എഴുതിയത് : എം . എസ് ഗിരി ,എസ്. കെ ഹരിഹരൻ
ചാനലുകളിലും പത്രങ്ങളിലും ഏവൂപ്രാസ്യാമ്മ , ചവറ അച്ഛന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയുടെ പരസ്യം. വിശുദ്ധ പദവിക്ക് അര്‍ഹമാവണം എങ്കില്‍ പ്രാര്‍ഥിച്ചപ്പോള്‍ രോഗം മാറ്റി എന്നു ഒരാള്‍ പറയണം അതായത് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന്റെ അടുത്തു ചെന്നു മധ്യസ്ഥനായി നിന്നു ഒരു മൂന്നാമന്‍ പ്രാര്‍ത്ഥിക്കണം , വിശ്വാസിയുടെ പ്രാര്‍ഥന ദൈവം നേരിട്ടു കേള്‍ക്കില്ല എന്നു പറയുന്നതു തന്നെ സൃഷ്ടിയും സ്രാഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ തള്ളിപ്പറയല്‍ അല്ലേ , ദൈവ നിന്ദയല്ലേ . ഹൈന്ദവ
ഗുരുക്കന്മാരില്‍ മാധ്യമങ്ങള്‍ ആള്‍ ദൈവം എന്നു വിളിച്ചാക്ഷേപിക്കുന്നവരില്‍ ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കി ആരും തന്നെ താന്‍ സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കുന്നില്ല . മരിച്ച വ്യക്തിക്ക് ദൈവത്തിനോടു സങ്കടം പറയാന്‍ കൊട്ടേഷന്‍ ഏല്‍പ്പിക്കുന്നതിലും എത്രയോ വിശ്വാസ്യത ഉണ്ട് ജീവിച്ചിരിക്കുന്ന ഒരാള്‍ അത്ഭുതം പ്രവര്‍ത്തിച്ചു , എന്റെ ദുഖം മാറ്റി എന്റെ സങ്കടം കേള്‍ക്കുവാന്‍ സമയം നല്കി എന്നൊക്കെ ലക്ഷക്കണക്കിനു ജനങ്ങള്‍ പറയുന്നതു. മാതാ പിതാ ഗുരു ദൈവം എന്നു പഠിപ്പിക്കുന്ന സനാതന ധര്‍മ്മത്തിന്റെ തായ് വേരായ ഹൈന്ദവ ധര്‍മ്മ പ്രചാരണം നടത്തുന്ന മഹാ ഗുരുക്കന്മാരെ ആള്‍ ദൈവം എന്നു ആക്ഷേപിക്കുന്നവരില്‍ ദൈവം ഇല്ലെന്നു വാദിക്കുന്ന യുക്തിവാദികളും മുന്നില്‍ ഉണ്ട് . മനുഷ്യനു ദൈവം ആവാന്‍ കഴിയില്ല എന്നു ഏക ദൈവ വിശ്വാസികള്‍ ആര്‍ത്തു വിളിക്കുന്നത് മനസ്സിലാക്കാം അവര്‍ക്കൊപ്പം തുള്ളുന്ന യുക്തിവാദി പരോക്ഷമായി ആകാശത്തിന് മുകളില്‍ മാത്രമേ ദൈവം ഉള്ളൂ എന്നു വാദിക്കുന്നവര്‍ക്ക് ചൂട്ട് പിടിക്കുകയല്ലേ ? ………..!!!!
