കേരളത്തിലെ സഹകരണ ‘സ്വിസ് ബാങ്കുകള്‍’!

15135733_1808898272731567_6377655546954856219_n

           ഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുമ്പോൾ സഹകരണ ബാങ്കിങ് മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്നും കേന്ദ്ര ഗവൺമെന്റും ആര്‍ ബി ഐയും എന്തൊക്കെ നിർദേശങ്ങളും നടപടികളും സ്വീകരിക്കാൻ സാധ്യത ഉണ്ടെന്നും സഹകരണ ബാങ്കിങ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളുകളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും എന്നുള്ള പലരുടെയും സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമമാണീ കുറിപ്പ്.

കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടു തരമുണ്ട്. അര്‍ബന്‍ ബാങ്കുകളും, റൂറല് ബാങ്കുകളും. അര്‍ബന്‍ ബാങ്കുകള് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്ക്കു വിധേയമാനെങ്കിലും സ്വകാര്യ ബാങ്കുകളുടെ അത്ര നിബന്ധനകള്‍ ഇവക്കു ബാധകമല്ല. റൂറല് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്കു പരിശോധിക്കുമെങ്കിലും ഇവ പ്രധാനമായും നബാര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ബാങ്കിംഗ് അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനത്തെ കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയമപ്രകാരം റെജിസ്ട്രാര്‍ ഓഫ് കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയന്ത്രിക്കുന്നു. പക്ഷെ തത്വത്തിൽ അവർ ചെയ്യുന്നത് ബാങ്കിങ് ബിസിനസ് തന്നെയാണ്.
നമ്മുടെ രാജ്യത്തെ കോ ഓപ്പറേറ്റീവ് ബാങ്കുകളിൽ 67 ശതമാനവും സ്ഥിതിചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ലോണുകളുടെ ഏകദേശം 46 ശതമാനവും കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ സംഭാവനയാണ്. കോ ഓപ്പറേറ്റീവ് ബാങ്കുകൾ പൂർണമായും സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ ഉള്ളതാണെങ്കിലും, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, ബാങ്കിങ് ബിസിനസ് ചെയ്യുന്നതുകൊണ്ടും ചില കാര്യങ്ങളിൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949, Banking Laws (Application To Co-Operative Societies) Act, 1965 തുടങ്ങിയവ പിന്തുടരുന്നതു കൊണ്ടും കേന്ദ്ര സർക്കാരിന്റെയും ആര്‍ ബി ഐയുടെയും നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരുമാണ്.

സ്വാതന്ത്ര്യം ലഭിച്ചതു മുതൽ നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ദാരിദ്ര്യമാണ്, പ്രത്യേകിച്ചും ഗ്രാമങ്ങളിലെ. കൊള്ളപലിശക്കാരുടെ ചൂഷങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്നതും, സാധാരണക്കാർക്ക് മിതമായ നിരക്കിൽ ബാങ്ക് ലോൺ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വലിയ എതിർപ്പുകൾ ഉണ്ടായിട്ടും രാജ്യത്തെ ബാങ്കുകളെ ദേശസാൽക്കരിച്ചതു (1969,1980). ഇതു കൊണ്ടും ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മകൾക്കും ചൂഷണങ്ങൾക്കും അറുതി വരാത്തതുകൊണ്ടു കേന്ദ്ര ഗവണ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ പ്രോത്സാഹിപ്പിച്ചു. അവരുടെ പ്രവർത്തനങ്ങൾക്കു കാര്യമായ നിയന്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ആശ്രയവും ചൂഷങ്ങളിൽ നിന്നുള്ള മോചനവുമാകുമെന്ന ഭരണകർത്താക്കളുടെ കാഴ്ചപ്പാട് ശരിയാണെന്നു പിന്നീട് തെളിഞ്ഞു.

