ഡയറക്റ്റ് ആക്ഷന്‍ ഡേ-നോഖാലി വംശഹത്യകള്‍..

രോഷന്‍

വര്‍ഷാവര്‍ഷം ആഗസ്റ്റ് 15 നു സ്വാതന്ത്ര ദിനം സമുചിതമായി, സന്തോഷപൂര്‍വ്വം ആഘോഷിക്കുമ്പോള്‍, അതിനോടു ബന്ധപ്പെട്ട, എന്നാല്‍ വളരെ സങ്കടകരമായ മറ്റുരു ചരിത്ര സംഭവത്തിന്റെ വാര്‍ഷികമാണ് ആഗസ്റ്റ് 16.  നമ്മുടെ ഈ തലമുറ അറിയാതെ പോവുന്ന, ചരിത്ര പുസ്തകങ്ങള്‍ പലപ്പോഴും മറച്ചു വെക്കുന്ന, ശപിക്കപ്പെട്ട ദിനങ്ങളായിരുന്നു, 1946 ലെ ആഗസ്റ്റ് 16 മുതലുള്ള ദിനങ്ങള്‍.. മുസ്ലിം ലീഗ് കൗണ്‍സില്‍ ആഹ്വാനം ചെയ്ത, ഡയറക്ട് ആക്ഷന്‍ ഡേ, എന്ന ഓമനപ്പേരില്‍ ഹിന്ദുക്കളെ നരഹത്യ നടത്തിയ ആ ദാരുണ ചരിത്രം, വര്‍ഷാവര്‍ഷം സിക്ക്/ഗുജറാത്ത് കലാപങ്ങളെ ‘ആഘോഷിക്കുന്ന’ മാധ്യമങ്ങളൊന്നും അയവിറക്കാറില്ല.. വിചാരം തുടര്‍ ഭാഗങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ഡയറക്റ്റ് ആക്ഷന്‍ ഡേ-നോഖാലി വംശഹത്യകള്‍- (ഭാഗം ഒന്ന്)

 11890958_1450390815268210_1965684540063306773_nചിറ്റഗോങ്ങിലെ ജഡ്ജി ആയിരുന്ന അശോക്‌ ഗുപ്തയുടെ ഭാര്യ നോഖാലി വംശഹത്യയുടെ സമയത്ത് കലാപബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ചൊരു ഗ്രാമീണന്‍ അവരോടു പറഞ്ഞു..

“ഓരോ ദിവസവും രാത്രിയില്‍ ഇവിടുള്ള മുസ്ലീംങ്ങള്‍ എന്‍റെ ഭാര്യയെ കടത്തിക്കൊണ്ട് പോകും. ഞാന്‍ തിരഞ്ഞു പോയാല്‍ തന്നെ പിറ്റേന്ന് ബലാല്‍സംഘം ചെയ്യപ്പെട്ട നിലയില്‍ ആണ് അവളെ കണ്ടെത്തുക. ഇത് എല്ലാ ദിവസവും നടക്കുന്നു.ഒരേ ആളുകള്‍ തന്നാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ അവരും ഒന്നും ചെയ്യുന്നില്ല..! ദയവു ചെയ്തു എന്‍റെ ഭാര്യയെ ഇനി ഉപദ്രവിക്കതിരിക്കാനുള്ള വ്യവസ്ഥ നിങ്ങള്‍ ചെയ്തു തരണം.” ഇത്തരം വാചകങ്ങള്‍ ഒരൊറ്റ ഗ്രാമീണനില്‍ മാത്രം ഒതുങ്ങുന്നത് അല്ലായിരുന്നു. നോഖാലി വംശഹത്യയുടെ ക്രൂരതകള്‍ അവസാനിക്കുമ്പോള്‍ ആ പ്രദേശത്ത് ഒരൊറ്റ ഹിന്ദു പോലും അവശേഷിച്ചിരുന്നില്ല എന്നതൊരു നടുക്കുന്ന സത്യമാണ്..

അനൌദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് മുപ്പതിനായിരം ഹിന്ദുക്കള്‍ ആണ് നോഖാലിയില്‍ മാത്രം കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ നിര്‍ബന്ധിതമായി മതം മാറ്റപ്പെട്ടു.. കണക്കുകള്‍ വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ ഹിന്ദു സ്ത്രീകള്‍ ബലാല്‍സംഘം ചെ11222517_915685861851222_1980674479481988759_nയ്യപ്പെട്ടു..!
ആ ക്രൂരകൃത്യങ്ങള്‍ക്ക് കുട ചൂടിക്കൊണ്ട് ആ സമയത്തെ ബംഗാള്‍ മുഖ്യമന്ത്രി ഹുസൈന്‍ സുഹ്രവര്‍ദ്ദിയുടെ ന്യായീകരണവും ഉണ്ടായി.