ദിവസേന ഹൈന്ദവ ബിംബങ്ങളെ , വിശ്വാസങ്ങളെ , ആചാരങ്ങളെ, വിശ്വാസങ്ങളെ ഒക്കെ സ്മാര്‍ത്ത വിചാരം ചെയ്യുന്ന വര്‍ഗീയ വിഷം തുപ്പുന്ന ഹൈന്ദവ വിരുദ്ധ മാധ്യമങ്ങള്‍ എല്ലാം റോമിലേക്ക് വാര്‍ത്ത തല്‍സമയം പ്രക്ഷേപണം ചെയ്യാന്‍ പോയിട്ടുണ്ട് . വിശുദ്ധരായി പ്രഖ്യാപിക്കപെട്ടാല്‍ ഉടനെ സര്ക്കാര്‍ നികുതി പണം വാരി കോരി നല്കി തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കല്‍ തുടങ്ങും . വിശ്വാസികളുടെ പണം ശബരിമയിലെ പോലെ സര്‍കാരിലേക്ക് അല്ല ,പള്ളിമേടയിലേക്ക് ഒഴുകും. ഈ വിശുദ്ധ തട്ടിപ്പിന് എതിരായി എഴുതാനും അതിന്റെ ശാസ്ത്രീയ വിശ്വാസ്യത ചോദ്യം ചെയ്യാനും ധൈര്യമില്ലാത്തവര്‍ ഇനിയും വരും ഹൈന്ദവ ഗുരുക്കന്മാരെ മാത്രം ആള്‍ ദൈവം എന്നു വിളിച്ച് ആക്ഷേപിക്കാന്‍, ആ പട്ടം അമൃതാനന്ദ മായി സായി ബാബ, രാംദേവ് , രവിശങ്കര്‍ എന്നിവര്‍ക്കൊക്കെ മാത്രം സ്വന്തം.
ഇത് തികച്ചും മതപരമായ ഒരു കാര്യമാണ് വാഴ്ത്തുന്നവരും വാഴ്ത്തപ്പെടുന്നവരും ഒരേ സമുദായമായതു കൊണ്ട് മറ്റുള്ളവർ ഇത് ചർച്ച ചെയ്യുന്നത് ശരിയല്ല. മാത്രമല്ല ഇതൊക്കെ അവരുടെ വിശ്വാസമാണ്. ചികിത്സിക്കാൻ ആശുപത്രികൾ വേണ്ട പള്ളികൾ മതി എന്ന് വിശ്വസിക്കാൻ അവകാശ മുള്ളതുപോലെ തന്നെ ചികിത്സിക്കാൻ പള്ളിയിൽ പോയാൽ അവിടെ നിന്ന് സെമിത്തേരിയിലേക്ക് പോകേണ്ടി വരും എന്ന് വിശ്വസിക്കാനും സ്വാതന്ത്ര്യം ഉണ്ട്. വിശ്വാസം അതല്ലേ എല്ലാം
നാല് ഇറ്റലിക്കാർ വാഴ്ത്തപ്പെടുമ്പോൾ രണ്ടു ഇന്ത്യക്കാരും അവിടെ വാഴ്ത്തപ്പെടുന്നു എന്ന് അറിയുമ്പോഴാണ് വത്തിക്കാൻ ഇന്ത്യയെ ഇറ്റലിക്കൊപ്പം പരിഗണിക്കുന്നു എന്ന സത്യം നാം
തിരിച്ചറിയുന്നത് …ഇറ്റലിയിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെട്ടു എന്നിട്ടും വാഴ്ത്തൽ പട്ടികയിൽ രണ്ടു കേരളീയർ സ്ഥാനം പിടിച്ചതിൽ കേരളം കെ .എം .മാണിക്ക് നന്ദി പറയണം . കേരള കോണ്‍ഗ്രസിന്റെ സ്വാധീനം ഒന്ന് മാത്രമാണ് ഇതിന് പിന്നിൽ. കാഴ്ചയില്ലാത്തവർ പാടും. കേൾവി ശക്തി ഇല്ലാത്തവർ ഓടും. കാലില്ലാത്തവർ ചിത്രം വരയ്ക്കും ഇത്യാദി മാജിക്കുകൾ സ്റ്റേജ് ഷോകളായി ഇനിയും തുടരും .
