ഇന്ത്യൻ കമ്മ്യൂണിസം – രാജ്യവിരുദ്ധതയുടെ ഹൃദയപക്ഷം

12718166_1500218950285396_2012599165340273188_n

ദേശദ്രോഹ പരാമർശം , ദേശദ്രോഹ പരാമർശം എന്ന് പറഞ്ഞു കൊണ്ട് JNU വിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും, എന്ത് കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അതിനെ വീണ്ടും വീണ്ടും നിസ്സാരവൽക്കരിച്ചു പിന്തുണ കൊടുക്കുന്നു എന്ന് ആ വീഡിയോ ദൃശ്യങ്ങളിലെ പരാമർശങ്ങൾ കേട്ട ഏതൊരു സാധാരണ ബുദ്ധിജീവി അല്ലാതെ ഇന്ത്യക്കാരനും തോന്നാം. ‘’ഇന്ത്യയുടെ നാശം വരെ യുദ്ധം ചെയ്യും,ഇന്ത്യയെ തുണ്ടം തുണ്ടം ആക്കും, കാശ്മീരിനും കേരളത്തിനും സ്വാതന്ത്രം വേണം, പാക്കിസ്ഥാന്‍ സിന്ദാബാ’’ എന്നൊക്കെ വിളിക്കുന്നവരെ എന്ത് കൊണ്ടാണ് ഇപ്പോളും കമ്മ്യുണിസ്റ്റ്കാര്‍ തോളിലേറ്റി നടക്കുന്നേ എന്നൊരു സംശയവും തോന്നാം. ഇന്ത്യൻ കോടതി തൂക്കുമരത്തിന് ശിക്ഷിച്ച അഫ്സൽ ഗുരുവിനും, യാകുബ് മേമൻ എന്നീ തീവ്രവാദികൾക്കും എന്ത് കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ പിന്തുണ കൊടുക്കാൻ മടിക്കുന്നില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മൾ ചികയേണ്ടത് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ തായ് വേരുകൾ ആണ്.

ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് തന്നെ ജന്മനാടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സ്വന്തം രാജ്യത്തെ ആക്രമിച്ച ചൈനയെ സ്വീകരിച്ച പാർട്ടിയുടെ നിലപാട് കൊണ്ടാണ് … അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എടുത്ത ഔദ്യോഗിക നിലപാടിനെ എതിർത്തു കൊണ്ട് പുറത്തു വന്ന വന്നവർ ആണ് പിന്നീടു CPIM നു രൂപം കൊടുത്തത്.. അപ്പോൾ നിങ്ങൾ അവരുടെ ദേശീയ വീക്ഷണം കൊണ്ടാണ് ഇന്ത്യക്ക് അനുകൂലം ആയ നിലപാട് എടുത്തത് എന്ന് തെറ്റിദ്ധരിക്കരുതേ … അത് വ്യക്തമാവണം എങ്കിൽ EMS നമ്പൂതിരിപ്പാട് എഴുതിയ “ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകുറിപ്പുകൾ ” എന്ന പുസ്തകം വെറുതെ വായിച്ചാൽ മാത്രം മതി. എന്ത് കൊണ്ടാണ്, എങ്ങനെ ആണ് 1942 ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞു കൊണ്ട് ബ്രിട്ടൻ എന്ന വിദേശശക്തിയെ പിന്തുണക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചത് എന്ന് നമ്പൂതിരിപ്പാട് വ്യക്തമായി പറയുന്നുണ്ട് (പേജ് 98-99 ). ബ്രിട്ടനെ പിന്തുണക്കാൻ പാർട്ടി എന്ത് കൊണ്ട് തീരുമാനം എടുത്തു എന്നത് നമ്പൂതിരിപ്പാട് പറയുന്നത് ഇങ്ങനെ ആണ്. സാർവ്വദേശീയ തൊഴിലാളിത്വ ശക്തി ആയ റഷ്യയുടെ വളർച്ചയെ കരുതി അവരുടെ ഇപ്പോഴത്തെ (മുദ്ര ശ്രദ്ധിക്കണം , ഇപ്പോഴത്തെ ) സഖ്യകക്ഷി ആയ12508842_218395075167546_640692626094215836_ngg ബ്രിട്ടനെ പിന്തുണക്കാൻ തീരുമാനിച്ചു എന്നാണ് സഖാവ് പറയുന്നത്. കാരണം മറ്റൊന്നുമല്ല,ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിൽ ഒരാളും ലോകത്ത് ഏറ്റവും അധികം നിരപരാധികളെ കൊന്നു തല്ലിയിട്ടുള്ള കമ്മ്യൂണിസ്റ്റ്‌ ഏകാധിപതി ആയിരുന്ന സ്റ്റാലിനും അതു പോലെ തന്നെ ക്രൂരനും കൊലപാതകിയും ഫാസിസ്റ്റും ആയ ഹിറ്റ്ലരും അക്കാലത്തു പരസ്പരം ആക്രമിക്കില്ല എന്ന് സന്ധി ചെയ്തിരുന്നു. ലോകത്തെ രണ്ടു വൻ ശക്തികൾ ആയിരുന്നല്ലോ അന്ന് ജർമ്മനിയും റഷ്യയും. പക്ഷെ സന്ധി മറികടന്നു 1941 ൽ ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചു . റഷ്യ തിരിച്ചടിച്ചു ജർമ്മനിക്ക് കനത്ത നാശം ഉണ്ടായി. അങ്ങനെ റഷ്യ കുലംകുത്തിയായ ഹിറ്റലരെ വിട്ടു ബ്രിട്ടനും ആയി സന്ധി ചേർന്നു . സ്വാഭാവികമായും കമ്മ്യൂണിസ്റ്റ്‌ റഷ്യ പിന്തുണക്കുന്ന ബ്രിട്ടനെ പിന്തുണക്കുക എന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ബാധ്യത ആയി മാറി എന്നാണ് EMS സഖാവ് തത്വികം ആയി ആ പുസ്തകത്തിൽ പറയുന്നത്. അത് വരെ റഷ്യൻ സഖ്യ കക്ഷി ആയ ജർമ്മനിക്കും ഹിറ്റ്ലരിനും ജയ് വിളിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി അന്ന് മുതൽ ബ്രിട്ടന് ജയ് വിളിക്കാൻ തുടങ്ങി. പിന്നീടു ബ്രിട്ടന്റെ വാലാട്ടി പട്ടികൾ ആയി രാജ്യമെമ്പാടും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമര സേനാനികളെ ഒറ്റു കൊടുക്കുക, യോഗങ്ങളിലെ വിവരങ്ങൾ ചോർത്തി ബ്രിട്ടീഷുകാർക്ക് എത്തിക്കുക എന്നിവ ഒക്കെ ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ്‌കാർ ചെയ്തു വന്നിരുന്ന ജോലി… അതിനു മുൻപ് 1934 -38 കാലഘട്ടത്തിൽ ഒക്കെ ബ്രിട്ടനുമായി റഷ്യ സഖ്യത്തിൽ എത്തുന്നതിനു മുന്നേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചുsix months delay ഉത്തരവിറക്കി തേടി പിടിച്ചു ജയിലിൽ അടച്ചിരുന്ന ബ്രിട്ടീഷുകാർ പാരിതോഷികം നൽകി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.. ഇത് വ്യക്തമായി മനസ്സിലാക്കിയ മഹാത്മാ ഗാന്ധി അന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജന: സെക്രടറി PC ജോഷിക്ക് June 11, 1944 ൽ അയച്ച കത്ത് ഇന്ന് ഗാന്ധിയുടെ കത്തുകളുടെ ശേഖരത്തിൽ ഉണ്ട്. ഗാന്ധിജി ചോദിക്കുന്ന ചോദ്യങ്ങൾ ഒന്ന് വായിക്കേണ്ടത് തന്നെയാണ്.. “
” നിങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റു കൊടുക്കുന്നില്ലേ ?? നിങ്ങളെ നിയന്ത്രിക്കുന്നത് ഇന്ത്യക്ക് പുറത്തു നിന്നല്ലേ ? നിങ്ങൾക്ക് ലഭിക്കുന്ന പണത്തിന്റെ കണക്കു പൊതുജനസമക്ഷം വക്കാൻ തയ്യാറാണോ, എനിക്ക് അത് കാണാൻ സാധിക്കുമോ ? നിങ്ങൾ ദുരുധേശ്യ ലക്ഷ്യങ്ങളോടെ കോൺഗ്രസ്‌ പാർട്ടിയിൽ നുഴഞ്ഞു കയറുന്നില്ലേ ?? ” 

June 11, 1944

“MY DEAR JOSHI,

1. Are the finances of the Communist Party, represented by you, subject to public audit? If they are, may I see them?
2. It is stated that the Communist Party has actively helped the authorities to arrest leaders and organizers of labour strikesduring the last two years.
3. The Communist Party is said to have adopted the policy of infiltrating the Congress organization with a hostile intent.
4. Is not the policy of the Communist Party dictated from outside?

