കൂത്ത്‌പറമ്പിനെ ചുവപ്പിച്ച നവം : 25

— പവിത്രൻ പടിഞ്ഞാറ്റയിൽ —

“ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകിൽ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവൻ… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ”

10811702_406248932864099_1423973938_n (1) 10805177_760527714033705_2132328072_n

കൂത്തുപറമ്പ വെടിവയ്പ്പ് കഴിഞ്ഞു ആശുപത്രിയില്‍ വച്ച് ഒരു പിതാവ് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ കേരളമങ്ങോളമിങ്ങോളം അലയടിച്ചു. കാതുകളില്‍ നിന്നും കാതുകളിലേക്ക് പടര്‍ന്നു. കൂത്തുപറമ്പ രക്തസാക്ഷികള്‍ ഒരു ആവേശമായും ജ്വലിക്കുന്ന അഗ്നിനാളമായും മനസ്സുകളില്‍
 പ്രതിഷ്ഠിക്കപ്പെടാന്‍ സ്വന്തം മകന്റെ വേർപാടിലും ഹൃദയത്തില്‍ ദുഖ: സാഗരമൊതുക്കി കണ്ണ്നിറയാത്ത അച്ഛന്‍റെ വാചകങ്ങള്‍ മാത്രം മതിയായിരുന്നു…

 

വെടിവയ്പ്പ് കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടു, സിപിഎം എന്ന സംഘടനയുടെ പല നിലപാടുകളിലും അയവ് വന്നു. അതിലൊന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി രാഘവനുമായി ഏപ്രില്‍ 2013 നു നടത്തിയ ചര്‍ച്ച. പ്രത്യയശാസ്ത്രപരമായി തകര്‍ച്ച നേരിടുന്ന കാരണത്താല്‍ ആവാം പിണറായി വിജയന്‍ ഇത്തരം ഒരു സാഹസത്തിനു തയ്യാറായത്. എന്നാല്‍ പാര്‍ട്ടിയുടെ സാധാരണ അണികളില്‍Untitled-23 ഇതുമൂലം ഉണ്ടായ ആത്മരോഷം ചെറുതായിരുന്നില്ല.. കാരണം കൂത്തുപറമ്പ രക്തസാക്ഷികള്‍ അവരുടെ മനസ്സില്‍ ഒരു വികാരമായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോള്‍ എം.വി രാഘവന്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്‍ അന്തരിച്ചതിനു ശേഷം വരുന്ന നവംബര്‍ 25 എന്ന രക്തസാക്ഷിദിനം കേരളത്തിലെ സി.പി.എം ആഘോഷിക്കുന്ന രീതി എങ്ങനെയാണെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്..

 

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂരിലെ മണ്ണിനെ ചുവപ്പിക്കുകയും പിന്നീട് പാര്‍ട്ടിമാറി സഖാക്കളുടെ കണ്ണിലെ കരടായി മാറുകയും ചെയ്ത എം.വി.ആര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ സഖാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്താനും എം.വി.ആറിനെ സ്തുതിക്കാനും മുന്‍നിരയില്‍ ഉണ്ടായി എന്നത് തെല്ലോരമ്പരപ്പോടെ മാത്രമേ എല്ലാവര്ക്കും കാണാന്‍ സാധിച്ചിട്ടുള്ളൂ. കാരണം സി.പി.എം എന്ന സംഘടനയുടെ രീതി അനുസരിച്ച് മരണം കൊണ്ട് വര്ഗ്ഗശത്രുവിനു മേലുള്ള വെറുപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല.. ടി.പി ചന്ദ്രശേഖരന്‍ മൃഗീയമായി കൊലപ്പെട്ടപ്പോള്‍ പോലും, അദ്ധേഹത്തെ വീണ്ടും “കുലംകുത്തി” എന്ന് വിളിച്ചു ആക്ഷേപിച്ച പാര്‍ട്ടിയുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനു പെട്ടെന്നുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ ആവാതെ നട്ടം തിരിയുകയാണ് സാധാരണ പ്രവര്‍ത്തകര്‍ തൊട്ടുള്ളവര്‍. 


mvr-9 (1) 10tvkr-pinarayi_jp_2194528f

കൂത്തുപറമ്പ വെടിവയ്പ്പ് നടന്നപ്പോള്‍ സമരത്തില്‍ പങ്കെടുത്ത ഒരു മുന്‍കാല സഖാവുമായുള്ള സൌഹൃദ സംഭാഷണം ഈ വിഷയങ്ങളിലും ചെന്നുനിന്നു. വെടിവയ്പ്പ് നടന്ന ദിവസം ഇന്നലെയെന്ന പോലെ അദ്ദേഹം ഓര്‍ത്തെടുത്തു…