അത് കാണാൻ പോകുന്നവരുടെ പാപം തീരും പോകാത്തവരുടെ പാപം മുതലും പലിശയും അടക്കം വലിയ കുടിശ്ശികയായി അവസാനം വിശുദ്ധൻ നേരിട്ട് റിക്കവറി ചെയ്ത് മുകളിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
അത്തരം വോട്ട് റിക്കവറി കേരളത്തിൽ സംഭവിക്കാതിരിക്കാനായി സഭയെ സന്തോഷിപ്പിക്കാൻ ജോസ് കെ മാണി എം .പി .യുടെ നേതൃത്വത്തിൽ ഒരു സംഘം ക്രൈസ്തവ എം എൽ എ മാർ വത്തിക്കാനിലെ വാഴ്ത്തൽ ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധികളായി പോകുന്നു.
ഇവിടത്തെ ചോദ്യം ഇതാണ്.
ക്രൈസ്തവ സമൂഹത്തിന്റെ മാത്രം ചടങ്ങായ ഈ പരിപാടിക്ക് പോകുന്ന ക്രൈസ്തവ പ്രതിനിധികളുടെ ചിലവ് വഹിക്കുന്നത് ആരാണ് ? സംസ്ഥാന സർക്കാരാണോ? അതോ ക്രൈസ്തവ സഭയോ ?
വിവിധ മതവിശ്വാസികൾ കൊടുക്കുന്ന നികുതി പണം ചിലവഴിച്ച് ഇത്തരം മത ചടങ്ങുകൾക്ക് പോകുന്നത് ന്യായീകരിക്കാൻ സാധിക്കുമോ? അതെടുക്കുന്നതോ അയ്യപ്പന്മാരുടെ നികുതി മഴയ്ക്ക് വേണ്ടി വായും തുറന്നിരിക്കുന്ന പണമില്ലാതെ വറ്റിപ്പോയ ഒരു ഖജനാവിൽ നിന്നും!!! മദ്യത്തിന്റെ പാപനികുതിയും ചേരുന്ന സർക്കാർ പണം വിശുദ്ധ യാത്രയുടെ ശുദ്ധി കുറയ്ക്കും എന്ന് മദ്യ വിരോധിയായ സുധീരൻ എങ്കിലും പറയേണ്ടതല്ലേ. “വിശുദ്ധനായ പിതാവിനും വിശുദ്ധയായ സഹോദരിക്കും വേണ്ടി ചിലവഴിക്കുന്ന നികുതിപ്പണം അശുദ്ധമായ ചേരികളിലെ മക്കളുടെ ശുദ്ധിക്കായ് ചിലവഴിച്ച് കൂടായിരുന്നോ “
ഹിന്ദു വിശ്വാസം , ഹിന്ദു ജനത എന്നിവയുടെ ഒക്കെ നാശം ഭാരതത്തെ മതരാഷ്ട്രത്തിലേക്കും , വിഭജനത്തിലേക്കും , അശാന്തിയിലേക്കും നയിക്കും എന്നു വ്യക്തം അപ്പോള്‍ ആര്‍ക്കാണു അത് കൊണ്ട് നേട്ടം അവര്‍ അതിനു പണം ഒഴുക്കുകയും ചെയ്യും . പണ്ട് ചാര കേസില്‍ ഒഴുകിയ പണം പോലെ , ഇന്ന് മാവോവാദികള്‍ക്ക് ഒഴുകുന്ന പണം പോലെ , സ്വര്‍ണ്ണ കടത്തിന്റെ പേരില്‍ , കള്ളനോട്ടിന്റെ പേരില്‍ ഒക്കെ പോലെ . ജാഗ്രതയോടെ ഇരിക്കേണ്ടത് സമാധാനംആഗ്രഹിക്കുന്ന ഏവര്‍ക്കും ശോഭനം.
ജീവിച്ചിരിക്കുമ്പോൾ വിശുദ്ധരായ അമൃതാനന്ദമയി സായി ബാബ, , രാംദേവ് , രവിശങ്കര്‍ എന്നിവർ ആൾദൈവങ്ങൾ ആണെങ്കിൽ, മരിച്ചതിന് ശേഷം വിശുദ്ധരാക്കപ്പെടുന്നവരെ എന്ത് പേരിട്ടു വിളിക്കും? പ്രേതദൈവങ്ങൾ എന്നോ ???