Yours sincerely,
M. K. GANDHI”

Letters of Gandhi – Collection

ഇത്ര രൂക്ഷമായ ഭാഷയിൽ ആണ് ഗാന്ധിജി അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് എന്നത് നമ്മൾ വിസ്മരിക്കരുത്. പിന്നീടു ഗാന്ധിജി അയച്ച പല പല കത്തുകളിലും ഈ കമ്മ്യൂണിസ്റ്റ്‌ ദേശദ്രോഹത്തെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.. അപ്രകാരമുള്ള ചില കത്തുകളുടെ വിവരങ്ങൾ ആണ് ഇത് ..
Letter no 658. Letter to P. C Joshi dated August 21, 1945
Letter no 515. Letter to Dr. Syed Mahmud January 22, 1945
Letter no 409, Letter to Shanta Patel dated July 16, 1945

പറഞ്ഞു വന്നത് മറ്റൊന്നും അല്ല. ജന്മദേശത്തെ , അവിടുത്തെ ജനങ്ങളെ ഒക്കെ ഒറ്റു കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ സംബധിച്ചിടത്തോളം ആദ്യമൊന്നും അല്ല എന്ന് പറയാൻ വേണ്ടി മാത്രം ആണ്…

സോവിയറ്റിന്റെ ബന്ധം ഉപയോഗിച്ച് ബ്രിട്ടനുമായി ചങ്ങാത്തത്തിലുമായി ഇന്ത്യന് കമ്മ്യൂണിസ്റ്റുകള്. അങ്ങിനെ ചരിത്രത്തിലാദ്യമായി ഇന്ത്യന് കമ്മ്യൂണിസ്റ്റുകള്ക്ക് നിയമപരമായി പ്രവര്ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ബ്രിട്ടീഷ് ഇന്ത്യാ ഗവര്ണ്മെന്റ് അനുവദിച്ചു നല്കി. അത് കൊണ്ട് മാത്രം ആയില്ലലോ. എങ്ങനെ ഒക്കെ തങ്ങളുടെ ബ്രിടിഷിനോടുള്ള പ്രതിബദ്ധത തെളിയിക്കാമോ അതൊക്കെ അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചെയ്യുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തേയും കോണ്ഗ്രസ്സ് പ്രവര്ത്തകരെയും അതിമനോഹരമായി ഒറ്റിക്കൊടുത്ത് ഇന്ത്യന് കമ്മ്യൂണിസ്റ്റുകള് ബ്രിട്ടനോടുള്ള പ്രതിബദ്ധത തെളിയിച്ചു. അന്ന് സെക്രട്ടറിയായിരുന്ന പി.സി.ജോഷി 120 പേജ് വരുന്ന ഒരു റിപ്പോര്ട്ട് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാൽക്കൽ സമർപ്പിക്കുകയുണ്ടായി .. . കോണ്ഗ്രസ്സ് പ്രവര്ത്തകരെ ഒറ്റിക്കൊടുക്കാന് തങ്ങളുടെ സഖാക്കള് നടത്തുന്ന ധീരമായ പോരാട്ടം പി.സി.ജോഷി ഈ റിപ്പോര്ട്ടില് അക്കമിട്ടു നിരത്തി. അന്ന് ബ്രിട്ടീഷ് കമാണ്ടർ ആയിരുന്ന സർ രജിനാല്ഡ് മക്സ്വേൽ അതോടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ബ്രിട്ടീഷ് വിധേയത്വം കണ്ടു മൂക്കും കുത്തി വീണു.. അതോടെ ബ്രിട്ടൺ ഇന്ത്യന് കമ്മ്യൂണിസ്റ്റുകാര്ക്ക് പാരിതോഷികം നല്കി. അങ്ങനെ ഒരേ സമയം 5 ഭാഷകളില് ആ പണമുപയോഗിച്ച് ഇന്ത്യന് കമ്മ്യൂണിസ്റ്റുകള് പ്രസിദ്ധീകരണം തുടങ്ങി.
(Courtsey – Quit India Revolution: The Ethos of Its Central Direction, Written By KK Chaudhari )