തൊണ്ണൂറുകളിലെ ഇന്ത്യൻ സാമ്പത്തീക രംഗത്തുണ്ടായ മാറ്റങ്ങൾ രാജ്യത്തെ ബാങ്കിങ് മേഖലയിലും പ്രതിഫലിച്ചു. പുതിയ സ്വകാര്യ ബാങ്കുകൾ വന്നു. പുതിയ ടെക്നോളജി ബാങ്കിങ് സെക്ടറിൽ വരാൻergerg തുടങ്ങി. അതുവരെ ഉണ്ടായിരുന്ന ബാങ്കിങ് സംസ്കാരം മാറി. പണക്കാരന് മാത്രം കിട്ടുമായിരുന്ന ബാങ്കിങ് സേവനങ്ങൾ സാധാരണക്കാരനിലേക്കും എത്താൻ തുടങ്ങി. മത്സരക്ഷമത വർധിച്ചതോടെ ഗ്രാമപ്രദേശങ്ങളിലും പുതിയ ബാങ്ക് ബ്രാഞ്ചുകൾ ആരംഭിക്കാൻ തുടങ്ങി. 1987 ൽ HSBC ഇന്ത്യയിൽ തുടങ്ങിയ എടിഎം സർവീസ് ഇന്ന് മൂന്നു ലക്ഷത്തിലെത്താൻ പോകുന്നു.
ഈ പരിഷ്ക്കരണങ്ങളെല്ലാം കണ്ട് പകച്ചു നിൽക്കുകയായിരുന്നു നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കുകളും, കോ ഓപ്പറേറ്റീവ് സൊസൈറ്റികളും. പല കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ തകർച്ചയും രാജ്യം സാക്ഷ്യം വഹിച്ചു. പലതും നിൽക്കകളിയില്ലാതെ മറ്റു ബാങ്കുകളിൽ ലയിച്ചു. ഇതിന്റെ പ്രധാന കാരണം കാലത്തിനൊത്തു മാറാൻ കഴിയാതിരുന്നതാണ്.

അതുകൊണ്ടാണ് നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഇപ്പോഴും പണ്ടത്തെ വീരകഥകൾ താലോലിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അവർ ഇപ്പോൾ ഏകദേശം 15 കൊല്ലത്തോളം പുറകിലാണെന്ന കാര്യം പലരും അറിയുന്നില്ല അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല.
2007 നു ശേഷം നമ്മുടെ രാജ്യത്തെ അഴിമതി അതിന്റെ പാരമ്യത്തിൽ എത്തി. ഗവൺമെന്റും ആര്‍ ബി ഐ യും അതിനെ നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. പാൻ കാർഡ് നിർബന്ധമാക്കാൻ, കൃത്യമായ തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കുക, വായ്പകൾക്കുള്ള സെക്യൂരിറ്റി ഉറപ്പിക്കുക എന്നിങ്ങനെ പലതും. എല്ലാ ഇടപാടുകൾക്കും സുതാര്യത ഉറപ്പുവരുത്തുക എന്നതിലൂടെ അഴിമതിക്കാരെ പിടികൂടാനും, ടാക്സ് കൃത്യമായി പിരിച്ചെടുക്കാനും സാധിക്കുന്ന നടപടികളാണ് പിന്നീട് ഉണ്ടായതു. കംപ്യൂട്ടർ നെറ്റ് വര്‍ക്ക് വഴി രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ഒരേ കുടക്കീഴിലായി. ഒരു ബ്രാഞ്ചിൽ എന്ത് നടക്കുന്നു എന്ന് ഏകദേശ ധാരണ ഗോവെർന്മെന്റിനും ആര്‍ ബി ഐ, ഇൻകം ഇൻകം ടാക്സ് തുടങ്ങിയ ഏജൻസികൾക്കും അറിയാൻപറ്റി.

