മാഡെസ്നാനവും മറച്ചു പിടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി —

ഭാരതം ഒരു ജനാധിപത്യ മതേതര രാജ്യം ആണ്.എന്ന് പറഞ്ഞാല്‍ എല്ലാ മതങ്ങളിലെ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ തന്റെ വിശ്വാസവും ആയി ജീവിക്കാന്‍ സ്വാതന്ത്ര്യം ഉള്ള രാജ്യം. അങ്ങിനെ ഉള്ള രാജ്യത്ത് ഒരു മതക്കാരുടെ വിശ്വാസം അതും അവരുടെ ക്ഷേത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ഒരാചാരം പുറത്തുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കുകയും ആ ആചാരം ആരെയും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നിടത്തോളം കാലം, പുറമേ ഉള്ള ആളുകള്‍ അത് നിരോധിക്കണം എന്ന് പറയുന്നതിന്റെ ന്യായം മനസിലായില്ല. വിശ്വാസത്തിന്റെ ഭാഗം തന്നെ ആണ് എല്ലാവര്‍ക്കും ആചാരങ്ങള്‍. തനിക്കു ദൈവത്തില്‍ വിശ്വാസം ഇല്ല എന്ന് കരുതി വേറെ ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കാന്‍ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ സാധ്യമല്ല എന്നാ അറിവ് എങ്കിലും ഏതൊരാചാരത്തേയും എതിര്‍ക്കുന്നവര്‍ക്ക് ഉണ്ടായാല്‍ മതി. 

ഇവിടെ പറഞ്ഞു വരുന്നത് കര്‍ണാടകയിലെ കുക്കെ സുബ്രമണ്യ സാമി ക്ഷേത്രത്തിലെ ഒരാചാരം ആയ മഡെ മഡെ സ്നാന യെ കുറിച്ചാണ്.പിണറായി സഖാവിന്റെ ‘മഡെ മഡെ സ്നാന’ ഫേസ്ബുക്ക്‌ പോസ്റ്റ്‌ രണ്ടൂസം മുന്നേ വന്നതോട് കൂടി സഖാക്കള്‍ അവരുടെ സ്ഥിരം ശീലം ആയ നുണ പ്രചാരണവും ആയി ഇറങ്ങിയത്‌ കണ്ടു. ‘മഡെ മഡെ സ്നാന’ നടത്തി കൊണ്ടു പോവുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണെന്നും, ഇതാവസാനിപ്പിക്കാന്‍ wfqwfqwfവേണ്ടി ആദ്യം മുന്നിട്ടിറങ്ങി വന്നത് കമ്മ്യൂണിസ്റ്റ്കാര്‍ ആണെന്നും, അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്.അപ്പോള്‍ അറിയാം സംഘികളുടെ തനി നിറം എന്നുമൊക്കെ കുറെ വീരവാദങ്ങളും കണ്ടു. പിന്നെ ബാക്കി ഉള്ള വീരവാദങ്ങള്‍ ഒക്കെ കണ്ടാല്‍ തോന്നും കര്‍ണാടകയില്‍ ഇപ്പൊ ഭരണത്തില്‍ ഉള്ളത് ബി ജെ പി സര്‍ക്കാര്‍ ആണെന്ന്.അതൊക്കെ പോട്ടെ ,അതിനു സഖാക്കളേ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം കേരളത്തിലെ കൊണ്ഗ്രസുകാര്‍ക്ക് വരെ അതില്‍ സംശയം ഉണ്ട് എന്നത് കൊണ്ട് ആണല്ലോ തീവ്രവാദ കേസില്‍പ്പെട്ട് കര്‍ണാടകയിലെ ജയിലില്‍ കിടക്കുന്ന മദനിക്ക് രാജീവ്‌ ഗാന്ധി സാംസ്ക്കാരിക സമിതി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പ്രതിഭ പുരസ്ക്കാരം ഇപ്പൊ അവര്‍ നല്‍കിയേ….