 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ “യേ അസ്സാദി ചൂട്ടി ഹൈ ” (ഈ സ്വാതന്ത്ര്യം കളവാണ് ) എന്ന് പറഞ്ഞു അന്നത്തെ ഇന്ത്യൻ സർക്കാരിനു എതിരെ സായുധ വിപ്ലവം നടത്താൻ ആഹ്വാനം കൊടുത്തതും ഇതേ സെക്രടറി PC ജോഷി ആണ്.. അതിനു ചുമതലപ്പെടുത്തിയത് ആകട്ടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ തീവ്രവാദി എന്നറിയപ്പെട്ടിരുന്ന, ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്റെ ലഹരിയിൽ മത്ത്‌ പിടിച്ചു നടന്ന രണദിവേയെ ആയിരുന്നു… ടിയാൻ ഉടനെ ആളെക്കൂട്ടി ഹൈടെരബാദിലും ബംഗാളിൽ ചില ഇടങ്ങളിലും ഒക്കെ സായുധ വിപ്ലവത്തിന് തുനിയുകയും കരിങ്കൊടി ഉയർത്തുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി സഹിക്കാൻ വയ്യാതെ ചെയ്തു കൂട്ടിയ സായുധ വിപ്ലവ220px-Bundesarchiv_Bild_183-57000-0274,_Berlin,_V._SED-Parteitag,_3.Tag പരക്രമാങ്ങൾക്ക് പിന്നീട് പതിറ്റാണ്ടുകൾ കഴിഞ്ഞു തെറ്റ് ഏറ്റു പറഞ്ഞു കൊണ്ട് പാർട്ടി നല്ല പിള്ള ആവാൻ ഒരു ശ്രമം നടത്തി. 1948ല് കല്ക്കത്തയില് യോഗം ചേര്ന്ന് സായുധ വിപ്ലവം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി തെലങ്കാനയിലും കേരളത്തിലെ ചിലയിടങ്ങളിലും അക്രമം നടന്നു. കുറേ കഴിഞ്ഞ് സായുധ വിപ്ലവം തെറ്റായിരുന്നു എന്ന് ബോധം വന്നു. തെലങ്കാന സമരത്തിന് നേതൃത്വം കൊടുത്ത ബി.ടി.രണദിവെക്കെതിരെ നടപടിയും എടുത്തു…

November 13, 1962 ൽ ചൈനയുടെ ഇന്ത്യൻ ആക്രമണത്തെ കുറിച്ച് ലാൽ ബഹുദൂർ ശാസ്ത്രി പാർലമെന്റിൽ മറുപടി പറയുമ്പോൾ ജ്യോതി ബസു ഉൾപ്പെടെ ഉള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ചൈനയ്ക്കു അനുകൂലമായി എടുത്ത ഇരട്ടത്താപ്പിനെ അദ്ദേഹം കണക്കറ്റു വിമർശിച്ചു . അതിർത്തി ഗ്രാമങ്ങളിൽ ഇന്ത്യൻ സൈനിക നീക്കം വരെ ചൈനയ്ക്കു എത്തിച്ചു കൊടുത്തതിനെ കുറിച്ചായിരുന്നു പരാമർശം .

മുൻ ഇന്റെല്ലിജെൻസ് ബ്യൂറോ ചീഫ് ആയിരുന്ന B രമൺ അദ്ദേഹം 2007 ഓഗസ്റ്റ്‌ 20 ൽ ഔട്ട്‌ലുക്ക്‌ മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബംഗാളിൽ ചെയ്തിരുന്ന images (3)ദേശവിരുധതയുടെ ദൃക്സാക്ഷി വിവരണം പോലെ തോന്നും.. 1967 ൽ കൽക്കത്ത സന്ദർശിക്കാൻ പോയ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് കാറിൽ യാത്ര ചെയ്യുമ്പോൾ കണ്ട കമ്മ്യൂണിസ്റ്റ്‌ ചുവരെഴുതുകളിൽ “ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ ” എന്ന് എഴുതി വച്ചിരിക്കുന്നത് കൂടി ഓർമ്മയിൽ നിന്ന് പറയുന്നു… അദ്ദേഹം പിന്നീടു അഡിഷണൽ സെക്രടറി ആയാണ് വിരമിച്ചത്…

B Raman(ex Boss of IB) in an Article “China’s Interest Is Our Interest’ Published in Outlook writes:

After joining the IB in 1967, I went on a visit to Kolkata. Those were the days of the Cultural Revolution in China. The Marxists were not yet in power in West Bengal, but were very active. As I was travelling in a taxi from the Dum Dum airport to downtown, I saw the following slogan painted by the Marxists on the walls everywhere: “China’s Chairman is our Chairman.”
B Raman(ex Boss of IB) in an Article “China’s Interest Is Our Interest’ Published in Outlook writes: 2007 Aug 20

