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തുക മാത്രം ആണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.
 • സ്വകാര്യ കമ്പനികള്ക്ക് യു പി എ നിയമപ്രകാരം ഭുമി ഏറ്റെടുക്കാമായിരുന്നു എങ്കിൽ ഇപ്പോൾ സർക്കാർ പങ്കാളിത്തത്തോട് കൂടിയ പദ്ധതികൾക്ക് മാത്രമേ ഈ നിയമപ്രകാരം ഭൂമി ലഭിക്കുകയുള്ളൂ. 
 • നിയുക്ത വ്യാവസായിക ഇടനാഴിക്കൾക്ക് വേണ്ടി ദേശീയ പാതയുടെയോ റെയിൽവെ പാതകളുടെയോ ഒരു കിലോമിറ്റർ ചുറ്റളവിൽ ഉള്ള ഭൂമി മാത്രമേ ഏറ്റെടുക്കാവു.
 • ഒരു പദ്ധതി നടപ്പിലാക്കാനുള്ള ഏറ്റവും ചുരുങ്ങിയ അളവിലുള്ള ഭൂമി മാത്രമേ ഏറ്റെടുക്കുവാൻ അനുവാദമുള്ളൂ
 • ഭുമി കൈ മാറുന്ന കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും ജോലി നല്‍കിയിരിക്കണം എന്ന് ഈ നിയമം വ്യവസ്ഥ ചെയുന്നു.
 • യു.പി.എ യുടെ നിയമ പ്രകാരം ഒഴിവാക്കിയിരുന്ന പതിമൂന്നു മേഖലകൾക്ക് കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യരുടെ പുനരിധിവാസത്തിനായി ഭൂമി ഏറ്റെടുക്കൽ നിയമം, റെയിൽവേ നിയമം, വിദ്യുത്ച്ചക്തി നിയമം, ആണവോർജ്ജ നിയമം , ദേശീയപാത നിയമം, ഖനികള്‍ക്കായി ഭൂമി ഏറ്റെടുക്കൽ നിയമം, മെട്രോ റെയിൽവേ നിര്‍മ്മാണ നിയമം, പെട്രോളിയം പൈപ്പ് ലൈൻ നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നിയമം, കൽക്കരി നിക്ഷേപ മേഖലകളില10981395_10203137336384664_1300121736773830405_nഭൂമി ഏറ്റെടുക്കൽ നിയമം, ഇന്ത്യൻ ട്രാം വേയ്സ് ആക്റ്റ് എന്നിവയുടെ പരിധിയിൽ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികൾ തുടങ്ങിയവക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതും പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നു. കൂടാതെ മേല്‍പ്പറഞ്ഞ പ്രവർത്തികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി വിജ്ഞാപനം പുറപ്പെടുവിക്കാൻ പാര്‍ലമെന്റിന്റെ രണ്ടു സഭകളും സമ്മതിച്ചാല്‍ മാത്രമേ കഴിയൂ എന്ന ചട്ടം അസാധു ആക്കുകയും ചെയ്തു.
  അതായത് സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചുവപ്പ് നാടകളുടെ എണ്ണവും നീളവും കുറച്ചു കൂടുതല്‍ ജനങ്ങള്‍ക്ക്‌ ഇതിന്റെ ആനുകൂല്യം അനുഭവിക്കാനുള്ള അവസരം ഉണ്ടാക്കുവാന്‍ ഉതകുന്ന നിയമ ഭേദഗതിയാണ് ഉണ്ടായിട്ടുള്ളത്.
 • ആദിവാസി ഭൂമി ഏറ്റെടുക്കുവാൻ പഞ്ചായത്തുകളുടെ അനുമതി നിർബന്ധമാക്കി.
 • ജലസേചന സൌകര്യമുള്ള വിവിധവിള (Multi crop) കൃഷിഭൂമി ഏറ്റെടുക്കുന്നതിലും ഈ നിയമം നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്.
 • അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയായില്ലെങ്കിൽ ഏറ്റെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കണം എന്ന യു.പി.എ യുടെ നിയമത്തിലെ ചട്ടത്തിൽ, ഏറ്റെടുക്കുന്ന സമയത്ത് പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ ജോലികള്‍ പൂര്‍ത്തിയാക്കണം എന്ന ഭേദഗതി വരുത്തി.
 • ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ അതോറിട്ടി രൂപീകരിക്കുന്നതാണ്.
 • ഈ നിയമം നടപ്പാക്കുന്നതിനു മുന്‍പ് പ്രതീക്ഷിക്കാത്ത എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി പുതിയ ഭേദഗതികള്‍ ഉണ്ടാക്കാന്‍ ഉള്ള സമയ പരിധി രണ്ടു വര്‍ഷം എന്ന് യു പി എ പറഞ്ഞത്, അഞ്ചു വര്‍ഷം എന്ന് എന്‍ ഡി എ തിരുത്തി. തെറ്റുകള്‍ തിരുത്താന്‍ മൂന്ന് വര്‍ഷം കൂടി അധികം നല്‍കി.
 • പ്രസ്തുത നിയമം നടപ്പാക്കുന്നതിലെ വീഴ്ചകൾക്ക് ബന്ധപെട്ട ഉദ്യോഗസ്ഥർക്കെതിരെ CRPC സെക്ഷൻ 197 പ്രകാരം കേസ് എടുക്കാവുന്നതാണ്