wrhgwrhgഅപ്പോഴാണ് അഴിമതിക്കാരും കള്ളപ്പണക്കാരും രാജ്യദ്രോഹികളും ഒക്കെ ഈ മാറ്റങ്ങളിലൊന്നും പെടാതെ മാറി നിന്നിരുന്ന രാജ്യത്തെ കോ ഓപ്പറേറ്റീവ് ബാങ്കുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴും പല കോ ഓപ്പറേറ്റീവ് ബാങ്കുകളും കംപ്യൂട്ടർ വത്കൃതമല്ല. NETWORKING വഴി ബന്ധിപ്പിച്ചിട്ടില്ല. പരിശോധനകളും നാമമാത്രം. ഇത് മുതലെടുത്തു കള്ളപ്പണം നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കുകളിലേക്കും ഒഴുകാൻ തുടങ്ങി..
കേരളത്തിലെ പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികൾ കോ ഓപ്പറേറ്റീവ് ബാങ്കുകൾ എന്ന ലേബലിൽ ആണ് പ്രവർത്തിക്കുന്നത്. ഇവക്കൊന്നും ആര്‍ ബി ഐ യുടെ ലൈസൻസ് ഇല്ല. എന്നാൽ ബാങ്കിങ് ഇടപാടാണ് നടത്തുന്നത് താനും. ഇതിന്റെയൊക്കെ തലപ്പത്തു ലോക്കൽ രാഷ്ട്രീയ നേതാക്കളാണ്. പരിശോധന ഇല്ലാതിരുന്നത് ഇവർക്ക് അഴിമതി കാണിക്കാനൊക്കെ വളമായിരുന്നു. പരിശോധനക്ക് വരുന്നവരെ സംഘടിതമായി തടയുകയാണിവരുടെ പതിവ്. ഗുണ്ടായിസം കാണിച്ചു വിരട്ടി ഓടിക്കും. മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ ഇതിനൊക്കെ മൗനാനുമതിയും കൊടുത്തു. ആര്‍ ബി ഐയുടെയും സെൻട്രൽ ഗവര്‍മെന്റിന്റെയും പല മുന്നറിയിപ്പുകളും അവഗണിച്ചു. നിയമമൊന്നും പാലിക്കാനും പറ്റില്ല, എന്നാൽ ബാങ്കിങ് ബിസിനസ് നടത്തുകയും വേണം എന്നതാണ് ഇവരുടെ നിലപാട്.

ഈ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ നല്ലൊരു ശതമാനവും കള്ളപ്പണമാണെന്ന ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ഈ സമരകോലാഹലം.

കേരള സർക്കാരിന് ചെയ്യാവുന്നത്:

  1. Co Operative Credit സൊസൈറ്റികൾ ആര്‍ ബി ഐ ആവശ്യപ്പെടും പ്രകാരം, രാജ്യത്തെ നിയമമനുസരിച്ചു പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്തുക.
  2. നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കുകളിലെ അഴിമതി കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള IT, RBI അന്വേഷണങ്ങളെ സ്വാഗതം ചെയ്യുക.
  3. ഇപ്പോഴുള്ള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക്, Co Operative Credit സൊസൈറ്റികൾ എന്നിവ മെർജ് ചെയ്ത പുതിയ ബാങ്ക് രൂപീകരിക്കുക.
  4. കോ ഓപ്പറേറ്റീവ് മേഖലയിൽ പ്രൊഫഷണലിസം കൊണ്ടുവരിക. (ഈർക്കിൽ നേതാക്കളൊക്കെ ഭരിക്കുന്ന, ജനങളുടെ പൈസ കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപങ്ങളിലൊക്കെ എന്ത് പ്രൊഫഷണലിസം
    ഉണ്ടാകാനാണ്)
  5. ഇപ്പോഴത്തെ റിക്രൂട്ട്മെന്റ് ബോർഡ് മാറ്റി PSC പോലുള്ള ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സ്ഥാപങ്ങളെ റിക്രൂട്ട്മെന്റ് നടത്താൻ അനുവദിക്കുക.
  6. മറ്റു കൊമേർഷ്യൽ ബാങ്കുകളെ പോലെ ടെക്നോളജിക്ക് പ്രാമുഖ്യം നൽകി കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുക.

കേന്ദ്ര സർക്കാരിന് ചെയ്യാൻ പറ്റുന്നത്:

  1. കോ ഓപ്പറേറ്റീവ് ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരിക. കോഓപ്പറേറ്റീവ് ബാങ്കുകൾ സംസ്ഥാന വിഷയമാണെങ്കിലും രാജ്യസഭയിൽ ഒരു റെസൊല്യൂഷൻ പാസ്സാക്കി കോഓപ്പറേറ്റീവ് ബാങ്കുകളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലും കൊണ്ടുവരാം. ഭരണഘടനാപരമായി തെറ്റില്ല.
  2. കർശന നിയന്ത്രണത്തോടെ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുക.
  3. രാജ്യത്തെ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പൊതു നിയമങ്ങൾ കൊണ്ടുവരിക.
    (ഇപ്പോൾ ഓരോ സംസ്ഥാനത്തും ഓരോ നിയങ്ങളാണ്)
  4. ബാങ്കിങ് ബിസിനസ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും RBI, ഇൻകം ടാക്സ് തുടങ്ങിയ സെൻട്രൽ ഏജൻസികൾക്കു ഏതുസമയവും പരിശോധന നടത്താൻ പറ്റുന്ന തരത്തിൽ നിയമനിർമാണം നടത്തുക.
  5. കോഓപ്പറേറ്റീവ് ബാങ്കുകളുടെ ബോർഡിൽ വിവരവും വിദ്യാഭ്യാസവും പ്രവർത്തി പരിചയവും ഉള്ളവർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരിക.
  6. പ്രസിഡന്റ്, സെക്രട്ടറി, എംഡി തിരഞ്ഞെടുപ്പുകൾക്ക് മിനിമം ക്വാളിഫിക്കേഷൻ നിർബന്ധമാക്കുക.