അപ്പൊ കാര്യത്തിലേക്ക് കടക്കാം. ആദ്യം എന്താണ് മഡെ മഡെ സ്നാന എന്ന് പറയാം…

കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലയിൽ വിശ്വാസികള്‍ ഉരുളുന്ന അനാചാരമാണ്  മഡെ സ്നാന അഥവാ മഡെ സ്നാന. ത്വക് രോഗങ്ങൾ ഭേദമാകുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ബ്രാഹ്മണരുടെ എച്ചിലിലയിൽ ഇങ്ങനെ വിശ്വാസികള്‍ ഉരുളുന്നത്. 11800199_10203947738564212_1967424374642259978_nഇതൊരു വിശ്വാസത്തിന്റെ പേരില്‍ ഉള്ള ഒരു അനാചാരം ആണ്. അല്ലാതെ ആരെ കൊണ്ടും നിര്‍ബന്ധിപ്പിച്ചു ചെയ്യുന്നതല്ല. താവഴിയായി ഒരു കുടുംബത്തിനു മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ആചാരവും അല്ല. താല്‍പര്യം ഉള്ള വിശ്വാസം ഉള്ള ആര്‍ക്കും പോയി ഈ ആചാരത്തില്‍ പങ്കെടുക്കാം.  പലരും പറയുന്നത് പോലെ ഇത് ദളിതര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്നതോ അല്ലേല്‍ ദളിതര്‍ മാത്രം ചെയ്യുന്നതോ ആയ ഒരാചാരവും അല്ല.പൂണൂല്‍ ഇട്ട വിശ്വാസികള്‍ വരെ അതില്‍ കിടന്നു ഉരുളുന്നത് കണ്ടാല്‍ ഈ കാര്യം മനസിലാക്കാം. പിന്നെ ദളിതര്‍ക്ക് എതിരെ ബ്രാഹ്മണര്‍ നടത്തുന്ന ഉച്ചനീചത്വങ്ങളുടെ ബാക്കിപത്രം എന്നൊക്കെ സഖാക്കള്‍ പറയുന്നത് കാണുമ്പോ ഒരു സംശയം മാത്രം..
കര്‍ണാടകയിലെ ദളിതര്‍ പൂണൂല്‍ ഇടാറുണ്ടോ….?? ചിലപ്പോ ഇടുന്നുണ്ടാവും അല്ലേ…!!

കുറച്ചു നാളുകള്‍ക്കു മുന്നേ കിണറ്റില്‍ നിന്നും വെള്ളം എടുത്തതിനു ഓഡീഷ്യയില്‍ ദളിതനെ സവര്‍ണ്ണ ജാതിക്കാര്‍ അടിച്ചു കൊന്നു എന്ന് കോഴിക്കോട് എം എല്‍ എ സഖാവ് പ്രതീപ് കുമാറിന്റെ ഫേസ് ബുക്ക്‌ പേജില്‍ വന്ന ഫോട്ടോയിലും മരിച്ച ദളിതന് പൂണൂല്‍ ഉണ്ടായിരുന്നല്ലോ. അപ്പൊ പിന്നെ ഇവിടെ മഡെ മഡെ സ്നാന നടത്തുന്ന ചില ദളിതന്മാരും പൂണൂല്‍ ഇടുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ലല്ലോ അല്ലേ. 

ഇനി സഖാക്കള്‍ പറഞ്ഞു നടക്കുന്ന കാര്യങ്ങളിലേക്ക് കടക്കാം ആദ്യം ആയി അവര്‍ പറഞ്ഞത് ഇത് നടത്തുന്നത് ആര്‍ എസ് എസ്-വിഎച്ച്പി-ബിജെപി നേതാക്കള്‍ ആണെന്നത് ആണ്. എന്തടിസ്ഥാനത്തില്‍ ആണ് അവര്‍ ഇത് പറയുന്നത് എന്ന് മനസിലായില്ല. കാരണം ഇത് ആ അമ്പലത്തിലെ ഒരു ആചാരം ആണ്. ഇവര്‍ ഈ പറയുന്ന ആര്‍ എസ് എസ്-വിഎച്ച്പി-ബിജെപി സംഘടനകള്‍ നിലവില്‍ വരുന്നതിനും എത്രെയോ വര്‍ഷം മുന്നേ ഉണ്ടായ അമ്പലവും ആചാരവും ആണത്. അതും ഈ ആചാരം അമ്പല ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആണ് നടത്തുന്നത്.അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലില്‍ അല്ല.

