അഫ്സൽ ഗുരുവിന്റെ മക്കൾ

 
12733531_1500124106961547_467551439085201032_n

JNU ദേശദ്രോഹികളെ പിന്തുണക്കാൻ  പോയതോടെ തങ്ങളിലെ ദേശദ്രോഹിത്വം നാട്ടുകാർ തിരിച്ചറിഞ്ഞ ഞെട്ടലിൽ സഖാക്കളും ജിഹാദികളും  കൊണ്ഗ്രസുകാരും ഒക്കെ സംഘപരിവാരിനും ബി ജെ പിക്കും എതിരെ ഉന്നയിക്കുന്ന നുണക്കഥകളിലൂടെ ഒന്ന് സഞ്ചരിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ….

JNU വിലെ അഫ്സല്‍ അനുസ്മരണം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്താന്‍ ഉള്ള കാരണം.
.
ആവിഷ്ക്കാര സ്വാതന്ത്രം നിലവില്‍ ഉള്ള രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് തന്നെയാണ് അജ്മല്‍ കസബിനു വേണ്ടിയും ബിന്‍ ലാദനു വേണ്ടിയും അഫ്സല്‍ ഗുരുവിനു വേണ്ടിയും അവർ മരിച്ചതിന്റെ അന്ന് പള്ളികളിൽ അവര്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തിയവർക്കെതിരെയൊ, രാഷ്ട്രാപിതാവിനെ പോലെ നമ്മൾ കാണുന്ന ഗാന്ധിജിയുടെ കൊലയാളിക്ക് അമ്പലം ഉണ്ടാക്കാൻ നടക്കുന്നവർക്കെതിരെയൊ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാൻ പറ്റാത്തത്.

അപ്പൊ പിന്നെ ജെwegwrgwrgഎൻ യൂ വിൽ എങ്ങിനെ രാജ്യദ്രോഹം വന്നു എന്നാവും. 

അഫ്സൽ ഗുരുവിനെ അനുസ്മരിച്ചതിനു അല്ലാ അവിടത്തെ വിദ്യാർഥികൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയുള്ള കേസ് വന്നതു. കാരണം അതവർ കഴിഞ്ഞ കൊല്ലവും, അഫ്സല്‍ ഗുരു മരിച്ച സമയത്തും ഒക്കെ ജെ എന്‍ യൂവില്‍ ചെയ്തതാണ്.എന്നിട്ട് അന്നൊന്നും ആരും അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസ് എടുത്തില്ലല്ലോ..??? 

പിന്നെ എന്ത് കൊണ്ട് ഇക്കുറി രാജ്യദ്രോഹത്തിനു കേസ് വന്നു എന്നത്..

അതായത് ഇന്ത്യൻ ഭരണഘടന 1949 ആർട്ടിക്കിൾ 19 ലാണ് പ്രസംഗത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള ഒരു പൌരന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് എല്ലാ കാര്യത്തിലും ഇല്ലാ.
അതിനു മേൽ എട്ട് നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ഹനിക്കുന്ന കുറ്റങ്ങൾ നിയമം മൂലം രാജ്യദ്രോഹം ആയി കണക്കാക്കാം . അതിലെ ആദ്യത്തെ രണ്ടെണ്ണം ഇങ്ങനെയാണ് .

1, രാഷ്ട്രത്തിന്റെ പരമാധികാരവും അവിഭാജ്യതയും.
2, രാഷ്ട്രത്തിന്റെ സുരക്ഷിതത്വം.

അതായത് രാഷ്ട്രത്തിന്റെ പരമാധികാരവും അവിഭാജ്യതയേയും ബാധിക്കുന്ന വിധത്തിലോ രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന വിധത്തിലോ അഭിപ്രായ പ്രകടനം നടത്താൻ ഒരു reherhപൌരനു കഴിയില്ല എന്നർത്ഥം..
അങ്ങിനെ ഉള്ളപ്പോ ജെ എന്‍ യൂ വിലെ വിദ്യാർഥികൾ ‘ഭാരതത്തെ നശിപ്പിക്കും വരെയും പോരാടും’ എന്നും, ‘കാശ്മീരും കേരളവും സ്വതന്ത്രമാക്കണമെന്നും’, ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മുകളിൽ പറഞ്ഞ രാഷ്ട്ര സുരക്ഷയെ കരുതിയുള്ള നിയന്ത്രണങ്ങൾ വെച്ച് ഒരു പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യമാകുന്നില്ല എന്നത് കൊണ്ട് തന്നെയാണ് അതിനെതിരെ രാജ്യദ്രോഹ കുറ്റം വന്നതും അവര്‍ അറസ്റ്റില്‍ ആയതും…