അദ്ധേഹത്തിന്റെ വാക്കുകളിലേക്ക്…

 1994..! ഞാന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ആയിരുന്ന കാലം.. വിപ്ലവ വീര്യം സിരകളില്‍ പടര്‍ത്തി എസ് എഫ് ഐ യിലും ഡി വൈ എഫ് ഐ ലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന കാലം.. ഇങ്ക്വിലാബിന്‍റെ വിളി എവിടെ കേട്ടാലും സിന്ദാബാദ് എന്ന് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഇടിച്ചു തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്ന ചോര തിളപ്പുള്ള കാലം. ആ സമയത്തായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും എതിരെ സമരം നടത്തിയിരുന്ന ഇടതു യുവജന സംഘടനകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം മന്ത്രിമാരെ പൊതു നിരത്തില്‍ വെച്ച് തടയുക എന്ന സമരമുറ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. അതിന്റെ ഭാഗമായി നവംബര്‍ ഇരുപത്തി അഞ്ചിന് കണ്ണൂര്‍ കൂത്തുപറമ്പില്‍ സഹകരണ ബാങ്ക് ഉദ്ഘാടനത്തിന് വരുന്ന മന്ത്രി എം വി രാഘവനെ തടയാന്‍ ഡി വൈ എഫ് ഐ തീരുമാനിക്കുന്നു..

സി പി എമ്മിന്റെ കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി സ്ഥാനം അലങ്കരിക്കുകയും, പിന്നീട് ബദല്‍ രേഖയുടെ പേരില്‍ പാര്‍ടിയില്‍ നിന്നു പുറത്താക്കപ്പെടുകയും, ആ വാശിയില്‍ സി എം പി എന്ന രാഷ്ട്രീയപ്പാര്ടി രൂപീകരിച്ചു യു ഡി എഫ് പാളയത്തില്‍ എത്തുകയും, വലതു പക്ഷത്തിന്‍റെ സഹായത്താല്‍ വിജയിച്ചു സഹകരണ വകുപ്പ് മന്ത്രിയുമായ എം വി രാഘവനോടു മനസ്സില്‍ ചെറിയ ബഹുമാനം ഉണ്ടെങ്കിലും അതൊരിക്കലും പുറത്തു കാണിച്ചിരുന്നില്ല. സഖാവ് എം വി ആര്‍ പാര്‍ടിയില്‍ ഉണ്ടായിരുന്ന കാലത്തായിരുന്നു കണ്ണൂരിലെ പാര്‍ടിയുടെ സുവര്‍ണ കാലം എന്നെനിക്കു അറിയാമായിരുന്നു.. കണ്ണൂര്‍ ജില്ലയുടെ പല വികസന സ്വപനങ്ങളും, പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായ കാര്യങ്ങളും എം വി ആറിന്റെ നേത്രുത്വ പാടവം കൊണ്ടും അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി ഉണ്ടാക്കിയ സി പി എമ്മിന്റെ ശക്തി കൊണ്ടും പടുത്തുയര്‍ത്തിയത് ആണ് എന്ന് സമ്മതിക്കാമെങ്കിലും പാര്‍ടി വിട്ടു പോയി പാര്‍ടി പിളര്‍ത്തിയ പാര്‍ടി ശത്രു കൂടിയായി മാറിയ എം വി രാഘവനോടു പൊറുക്കാന്‍ അക്കാലത്തു ഞങ്ങള്‍ക്ക് ആവുമായിരുന്നില്ല.