Kukke Shree Subrahmanya Temple Website Official

വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഈ ആചാരത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയപ്പോ, ഇതോരനാചാരം ആണെന്നും അതിനെ നിരോധിക്കണം എന്നു മന്ത്രിതല ആലോചനകള്‍ വന്നത് സഖാക്കള്‍ പറഞ്ഞ ആ വര്‍ഗീയര്‍ ഭരിക്കുമ്പോ ആണ്. 60 വർഷമായി കോണ്‍ഗ്രസ്‌ ഭരിക്കുന്ന കർണ്ണാടകയിൽ ആദ്യമായി ഭരണത്തിൽ കയറിയ ബി ജെ പി മുഖ്യമന്ത്രി യ്യെദിയൂരപ്പ 2010 ൽ ആദ്യമായി മാടെ സ്നാനം എന്ന ശുദ്ധ തോന്ന്യാസം അവസാനിപ്പിച്ചു കൊണ്ട് ഉത്തരവിറക്കി. എന്നാൽ അവിടെ ആ ചടങ്ങ് നിർവ്വഹിക്കുന്ന പിന്നോക്ക വനവാസി വിഭാഗം ആയ മലേക്കുടിയ വിഭാഗം അതിനെതിരെ ആദ്യം ഹൈ കോടതിയെ സമീപിച്ചു. ഹൈക്കോടതി ബി ജെ പി സർക്കാരിന്റെ ഉത്തരവിനെ പകുതി മാനിച്ചു കൊണ്ട് പരിപാടിയിൽ ഭേദഗതി വരുത്താൻ നിർദേശിച്ചു, കൂടെ മാടെസ്നാന നിരോധിച്ച ബി ജെ പി സർക്കാരിന്റെ നടപടിയെ റദ്ദ് ചെയ്തു. പക്ഷെ ഭേദഗതി അന്ഗീകരിക്കാതെ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷെ 2012 ൽ ബി ജെ പി സര്ക്കാരിന്റെ നിരോധനം റദ്ദ് ചെയ്തു കൊണ്ട് മടെസ്നാന തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു …

Supreme Court Stays Madesnana – News Video Tv9 Kannada News.

The Made Snana ritual was banned by the Karnataka government in 2010. But, Malekudiyas – a local forest tribe – objected to the restrictions. Legend has it that Malekudiyas consecrated the Subrahmanya temple and their role in the annual festivities is significant. In 2011, they refused to discharge their duties in the temple, demanding that the ban be lifted. The Karnataka High Court had earlier suggested changes in the practice in its order on November 2, 2012, but the same was stayed by the Supreme Court.

December 07, 2011 :: BANGALORE: The BJP government in Karnataka is mulling a ban on “made snana

പക്ഷെ ഇതൊരു മതത്തിലെ വിശ്വാസത്തിന്റെ ആചാരത്തിലേക്കുള്ള കടന്നു കയറ്റം ആണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഭക്തരുടെ എതിര്‍പ്പിനെ മുന്‍കൂട്ടി കണ്ടു ആണ് അന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അങ്ങിനെ ഇതിനെതിരെ സമൂഹം ഉണരാന്‍ വേണ്ടി ഇത് നിരോധിക്കണം എന്നുംawfawf പറഞ്ഞു ആദ്യ പ്രസ്താവന ഇറക്കിയതും അവിടത്തെ പെജാവാർ മഠാധിപതിയുടെ നിർദേശപ്രകാരം മുകളില്‍ സഖാക്കള്‍ പറഞ്ഞ അതെ വര്‍ഗീയര്‍ തന്നെ. കോടതി ഇടപെടുന്നതിനും ഒക്കെ മുൻപ് തന്നെ മാടെസ്നാന എന്ന മണ്ടത്തരത്തിന് എതിരെ ആര്‍ എസ് എസ്  പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ അനാചാരം എത്രയും പെട്ടെന്ന് നിർത്തലാക്കണം എന്ന് ആര്‍ എസ് എസ് അന്ന് ആവശ്യപ്പെട്ടു.  അതിനെ പിന്തുണച്ചു കൊണ്ട് വീണ്ടും ബി ജെ പിയും രംഗത്ത് വന്നു.
RSS leader demands ban on Madesnana ಮಡೆಸ್ನಾನ ನಿಷೇಧಕ್ಕೆ ಆರೆಸ್ಸೆಸ್ ಮುಖಂಡರ ಆಗ್ರಹ – 2011