സുഭാഷ്‌ ചന്ദ്രബോസ് എന്ന ജപ്പാൻ പട്ടി !!! – ഇത് പോലെ തന്നെയാണ് നമ്മുടെ നാടിൻറെ ഹീറോ ആയിരുന്ന NIA തലവൻ സുഭാഷ്‌ ബോസിനെ , നേതാജിയെ സ്വാതന്ത്ര്യ സമരകാലത്ത് “ജപ്പാൻ ജനറൽ ടോജോയുടെ പട്ടി “, ടോജോയെ ചുമക്കുന്ന കഴുത എന്നൊക്കെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നല്കീയ വിശേഷണങ്ങൾ.. നേതാജി ആരായിരുന്നു എന്നും അദ്ധേഹത്തിന്റെ മഹത്വം എന്തായിരുന്നു എന്നും കാലം നമുക്ക് കാണിച്ചു തന്നു.. അത് കൊണ്ടായിരിക്കും നേതാജിയുടെ 105 ആം ജന്മദിന ആഘോഷ സമയത്ത് ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേവ്‌ ഭട്ടാചാര്യ , 60 വർഷത്തിനു ശേഷം ആ തെറ്റ് ഏറ്റു പറഞ്ഞു ക്ഷമാപണം നടത്തുകയുണ്ടായി .

CPIM leader and Bengal CM Apologises for calling Nethaji Tojo’s Dog

മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വരുന്നത് മുൻ സോവ്യറ്റ് അംബാസ്സഡർ IA ബെനെടിക്ടോവിന്റെ കുറിപ്പുകളിൽ നിന്നാണ്. അത് ഇപ്പോഴും റഷ്യൻ ആർകൈവ്സിന്റെ ഭാഗമായി National Security Archive of George Washington University, Washington, DC യിൽ സൂക്ഷിച്ചിരിക്കുന്നു..

അതിൽ പറയുന്ന പ്രകാരം അന്നത്തെ സെക്രടറി അജോയ് ഘോഷിന്റെ മരണത്തിനു ശേഷം സോവ്യറ്റ് റഷ്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ അതെ ചുമതലയിൽ വന്ന ഭൂപേഷ് ഗുപ്തയുടെ തീവ്ര യത്നം ആണ് വിശദീകരിക്കുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌കാർ റഷ്യയെ ഹൃദയത്തിൽ ആണ് പ്രതിഷ്ഠിചിരിക്കുന്നത് എന്നൊക്കെ പറഞ്ഞു കളഞ്ഞു ഗുപ്ത.. നമ്മുടെ സഖാവ് EMS നെ പറ്റിയും ബെനടിക്ടോവ് ഡയറികളിൽ പരാമർശം ഉണ്ടെന്നത് കൊണ്ട് തന്നെ സഖാക്കൾക്ക് അഭിമാനം കൊള്ളാം.. കമ്മ്യൂണിക്കേഷൻ നടന്നത് വേറൊന്നിനും വേണ്ടി അല്ല.. പണം തന്നെ അന്നും ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ പ്രശ്നം.. അന്ന് ബ്രിട്ടന്റെ കയ്യിൽ നിന്ന് മാത്രമല്ല പിന്നീടു സോവ്യറ്റ് റഷ്യയുടെ കയ്യിൽ നിന്നും പാർട്ടി വളർത്താൻ പണം വാങ്ങിയിരുന്നു.. അത് മാത്രമല്ല ഇതെല്ലം റിപ്പോർട്ട്‌ ചെയ്യുന്നതിനായി ഇടയ്ക്കിടെ റഷ്യൻ സന്ദർശനം നടത്തിയിരുന്നതായും നമുക്ക് മനസിലാക്കാം.1951 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് റഷ്യയുടെ ക്ഷണം അനുസരിച്ച് ഇവിടുത്തെ പ്രവർത്തനങ്ങളും അടിപിടിയും ഒക്കെ റിപ്പോർട്ട്‌ ചെയ്യാനായി ഇന്ത്യൻ സഖാക്കൾ ദാന്ഗെ, രാജേശ്വര റാവു, അജയ് ഘോഷ് , ബസവ പുന്നയ്യ തുടങ്ങിയവർ റഷ്യയിൽ എത്തി അവരുടെ ദൈവം സ്റ്റാലിനെ കാണുകയുണ്ടായി..അവിടെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌കാർ സ്വതന്ത്രനന്തരം ഇന്ത്യയിൽ നടത്തിയ നടത്തിയ സായുധ വിപ്ലവ ശ്രമങ്ങൾ ഒന്നൊന്നായി മത്സരിച്ചു പറഞ്ഞു.. കാരണം പോയവര് എല്ലാം വ്യത്യസ്ത ഗ്രൂപ്പ്കാർ ആയിരുന്നല്ലോ.. !!
Indian Communists visit to Soviet Russia to meet CPSU and Stalin
A Traveller and the Road: The Journey of an Indian Communist, By Mohit Sen, Rupa, page .524,