പുതച്ചുമൂടി ഉറങ്ങി ശീലിച്ച ആ മഞ്ഞുമാസപ്പുലരിയില്‍ 6 മണിക്ക് ഉണരുമ്പോള്‍ തന്നെ ശരീരത്തിന് ചൂട് പിടിച്ചു തുടങ്ങിയിരുന്നു.. M.V രാഘവനെ തടയാൻ പോവുന്നതിന്റെ വീര്യമോ, തണുപ്പിനോടുള്ള വിപ്ലവമോ എന്നറിയില്ല.. 9 മണിക്ക് കൂത്തുപറമ്പ് എത്തണം. അല്ല ഞങ്ങള്‍ 7 സുഹൃത്തുക്കള്‍ 9.30 ആവുമ്പോഴേക്ക് കൂത്തുപറമ്പ് എത്തി.. ഉപരോധ കൂട്ടായ്മയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കണം എന്ന് മനസ്സില്‍ ആദ്യമേ ഉറപ്പിച്ചിരുന്നു.. പക്ഷെ ഉപരോധിക്കേണ്ട ഗേറ്റ് പോലും കാണാൻimages (49) പറ്റാത്തത്ര ജനങ്ങള് അതിനു മുന്നേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. കണ്ണൂര് – കൂത്തുപറമ്പ് റോഡിൽ വലതു വശം ചേർന്ന് സഖാക്കൾക്കിടയിൽ ഞാനും മറ്റുസഖാക്കളും ഇരുന്നു. വാഹനങ്ങൾക്ക് പോവാൻ ഇടതുവശം ഒഴിച്ചിടണം എന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് ഒരുവശം ചേർന്നിരുന്നത്..സമയം കഴിയുന്തോറും ആളുകൾകൂടി കൂടി വന്നു ..മുന്നോട്ട് നോക്കിയാലും പിന്നൊട്ട് നോക്കിയാലും അറ്റം കാണാത്ത അവസ്ഥ ,പോലീസ് സ്റ്റേഷൻനു മുകളിൽ നിന്ന് പോലീസുകാർ നോക്കുന്നുണ്ടായിരുന്നു മുദ്രാവാക്യം വിളിയുടെ തീഷ്ണതയില്‍ അതിന്റെ ആവേശത്തില്‍ സമയം മുന്നോട്ട് പോകുന്നതും വിശപ്പും ദാഹവും ഒന്നും അറിഞ്ഞിരുന്നില്ല…

ഉപരോധ സമരം അതിന്റെ ഉച്ചസ്ഥായില്‍ നടക്കുമ്പോള്‍ ഞങ്ങളുടെ എല്ലാം ചോരയെ ചൂടുപിടിപ്പിക്കുന്ന ആ വാര്‍ത്ത പരന്നു ” എം വി രാഘവന്‍ വരുന്നു……” .അതോടെ മുദ്രാവാക്യം വിളികള്‍ ഉച്ചസ്ഥായില്‍ ആയി.. ദൂരെ നിന്നും പോലീസ് വണ്ടികളുടെ അകമ്പടിയോടെ മന്ത്രി വാഹനം കടന്നു വരുന്നു.. അതുവരെ ശാന്തമായി ഇരുന്നവര്‍ ഒക്കെ ഏഴുന്നേറ്റു നിന്നു.. ഉപരോധ സമരക്കാരെ വകഞ്ഞു മാറ്റി പോലീസുകാര്‍ മന്ത്രി വാഹനത്തിനു വഴി ഒരുക്കുന്നു.. സമര വീര്യം ആളിക്കത്തിച്ചു മുദ്രാവാക്യം വിളിച്ചു കൊണ്ടും തോറ്റു പിന്മാറില്ല എന്ന് മനസ്സിലുറപ്പിച്ചു കൊണ്ടും പ്രവര്‍ത്തകര്‍ പോലീസുകാരും ആയി ബലപ്രയോഗം നടത്താന്‍ തുടങ്ങി.. എന്തായാലും പഴയകാല സിപിഎം ഒറ്റയാനായിരുന്ന രാഘവന്‍ യാതൊരു കൂസലും ഇല്ലാതെ പോലീസുകാര്‍ തെളിച്ച വഴിയിലൂടെ ഉദ്ഘാടന വേദിയില്‍ എത്തുകയും വളരെ പെട്ടന്നു തന്നെ ഉദ്ഘാടനം നടത്തി തിരിച്ചു പോകാന്‍cpi-m flag_6_3 (1) ഒരുങ്ങുകയും ചെയ്യുന്നു.. അതുവരെ കാര്യമായി അക്രമത്തിനൊന്നും മുതിരാതിരുന്ന സഖാക്കളുടെ മേലെയുള്ള നിയന്ത്രണം അപ്പോഴേക്കും നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.. അല്ലെങ്കില്‍ അക്രമത്തിനു അവര്‍ അണികളെ അനുവദിച്ചിരുന്നു.. കാരണം ഇത്രയും വലിയ പ്രതിഷേധം ഉണ്ടായിട്ടും മന്ത്രി രാഘവന്‍ കൂത്തുപറമ്പില്‍ സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്തു മടങ്ങി എന്ന വാര്‍ത്ത‍ വന്നാല്‍ അത് പാര്‍ട്ടിയുടെ മുഖത്തേല്‍ക്കുന്ന കനത്ത അടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.. രാഘവന്റെ കൂട്ടാളികള്‍ ആയ രാഷ്ട്രീയ എതിരാളികള്‍ ആര്‍ത്തു ചിരിക്കും.. അപഹാസ്യരാക്കും.!