പിന്നീട് ഇവരെ ന്യായികരിക്കാന്‍  സഖാക്കൾ സ്ഥിരം ഫോട്ടോഷോപ്പ് വേലത്തരങ്ങളും ആയി ഇറങ്ങുകയുണ്ടായി. അതില്‍ ആദ്യത്തേത്  ഗാന്ധി ഘാതകനായ  ഗോട്സെയെ തൊഴുതു നില്ക്കുന്ന മോഡിയുടെ ചിത്രം!!! എന്നതായിരുന്നു..  ആ ഫോട്ടോയില്‍ ഉള്ളത് ഗോഡ്സേ അല്ല, വീർ സവർക്കർ ആണെന്നത് ഒന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താൽ ആർക്കും മനസിലാക്കാവുന്ന കാര്യമേ ഒള്ളൂ. അത് സവർക്കരിന്റെ ജന്മതിഥി ദിവസം അദ്ദേഹത്തിന് പ്രധാനമന്ത്രി പാർലമെന്റിൽ ആദരാഞ്ജലി അർപ്പിക്കുന്ന ചിത്രം വെച്ചാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്. അതിൽ സവർക്കരെ വെട്ടി മാറ്റി ഗോട്സെ ചിത്രം ഒട്ടിച്ച സഖാക്കളുടെ പരിഹാസ്യമായ ആ വാദവും അങ്ങിനെ പൊളിഞ്ഞു വീണു..
Modi pays Tribute to Savarkar in Indian Parliament

പിന്നെ കണ്ടത് ഹിന്ദു മഹാസഭ ഗോഡ്സേയുടെ അമ്പലം ഉണ്ടാക്കാന്‍ പോവുന്നതും, ഗോഡ് സേക്ക്   വേണ്ടി വെബ്‌ സൈറ്റ് ഉണ്ടാക്കിയതും ഒക്കെ സംഘപരിവാറിന്റെ തലയില്‍ ഇടുന്നതാണ്. ഹിന്ദു മഹാ സഭയുടെ തോന്ന്യവസങ്ങളുടെ ഉത്തരവാദിത്വം  ഒക്കെ ബി ജെ പിയുടെയോ സംഘപരിവാരിന്റെയോ മേൽ ഇടാമെങ്കിൽ, ഇന്ത്യയിൽ നടക്കുന്ന  മാവോയിസ്റ്റ് നക്സലുകളുടെ ആക്രമണങ്ങൾ മുഴുവൻ സി പി ഐ എംമ്മും സി പി ഐ യും ഏറ്റെടുക്കേണ്ടി വരും.അതിനു സീതാറാം യെച്ചുരിയും , ഡി രാജയും ഒക്കെ ക്ഷമാപണം നടത്തി സംഘടന പ്രവർത്തനം അവസാനിപ്പിച്ച്‌ ജയിലിൽ പോകേണ്ടിയും വരും. ഇതേ ഹിന്ദു മഹാസഭ തന്നെയാണ് ഈയടുത്ത് അദ്വാനി അടക്കമുള്ള ബി ജെ പി BJP നേതാക്കളെയും സംഘപരിവാറിനെയും  പ്രതിസ്ഥാനത്ത് നിർത്തി അയോദ്ധ്യ പ്രശ്നത്തില്‍ കേസ് കൊടുത്തത് എന്നത് വേറെ കാര്യം.HIndumahasabha to Sue Advani and Sangh Pariwar