ഈ സംഭവങ്ങള്‍ ഒക്കെ നടക്കുന്നത് 2011 ല്‍ ആണ്. അന്നൊന്നും സഖാക്കള്‍ ആ വഴിക്ക് ഇല്ലായിരുന്നു.സഖാക്കള്‍ ഇതിനെതിരെ ഒരു പ്രസ്താവന ഇറക്കുന്നതും അവര്‍ പറഞ്ഞ സമരം നടത്തിയതും 2012 ല്‍ ആണ്. 
December 22, 2012 – CPI(M) begins rally against made snana

അത് വരെ ഉള്ള പത്രങ്ങള്‍ വായിക്കാഞ്ഞിട്ടോ അതോ എട്ടുകാലി മമ്മുഞ്ഞിസം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ കൊണ്ടോ എന്നറിയില്ല.സഖാക്കള്‍ പറഞ്ഞു വരുമ്പോ ഞങ്ങള്‍ ആണ് ഇതിനെതിരെ ആദ്യം ശബ്ദം ഉയര്‍ത്തിയത്‌ എന്നാണു. അതെന്തോ ആവട്ടെ അങ്ങിനെ 2012 ല്‍ വീണ്ടും സര്‍ക്കാര്‍ ഇത് നിരോധിക്കാന്‍ വേണ്ടി മുന്നോട്ടു വന്നു.അന്നും ഈ പറയുന്ന വര്‍ഗീയര്‍ തന്നെ ആണ് ഭരണത്തില്‍ ഉള്ളത്. കോടതി ഇടപെടൽ ഉണ്ടായെങ്കിലും BJP മുഖ്യമന്ത്രി ആയി ചുമതല ഏറ്റ  സദാനന്ദ ഗൌഡ wrhgwrhwമാടെസ്നാനം എന്ന അനാചാരം നിർത്തലാക്കാൻ നിയമം കൊണ്ട് വരിക എന്ന ദൌത്യവുമായി മുന്നോട്ട് പോകും എന്ന് തന്നെ മാർച്ച്‌ 2012 ൽ പരസ്യമായി പ്രസ്താവന നടത്തി…
Made-Snana’ will be banned in 2 months: K’taka CM – Mar 30, 2012,

അങ്ങിനെ ‘മഡെ സ്‌നാനം’ പരിഷ്‌ക്കരിക്കാന്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചിക്കബല്ലാപ്പൂരിലെ നെടുമാമിഡി സ്വാമി മഠത്തിലെ സ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ 2012 നവംബര്‍ എട്ടിന് ഹൈക്കോടതി ഈ ആചാരത്തിന് ഭേദഗതി നിര്‍ദേശിച്ചു. അല്ലാതെ ഇതൊന്നും സഖാക്കള്‍ സമരം ചെയ്തിട്ടു മാറിയതല്ല. അതിന്‍ പ്രകാരം മഡെ സ്നാനയ്ക്കു പകരം പൂജചെയ്ത ഇലയിൽ ഉരുളുന്ന യദേ സ്നാന നടത്താൻ തീരുമാനം ആയി.
‘മഡെ സ്‌നാനം’ പരിഷ്‌കരിക്കാന്‍ വിധി

അന്ന് ഹൈ കോടതിയുടെ ഈ വിധി സുപ്രീം കോടതിയും അംഗീകരിച്ചു.ആ കൂട്ടത്തില്‍ സുപ്രീം കോടതി ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘’സര്‍ക്കാരിന് വേണേല്‍ ‘മഡെ സ്‌നാനം’ നിരോധിച്ച് നിയമം കൊണ്ടുവരാം. സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഇതിനു വേണ്ടി കോടതിയെ സമീപിക്കാം. അത് പോലെ തങ്ങളുടെ ആചാരം നടത്താന്‍ അനുമതി ആവശ്യപ്പെട്ടുള്ള വിശ്വാസികളുടെ ഹര്‍ജി പരിഗണിക്കാതിരിക്കാനുമാവില്ല’’ എന്നത്.