ഉദ്ഘാടനം നടത്തി മടങ്ങാന്‍ ശ്രമിക്കുന്ന രാഘവന്റെ കാറിനെ സഖാക്കള്‍ വളഞ്ഞു.. അവരെ അകറ്റാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ കല്ലേറ് തുടങ്ങി.. സംഘര്‍ഷം അവസാനിപ്പിച്ചു പിരിഞ്ഞു പോകാന്‍ ഉള്ള പോലീസ് ആജ്ഞകള്‍ മൈക്കിലൂടെ മുഴങ്ങിക്കൊണ്ടിരുന്നു.. ആരു കേള്‍ക്കാന്‍. രാഘവാന്ത്യം ഉറപ്പിക്കാന്‍ ഉള്ള പരാക്രമങ്ങള്‍ ആയിരുന്നു പിന്നെ. പെട്ടെന്ന് ദൂരെ നിന്നൊരു വെടിശബ്ദം മുഴങ്ങി.. പിന്നീട് തുരുതുരാ വെടിശബ്ദം മുഴങ്ങി.. ലാത്തികള്‍ തമ്മിലിടിക്കുന്നതും പച്ച മാംസത്തില്‍ കൊള്ളുന്നതുമായ ശബ്ദം ഉയര്‍ന്നു വരാന്‍ തുടങ്ങി..

മനസ്സില്‍ ജീവഭയം തോന്നിയെങ്കിലും പിന്തിരിഞ്ഞോടാന്‍ മനസ്സാക്ഷി സമ്മതിച്ചില്ല… എന്റെ സഖാക്കൾഇവിടെ രക്തസാക്ഷിത്വം വരിക്കുമ്പോൾ ,ലാത്തിക്കടി കൊള്ളുമ്പോൾ ഞാൻഎങ്ങോട്ടാണ് ഓടേണ്ടത് ? നാലു ചുമരിനുള്ളിലെ സുരക്ഷിതതാവളത്തിനുള്ളിലേക്കോ? കണ്ണിൽ പേടി ഉണ്ടായിരുന്നില്ല.. ഞാന്‍ മുന്നോട്ടു നോക്കി.. വീണ്ടും വെടിശബ്ദം മുഴങ്ങി.. എന്റെ മുന്നില്‍ നിന്ന സഖാവ് റോഷന്റെ പുറകില്‍ നിന്നും ഒരു തുള്ളി ചോര എന്റെ വെളുത്ത ഷര്‍ട്ടിനെ ചുവപ്പിച്ചു. റോഷന്‍ സഖാവിനെ താങ്ങി എടുക്കാന്‍ ശ്രമിക്കുംബോഴേക്കും ശക്തമായ ലാത്തി അടി എന്റെ തലയില്‍ പതിച്ചിരുന്നു ..തല പൊട്ടി ചോര ഒലിക്കുന്ന എന്നെയും പിടിച്ചു ആരോ ഓടുന്നുണ്ട്… അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാന്‍ വെടിശബ്ദവും ലാത്തിയുടെ മുഴക്കവും അകന്നു പോകുന്നത് അറിഞ്ഞു…

ബോധം വരുമ്പോള്‍ ആശുപത്രിയില്‍ എന്റെ അടുത്ത് ഉണ്ടായിരുന്ന നാട്ടുകാരായ സഖാക്കളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..”നമ്മുടെ അഞ്ചു സഖാക്കള്‍……കൂട്ടുകാരുടെ വാക്കുകള്‍ മുറിഞ്ഞു …. ബാബു,റോഷന്‍ ,മധു,രാജീവന്‍,ഷിബുലാല്‍ എന്നീ സഖാക്കളെ നമുക്ക് നഷ്ടപ്പെട്ടു ..

കൂത്ത്‌പറമ്പ് വെടിവയ്പ്പിന്റെ അലയൊലികള്‍ കേരളം മുഴുവന്‍ പടര്‍ന്നു. സര്‍ക്കാര്‍ വാഹനങ്ങളും10799782_406247636197562_310920353_n സര്‍ക്കാര്‍ കെട്ടിടങ്ങളും അഗ്നിക്ക് ഇരയാക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്തു.രാഘവന്റെ ചോരക്കു വേണ്ടി ഓരോ സഖാവും ദാഹിച്ചു..