RBI, ഇൻകം ടാക്സ് തുടങ്ങിയ സെൻട്രൽ ഏജൻസികൾക്കു ചെയ്യാൻ പറ്റുന്നത്

  1. പരിശോധനകൾ കർശനമാക്കുക.
  2. രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾ പാലിക്കേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി കോഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപങ്ങളും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  3. ആരോപങ്ങൾ ഉയർന്ന കോ ഓപ്പറേറ്റീവ് ബാങ്കിങ് മേഖലയിൽ ഒരു ഫോറൻസിക് ഓഡിറ്റിംഗ് നടത്തുക.
  4. മികവില്ലാത്ത കോ ഓപ്പറേറ്റീവ് ബാങ്കുകളെ മറ്റു ബാങ്കുകളുമായി മെർജ് ചെയ്യുക.
  5. എല്ലാ ശാഖകളും കോർ ബാങ്കിങ് വഴി ബന്ധപെടുത്തിയിട്ടുണ്ടെന്നു ഉറപ്പാക്കുക.
  6. ഒരു നിശ്ചിത ബിസിനസ് ന് മുകളിൽ ബിസിനസ് ഉള്ള കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ ബോർഡിലും മാനേജ്മെന്റിലും RBI നോമിനിയെ വീറ്റോ അധികാരത്തോടെ വെക്കുക.

നിക്ഷേപങ്ങളുടെ സുരക്ഷിതത്വം:

എല്ലാവരുടെയും പേടി കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയെല്ലാം ഇൻകം ടാക്സ് കൊണ്ടുപോകുമോ എന്നതാണ്. നിങ്ങളുടെ നിക്ഷേപങ്ങൾക്ക് രാജ്യത്തെ നിയമനുസരിച്ചു ടാക്സ് കൊടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ സമ്പാദിച്ചത് നേരായ മാർഗ്ഗത്തിലൂടെയും വരുമാനത്തിന്റെ സ്രോതസ് തെളിവുകളും ഉണ്ടെങ്കിൽ ആരെയും പേടിക്കേണ്ട. നിങ്ങളെ പേടിപ്പിക്കുന്നതും നിങ്ങൾ പേടിക്കേണ്ടതും ഇവിടെ ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കേണ്ടതും പലരുടെയും നിലനിൽപ്പിനു തന്നെ ആവശ്യമാണ്. അതുകൊണ്ടു വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു ഭയപ്പെടുത്തും. ദയവു ചെയ്ത ആരും അതിൽ വീഴരുത്.

കേരളത്തിലെ പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികൾ കോ ഓപ്പറേറ്റീവ് ബാങ്കുകൾ എന്ന ലേബലിൽ ആണ് പ്രവർത്തിക്കുന്നത്.ആര്‍ ബി ഐയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഇവിടുത്തെ നിക്ഷേപങ്ങൾക്ക് DICGC യുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ല എന്നാണ് മനസിലാക്കുന്നത് (കൃത്യമായി അറിയില്ല).

നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കുകളെ തകർക്കാൻ ശ്രമിക്കുന്നത് കള്ളപ്പണക്കാരും അഴിമതിക്ക് കുടപിടിക്കുന്നവരും തന്നെയാണ്. കുറെ ആളുകളുടെ സ്വാർത്ഥത. ഇപ്പോൾ കിട്ടുന്ന ആനുകൂല്യങ്ങളും ലോൺ കൊടുക്കുമ്പോൾ ലഭിക്കുന്ന “വരുമാനവും” നഷ്ടമാകുന്ന ലോക്കൽ നേതാക്കളുടെ സങ്കടം മനസിലാക്കാം. പക്ഷെ രാഷ്ട്രീയഭേദമന്യേ അഴിമതി കണ്ടുപിടിക്കാൻ അനുവദിക്കില്ല എന്ന ദാർഷ്ട്യത്തോടെയുള്ള ഭരണ പ്രതിപക്ഷ സമരനാടകം സാധാരണക്കാരനു വേണ്ടിയല്ലെന്നും കള്ളപ്പണം നിക്ഷേപിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ പുങ്കവന്മാർക്കു വേണ്ടിയാണെന്നും നമ്മൾ മനസിലാക്കണം. വികസനകാര്യത്തിൽ പരസ്പരം എതിർക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികൾ അഴിമതിക്കാര്യത്തിൽ ഒന്നിച്ചത് കൗതുകമായല്ല തോന്നുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ജീർണിച്ച അവസ്ഥയെയാണ് കാണിച്ചുതരുന്നത്.
ഇന്നത്തെ മുഖ്യന്റെ പ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യം കൂടി പറഞ്ഞു നിർത്താം ” സഹകരണ മേഖലയിൽ മറ്റു മേഖലകളെക്കാൾ അഴിമതി കുറവാണ്”. അഴിമതി ഉണ്ടെന്നു സമ്മതിക്കുമ്പോൾ തന്നെ ആ അഴിമതി അന്വേഷിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറയാതെ പറഞ്ഞതും ഒരേ വേദിയിൽ തന്നെ..

“സഹകരണ” ബാങ്ക് സമരത്തിലെ “സഹകരണ” രാഷ്ട്രീയം:  

ഇപ്പോൾ കേന്ദ്രത്തിനെതിരെ ഒരുമിച്ചു സമരം നടത്തുന്ന രണ്ടു മുന്നണികളും ഇതിനു മുമ്പ് ഇങ്ങനെ തോളോട് തോൾ ചേർന്നത് തീവ്രവാദ കേസുകളിലെ പ്രതികൾക്ക് വേണ്ടിയാണു. അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് വിളിക്കാം. രാജ്യം നശിച്ചാലും കുഴപ്പമില്ല രണ്ടു വോട്ട് കൂടുതൽ കിട്ടിയാൽ മതിയെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽഇപ്പോൾ അഴിമതിക്കാരെ രക്ഷിക്കുന്നതിലും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ എല്ലാ മന്ത്രിമാർക്കെതിരെയും അഴിമതി ഉന്നയിച്ച ഇപ്പോഴത്തെ ഭരണപക്ഷം, ഭരണത്തിലേറി കുറച്ചു ജിമ്മിക്കുകൾ കാണിച്ചതല്ലാതെ പതിവു പോലെ ആരോപണങ്ങളെല്ലാം വായുവിൽ ലയിച്ചു ചേർന്നു.
 
ഒരു വശത്തു വധശിക്ഷയെ പരസ്യമായി എതിർക്കുകയും അതെ സമയം രാഷ്ട്രീയ എതിരാളികളെ പാർട്ടി കോടതി വിചാരണ നടത്തികൊലപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയും, അഹിംസ മുദ്രാവാക്യവുമായി (കടലാസ്സിൽ മാത്രം)  ഇപ്പോഴും ജനത്തെ വഞ്ചിക്കുന്ന ലോകത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയും ഒന്നിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റി മറിക്കുംകേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കേണ്ട അവസ്ഥ ഇപ്പോഴത്തെ ഭരണ പ്രതിപക്ഷ നേതാക്കൾ തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. നാട് മുന്നോട്ടു പോകണമെങ്കിൽ അഡ്ജസ്റ്മെന്റ് സമരങ്ങളും, അഴിമതികളെ പരസ്പര സഹായത്തോടെ ഒതുക്കിത്തീർക്കുന്നതുമായ,തീവ്രവാദികൾക്കുവേണ്ടി പോലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഒരുമിക്കുന്ന മുന്നണികൾ പൂർണമായും അധികാരത്തിൽ നിന്ന് മാറി നിൽക്കണം. കേരളത്തിലെ ജനങ്ങൾ മാറ്റി നിർത്തുക തന്നെ ചെയ്യും.
 

LDF, UDF എന്നീ രണ്ടു കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഒന്നിപ്പിച്ചു കള്ളപ്പണ, അഴിമതി, സ്ത്രീപീഡന,  തീവ്രവാദ സംരക്ഷണ മുന്നണി എന്ന പേരാക്കിയാൽ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾക്കു കൂടുതൽ തെളിച്ചം ഉണ്ടാകും.