ഇത് തന്നെ ആണ് സര്‍ക്കാരിനു ഇത് നേരിട്ട് നിരോധിക്കാന്‍ പറ്റാത്തതിന്റെ കാരണവും. അതായത് ജനാധിപത്യ രാജ്യത്ത് വിശ്വസിക്കും അവിശ്വാസിക്കും എല്ലാം ഒരേ അവകാശങ്ങള്‍ തന്നെ ആണെന്നത്. പിന്നീടും ഈ ആചാരം പഴയ പോലെ നടത്തുന്നതിന് വേണ്ടി, ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാതെ വീണ്ടും കോടതിയില്‍ പോയതും ആര്‍ എസ് എസ്-വിഎച്ച്പി-ബിജെപി യോ അല്ലേല്‍ ഏതേലും സവര്‍ണ്ണ സംഘടനയോ അല്ല. ആചാരത്തില്‍ മാറ്റം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു ക്ഷേത്ര ജീവനക്കാരും ആദിവാസി ഹിതരക്ഷണ സമിതിയും നല്‍കിയ ഹര്‍ജിയില്‍ 2014 ല്‍ ഇത് വീണ്ടും നടത്താന്‍ ഹൈ കോടതി അനുമതി കൊടുത്തു.

മഡെ സ്്നാ”ത്തിന് താല്‍ക്കാലിക അനുമതി – 21-November-2014

മഡെ സ്്നാ”ത്തിന് താല്‍ക്കാലിക അനുമതി

വിശ്വാസികള്‍ക്ക് വലുത് അവരുടെ ആചാരങ്ങള്‍ ആണ്, അത് പോല തന്നെ സര്‍ക്കാരുകള്‍ക്ക് വലുത് അവരുടെ നാട്ടിലെ സമാധാനവും. ഉരുളുന്നവര്‍ക്ക് ഇല്ലാത്ത പ്രശ്നം പിന്നെ കാണുന്നവര്‍ക്ക് ഉണ്ടാവുന്നത് എങ്ങിനെ ആണ്. ഇനി ദളിതര്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് സംസാരിക്കണം എന്നുണ്ടേല്‍ എന്ത് പറഞ്ഞാലും മറ്റു രാജ്യത്തേക്ക് അല്ലേല്‍ സംസ്ഥാനത്തേക്ക് നോക്കി കാര്യങ്ങള്‍ പറയുന്ന സഖാക്കള്‍ ചെയ്യേണ്ടത് കേരളത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രം ആയ കണ്ണൂർ ജില്ലയിലെ അഴീക്കോട് പാമ്പാടി അമ്പലത്തിലെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിരുവായുധം എഴുന്നള്ളത്തിലെ അയിത്തവും, പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോ പത്തനംത്തിട്ടയിലെ പരുമലയിലെ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായ ജാതിത്തിരിവും ഒക്കെയാണ് .
കണ്ണൂർ പാമ്പാടി ക്ഷേത്രത്തിൽ സിപിഎം പിന്തുണയോടെ അയിത്തം ആചരിക്കുന്നതായി പരാതി