പതുക്കെ എല്ലാം ശാന്തമായി തുടങ്ങി…അന്ന് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട അഞ്ചു സഖാക്കളുടെ കൂടെ ജീവിക്കുന്ന രക്ത സാക്ഷി ആയി സഖാവ് പുഷ്പനും ഉണ്ടായിരുന്നു..നടുവിന് വെടിയേറ്റ്‌ ഇപ്പോഴും വാട്ടര്‍ ബെഡ്ഡില്‍ കിടക്കുന്നു ആ സഖാവ്. കാലം പതുക്കെ മുന്നോട്ട് നീങ്ങി..സഖാക്കളും രാഘവനും ഏറ്റുമുട്ടല്‍ പല രീതിയിലും തുടര്‍ന്ന് കൊണ്ടേയിരുന്നു. 1996 മേയ് മാസം 20 നു സഖാവ് ഇ കെ നായനാരുടെ നേതൃത്വത്തില്‍ മന്ത്രി സഭ അധികാരത്തിലേറി.. കേരളത്തിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ കൂത്ത്‌പറമ്പ് രക്ത സാക്ഷികളോട് നീതി കാണിച്ചു എന്ന് വേണമെങ്കില്‍ പറയാം. 1996ലെ തിരഞ്ഞെടുപ്പില്‍ എം വി രാഘവന്‍ തോല്‍വി ഏറ്റു വാങ്ങി. എന്നെ പോലെ ഉള്ള ആയിരംമായിരം സഖാക്കളുടെ ചോരയും നീരും കൊണ്ട് ഉയര്‍ത്തിയ ചെങ്കൊടി ആകാശത്ത് പാറി നടക്കുമ്പോള്‍ ജീവിത പാതയില്‍ സാമ്പത്തിക മുന്നേറ്റത്തിന് വേണ്ടി ഞാന്‍ നാട് വിട്ടു ..

വീണ്ടും കാലം മുന്നോട്ട് കുതിച്ചു. വിദേശത്ത് ഇരുന്നുകൊണ്ട് ക്യൂബാ മുകുന്ദനായി നാട്ടിലെ രാഷ്ട്രീയ വിഷയങ്ങള്‍ സാകൂതം നിരീക്ഷിച്ചു. പണ്ട് ഞാന്‍ അടക്കമുള്ളവര്‍ ഓരോ വിഷയത്തിലും ചെയ്ത സമരങ്ങളില്‍ നിന്നു പാര്‍ടി മലക്കം മറയുന്ന കാഴ്ചകള്‍ മനസ്സില്‍ വേദന ഉണ്ടാക്കി.

 സ്വാശ്രയ കോളേജിനെതിരെ സമരം ചെയ്തു രക്തസാക്ഷികളായ ഞങ്ങളുടെ സഖാക്കളുടെ ജഡങ്ങളുടെ നെഞ്ചില്‍ ചവിട്ടി നിന്ന് 29.06.2006ല്‍ അച്ചുതാനന്ദന്‍ മന്ത്രിസഭ ആദ്യമായി സ്വാശ്രയ ബില്‍ കേരള images (50)നിയമസഭയില്‍ പാസ്സാക്കി എന്ന വാര്‍ത്ത‍ വിറയലോടെയാണ് കേട്ടത്. മനസ്സില്‍ തെളിഞ്ഞു വന്നത് കണ്‍മുന്നില്‍ വെടിയേറ്റുവീണ റോഷന്‍ സഖാവിന്റെ കണ്ണിലെ തിളക്കമായിരുന്നു. പതുക്കെ തലയിലൂടെ കയ്യോടിച്ചപ്പോള്‍ കൂത്ത്‌പറമ്പില്‍ വെച്ച് തല്ലു കൊണ്ട് പൊട്ടിയ തലയില്‍ ഇട്ടിരുന്ന തുന്നികെട്ടുകള്‍ തീര്‍ത്ത പാടുകളില്‍ വിരല്‍ തടഞ്ഞു. പ്രിയപ്പെട്ട അഞ്ചു സഖാക്കളുടെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥമാക്കി സഖാവ് പുഷ്പന്റെ വേദന നിറഞ്ഞ ജീവിതം എന്നെ വേദനിപ്പിച്ചു.