The Benediktov diaries form part of the Russian Archives Documents Database at the National Security Archive of George Washington University, Washington, DC. Excerpts from the diaries can be accessed on the website of the Cold War International History Project of the Woodrow Wilson Centre in Washington, DC.

One of entries describe a conversation with the Secretary of the National Council of the Communist Party of India (CPI), Bhupesh Gupta. During the conversation, Gupta urgently requests Soviet financial aid for the Indian party for use in an upcoming election campaign; the answer conveyed by Benediktov ten days later suggests that the Soviets responded positively to the request, although the amount is not indicated:

Followed by:

Today I received Gupta at his request. Gupta communicated that on 16-17 January a meeting of the Secretariat of the CPI took place in Delhi, at which was discussed the future work of the party apparatus in connection with the death of A[joy]. [Kumar] Ghosh….Gupta said that he desires that the ties of the CPI and CPSU do not become weakened in any way after the death of Ghosh. The assistance in various forms and the comradely advice of the CC CPSU have always been enormously useful to us, he underscored….Gupta said that no other party, not even the communist party of China, can occupy in the hearts of Indian communists the place which belongs to the CPSU…
Gupta reported that after the death of Ghosh at the present time in the party there is an acute insufficiency of means for the preelection campaign. He expressed the fear that with the death of Ghosh the source for receiving means for the communist party from the CPSU might be closed. These questions were handled by Ghosh alone, Gupta underscored. He never consulted with him /Gupta/, and even less with [Elamulam M.S.] Nambudiripad and G. Nair/ with the latter two only about using the assistance/. All these matters were held in strictest secrecy from other leaders of the party and members of the National Council. This explains the fact that not a single report on this question has appeared in the press. Gupta said that he cannot singlehandedly take on responsibility in questions of assistance, therefore he considers it necessary to consult with Nambudiripad, whom he characterized as a person of crystalline honesty and whom Ghosh trusted. Gupta confidentially reported that A. Ghosh had not consulted on this problem with Akhmed or with [Shripad Amrit] Dange, who once proposed that he entrust to him alone all matters connected with the receipt of aid from abroad.

“ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർ ആണ് പാകിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രം എന്ന ആശയത്തെ ആദ്യം തിരിച്ചറിഞ്ഞത് , അവരുടെ സ്വയം നിർണ്ണയ അവകാശത്തെ ആദ്യമായി അന്ഗീകരിച്ചതും ഞങ്ങൾ ആണ് .. കോൺഗ്രസിന്‌ (ഇന്ത്യക്കല്ല, കോൺഗ്രസിന്‌ !!) ഗാന്ധിജി എങ്ങനെ മഹാനാണോ അത് പോലെ തന്നെ മഹാനാണ് ലീഗിനും മുസ്ലിം സമൂഹത്തിനും മുഹമ്മദലി ജിന്ന!!! …

ഇത് പറഞ്ഞത് മറ്റാരുമല്ല, ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നയിച്ച സെക്രടറി PC ജോഷി . അദ്ധേഹത്തിന്റെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുo എന്ന പുസ്തകത്തിലെ പേജ് 5 ൽ നിന്നും എടുത്ത വരികൾ മലയാളവും ഇംഗ്ലീഷും ചുവടെ കൊടുക്കുന്നു…
———————————————————-

” കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായ പി സി ജോഷി എഴുതിയതാണിത് : “മുസ്ലിം ലീഗ് പൂർണ്ണ സ്വാതന്ത്ര്യം ആണ് ലക്‌ഷ്യം എന്ന് പ്രഖ്യാപിച്ചു മുസ്ലിം സമൂഹത്തെ തങ്ങളുടെ പിന്നിൽ അണിനിരത്താൻ തുടങ്ങിയ സമയത്ത് തന്നെ അവരുടെ ഭാവമാറ്റം ആദ്യം ശ്രദ്ധിച്ചത് ഞങ്ങളാണ്. പാർട്ടിക്കുള്ളിൽ തന്നെ പല ചർച്ചകളും ഇതിന്മേൽ ഞങ്ങൾ നടത്തുകയുണ്ടായി. ഒടുക്കം 1941 — 1942 കാലത്ത് ഞങ്ങൾ ഒരു നിഗമനതിലെത്തുകയുണ്ടായി. ലീഗ്, മുസ്ലിം സമൂഹത്തിന്റെ സ്വാതന്ത്ര്യകാംക്ഷയെ പ്രതിഫലിപ്പിക്കുന്ന ഒരു സാമ്രാജ്യത്ത വിരുദ്ധ സംഘടന ആയി മാറിയെന്നും, 12713942_10205747291380225_733767733_nപാകിസ്ഥാൻ വേണം എന്ന ആവശ്യം സ്വയം നിർണ്ണയാവകാശത്തിനുള്ള അഭ്യർത്ഥന ആണെന്നതിനാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സാമ്രാജ്യത്തം എന്നാ കീറാമുട്ടി പരിഹരിക്കുന്നതിനായി കോണ്ഗ്രസ്സും ലീഗും തമ്മിൽ ഒരു കൂട്ട് മുന്നണി രൂപീകരിക്കണം. ലീഗ് ഒരു വർഗീയ സംഘടന ആണെന്നും ജിന്ന ബ്രിട്ടീഷ് അനുകൂലിയാണെന്നും ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ, എന്താണ് യാഥാർത്ഥ്യം? കോണ്ഗ്രസ്സിന് ഗാന്ധി എന്നാ പോലെയാണ് സ്വാതന്ത്ര്യേച്ഛയുള്ള മുസ്ലീം സമൂഹത്തിന് ജിന്ന. കോണ്ഗ്രസ് മഹാത്മയെ ആദരിക്കുന്ന അത്ര തന്നെ മുസ്ലിം സമൂഹം ഖൈദ് ഇ അസം ജിന്നയെ ബഹുമാനിക്കുന്നു. അവർ ലീഗിനെ നമ്മൾ കൊണ്ഗ്രസ്സിനെ കാണുന്നത് പോലെ തന്നെ ദേശീയപ്രസ്ഥാനമായാണ് കാണുന്നത്. ഇത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, ഗാന്ധി കൊണ്ഗ്രെസ്സിനെ 1919-21 കാലഘട്ടത്തിൽ ഒരു ബഹുജനപ്രസ്ഥാനമായ്ക്കിയത് പോലെ ജിന്ന മുസ്ലിംലീഗിനെ മാറ്റി. “

/// പി സി ജോഷിയുടെ, കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും എന്ന പുസ്തകം , പീപ്പിൾസ് പബ്ളിഷിംഗ് ഹൗസ്, ബോംബേ, പേജ് 5 ///

PC Joshi, one of the tallest leaders of the Communist Party of India wrote explaining the communist position: “We were the first to see and admit a change in its character when the League accepted complete independence as its aim and began to rally the Muslim masses behind its banner. We held a series of discussions within our party and came to the conclusion in 1941–1942 that it had become an anti-imperialist organization expressing the freedom urge of the Muslim people that its demand for Pakistan was a demand for self-determination and that for the freedom of India, an immediate joint front between the Congress and the League must be forged as the first step to breaking imperialist deadlock. A belief continues to be held that League is a communal organization and what Mr. Jinnah is Pro-British. But what is the reality? Mr. Jinnah is to the freedom loving League masses what Gandhiji is to the Congress masses. They revere their Qaid-e-Azam as much as the Congress does the Mahatma. They regard the League as their patriotic organization as we regard the Congress. This is so because Mr. Jinnah has done to the League what Gandhi did to the Congress in 1919–1920 i.e, made it a mass organization.”
// Congress and the Communists, Written by PC Joshi, People’s Publishing House, Bombay, Page no. 5 ///