അടുത്ത ആരോപണം  കാശ്മീരിലെ ബി ജെ പി – പി ഡി പി സർക്കാരിനെ ചൊല്ലിയായിരുന്നു..
അഫ്സലിന്റെ വധശിക്ഷയെ എതിര്‍ത്ത പി ഡി പിയും ആയി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയത് തെറ്റല്ലേ എന്ന്..
ഒരു സംഘ പരിവാര്‍ അനുകൂലി എന്ന നിലയില്‍ ചിന്തിക്കുമ്പോ ഞാന്‍ അതിനെ അംഗീകരിക്കില്ല.
പക്ഷെ ബി ജെ പി ഒരു രാഷ്ട്രീയ പാര്‍ട്ടി ആണ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ കൂടി,  തെരഞ്ഞെടുപ്പ് സംവിധാനം അനുസരിച്ച്, നിയമം മൂലം  ജയിച്ചു വന്ന ഒരു സംഘടന എന്ന നിലക്ക് പി ഡി പി യുമായി മറ്റൊരു ജനാധിപത്യ സംഘടന ആയ ബി ജെ പി ക്ക് കൂട്ട് സർക്കാർ ഉണ്ടാക്കാൻ തടസ്സമില്ല. അനേകം രാജ്യദ്രോഹ പ്രവർത്തനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും നടക്കുന്ന കശ്മീരിലെ ആഭ്യന്തര വകുപ്പ് രാഷ്ട്രരക്ഷ എന്ന ഒരു ഘടകത്തെ മുൻനിർത്തി ബി ജെ പി നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു… പാകിസ്താനിൽ പോയി അവിടെ ഉള്ളവരോട് മോഡിയെ താഴെ ഇറക്കാൻ സഹായിക്കണം എന്ന് പറയുന്ന കോൺഗ്രസ്‌ അഖിലന്ത്യാ നേതാവും, തീവ്രവാദ കുറ്റത്തിന് ജയിലിൽ കിടക്കുന്ന ജിഹാദിയും ആയി സഖ്യം ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ആണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്നത് ആണ് മറ്റൊരു രസകരമായ വസ്തുത. 
അപ്പൊ ഒന്നാം യൂ പി എ സര്‍ക്കാരിനെ പിന്തുണക്കാൻ നാണം കെട്ട്  സഖാക്കള്‍ പറഞ്ഞ ന്യായം പോലെ, ഒന്നാം എ എ പി സര്‍ക്കാരിനെ താങ്ങാന്‍ കൊണ്ഗ്രസുകാര്‍ പറഞ്ഞ ന്യായം പോലെ, ഇനിയിപ്പോ ബംഗാളില്‍ ഭായ് ഭായ്  ആവാന്‍ പോവുന്ന കൊണ്ഗ്രസിന്റെയും കമ്മ്യുണിസ്സ്റ്റിന്റെയും അണികള്‍ പറയാന്‍ പോവുന്ന ന്യായം തന്നെയേ ഇതിനു ബി ജെ പി അണികള്‍ക്കും പറയാന്‍ ഒള്ളൂ…

പിന്നീടു പൊളിഞ്ഞു വീണത് മറ്റൊരു പച്ചക്കള്ളം ആയിരുന്നു. സംഘപരിവാര്‍ ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞു ഹിന്ദു മഹാസഭ ഇന്ത്യന്‍ പതാക കത്തിക്കുന്നു എന്നും പറഞ്ഞുള്ള ഒരു ഫോട്ടോ  വെച്ച് ആയിരുന്നു അടുത്തത്..
Fake Photoshopped Image of burning National Flag
ഹിന്ദു മഹാസഭയും സംഘ പരിവാറും തമ്മില്‍ ബന്ധം ഇല്ല എന്നത് പോട്ടെ, ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം വീണ്ടും രാജ്യവിരുദ്ധർ ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി ഉണ്ടാക്കിയ മറ്റൊരു ചിത്രം ആയിരുന്നു.. യദാർത്ഥ ചിത്രം ചുവടെ കൊടുക്കുന്നു. ശിവസേന കശ്മീർ ആക്രമണത്തിൽ പ്രതിഷേധിച്ചു പാകിസ്താൻ പതാക കത്തിക്കുന്ന ചിത്രം ആണ് കൃത്രിമം കാട്ടി ഇന്ത്യൻ പതാക കത്തിക്കുന്ന ചിത്രം ആക്കി മാറ്റിയത്.. 
ShivSena burning Pakisthan flag in protest of militant attack in Kashmir

അതിന്റെ കൂട്ടത്തിലുള്ള അവരുടെ മറ്റൊരു ആരോപണമായ സംഘ പരിവാര്‍ ഇന്ത്യന്‍ പതാകയെ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലായില്ല..