പിന്നീട് എം വി രാഘവന്റെ സ്വപ്നമായ പരിയാരം മെഡിക്കല്‍ കോളേജ് സി പി എം പിടിച്ചെടുക്കുകയും അവിടെ എം വി ജയരാജന്റെ നേതൃത്വത്തില്‍ ഉള്ള ഭരണ സമിതി ഭരണം ആരംഭിക്കുകയും ചെയ്തു. കൂത്തുപറമ്പ് സംഭവം നടക്കുമ്പോള്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖാവ് എം വി ജയരാജന്‍ കൂത്ത്‌ പറമ്പ് സംഭവത്തെ കുറിച്ചും സ്വാശ്രയ കോളെജുകള്‍ക്ക്‌ എതിരെയും ഒരുപാട് ലേഖനങ്ങള്‍ എഴുതിയത് വായിച്ചത് ഓര്‍ക്കുന്നു.. ഇതേ ജയരാജന്‍ സ്വാശ്രയ കോളേജുകള്‍ക്ക് എതിരെ ഒരുപാട് സമരങ്ങളും നയിച്ചിരുന്നു.. അതേ ജയരാജന്‍ ഇന്ന് പരിയാരം മെഡിക്കല്‍ കോളേജിന്റെ ലാഭവും നഷ്ടവും അവതരപ്പിക്കുന്നു… അവിടെ നാല്പതു ലക്ഷം കോഴ കൊടുത്തു സീറ്റ് സംഘടിപ്പിച്ചത് ഡി വൈ എഫ് യുടെ ഖജനാവ് സൂക്ഷിപ്പികാരന്‍ ആയിരുന്ന രമേശന്‍…! പിന്നീട് പത്രത്തില്‍ വായിച്ചു. ജയരാജന്‍ തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞതും ര. മേശനെ ഡി വൈ എഫ് ഐ പുറത്താക്കിയതും..

 കോളിളക്കം സൃഷ്‌ടിച്ച ട്രാക്ടര്‍, കമ്പ്യൂട്ടര്‍, ഓട്ടോറിക്ഷാ സമരങ്ങള്‍ക്ക് ശേഷം സീ പീ ഐ( എം) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റു പിടിച്ച സമരങ്ങളില്‍ ഒന്നായിരുന്നു സ്വാശ്രയ സമരം. അഞ്ചു യുവാക്കളുടെ ജീവിതവും സ്വപ്നങ്ങളുമാണ് അവിടെ ഹോമിക്കപ്പെട്ടത്. തെറ്റ് പറ്റിപ്പോയി.. ചരിത്രപരമായ വിഡ്ഢിത്തം എന്നൊക്കെ ജീവിച്ചിരിക്കുന്നവരോട് പറഞ്ഞു നില്‍ക്കാം. പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കാം.. പാര്‍ട്ടി പറയുന്നത് കേട്ട് അക്രമത്തിനിറങ്ങി രക്തസാക്ഷികള്‍ ആയവരോട് എന്ത് പറയും.? ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനോട് എന്ത് പറയും.? എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്‍റെ മനസ്സാക്ഷി പോലും തരുന്നില്ല.. ഒരു കാലത്ത് ഇങ്ക്വിലാബ് എന്ന് കേട്ടാല്‍ ആവേശത്തോടെ മുഷ്ടിചുരുട്ടി ആകാശത്തില്‍ ഇടിച്ചു സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന എന്നെപ്പോലുള്ള പലര്‍ക്കും പഴയ ആവേശം തണുത്തു മരവിച്ചിരിക്കുന്നു.. എന്തിനു വേണ്ടിയാണോ.. ഏതു ആശയത്തിന് വേണ്ടിയാണോ ജീവന്‍ പോലും പണയം വച്ച് പ്രവര്‍ത്തിച്ചിരുന്നത് ആ ആശയത്തെ അത് പ്രചരിപ്പിക്കുന്നവര്‍ തന്നെ ഉന്മൂലനം ചെയ്യുന്നു,.

എങ്കിലും അണികളെ ഇപ്പോഴും ആവേശഭരിതരാക്കി കൊണ്ടുനടക്കുന്നു.. കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കാന്‍..