“ഹിന്ദു സ്ത്രീകള്‍ മുസ്ലീങ്ങളെ അപേക്ഷിച്ച് സുന്ദരികള്‍ ആയിരുന്നു. ആയതിനാല്‍ തന്നെ മുസ്ലീംങ്ങള്‍ അവരെ ബലാല്‍സംഘം ചെയ്തെങ്കില്‍ അതൊരു സ്വാഭാവിക കാര്യം മാത്രമായിരുന്നു” എന്ന്..

നോഖാലി വംശഹത്യ ഡയറക്റ്റ് ആക്ഷന്‍ ഡേ എന്ന മുസ്ലീം ലീഗിന്റെ ആഭാസത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു..

ഭാരത ചരിത്രത്തില്‍ ഹൈന്ദവ ഉന്മൂലനം ഇത്രേം മികച്ച പദ്ധതി പ്രകാരം നടപ്പില്‍ വരുത്തിയ മുഹമ്മദ്‌ അലി ജിന്ഹയുടെയും ഹുസൈന്‍ സുഹ്രവര്‍ദ്ദിയുടെയും പ്രവര്‍ത്തികള്‍ ഭാരതത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കണം. മതത്തിന്റെ മാസ്മരികതയില്‍ നിരപരാധികളും സാധരണക്കാരുമായ ഹൈന്ദവരെ കൊല ചെയ്യാന്‍ മുസ്ലീം മതവികാരം അതി സമര്‍ത്ഥമായി ഉപയോഗിച്ചവര്‍..!

11866372_915686255184516_256010373318915187_nഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളില്‍ തന്നെ “ഹൈന്ദവ ഭൂരിപക്ഷ ഹിന്ദുസ്ഥാന്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍” എന്നിങ്ങനെ ഭാരത വിഭജനതിനുള്ള സമ്മര്‍ദ്ദം മുഹമ്മദലി ജിന്ഹ ചെലുത്തിയിരുന്നു.വിഭജനത്തെ തുടര്‍ന്ന് ഹൈന്ദവ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലീംങ്ങളുടെ സ്ഥിതി മോശമായിരിക്കും എന്നൊക്കെ ജിന്ഹ വാദിച്ചു.എന്നാല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ കോണ്‍ഗ്രെസ് നേതാക്കള്‍ മുസ്ലീം ലീഗിന്റെ ഈ ആവിശ്യം പരിഗണിച്ചില്ല.നിരാശനായ മുഹമ്മദ്‌ അലി ജിന്ഹ കാബിനറ്റ്‌ ചര്‍ച്ച ബഹിഷ്കരിക്കുകയൊക്കെ ചെയ്തു.
തുടര്‍ന്ന് ജൂലൈ 1946 ല്‍ ജിന്ഹ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു.
പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കെണ്ടതിന്റെ ആവിശ്യകതകളെ കുറിച്ച് അദ്ദേഹം വാചാലനായി.
മുസ്ലീങ്ങള്‍ക്ക് മാത്രമായി പാകിസ്ഥാന്‍ എന്ന രാജ്യം അനുവദിച്ചു തന്നില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള വ്യക്തവും കൃത്യവുമായ പദ്ധതി മുസ്ലീം ലീഗ് തയ്യാറാക്കിയിട്ടുണ്ട് എന്ന് ജിന്ഹ പറഞ്ഞു.
ഭൂരിപക്ഷ ഹിന്ദുക്കള്‍ ഉള്ള ഭാരതത്തില്‍ കയ്യും കെട്ടി ജീവിക്കാന്‍ തനിക്കാകില്ല എന്നും ,, “പാകിസ്താന്‍” എന്ന രാഷ്ട്രം അനുവദിച്ചു തരാത്ത പക്ഷം പരിശുദ്ധ റംസാനിലെ പതിനെട്ടാം ദിവസം, 1946 ഓഗസ്റ്റ്‌ 16 “DIRECT ACTION DAY” ആയി ആചരിക്കും എന്നും പ്രഖ്യാപിച്ചു..

ജിന്ഹയുടെ ഭീഷണിക്ക് വഴങ്ങാതിരുന്ന കോണ്‍ഗ്രെസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് മുസ്ലീം ലീഗ് പ്രസ്തുത ദിനം ബംഗാളില്‍ ബന്ദ് പ്രഖ്യാപിച്ചു. ഗവര്‍ണ്ണര്‍ ബന്ദ് അംഗീകരിക്കുകയും ചെയ്തു..