  Sri. Arun Jaitley, Finanace Minister, Clarifying the new Land Ordinance Bill 2015 in Parliament.

ദേശീയ സുരക്ഷാ പ്രാധാന്യമുള്ള പദ്ധതികള്‍, പ്രതിരോധ ഉപകരണ നിര്‍മ്മാണ പ്രവർത്തനങ്ങൾ, ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസന പ്രവർത്തികൾ (വൈദ്യുതീകരണം, ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണം) തുടങ്ങിയ പദ്ധതികൾക്ക് തല്‍സ്ഥലങ്ങളിലെ 80% ജനങ്ങളുടെയും സമ്മതം ഉണ്ടെങ്കിലെ ഭൂമി ഏറ്റെടുക്കനാവൂ എന്ന നിബന്ധന എന്‍ ഡി എ ഒഴിവാക്കി. സമ്മതം എല്ലാവരും തരാൻ കാത്തുനിന്നത് കാരണം കൊച്ചി മെട്രോയുടെയും, നാഷണല്‍ ഹൈവേ വീതി കൂട്ടലിന്റെയും സ്ഥിതി നമ്മള്‍ കണ്ടത് ആണല്ലോ.

ഭൂമി ഏറ്റെടുക്കുന്നത് കൊണ്ട് സമൂഹത്തിലുണ്ടാകുന്ന ആഘാതം അളക്കണം എന്ന വ്യവസ്ഥയിൽ നിന്നും മേൽപ്പറഞ്ഞ അവശ്യ മേഖലകളിലുള്ള നിര്മ്മാണ പ്രവർത്തനങ്ങളെ വിമുക്തമാക്കി. ഇത്രയും മാറ്റങ്ങള്‍ക്കു എതിരെ ആണ് പ്രതിപക്ഷം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.1894ലെ നിയമം കൊണ്ട് 60 വര്‍ഷം ജീവിച്ച ജനങ്ങള്‍ക്ക്‌ ഈ ഭേദഗതികള്‍ എങ്ങിനെ പ്രശ്നം ആവും എന്നത് ചിന്തനീയം തന്നെ.
സര്‍ക്കാരിനു ആവശ്യം എന്ന് തോന്നുമ്പോള്‍ ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ സ്ഥലം ഏറ്റെടുക്കാവുന്നതാണ് എന്ന നിയമത്തിലെ ഭേദഗതി എങ്ങിനെ ജനവിരുദ്ധം ആകുന്നു എന്നതും മനസിലാകുന്നില്ല.