എം.വി രാഘവന്‍ കണ്ണൂരിലെ കമ്മ്യൂണിസത്തിന്‍റെ ജീവനാഡി ആയിരുന്നു എന്ന് പിണറായി സഖാവ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു പറഞ്ഞപ്പോള്‍ റോഷന്റെ അച്ഛന്‍ വാസുവേട്ടന്റെ നെഞ്ചിലെ പിടച്ചില്‍ ഞാന്‍ ഓര്‍ത്തുപോയി.. എന്റെ കണ്ണില്‍ നിന്നും അപ്പോള്‍ അടര്‍ന്നു വീണ കണ്ണുനീര്‍ എന്‍റെ പ്രിയപ്പെട്ട രക്തസാക്ഷികള്‍ക്ക് വേണ്ടിയായിരുന്നു.. അവരെ മറന്ന പാര്‍ട്ടിക്ക് വേണ്ടി അല്ല.. കൂടെ നില്‍ക്കുന്നവനെ തരം നോക്കി മറക്കുന്നവന്‍ കമ്മ്യൂണിസ്റ്റ്‌ അല്ല. ഞാന്‍ കണ്ട കമ്മ്യൂണിസ്റ്റുകള്‍ അങ്ങനെയായിരുന്നില്ല. മകന്‍റെ രക്തസാക്ഷിത്വതില്‍ അഭിമാനിക്കുന്ന അച്ഛന്‍മാരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍.. അല്ലാതെ അവരുടെ ശവത്തിനെ അവഹേളിച്ചു വലതുപക്ഷ സ്വഭാവം കാട്ടുന്നവരല്ല..!

ഞാനൊരു സാധാരണക്കാരനാണ്. ആഗോളതലത്തിലെ കമ്മ്യൂണിസ്റ്റ്‌ താത്വികമാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ചിലപ്പോ കഴിവ് കുറവായിരിക്കും. പക്ഷേ എന്‍റെ സഖാക്കളുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണുനീരില്‍ ഒളിച്ചിരിക്കുന്ന വികാരം എനിക്ക് മനസ്സിലാവും. ആ കണ്ണുനീരിന്റെ ഉപ്പുരസം എന്‍റെ ഉറക്കങ്ങളെ വേട്ടയാടും.. ഉറ്റവരെ പ്രസ്ഥാനത്തിന് ബലി കൊടുത്ത് എല്ലാം നഷ്ടപ്പെടുത്തി അവസാനം തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സില്‍ പൊടിയുന്ന ചോരയുടെ നിറം എനിക്കു സ്വസ്ഥത തരില്ല. അവസാനമായി ഞാനൊന്ന് മുഷ്ടിചുരുട്ടി ഇങ്ക്വിലാബ് വിളിച്ചോട്ടെ.. അവസാനമായി.. എന്‍റെ തോളോട് തോള്‍ ചേര്‍ന്നുനിന്ന സഖാക്കള്‍ക്ക് വേണ്ടി.. കമ്മ്യൂണിസ്റ്റ്‌ ആയി മരിച്ചു വീണാല്‍ അഭിമാനം കൊള്ളും എന്ന് പറഞ്ഞ എന്‍റെ പ്രിയ സഖാക്കള്‍ക്ക് വേണ്ടി, പൊരുതി തോറ്റുപോയ എന്‍റെ പ്രിയ സഖാക്കള്‍ക്ക് വേണ്ടി.

          ******************************************************************************

പാര്‍ട്ടിയില്‍ നിന്ന് ശാരീരികമായും മാനസികമായും അകന്നു കഴിഞ്ഞിരുന്നു അയാള്‍. ഇങ്ങനെയുള്ള ഒരുപാട് ആളുകളുടെ അകല്‍ച്ച തന്നെയാണ് ഇന്ന് സിപിഎം നേരിടുന്ന പ്രധാന പ്രതിസന്ധിയും. അഞ്ച് യുവാക്കളാണ് അന്നവിടെ പോലീസ് വെടിവെപ്പില് വീണ് പിടഞ്ഞുമരിച്ചത്..പാനൂരിലെ ദേശാഭിമാനി ഏരിയാ ലേഖകന്കൂടിയായിരുന്ന കെ.കെ. രാജീവന്, കൂത്തുപറമ്പിലെ കെ.വി.റോഷന്, പൊന്ന്യം കുണ്ടുചിറയിലെ സി. ബാബു, ചമ്പാട് അരയാക്കൂലിലെ കെ. ഷിബുലാല്, കോടിയേരി കല്ലില്താഴെയില് വി. മധുസൂദനന് എന്നിവര്… പുഷ്പന്‍ എന്ന സഖാവ് ഇപ്പോഴും ജീവച്ഛവമായി കിടക്കുന്നു..