ഭാരത ചരിത്രത്തില്‍ 1947 ഓഗസ്റ്റ്‌ 15 സ്വാതന്ത്ര ദിനം പോലെ തന്നെ വളരെ പ്രസക്തമായ മറ്റൊരു ദിനമാണ് 1946 ഓഗസ്റ്റ്‌ 16..

ഓഗസ്റ്റ്‌ 15 ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ആഘോഷപൂര്‍വ്വം ഭാരതം അടിമത്തത്തില്‍ നിന്നും മോചനം പ്രാപിച്ച ദിവസമായി ആഘോഷിക്കുന്നു എങ്കില്‍, ഓഗസ്റ്റ്‌ 16 ന് കരിങ്കൊടി ഉയര്‍ത്തി പതിനായിരക്കണക്കിനു ഹിന്ദുക്കളുടെ വംശഹത്യയ്ക്ക് തുടക്കം കുറിച്ച DIRECT ACTION DAY എന്ന ക്രൂരതയുടെ സ്മരണ പുതുക്കേണ്ട ദിവസമാണ്..11885162_915689761850832_6852857283780104695_n

പ്രസ്തുത ദിവസം മുസ്ലീം ലീഗിന്റെ ഓരോ ബ്രാഞ്ചിൽ നിന്നും മൂന്ന് വീതം പ്രവർത്തകരെ ജുമാ നമസ്കാരത്തിനു മുൻപ് ലീഗിന്റെ ആക്ഷൻ പ്ലാൻ വിശദീകരിക്കാനായി അയക്കണം എന്ന് ജിന്ഹ നിർദ്ദേശം നല്‍കി. കൂടാതെ സ്വതന്ത്ര മുസ്ലീം ഇന്ത്യയ്ക്കായി എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രത്യേക ജുമാ നമസ്കാരവും നടന്നു.ഓഗസ്റ്റ്‌ 16 നു പള്ളിയില്‍ ഒത്തു ചേര്‍ന്ന ജനങ്ങള്‍ക്ക്‌ ജിന്ഹയുടെ വാക്കുകള്‍ കുറിക്കപ്പെട്ട ഒരു ലഘുലേഖ നല്‍കപ്പെട്ടു..

ജിഹ്ന മതവികാരം സമര്‍ത്ഥമായി ഉപയോഗിച്ചു.പരിശുദ്ധ ഖുറാനിലെ ആയത്തുകള്‍ ആ നോട്ടീസില്‍ കുറിക്കു കൊള്ളുന്ന വിധം പ്രയോഗിക്കപ്പെട്ടിരുന്നു.ഡയറക്റ്റ് ആക്ഷൻ ഡേ വിശുദ്ധറമളാനിൽത്തന്നെ വന്നുചേരുകയുണ്ടായ സാദൃശ്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വരാൻ പോകുന്ന പ്രതിഷേധ പ്രകടനങ്ങൾ മെക്കയിലെ അവിശ്വാസികള്‍ക്ക്‌ എതിരായി പ്രവാചകൻ മുഹമ്മദ് നടത്തിയ യുദ്ധത്തിനും അതിന്റെ അനന്തരഫലമായി ഉണ്ടായ അറേബ്യൻ സാമ്രാജ്യസ്ഥാപനത്തിനും തുല്യമാണെന്ന് ഉപമകളിലൂടെ ഉദ്ഘോഷിക്കപ്പെട്ടു.മുഹമ്മദു അവിശ്വാസികളെ ആക്രമിച്ചു കീഴടക്കി മക്ക സത്യവിശ്വാസികളുടെ സ്വന്തമാക്കിയത് പോലെ നാം ഹിന്ദുസ്ഥാന്‍ ആക്രമിച്ചു നമ്മുടെ വാഗ്ദത്ത ഭൂമി കരസ്ഥമാക്കെണ്ടതിന്റെ ആവിശ്യകഥകള്‍ പ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടു..

ഓഗസ്റ്റ്‌ 16 നു രാവിലെ മുതല്‍ തന്നെ ചെറിയ രീതിയിലുള്ള അക്രമങ്ങള്‍ നടക്കാന്‍ തുടങ്ങിയിരുന്നു.. തുടര്‍ന്ന് മുസ്ലീം ലീഗ് റാല്ലി 12 മണിയോടെ ആരംഭിച്ചു.ബംഗാളിലെ ഏറ്റവും വലിയ മുസ്ലീം കൂട്ടായ്മ ആയി അക്കാലത്തു ആ റാല്ലിയെയും തുടര്‍ന്നുള്ള സമ്മേളനവും വിലയിരുത്തപ്പെട്ടിരുന്നു. Star Of India എന്ന ഒരു മുസ്ലീം ലീഗ് പത്രം ഏതാണ്ട് ഒരു ലക്ഷത്തോളം മുസ്ലീങ്ങള്‍ ആ റാല്ലിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു..
Khawaja Nazimuddin, ബംഗാള്‍ മുഖ്യമന്ത്രി Huseyn Shaheed Suhrawardy എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.എന്നാലാകട്ടെ ഇവര്‍ പ്രസംഗിച്ചത് എന്താണെന്നുള്ളതിന്‍റെ യാതൊരു രേഖകളും പുറത്തു വന്നില്ല.. സമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക്‌ മാത്രമുള്ള അറിവായിരുന്നു അവരുടെ പ്രസംഗം.എന്നാല്‍ സമ്മേളനം കഴിഞ്ഞു പുറത്തെത്തിയവര്‍ നടത്തിയ ഹൈന്ദവ വംശഹത്യ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ എന്ത് മാത്രം വിഷമായിരിക്കും ഇവര്‍ പകര്‍ന്നു കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ..