ജാതിപ്പേര് പറഞ്ഞ് അധിക്ഷേപം; സിപിഐഎമ്മില്‍ അയിത്ത വിവേചനമെന്ന് പരാതി

പിന്നെ നിലത്തു എച്ചിലിലയില്‍ കിടന്നു കര്‍ണാടകക്കാര്‍ ഉരുളുന്നത് കണ്ടിട്ട് മനുഷ്യ സ്നേഹം കൊണ്ട് ചങ്ക് തിങ്ങുന്നേല്‍ വേറെ കാര്യങ്ങള്‍  കൂടി പറയാം. സഖാക്കള്‍ക്ക് ഇന്ത്യയില്‍ നൂറു വോട്ടു കണ്ണടച്ച് കിട്ടുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രം ആണ് ഗുരുവായൂര്‍. അവിടത്തെ പ്രധാനപ്പെട്ട ഒരു വഴിപാടു ആണ് ശയനപ്രദക്ഷിണം. അപ്പൊ മനുഷ്യര്‍ നിലത്തു കൂടി ഉരുളുന്നത് കാണുമ്പോ ഇത്ര വിഷമം വരുന്നുണ്ടേല്‍, എന്ത് കൊണ്ട് ഇത്ര നാള്‍ ആയിട്ടും ഗുരുവായൂര്‍ അമ്പലത്തില്‍ നടക്കുന്ന ഈ ഉരുളലിനു എതിരെ വാ തുറക്കുന്നില്ല. എച്ചിലിലയില്‍ കൂടി അല്ലേലും ആളുകളും ആനയും ഒക്കെ ചവിട്ടി നടന്ന തറയില്‍ കൂടി ആണ് ഒറ്റ മുണ്ടില്‍ ഈറനോടെ ആളുകള്‍ ആ കരിങ്കല് പോലത്തെ പ്രതലത്തില്‍ കിടന്നു ഉരുളുന്നത്. അത് കണ്ടിട്ട് മനസിന്‌ വിഷമം ഒന്നും തോന്നുന്നില്ലേ അപ്പൊ…??

അത് പോലെ തന്നെ മറ്റുള്ളവരുടെ എച്ചിൽ എടുക്കുന്ന നേർച്ച നടക്കുന്ന ക്രിസ്ത്യൻ പള്ളികൾ നമ്മുടെ സ്വന്തം കേരളത്തിൽ ഉണ്ടായിട്ടും ഇതുവരെ അതിനെ ഒന്നും എതിര്‍ക്കാന്‍ ഉള്ള  മനുഷ്യസ്നേഹം ആരും കാണിക്കാത്തത് അതൊക്കെ അറിയാഞ്ഞിട്ടു തന്നെ ആണെന്ന് വിശ്വസിക്കാം അല്ലേ….!!

ആചാരങ്ങള്‍ വിശ്വാസികള്‍ക്ക് പ്രാണ വായു പോലെ തന്നെ ആണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത ഏതൊരു മതത്തിലെ ആചാരങ്ങളെയും എതിര്‍ക്കേണ്ട കാര്യം ഇല്ല എന്നതാണ് എന്റെ അഭിപ്രായം.ജനാധിപത്യത്തില്‍ അതിനുള്ള അവസരവും ഉണ്ട്. സ്വന്തം കാര്യങ്ങള്‍ വരുമ്പോ അതിനെ വെക്തി സ്വതന്ത്രം എന്ന് പറഞ്ഞു ന്യായികരിക്കുകയും, മറ്റുള്ളവരുടെ കാര്യങ്ങള്‍ ആവുമ്പോ അത് അനാചാരങ്ങള്‍ എന്ന് പറയുന്നതിനെ ആണ് നമ്മള്‍ എതിര്‍ക്കേണ്ടത്. കാരണം ജനാധിപത്യ രാജ്യത്ത് വിശ്വാസിക്കും അവിശ്വാസിക്കും തുല്ല്യ അവകാശങ്ങള്‍ തന്നെ ആണുള്ളതു. അത് ആരും മറക്കാതിരുന്നാല്‍ കൊള്ളാം…

Ref ::
https://www.kukke.org/en/home.aspx
http://www.ndtv.com/…/karnataka-may-ban-temple-ritual-invol…
http://samvada.org/…/…/rss-leader-demands-ban-on-made-snana/
http://www.thehindu.com/…/cpim-begins-ra…/article4228983.ece
http://daily.bhaskar.com/…/BAN-made-snana-will-be-banned-in…

http://www.mathrubhumi.com/…/pravasibharath…/article_315616/

http://deshabhimani.com/news-national-all-latest_news-41824…

http://www.kasargodvartha.com/…/devotees-perform-yede-snana…

http://www.janamtv.com/news/2015/06/09/15318962199
http://www.reporterlive.com/2015/07/25/186684.html