ഭൂമി നല്‍കുന്നവന് മാത്രമല്ല ഏറ്റെടുക്കുന്നവർക്കും ലാഭകരമാവുന്ന ഒരു ടൂ വേ പ്രൊസെസ്സ് എന്ന് ഈ ഭേദഗതികളെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്. ഗ്രാമീണ മേഖലയിലുള്ള കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 4% വും നഗരപ്രദേശങ്ങളിലെ ഭുമിക്കു മാർക്കറ്റ്‌ വിലയുടെ 2% വും കൂടുതല്‍ വില 11067859_355692501299408_564971176_oലഭിക്കുന്നു എന്ന് മാത്രമല്ല ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിടുന്ന പരോക്ഷ ചെലവുകൾ ,വ്യവഹാര-അവസര മൂല്യം തുടങ്ങിയ ചെലവുകൾ ലഘൂകരിക്കാന്‍ ഉള്ള നടപടികളും ഈ നിയമം ലക്‌ഷ്യമാക്കുന്നു. കൂടാതെ യു പി എ യുടെ നിയമ പ്രകാരം ഒഴിവാക്കിയിരുന്ന പതിമൂന്നു മേഖലകള്ൽ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികൾക്കായി ഭൂമി ഏറ്റെടുക്കുന്നതും പുതിയ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നു കൂടുതൽ ജനങ്ങൾക്ക്‌ ഈ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ സർക്കാർ പ്രത്യേകം ശ്രമിച്ചിരിക്കുന്നു.
ഭൂരിഭാഗം വരുന്ന ജനങ്ങളും തുച്ചമായ വേതനത്തിൽ കൃഷി ഉപജീവന മാര്‍ഗമാക്കി കഴിയാൻ നിർബന്ധിതരായവർ ആണ് എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന പ്രശ്നം. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ എണ്ണം കുറയ്ക്കാനായി മറ്റു നിര്‍മ്മാണ മേഖലകളുടെ വികസനമാണ് ഇതിനു പരിഹാരമായി ഉയര്‍ത്തി കാട്ടുന്നത്. തരിശ്ശായി കിടക്കുന്ന ഏക്കറുകണക്കിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രതിബന്ധങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സുതാര്യവും, നീതിയുക്തവും അല്ല എന്നത് രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിക്ക് തുരങ്കം വെക്കുന്ന സ്ഥിതിയാണ് ഇത്രയും കാലം തുടർന്ന് വന്നിരുന്നത്. വില്‍ക്കാൻ കഴിഞ്ഞാൽ മാത്രം ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു ആസ്തിയായി ഭൂമി എന്ന വിരോധാഭാസം നിലനില്‍ക്കേ, അത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കപെടുകയും ജനോപയോഗപ്രദമായ രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ശ്രമകരമാക്കിത്തീര്‍ക്കാൻ വേണ്ടി സമരം നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയേയും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

Sri. Nitin Gadkari, Roads and Ports Minister Clarifying the merits of Land Ordinance Bill 2015.

ജനങ്ങള്‍ക്ക്‌ അവരുടെ ഭൂമിയുടെ വില മാത്രമല്ല, രാഷ്ട്രത്തിന്റെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവും ജീവിത നിലവാരം ഉയര്‍ത്തുന്നതിനു അത്യാവശ്യം ആണ് എന്ന് മനസിലാക്കുന്ന, എന്റെ നാടിൻറെ വികസനവും നാട്ടുകാരുടെ നന്മയും ആഗ്രഹിക്കുന്ന  ഒരു സാധാരണ ഇന്ത്യക്കാരി എന്ന നിലക്ക്,  120 വര്‍ഷം മുന്‍പുള്ള നിയമത്തില്‍ നിന്നും മോചനം നേടി രാജ്യത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ല. 

 

— അഞ്ജലി ജോർജ്ജ് —

 

Courtsey :

Cartoon Credits – Artist Presel Divakar

Edit : Renjith Viswanath

Cover Images – Ratheesh 

http://dolr.nic.in/dolr/LandAcquisitionAct1894.asp
http://indiacode.nic.in/acts-in-pdf/302013.pdf

http://www.prsindia.org/uploads/media/Land%20and%20R%20and%20R/Bill%20Summary%20-%20LARR%20Bill%202015.pdf