മീറ്റിംഗ് കഴിഞ്ഞു പുറത്തെത്തിയ ഉടനെ തന്നെ ഹിന്ദുക്കളും ഹിന്ദു സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നങ്ങോ11873664_915689988517476_2886967043259389533_nട്ട് ബംഗാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൈന്ദവ രക്തത്താല്‍ ചുവക്കുകയായിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് കേസോറാം കോട്ടന്‍ മില്ലിലെ കൂട്ടക്കൊല ആണ്. ഏതാണ്ട് എണ്ണൂറോളം ഹിന്ദുക്കളും മുന്നൂറോളം മുന്നൂറോളം ഓടീസികളും ആണ് ആ ഒരൊറ്റ സംഭവത്തില്‍ മാത്രം കൊല്ലപ്പെട്ടത്..!!
വെറും 72 മണിക്കൂറിനുള്ളില്‍ 7000-10,000 വരെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന കണക്കുകള്‍ ആണ് പുറത്തു വന്നത്..

ഡയറക്റ്റ് ആക്ഷന്‍ ഡേയുടെ അലയൊലികള്‍ ബംഗാള്‍ തെരുവുകളില്‍ മാത്രം ഒതുങ്ങി നിന്നില്ല.!
ഇതിന്റെ തുടര്‍ച്ചയായി നോഖാലി,ബീഹാര്‍, പഞ്ചാബ്‌ എന്നിവിടങ്ങളിലും വംശഹത്യകള്‍ തുടര്‍ന്നു..
ഗര്‍ഹ്മുക്ക്റെശ്വര്‍ പോലുള്ള സ്ഥലങ്ങളില്‍ അമ്പലങ്ങലടക്കം തകര്‍ത്തെറിപ്പെടുകയും രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.തുടര്‍ക്കലാപങ്ങളില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചത് നോഖാലിയില്‍ നടന്ന ഹൈന്ദവ ഉന്മൂലനം ആയിരുന്നു.ഉന്മൂലനം എന്ന വാക്ക് പ്രയോഗത്തില്‍ ഇത്രേം വെടിപ്പായി നടപ്പിലാക്കിയതിന്റെ ക്രെടിക്റ്റ് ഹിറ്റ്‌ലര്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കില്ല..!

11828608_915689711850837_3416939530213429252_nഅനൌദ്യോഗിക കണക്കുകള്‍ അനുസരിച്ച് മുപ്പതിനായിരത്തിന് മുകളില്‍ ഹിന്ദുക്കള്‍ ആണ് നോഖാലിയില്‍ മാത്രം ക്രൂരമായി കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ടു.വംശഹത്യാ നാളുകള്‍ കഴിഞ്ഞതിനു ശേഷം മരുന്നിനു പോലും ഒരു ഹൈന്ദവ അടയാളങ്ങളോ മനുഷ്യരോ നോഖാലിയില്‍ ഇല്ലായിരുന്നു.10 ഒക്ടോബര്‍ മാസത്തില്‍ ലെക്ഷ്മി പൂജയുടെ ദിവസം തുടങ്ങിയ നോഖാലി വംശഹത്യയുടെ നാളുകള്‍ അവസാനിച്ചത്‌ നവംബര്‍ മാസത്തില്‍ ആയിരുന്നു.ആയിരക്കണക്കിന് ഹിന്ദു സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെട്ടു.അതിലുമേറെ പുരുഷര്‍ മതം മാറ്റപ്പെട്ടു.

ചന്ദ്പൂരിലെ ഒരൊറ്റ ദുരിതാശ്വാസ ക്യാമ്പില്‍ മാത്രം 80,000 ഹിന്ദുക്കള്‍ ആണ് അഭയാര്‍ഥികള്‍ ആയി ഇരച്ചെത്തിയത്..

( ഭാഗം രണ്ടില്‍ തുടരും.. )