 100 ശതമാനം മെറിറ്റ് സീറ്റിനുവേണ്ടി അന്ന് പൊരുതിയവര് സീറ്റുവിറ്റ് 29 കോടി രൂപ നേടിയപ്പോഴും,DYFI യുടെ ഖജനാവു സൂക്ഷിപ്പുകാരനും പരിയാരം ആസ്പത്രി ഭരണസമിതി അംഗവുമായ നേതാവ് മകള്ക്ക് NRI ക്വാട്ട സൃഷ്ടിച്ച് 50 ലക്ഷം രൂപയുടെ സീറ്റ് നേടിയപ്പോഴും..ആരോഗ്യമന്ത്രി അടൂര് പ്രകാശിന്റെ മകള്ക്ക് പി.ജി. സീറ്റ് 85 ലക്ഷം രൂപയ്ക്ക് വിറ്റപ്പോഴും. കൂത്തുപറമ്പ രക്തസാക്ഷികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഒരിക്കല്‍ വെടിവയ്പ്പില്‍ മരിച്ചവരെ വീണ്ടും വീണ്ടും പാര്‍ട്ടി തന്നെ കൊല്ലുകയായിരുന്നു… അവരുടെ രക്തസാക്ഷിത്വതെ അവഹേളിക്കുകയായിരുന്നു.. അവരുടെ മൃതദേഹത്തിന് മുകളില്‍ കാര്‍ക്കിച്ചു തുപ്പുകയായിരുന്നു,,!!

 രക്തസാക്ഷികള്‍ പാര്‍ട്ടി അണികളില്‍ ഉണ്ടാക്കുന്ന ആവേശവും ആത്മാര്‍ഥതയും ചെറുതല്ല. ഈ വികാരം വളരെ തന്ത്രപൂര്‍വ്വം തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുക എന്നത് കാലാകാലങ്ങളായി കേരത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഉപയോഗിച്ച് വരുന്നതാണ് കണ്ടുവരുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് അടിത്തറ ഒരുക്കിയത് തന്നെ പുന്നപ്ര-വയലാറിലെ രക്തസാക്ഷികളുടെ സ്മരണകള്‍ ഉയര്‍ത്തിയ വികാരങ്ങള്‍ ആയിരുന്നു.. പുന്നപ്ര-വയലാര്‍ സമരത്തിന്‌ നേതൃത്വം നല്‍കിയവരെ പോലും തഴഞ്ഞു സമരനായകരായി സ്വയം അവരോധിച്ചു നേതൃ നിരയില്‍ ഉയര്‍ന്നവരാണ്‌ ഇ.എം.എസ് വി.എസ് തുടങ്ങിയ നേതാക്കള്‍..

സാധാരണ അണികളെ ദിവാന്റെ പോലീസിന്റെ തോക്കുകള്‍ക്ക് മുന്നിലേക്ക്‌ പറഞ്ഞു വിട്ട് മനയ്ക്കലിരുന്നു ഭൃത്യരോട് വെടിപറഞ്ഞു നേരംകൊന്ന നമ്പൂതിരിയുടെ വളര്‍ച്ചയുടെ സ്രോതസ്സും പുന്നപ്ര-വയലാറില്‍ മരിച്ചു വീണ പാവങ്ങളുടെ സ്മരണകള്‍ ഉയര്‍ത്തുന്ന ഊര്‍ജ്ജമായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റു ശരീരം തളര്‍ന്നു ഒരു പുരുഷായുസ്സു ജീവിച്ചുകൊണ്ടിരിക്കുന്ന സൈമണ്‍ ബ്രിട്ടോയെ ആവിശ്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി തഴഞ്ഞത് കാലത്തിനു പൊറുക്കാന്‍ കഴിയാത്ത നെറികേടാണ്..

കൂത്തുപറമ്പ രക്തസാക്ഷികളുടെ ചോരചിന്തുന്ന സ്മരണകളുടെ ഊര്‍ജ്ജത്തിലൂടെ നേതാവായും73180664പാര്‍ട്ടിയുടെ അമരക്കാരനായും ഉയര്‍ന്നു വന്നവര്‍ മരിച്ചവരെയും, മരിച്ചുജീവിക്കുന്നവരെയും മറന്നതില്‍ നിന്നു തന്നെ രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ടതായിരുന്നോ എന്നൊരു ചോദ്യം കൂടെ ഉയരുന്നു.

മുന്‍പ് പാര്‍ട്ടി ആചാര്യന്‍ കാട്ടിത്തന്നത് ആ വഴിയായിരുന്നല്ലോ..