RSS ത്രിവര്‍ണ്ണ പതാക ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. പക്ഷെ നൂറ്റാണ്ടുകള്‍ ആയി ഇന്ത്യയില്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതും ആര്‍ എസ് എസ് തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതുമായ കാവി വർണ്ണത്തിൽ ഉള്ള പതാകയെ ഇന്ത്യൻ ദേശീയ പതാക്ക ആക്കാൻ ആഗ്രഹിച്ചു. അതിനു വേണ്ടി അനേകം കോൺഗ്രസ്‌ പ്രവർത്തകരുടെ ആവശ്യം പോലെ തന്നെ RSS ഉം അന്ന് വാദിച്ചു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചു 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. അത് മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ ആര്‍ എസ് എസ് സും അംഗീകരിച്ചു. ഇപ്പറഞതിനെയാണ് സംഘപരിവാര്‍ വിരുദ്ധര്‍ ആര്‍ എസ് എസ് ഇന്ത്യന്‍ പതാകയെ അംഗീകരിക്കുന്നില്ല എന്ന വാദം, അതായത് ദേശീയ പതാക നിലവില്‍ വരുന്നതിനു മുന്നേ അതിനെ എതിര്‍ത്ത കാര്യം ചൂണ്ടി കാണിച്ചാണ് പറഞ്ഞു നടക്കുന്നത്.

പിന്നീട്  വന്ന പച്ചക്കള്ളം  ബി ജെ പി ക്കാരൻ ലക്ഷർ ഭീകരൻ ആഫിസ് സൈയിദിനെ കണ്ടു എന്നും പറഞ്ഞു കൊണ്ടുള്ള ഫോട്ടോ ആണ്.. നോക്കുമ്പോ പത്ര പ്രവർത്തകനായ വേദ പ്രദാപ് സിംഗ് ആയിരുന്നു  പ്രതിസ്ഥാനത്ത് ..

Ved Prathap Interview News
യദാർത്ഥത്തിൽ വേദ് പ്രതാപ് ഒരു കോൺഗ്രസ്‌ അനുകൂലി ആണ്, പക്ഷെ അദ്ദേഹം ബാബാ രാംദേവ് എന്ന സന്യാസിയുടെ അനുയായി കൂടി ആണ്. ബാബ രാംദേവ് അണ്ണാ ഹസാരെ നടത്തിയ കോൺഗ്രസിന്‌ എതിരായുള്ള അഴിമതി വിരുദ്ധ സമരത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ആളായിരുന്നു.സ്വാഭാവികം ആയും കോൺഗ്രസിന്റെ അഴിമതിക്ക് എതിരെ സമരം ചെയ്തു കൊണ്ട് അധികാരത്തിൽ ഏറിയ മോഡിക്ക് അദ്ധേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.ബാബാ രാംദേവ് ആയുള്ള ബന്ധം കാണിച്ചു ആണ് വേദ പ്രതാപ്‌ സിംഗ് ബി ജെ പി ആണെന്ന് ഇവര്‍ പറഞ്ഞത്. അപ്പൊ എല്ലാ ബാബ രാംദേവ് അനുകൂലികളും ബി ജെ പി ആവുമോ ??? എങ്കിൽ വേദ് പ്രതാപും ബി ജെ പി ആവുമായിരുന്നു… 

അത് പോലെ തന്നെ ഈ ലോജിക് വെച്ച് എന്റെ സഖാക്കൾ ആയ സുഹുർത്തുക്കളെ ഒക്കെ എനിക്ക് സംഘപരിവാര് അനുകൂലികൾ എന്ന് വിളിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നില്ല..
പക്ഷെ നമ്മുടെ കേജ്രിവാളിന്റെ കൂടയും യെച്ചുരി സഖാവിന്റെ കൂടയും വേദിയിൽ ചിരിച്ചു കൈ പൊക്കി നിൽക്കുന്ന വേദ പ്രതാപ്‌ സിംഗിനെ നമുക്ക് ഒരു സഖാവ് എന്നെകിലും വിളിച്ചു കൂടെ.ലോജിക് മുകളിലെ ലോജിക് തന്നെ.. 

Ved Prathap with CPM Secratary Yechury and Kejriwal

അപ്പൊ ഇനി ദേശദ്രോഹികളെ അനൂകൂലിക്കാൻ വേണ്ടി സഖാക്കളും ജിഹാദികളും കൊണ്ഗ്രസുകാരും മറ്റു ദേശ വിരുദ്ധരും പറയാൻ പോവുന്ന അടുത്ത ന്യായവാദങ്ങൾക്ക് വേണ്ടി  കാത്തിരിക്കുന്നു.. ‪#‎അഫ്സൽഗുരുവിന്റെ_മക്കൾ‬

ജയ് ഹിന്ദ്‌..