ഇങ്ങനെ എത്ര എത്ര എണ്ണം പറഞ്ഞ ദേശദ്രോഹ കഥകളുടെ ആവിഷ്കർത്താക്കൾ ആയ കമ്മ്യൂണിസ്റ്റ്‌കാർക്ക് നമ്മുടെ ഡൽഹി JNU സമരത്തിൽ മുഴങ്ങി കേട്ട, ഇന്ത്യയെ തകർക്കും വരെ പോരാടും,പാക്കിസ്ഥാൻ സിന്ദാബാദ്, ഇന്ത്യയെ കഷണങ്ങൾ ആക്കും എന്നൊക്കെ കേട്ടാൽ ഒരു കുന്തവും തോന്നില്ല.. കാരണം പൈതൃകത്തിൽ അവർ ഇന്ത്യ എന്ന രാജ്യത്തോട് ചെയ്ത ദേശദ്രോഹ കഥകൾ പറഞ്ഞാൽ തീരില്ല എന്നത് കൊണ്ട് തന്നെ. കമ്മ്യൂണിസ്റ്റ്‌കാർക്ക് പക്ഷെ JNU വിനോടുള്ള കടപ്പാട് വേറെ ആണ്. ഇടത് ലിബറൽ ബുദ്ധിജീവികളെ പെറ്റു കൂട്ടുന്ന ഒരു ആലയം ആണ് അവർക്ക് JNU . ഇന്ത്യയിലെ ഒരു സാധാരണ യുവാവിനു ഒരിക്കലും ഇന്ത്യൻ നിയമം തൂക്കി കൊന്ന അഫ്സൽ ഗുരു എന്ന തീവ്രവാദിക്ക് ജയ് വിളിക്കാൻ കഴിയില്ല.പക്ഷെ JNU വിലെ ഇടത് വിദ്യാർത്ഥിwegwrgwrg സംഘടനയുടെ ചൂടിൽ വളർന്നു വന്ന ഒരു വിദ്യാർത്ഥി അത് പറയാതെ തന്നെ ചെയ്യും, അവൻ പോകുന്നിടത്തെല്ലാം അതിന്റെ വിത്ത് ഇടുകയും ചെയ്യും.. അങ്ങനെ തഴച്ചു വളർന്ന ഇടത് വേരുകൾ ആണ് ഇന്ത്യൻ മാധ്യമ ലോകത്തും, വിദ്യാഭ്യാസ രംഗത്തും പൂത്തുലഞ്ഞു നിൽക്കുന്നത് . തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടതു പക്ഷത്തിനു കേരളവും ബംഗാളും മാത്രമേ ഉള്ളൂ എങ്കിലും, സ്വന്തം രാജ്യത്തു നിന്ന് കൊണ്ട് റഷ്യക്ക് ജയ് വിളിക്കാൻ കഴിഞ്ഞിരുന്ന ആ ആശയ ഫ്യൂരിഡാൻ എന്നും അത് പോലെ വളർന്നു വരുന്ന ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന പുതു തലമുറക്കും കൈ മാറി കൊടുക്കാൻ അവർക്ക് കഴിയുന്നുണ്ട് എന്നതാണ് ചിന്തനീയം ആയ വിഷയം.. ജമ്മു കാശ്മീരും,കേരളവും, നാഗാലാണ്ടും , മണിപ്പൂരും എല്ലാം സ്വാതന്ത്ര്യം കാംഷിക്കുന്നു എന്ന് ഇടതന്റെ കൊടി പിടിച്ചു വിളിച്ചു പറയുമ്പോൾ നമ്മൾ ഓർക്കേണ്ടത് മേൽപറഞ്ഞ സംഭവങ്ങൾ ആണ് .. ഏത് ? കൽക്കത്തയിൽ ചുവരുകളിലെ മാവോ ക്ക് വേണ്ടിയുള്ള ജയ് വിളിയും, റഷ്യയിൽ നിന്ന് പണം wgerwegwവരുന്നില്ലേ എന്ന് ഗാന്ധി കത്തെഴുതി ചോദിച്ചപ്പോൾ അതിൽ ജാള്യത തോന്നാത്ത ആ നിസ്സംഗത ഇത് തന്നെയാണ് JNU വിലെ ഇടത് കമ്മ്യൂണിസ്റ്റ്‌ സംഘടനകളെ പ്രതിനിധീകരിച്ചു ചാനലിൽ വന്നിരുന്നു ന്യായീകരണം വിളമ്പുന്നവന്റെ കണ്ണിലും കാണുന്നത് … കമ്മ്യൂണിസ്റ്റ്‌കാരുടെ ദേശദ്രോഹ കഥകൾ പറഞ്ഞാൽ തീരുന്നില്ല എന്നത് കൊണ്ട് മാത്രം നിർത്തുന്നു ..

വന്ദേ മാതരം …